Home Blog Page 194

വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്, അങ്ങനെ ചെയ്യരുത്; മുരീളധരനെ വേട്ടയാടരുതെന്ന് സുരേഷ് ​ഗോപി

0

തിരുവനന്തപുരം: എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച്‌ പ്രതികരിക്കാതെ സുരേഷ് ഗോപി. കെ മുരളീധരനെക്കുറിച്ചും വി എസ് സുനില്‍കുമാറിനെക്കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചില്ല.കെ മുരളീധരന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിഷയം ചോദിച്ചപ്പോള്‍ മറ്റുള്ളവരുടെ ഒരു കാര്യവും തന്നോട് ചോദിക്കരുതെന്നായിരുന്നു പ്രതികരണം. പ്രചാരണ കാലത്തുപോലും അവരുടെ പേര് പറഞ്ഞിട്ടില്ല. മുരളീയേട്ടന്‍ എന്ന് അഭിസംബോധനചെയ്ത് രാഷ്ട്രീയമല്ലാത്ത ചിലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ബന്ധത്തെക്കുറിച്ചാണ്.അല്ലാതെ അവരുടെ പേരുപോലും പറഞ്ഞിട്ടില്ല. ഒരു കാരണവശാലും പാര്‍ട്ടി പ്രവര്‍ത്തകരെ അവഹേളിക്കുകയോ തിരിഞ്ഞുകുത്തുകയോ ചെയ്യരുതെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്.

വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്. അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആ പേരിലും പുച്ഛിക്കുകയാണെങ്കില്‍ ഒരു ജ്യേഷ്ഠനെപ്പോലെ കണ്ട് അംഗീകരിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.വോട്ടര്‍മാരെ ഒരിക്കലും വിലകുറച്ച്‌ കാണരുത്. എല്ലാം നിശ്ചയിക്കുന്നത് അവരാണ്. വ്യക്തിപരമായ വിജയം ആയിരുന്നുവെങ്കില്‍ 2019ല്‍ വിജയിക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പ്രധാനമന്ത്രിയുമായി സംസാരിച്ചില്ല. അദ്ദേഹം മറ്റു പല മീറ്റിങ്ങുകളുടെയും തിരക്കിലാണ്. നാളെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്. സിനിമ തന്റെ പാഷനാണ്. എല്ലാം നടക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ശോഭ കുറയ്ക്കാതെ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി എൻ.ഡി.എ സർക്കാർ; മോഡി 3.0 അധികാരത്തിലെത്തും

0

ന്യൂഡല്‍ഹി: കിതച്ചാണ് ഓടി കയറിയതെങ്കിലും ശോഭ കുറയ്ക്കാതെ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി എൻ.ഡി.എ സർക്കാർ. ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബി.ജെ.പി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍.ഡി.എയ്‌ക്കൊപ്പമുള്ള ജെ.ഡി.യുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഞൊടിയിടയിലെ നീക്കം.

ഇന്നു വൈകീട്ടു ചേർന്നഎന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് ഉയർത്തിക്കാട്ടി. പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ജെഡിയു, ടിഡിപി എന്നിവരില്‍ നിന്നും പിന്തുണക്കത്ത് ലഭിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎക്കൊപ്പമാണെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും എന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍ ആരുടെ സര്‍ക്കാര്‍ എന്നു വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ സ്ഥാനമാനങ്ങള്‍ക്കായി രണ്ടു പാര്‍ട്ടികളും ബിജെപിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പദവി, കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍, സ്പീക്കര്‍ പദവി തുടങ്ങിയ വിലപേശലുകളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’; ട്രെയിലർ ജൂൺ 10ന്

0

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’യുടെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ട്രെയിലർ ജൂൺ 10ന് അണിയറപ്രവർത്തകർ പുറത്തുവിടും. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രം ജൂൺ 27ന് പ്രദർശനത്തിനെത്തും

റിലീസിന് മുൻപ് തന്നെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ടീം കൽക്കി 2898 ADയാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ആനിമേഷൻ സീരീസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി

നിഗൂഢത ഒളിപ്പിച്ചുകൊണ്ടുള്ള ‘ഉള്ളൊഴുക്ക്’ ടീസര്‍ പുറത്ത്; ചിത്രം ജൂണ്‍ 21-ന് തീയറ്ററുകളിലേക്ക്

0

പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിരപരിചിതമെന്നു തോന്നിക്കുന്ന മധ്യവര്‍ത്തി മലയാളിസമൂഹത്തിന്റെ പശ്ചാത്തലത്തില്‍ നിഗൂഢതകള്‍ നിറഞ്ഞ ഒരു ചിത്രമായിരിക്കും ‘ഉള്ളൊഴുക്ക്’ എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരെയും ടീസറില്‍ കാണാനാകും. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ നേരത്തെ പുറത്തുവന്ന പോസ്റ്ററിനും പ്രൊമോ വീഡിയോയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. ജൂണ്‍ 21-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

2018-ല്‍ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന ‘സിനിസ്ഥാന്‍ ഇന്ത്യ’ തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ സിനിമയാകുന്നത്. ഇതേ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത് ആമിര്‍ ഖാന്റെ നിര്‍മ്മാണത്തില്‍ ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ ‘ലാപതാ ലേഡീസ്’ എന്ന തിരക്കഥയ്ക്കായിരുന്നു. ക്രിസ്റ്റോ ടോമിയ്ക്ക് കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തിമൂന്നാമത് ദേശീയ അവാര്‍ഡ്‌സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച സംവിധായകനുള്ള സ്വര്‍ണ്ണകമല പുരസ്കാരവും, കന്യക എന്ന ഷോര്‍ട്ട് ഫിലിമിന് അറുപത്തിയൊന്നാമത് ദേശീയ അവാര്‍ഡ്‌സില്‍ നോണ്‍-ഫീച്ചര്‍ സെക്ഷനില്‍ മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്കാരവും ലഭിച്ചിരുന്നു. സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിച്ച ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അസോസിയേറ്റ് പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, VFX: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, പിആര്‍ഒ: ആതിര ദിൽജിത്ത്

ശരത് കുമാർ കേന്ദ്ര കഥാപാത്രമാവുന്ന ഹിറ്റ് ലിസ്റ്റ് നാളെ എത്തും

0

‘ പോർ തൊഴിൽ ‘, ‘ പരം പൊരുൾ ‘ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ശരത് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലറായ “ഹിറ്റ് ലിസ്റ്റ് ” നാളെ റിലീസ് ചെയ്യും. ഒട്ടേറെ സവിശേതകളുള്ള ചിത്രത്തിൻ്റെ നിർമ്മാതാവ് പ്രശസ്ത സംവിധായകൻ കെ.എസ്.രവികുമാറാണ്. നവാഗതരായ സൂര്യ കതിർ കാക്കല്ലാർ , കെ.കാർത്തികേയൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ എന്ന് ഖ്യാതി നേടിയ വിക്രമൻ്റെ പുത്രൻ വിജയ് കനിഷ്‌ക ഹിറ്റ് ലിസ്റ്റിലൂടെ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ഐശ്വര്യാ ദത്ത , സ്മൃതി വെങ്കട്ട് , സിത്താര, അഭി നക്ഷത്ര, അനുപമ കുമാർ, കെ ജി എഫ് വില്ലൻ രാമചന്ദ്ര രാജു ( ഗരുഡ റാം ), ഗൗതം വാസുദേവ് മേനോൻ, സമുദ്രക്കനി, മുനിഷ് കാന്ത്, റെഡിൻ കിങ്സ്‌ലി, ബാലശരവണൻ എന്നിങ്ങനെ വലിയൊരു താര നിര മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. രാം ചരൺ സിനിമാട്ടോഗ്രാഫിയും , ജോൺ എബ്രഹാം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആർക്കെ സെല്ലുലോയ്ഡിൻ്റെ ബാനറിൽ കെ.എസ്.രവികുമാർ നിർമ്മിച്ച ” ഹിറ്റ് ലിസ്റ്റ് ” മുരളി സിൽവർ സ്ക്രീൻ പിക്ചർസ് കേരളത്തിൽ റിലീസ് ചെയ്യും.

സി.കെ.അജയ് കുമാർ.

ഇൻഡസ്ട്രി ഹിറ്റടിച്ച് ‘ടർബോ’; സൗദിയിൽ ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രം

0

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ ആദ്യ ദിവസം മുതൽ സൗദിയിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയായിരുന്നു. ഇപ്പോഴിതാ സൗദിയിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡ് ടർബോ സ്വന്തമാക്കി. വെറും 8 ദിവസം കൊണ്ടാണ് മുൻപന്തിയിൽ ഉണ്ടായിരുന്ന മഞ്ഞുമ്മൽ ബോയ്സിനെ ടർബോ പിന്നിലാക്കിയത്. സൗദിയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും ടർബോയുടെ കുതിപ്പ് തുടരുകയാണ്.

കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 30 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാൻ ടർബോയ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കിയിരുന്നു. യുഎഇ ബോക്സ് ഓഫീസിൽ വാർണർ ബ്രതേഴ്‌സ് ചിത്രം ഫ്യുരിയോസ അടക്കം മറ്റെല്ലാ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്.

ആദ്യ ദിവസം മുതൽ ചിത്രം റെക്കോർഡുകൾ തീർക്കുകയായിരുന്നു. ബ്രിട്ടനിൽ മമ്മൂട്ടിയുടെ ഏറ്റവും ഉയർന്ന ആദ്യ ആഴ്‌ച കളക്ഷനാണ് ടർബോയിലൂടെ നേടിയത്. 1 കോടി 60 ലക്ഷം രൂപയാണ് ആദ്യ ആഴ്ച ബ്രിട്ടനിൽ നിന്ന് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയിലും ടർബോ റെക്കോർഡുകൾ തീർക്കുന്നു. മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ആഴ്ച കളക്ഷനും ടർബോയ്ക്ക് സ്വന്തം. 84 ലക്ഷം രൂപയാണ് ഓസ്‌ട്രേലിയയിൽ ആദ്യ ആഴ്‌ച പിന്നിടുമ്പോൾ ചിത്രം നേടിയിരിക്കുന്നത്.

ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. ഒരാഴ്ച പിന്നിടുമ്പോഴും എക്‌സ്ട്രാ ഷോകൾ കൊണ്ട് ടർബോ നിറയുകയാണ്. രണ്ടാം ആഴ്ചയിലും ആ കുതിപ്പ് തുടരുന്നു. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

പ്രഭാസ് ചിത്രം ‘കൽക്കി 2898AD’; ‘ഭുജി ആൻഡ്‌ ഭൈരവ’ ട്രൈലെർ പുറത്ത്

0

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’ ഭുജി ആൻഡ് ഭൈരവയുടെ ട്രൈലെർ പുറത്ത്. മെയ്‌ 31 മുതൽ ആമസോൺ പ്രിമിൽ സ്ട്രീ ചെയ്യും. ഇതിനു മുന്നോടിയായാണ് ചിത്രത്തിന്റെ ട്രൈലെർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ട്രൈലെർ എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് സിനിമകളെ വെല്ലും വിധമാണ് ഈ ചിത്രത്തിന്റെ അനിമേഷൻ. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കൽക്കി 2898 AD. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ മെയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ഹൈദരാബാദ് ഐഎംബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡിഎൽഎഫ് സാകേത് ഡൽഹി, ഒറിയോൺ മാൾ ഹൈദരാബാദ്, റീൽ സിനിമാസ് ദുബായ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിൽ ചിലത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി

ദുൽഖർ സൽമാൻ – വെങ്കട് അട്ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’; സെപ്റ്റംബർ 27ന് പ്രദർശനത്തിനെത്തും

0

ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖർ അവിശ്വാസനീയമായ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമായ ‘ ലക്കി ഭാസ്കറിൽ’ എത്തി നിൽക്കുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതുമുതൽ ആരാധകർക്കായി അപ്‌ഡേറ്റുകൾ എപ്പോഴും നൽകാൻ ടീമിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2024 സെപ്റ്റംബർ 27ന് ചിത്രം തീയേറ്ററുകളിലെത്തും.

തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ ലക്കി ഭാസ്‌കർ’. സിതാര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

മീനാക്ഷി ചൗധരി ചിത്രത്തിൽ നായികയായി എത്തുന്നു. ജി വി പ്രകാശ് കുമാർ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു.

ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ടീസർ കണ്ടതോടെ ചിത്രത്തിനായി ആവേശത്തിലാണ് ആരാധകർ. അവസാന ഘട്ട ചിത്രീകരണത്തിലാണ് ചിത്രം എത്തി നിൽക്കുന്നത്. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം തീയേറ്ററുകളിൽ റിലീസിനെത്തും. പി ആർ ഒ – ശബരി

പ്രഭാസ് ചിത്രം ‘കൽക്കി 2898AD’; ‘ഭുജി ആൻഡ്‌ ഭൈരവ’ ഗ്ലിമ്പ്‌സ് മെയ് 30ന്

0

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’യുടെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ് പുറത്ത്. റിലീസിന് മുൻപ് തന്നെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിക്കുന്നു. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കൽക്കി 2898 AD. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ മെയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളിൽ പ്രദർശിപ്പിക്കും. മെയ് 31 മുതൽ ആമസോണ്‍ പ്രൈം വീഡിയോയിൽ ഗ്ലിമ്പ്‌സ് വീഡിയോ പ്രദർശനം ആരംഭിക്കും.

ഹൈദരാബാദ് ഐഎംബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡിഎൽഎഫ് സാകേത് ഡൽഹി, ഒറിയോൺ മാൾ ഹൈദരാബാദ്, റീൽ സിനിമാസ് ദുബായ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിൽ ചിലത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി

സമൂഹത്തിന് നേരെ തൊടുക്കുന്ന അമ്പാണ് മായമ്മ. ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്

0

പുണർതം ആർട്സിന്റെയും യോഗീശ്വര ഫിലിംസിൻ്റെയും ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച “മായമ്മ” ജൂൺ 7 ന് തീയേറ്ററുകളിലെത്തുന്നു.

നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തി പെൺകുട്ടിയും നമ്പൂതിരി യുവാവും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയിൽ മായമ്മയായി അങ്കിത വിനോദും നമ്പൂതിരി യുവാവായി അരുൺ ഉണ്ണിയും വേഷമിടുന്നു. വിജിതമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ജീവൻ ചാക്ക, സുമേഷ് ശർമ്മ, ബാബു നമ്പൂതിരി, ഇന്ദുലേഖ, കെ പി എസി ലീലാമണി, സീതാലക്ഷ്മി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

നിർമ്മാണം – ദീപ എൻ പി (പുണർതം ആർട്സ് ഡിജിറ്റൽ), രചന, സംവിധാനം -രമേശ്കുമാർ കോറമംഗലം, ഛായാഗ്രഹണം – നവീൻ കെ സാജ്, എഡിറ്റിംഗ് – അനൂപ് എസ് രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജശേഖരൻ നായർ, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ കഴക്കൂട്ടം, ചമയം – ഉദയൻ നേമം, കോസ്റ്റ്യും – ബിജു മങ്ങാട്ടുകോണം, കല- അജി പായ്ച്ചിറ, അസ്സോസിയേറ്റ് ഡയറക്ടർ – റാഫി പോത്തൻകോട്, ഗാനരചന – രമേശ്കുമാർ കോറമംഗലം, ഉമേഷ്പോറ്റി ( നാവോറ്), സംഗീതം – രാജേഷ് വിജയ്, ആലാപനം – അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയൻ, പ്രമീള, പ്രിയ രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, കോറിയോഗ്രാഫി -രമേശ്, പ്രൊഡക്ഷൻ മാനേജർ – പത്മാലയൻമംഗലത്ത്, സംവിധാന സഹായികൾ – കുട്ടു ഗണേഷ്, അനൂപ് ശർമ്മ, സുധീഷ് ജനാർദ്ദനൻ, കളറിസ്റ്റ് – വിജയകുമാർ, റിക്കോർഡിസ്റ്റ് – ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്സിംഗ് – ആദർശ് ചെറുവള്ളി, മ്യൂസിക് മാർക്കറ്റിംഗ് – മില്ലേനിയം ഓഡിയോസ്, വിതരണം – പുണർതം ആർട്ട്സ് ഡിജിറ്റൽ വിത്ത് 72 ഫിലിം കമ്പനി, സ്റ്റുഡിയോ- ബോർക്കിഡ് മീഡിയ, പിആർഓ – അജയ് തുണ്ടത്തിൽ.

കാർത്തിയുടെ  പുതിയ ചിത്രം മെയ്യഴകൻ ഫസ്റ്റ് ലുക്ക്

0

ടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ പേര് ‘ മെയ്യഴകൻ ‘ എന്നാണ് സിനിമയുടെ പേര് .കാർത്തിക്കൊപ്പം അരവിന്ദ സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. ഇതിൻ്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ പുറത്തിറക്കി. മെയ് 25- നാണ് താരത്തിൻ്റെ ജന്മ ദിനം. കാർത്തിയുടേയും അരവിന്ദ സാമിയുടടെയും, കാർത്തിയുടെ  ഒറ്റക്കുമുള്ള പോസ്റ്ററുകളുമാണ് യാഥാക്രമം പുറത്തു വിട്ടത് . മിനിറ്റുകൾ കൊണ്ട് തന്നെ പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ വൈറലായി . ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ‘ വിരുമൻ ‘ എന്ന ചിത്രത്തിന് ശേഷം  2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി അരവിന്ദ സാമി,ശ്രിദിവ്യ, എന്നിവർക്കൊപ്പം   രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . 

സി. കെ. അജയ് കുമാർ, പി ആർ ഓ

ജോസേട്ടന്റെ ഇടിയിൽ ബോക്‌സ് ഓഫീസ് തകർന്നു; കേരളത്തിൽ ആദ്യ ദിനം 6.2 കോടിയുടെ റെക്കോർഡ് കളക്ഷൻ

0

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനത്തിൽ ഇതുവരെ 2 കോടി രൂപയുടെ പ്രീ ബുക്കിങ്ങും നടന്ന് ചരിത്രത്തിന്റെ തേരോട്ടം ജോസേട്ടായി തുടരുകയാണ്.

മമ്മൂട്ടിയുടെ എക്കാലത്തെയും ആദ്യദിന കളക്ഷൻ ആണ് ടർബോയിലൂടെ സ്വന്തമാക്കിയത്.ആദ്യ ദിനം 224 എക്സ്ട്രാ ഷോകളാണ് ടർബോയ്ക്കായി ചാർട്ട് ചെയ്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ തീ പടർത്തി. ടർബോ ജോസിന്റെ കിന്റൽ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. തീയയേറ്ററുകളിലേക്കുള്ള ജന ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിൽ 40ലധികം ഷോകളാണ് വിവിധ തീയേറ്ററുകളിലായി ചാർട്ട് ചെയ്തിരുന്നത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചാർട്ട് ചെയ്തീരുന്നത്. ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. ഓരോ നിമിഷം കഴിയുംതോറും ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി.
കേരളത്തിൽ 300ലധികം തീയറ്ററുകളിൽ കേരളത്തിൽ ടർബോ പ്രദർശനം തുടരുന്നു.

2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.

‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ’.