തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” ആഗോള റിലീസ് തീയതി പുറത്ത്. 2026 ജൂലൈ 17 ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”.
ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫാന്റസി ഘടകങ്ങളും ചിത്രത്തിലുണ്ട്. തിരുവീർ അവതരിപ്പിക്കുന്ന യാദഗിരി, ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്ന് ഗാനങ്ങളും ടീസറും കാണിച്ചു തരുന്നുണ്ട്. കോമഡി, പ്രണയം, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പക്കാ ഫാമിലി എൻ്റർടെയ്നർ ആയാണ് ചിത്രം എത്തുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ വെഡ്ഡിംഗ് ആന്തം പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇത് കൂടാതെ ചിത്രത്തിലെ ഓ സുകുമാരി എന്ന ടൈറ്റിൽ ഗാനവും സൂപ്പർ ഹിറ്റായിട്ടുണ്ട്. ചിത്രത്തിൻ്റെ ടീസർ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്. അതുപോലെ സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.
പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, “ഓ സുകുമാരി”യിലൂടെ ഒരു രസകരമായ കഥ കൂടി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുകയാണ്. സംവിധായകൻ ഭരത് ദർശൻ തന്നെയാണ് ചിത്രം രചിച്ചതും. മുരളിധർ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ജൂലൈ 17 ന് റിലീസ് ചെയ്യും.
നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ – വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം – ജെ ഡി മാസ്റ്റർ, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി




