Home Blog Page 192

വിഷ്ണു മഞ്ചു ചിത്രം ‘കണ്ണപ്പ’; ടീസർ റിലീസായി

0

എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ്ങ് സംവിധാനം നിർവഹിക്കുന്ന വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’യുടെ ടീസർ റിലീസായി. മോഹൻ ലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ. ചിത്രത്തിന്റെ ടീസർ ലോഞ്ച് ഇവന്റ് ഗംഭീരമായി നടന്നു.

നിർമാതാവ് മോഹൻ ബാബുവിന്റെ വാക്കുകൾ ഇങ്ങനെ “എല്ലാ തലമുറയ്ക്കും കണ്ണപ്പ പുതിയ ഒരാനുഭവമാകും. ഇതൊരു ഭക്തി ചിത്രം മാത്രമല്ല. ചിത്രത്തിൽ ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഇന്ത്യയിൽ തന്നെ പ്രഗത്ഭരായ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ടാവണം”.

നായകൻ വിഷ്‌ണു മഞ്ചുവിന്റെ വാക്കുകൾ ” ആദ്യ നാൾ മുതൽ ഇന്ന് വരെ കണ്ണപ്പ ഓരോ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. 2014 മുതൽ കണ്ണപ്പ എന്ന സിനിമയുടെ യാത്ര ഞങ്ങൾ തുടങ്ങി. കഴിഞ്ഞ വർഷമാണ് ഷൂട്ടിങ്ങ് തുടങ്ങിയത്. കണ്ണപ്പ എന്റെ കുട്ടിയെ പോലെയാണ്. ജൂലൈ മുതൽ എല്ലാ തിങ്കളാഴ്ചയും കണപ്പയുടെ അപ്‌ഡേറ്റുകൾ ഞങ്ങൾ പുറത്തുവിടും. എല്ലാവർക്കും ചിത്രം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു”.

സംവിധായകൻ മുകേഷ് കുമാർ സിങ്ങിന്റെ വാക്കുകൾ ഇങ്ങനെ “എന്റെ ശക്തി എന്റെ അഭിനേതാക്കളാണ്. വിഷ്ണു സർ, ശരത് കുമാർ സർ, മോഹൻ ബാബു സർ തുടങ്ങിയവർ അത്രയും ആത്മാർത്ഥതയോടെ ചിത്രത്തിൽ ജോലി ചെയ്തു. എന്റെ പ്രതീക്ഷകൾക്കപ്പുറം താരങ്ങൾ അഭിനയിച്ചു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം.”
പി ആർ ഒ – ശബരി

നേരത്തേ എത്താന്‍ ദേവര; റിലീസ് ഡേറ്റ് പുറത്ത്

0

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്‍ട്ട്‌ 1-ന്റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ഈ വര്‍ഷം സെപ്റ്റംബര്‍ 27-ന് റിലീസാകുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ ഒക്ടോബറില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന ദേവരയുടെ റിലീസ് ഇപ്പോള്‍ രണ്ടാഴ്ച നേരത്തേ ആക്കിയിരിക്കുകയാണ്. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

നായനാരുടെ ഗൃഹസന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന് സുരേഷ് ​ഗോപി; മകനെ പോലെയെന്ന് ശാരദ ടീച്ചറും

0

ഇ.കെ നായനാരുടെ ഗൃഹസന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വ്യക്തിബന്ധങ്ങൾ മുറിച്ചു മാറ്റാനാവുന്നതല്ലെന്നും സുരേഷ് ഗോപി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഒരുപാട് ബന്ധങ്ങളുണ്ടെന്നും താൻ ബന്ധങ്ങളെ കാത്ത് സൂക്ഷിക്കുന്ന വ്യക്തികൂടിയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

തനിക് ക്ഷേത്രങ്ങളുമായുള്ള ബന്ധങ്ങളുണ്ട്, വ്യക്തികളുമായുള്ള ബന്ധങ്ങളുമുണ്ട്. എല്ലാം ഞാൻ കണക്കിലെടുത്താണ് പോകുന്നത്. എല്ലാ വിഭാഗം ആളുകളുമാണ് തന്നെ ജയിപ്പിച്ചതെന്നും തനിക്കതൊന്നും മുറിച്ച് കളയാൻ പറ്റില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. താൻ പണ്ടേ അങ്ങനെയാണ്. ഇലക്ഷൻ രീതികളിലും അങ്ങനെ തന്നെയായിരുന്നെന്നും അദ്ദേഹം ആവർ‍ത്തിച്ചു. ഇന്നലെ രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ സുരേഷ് ​ഗോപി ഇന്ന് രാവിലെയോെടെയാണ് നായനാരുടെ വീട്ടിലെത്തിയത്. ഇവിടെ നായനാരുടെ ഭാര്യ നൽകിയ ഭക്ഷണവും കഴിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. സുരേഷ് ​ഗോപി തനിക്ക് മകനെ പോലയാണാന്നും ഇപ്പോൾ വന്നാലും ഇവിടെയെത്തി ഭക്ഷണം കഴിച്ചാണ് മടങ്ങാറുള്ളതെന്നുമായിരുന്നു നായനാരുടെ ഭാര്യ ശാരദടീച്ചറിന്റെ പ്രതികരണം.

കോഴിക്കോടും കണ്ണൂരുമായി സന്ദർശനം നടത്തുന്ന സുരേഷ്​ഗോപി ക്ഷേത്രദർശനം ഉൾപ്പടെ നടത്തിയാണ് മടങ്ങാൻ സാധ്യത. തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും ഇനിയുള്ളത് ഉത്തരവാദിത്തം നിറവേറ്റുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എയിംസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കേരളത്തിന് വേണ്ടി താൻ നിരന്തരം ശബ്ദിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവർത്തിച്ചിരുന്നു.

സണ്ണി ലിയോണിന്റെ ഡാൻസ് കാണണമെന്ന മോഹം മറന്നേക്കു; കേരള സർവകലാശാലയിലെ പരിപാടി വിലക്കി വൈസ് ചാൻസലർ

0

തിരുവനന്തപുരം: കേരള സർവകലാശാല ക്യാമ്പസിലുള്ള യൂണിവേഴ്സിറ്റിഎൻജിനിയറിങ് കോളജിൽ നടി സണ്ണി ലിയോണിയുടെ പ്രോഗ്രാം വൈസ് ചാൻസലർ തടഞ്ഞു. ഇത് സംബന്ധിച്ച നിർദേശം വിസി ഡോ. കുന്നുമ്മൽ മോഹൻ രജിസ്ട്രാർക്ക് നൽകി. അടുത്തമാസം അഞ്ചിന് സണ്ണി ലിയോണിയുടെ ഡാന്‍സ് പ്രോഗ്രാം നടത്താനായിരുന്നു തീരുമാനം. ഈ പരിപാടിക്ക് സര്‍വകലാശാലയുടെ അനുമതി തേടിയിരുന്നില്ല.

തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളെജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടത്തിൽ വിദ്യാർഥികൾ മരിച്ചിരുന്നു. ഇതോടെ ഡിജെ പാർ‌ട്ടികൾ, സംഗീത നിശകൾ തുടങ്ങിയവ ക്യാംമ്പസുകളിൽ നടത്തുന്നതിന് സർക്കാർ കര്ഡശന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് അനുമതിയില്ലാതെ സണ്ണി ലിയോണിയെ നൃത്തപരിപാടി നടത്താനായി ക്ഷണിക്കാൻ എൻജിനിയറിങ് കോളെജ് യൂണിയൻ തീരുമാനിച്ചത്. എന്നാൽ ഒരു കാരണവശാലും ഇത്തരം പരിപാടികൾ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനമാണ് വിസിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

അദിവി ശേഷിന്റെ പാൻ ഇന്ത്യൻ ചിത്രം ‘ഡക്കോയിറ്റ്’ ; ശ്രുതി ഹാസൻ ജോയിൻ ചെയ്തു

0

അദിവി ശേഷിന്റെ പാൻ ഇന്ത്യൻ ചിത്രം ‘ഡക്കോയിറ്റ്’ ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ നായികയായെത്തുന്ന ശ്രുതി ഹാസൻ സെറ്റിൽ ജോയിൻ ചെയ്തു. ഈ ഷെഡ്യുളിൽ പ്രധാനപ്പെട്ട ആക്ഷൻ രംഗങ്ങളെല്ലാം പ്രധാന താരങ്ങളെ വെച്ച് ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ.

‘ക്ഷണം’, ‘ഗൂഡാചാരി’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷനിൽ ഡിയോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡക്കോയിറ്റ്’. അദിവി ശേഷും ശ്രുതി ഹാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സുപ്രിയ യർലഗദ്ദ നിർമിച്ച് സുനിൽ നരങ് സഹ നിർമാണം നിർവഹിക്കുന്ന ചിത്രം അന്നപൂർണ സ്റ്റുഡിയോസ് അവതരിപ്പിക്കുന്നു. ഹിന്ദി, തെലുഗ് ഭാഷകളിൽ ചിത്രം ഷൂട്ട് ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ കഥയും തിരക്കഥയും അദിവി ശേഷും ഷനിൽ ഡിയോയും ചേർന്ന് നിർവഹിക്കുന്നു. 2022ൽ റിലീസായ ‘മേജർ’ എന്ന ചിത്രത്തിന് ശേഷം അദിവി ശേഷിന്റെ രണ്ടാം ഹിന്ദി ചിത്രം കൂടിയാണ് ‘ഡക്കോയിറ്റ്’. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടും. പി ആർ ഒ – ശബരി

മമ്മൂട്ടി നമ്മുടെ അഭിമാനം – സ്വാമി നന്ദാത്മജാനന്ദ വിദ്യാമൃതത്തിന് കൊച്ചിയിൽ തുടക്കം

0

കൊച്ചി: വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷൻ്റെ മലയാളം മുഖപത്രമായ പ്രബുദ്ധകേരളത്തിൻ്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ . പഠനത്തില്‍ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുട്ടികള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച’വിദ്യാമൃതം’ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
കെയർ ആൻ്റ് ഷെയറിൻ്റെ പ്രവർത്തനങ്ങൾ നമ്മൾ ഒന്നാണ് എന്ന സന്ദേശം സമൂഹത്തിന് പകരുന്നു. ആ ഒരുമ അകക്കാമ്പിൽ തിരിച്ചറിയുമ്പോഴാണ് ഓരോരുത്തരും മനുഷ്യരായി മാറുന്നത്. മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന വരയേ ജീവിക്കുന്നവരായി കാണാനാകൂ. നമ്മളെല്ലാം ചൈതന്യമാണ് എന്ന് മനസിലാക്കുമ്പോഴാണ് ‘നമ്മൾ വികസിത വ്യക്തികളായി മാറുന്നത്. അപ്പോൾ മാത്രമേ നമ്മളെ മനഷ്യർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കൂ – സ്വാമി പറഞ്ഞു.

എസ്എസ്എൽസി,
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് ‘വിദ്യാമൃതം’ പദ്ധതിയിലൂടെ മമ്മൂട്ടിയും കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും. സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർ മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവർ ക്യാൻസർ മുതലായ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികൾ പരിമിതമായ ജീവിത സാഹചര്യങ്ങൾ മൂലം മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുവാൻ കഴിയാത്തവർ ആദിവാസി മേഖലകളിലെ കുട്ടികൾ എന്നിങ്ങനെ 250 ഓളം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക. പദ്ധതിയുടെ ധാരണാപത്രം കെയർ ആൻഡ് ഷെയർ മുഖ്യരക്ഷാധികാരി മമ്മൂട്ടിയും എം.ജി.എം.ഗ്രൂപ്പ് വൈസ് ചെയർമാൻ ജാപ്സൺ വർഗീസും ഒപ്പുവച്ചു.
എന്‍ജിനീയറിങ്,ഫാര്‍മസി,ബിരുദ,ഡിപ്ലോമ കോഴ്സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,എറണാകുളം,മലപ്പുറം,കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും.
വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് ‘വിദ്യാമൃത’ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിൽ 22 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാഭ്യാസരംഗത്ത് മികവു തെളിയിച്ച എം.ജി.എമ്മില്‍ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ കണ്ടെത്തുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനസൗകര്യമൊരുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.
മുൻ വർഷങ്ങളിലെ വിദ്യാമൃതം പദ്ധതിയിലെ ഗുണഭോക്താക്കളിൽ മികച്ച രീതിയിൽ പഠനം തുടരുന്ന 25 കുട്ടികൾ അവരുടെ അധ്യാപകരോടൊപ്പം മമ്മൂട്ടിയെ സന്ദർശിക്കാനായി ചടങ്ങിൽ എത്തിയിരുന്നു.

കൊച്ചിയിൽ നടന്ന ചടങ്ങില്‍ എംജിഎം കോളേജസ് വൈസ് ചെയർമാൻ വിനോദ് തോമസ് ഐ.പി.എസ്, എംജിഎം സ്കൂൾസ് സി.ഓ.ഓ ആൽഫ മേരി, എംജിഎം കോളേജസ് ഡയറക്ടർ എച്. അഹിനസ്, നിതിൻ ചിറത്തിലാട്ട് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.വിജു ജേക്കബ്, മാനേജിംഗ് ഡയറക്ടർ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ റോയ്. എം. മാത്യു, ജോർജ് സെബാസ്റ്റ്യൻ, എ. മോഹനൻ, റോബർട്ട് കുര്യാക്കോസ്, കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജകുമാർ എന്നിവരും പങ്കെടുത്തു.

പദ്ധതിയുടെ വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9946483111, 9946485111

സൂക്ഷ്മദര്‍ശിനി ചിത്രീകരണം പുരോഗമിക്കുന്നു; ലൊക്കേഷന്‍ വീഡിയോ പുറത്ത്

0

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ഇന്ന് അണിയറപ്രവര്‍ത്തകര്‍ ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സ് യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ: പവിശങ്കർ, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്ടർ: ഹാഷിർ, പിആർഒ: ആതിര ദിൽജിത്ത്.

ദക്ഷിണേന്ത്യയിൽ കൂടുതൽ ശാഖകളുമായി ലുലു ഫോറെക്സ് 

0

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ പുതിയതായി ആരംഭിച്ച അങ്കമാലി, സേലം, നാഗർകോവിൽ ശാഖകൾ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഇതോടെ ഇന്ത്യയിൽ ലുലു ഫോറെക്സ് ശാഖകളുടെ എണ്ണം 31 ആയി. ആഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ 353 ശാഖകളുമായി സ്ഥാപനം ജൈത്രയാത്ര തുടരുകയാണ്.

ലുലു ഫോറെക്‌സ്  ഉപഭോക്താക്കളുടെ വിവിധ  ആവശ്യങ്ങൾ  അനുസരിച്ച് മികവുറ്റ സാമ്പത്തിക സേവനങ്ങൾ നൽകി വരുകയാണ്. പുതിയ ശാഖകൾ വഴി വിദേശ കറൻസി വിനിമയം, ട്രാവൽ കറൻസി കാർഡുകൾ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ  ലഭ്യമാകും.
വേൾഡ് ക്ലാസ് സാമ്പത്തിക സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും, അതിനായി ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഗണ്യമായ പങ്ക് വഹിക്കാൻ കഴിയുന്നതിലും, അതിന് വേണ്ടി കൂടുതൽ നിക്ഷേപം ഉൾപ്പെടെയുള്ളവ സാധ്യമാക്കുന്നതിനും കൂടുതൽ പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേലം, അങ്കമാലി, നാഗർകോവിൽ മേഖലകളിലേക്ക് ലുലു ഫോറെക്സിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിൽ തങ്ങൾ   സന്തുഷ്ടരാണെന്ന് ലുലു ഫോറെക്‌സ് ഡയറക്ടർ ഷിബു മുഹമ്മദ് പറഞ്ഞു. “ശാഖകളുടെ വിപുലീകരണത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികവാർന്ന രീതിയിൽ വിശ്വസനീയമായ സാമ്പത്തിക ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി  ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള ഇന്ത്യൻ ധനകാര്യ സ്ഥാപനമാണ് ലുലു ഫോറെക്സ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വിദേശ നാണ്യ വിനിമയ രംഗത്ത് ലുലു ഫോറെക്സ് ശക്തമായ സാന്നിധ്യവുമാണ്.

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

0

ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള തലത്തിൽ 350 കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുമായി ജൈത്രയാത്ര തുടരുന്നു. ദുബായിലെ സത്‌വയിൽ ആരംഭിച്ച അവരുടെ 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ യുഎഇയിലെ ഫിലിപ്പീൻസ് അംബാസിഡർ അൽഫോൻസോ ഫെർഡിനാൻഡ് എ.  വേർ ഉദ്ഘടാനം ചെയ്തു.  

ഫിലിപ്പീൻസ് സ്വാതന്ത്ര ദിനത്തിന്റെ തലേ ദിവസമായ ജൂൺ 11 ന് 
350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ എന്ന നാഴിക കല്ലിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനമുള്ളതായി ഉദ്ഘാടനം നിർവ്വഹിച്ച അൽഫോൻസോ ഫെർഡിനാൻഡ് എ. വെർ പറഞ്ഞു. ലുലു എക്സ്ചേഞ്ചും ഫിലിപ്പീൻസ് ജനതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ഒരു ഇന്റർനാഷണൽ ധനകാര്യ സ്ഥാപനമെന്ന നിലയിൽ, ഏക്കാലവും ഓർമ്മിക്കപ്പെടുന്ന വളർച്ചയുടെ നേട്ടമാണ് ഞങ്ങളുടെ 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ എന്ന്  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്  പറഞ്ഞു. എന്നും ഉപഭോക്താക്കളുടെ ആവശ്യത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ ഈ നേട്ടം അവർക്കായി സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലുള്ള യുഎഇ ഡിവിഷനായ ലുലു എക്സ്ചേഞ്ചിന് കീഴിലെ 135-ാമത്തെ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററാണ് ദുബായിലെ സത് വയിൽ തുറന്നത്.
കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ വഴിയുള്ള സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കും ഊന്നൽ നൽകുന്ന പ്രവർത്തനരീതിയുടെ വിജയമാണ് കമ്പനിയുടെ ഈ വളർച്ച. 2009-ൽ ആരംഭിച്ച ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഇന്ന് 10-ലധികം രാജ്യങ്ങളിലായി വികസിച്ചു വരുന്ന സ്ഥാപനമാണ്. കമ്പനിയുടെ ഡിജിറ്റൽ പേയ്‌മെൻ്റ് സൊല്യൂഷനായ ലുലു മണി ആപ്പ്  ഉൾപ്പെടെ സാമ്പത്തിക സേവന മേഖലയിൽ  ഡിജിറ്റൽ രംഗത്തും  കമ്പനി ഇപ്പോൾ മുൻനിരയിലാണ്.  ലുലു മണി ആപ്പ് യുഎഇയിലെ മികച്ച റെമിറ്റൻസ് ആപ്പുകളിൽ ഒന്നായി ഇതിനകം  സ്വീകരിക്കപ്പെട്ടിട്ടുള്ളതാണ്.

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 AD’; ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നു

0

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’ കേരളത്തിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കും. ഇന്ത്യൻ സിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രമായ ‘കൽക്കി 2898 AD’ ദുൽഖർ വിതരണത്തിനെത്തിക്കുമ്പോൾ ഇന്ത്യൻ സിനിമയുടെ കൂട്ടായ്മ തന്നെ കാണാം. ട്രെയിലർ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് മേൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർ വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

ദുൽഖറിന്റെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായ ‘സീത രാമം’ നിർമിച്ചത് വൈജയന്തി മൂവീസായിരുന്നു. ‘കൽക്കി 2898 AD’ ക്കായി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പി ആർ ഒ – ശബരി

പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’; ട്രെയിലർ പുറത്ത്

0

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’യുടെ ട്രെയിലർ പുറത്ത്. ട്രെയിലർ ഇറങ്ങി നിമിഷനേരം കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടാൻ ട്രെയിലറിന് സാധിച്ചു. ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും.

റിലീസിന് മുൻപ് തന്നെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ടീം കൽക്കി 2898 ADയാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ആനിമേഷൻ സീരീസ് മികച്ച അഭിപ്രായം നേടിയിരുന്നു.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി

എ വി മൂവീസ് പ്രൊഡക്ഷന്‍സിന്റെ രണ്ടാം ചിത്രം ; പൂജ

0

‘ഇനി ഉത്തരം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, എ വി മൂവീസിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞു. തലശ്ശേരിയില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കു ശേഷം, ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

നവാഗതനായ അജയ് കുമാര്‍ സംവിധായകനാകുന്ന പേര് വെളിപ്പെടുത്താത്ത ചിത്രത്തില്‍ രാജേഷ് മാധവന്‍, ദില്‍ഷാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സപ്തമശ്രീ തസ്‌കരാഃ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച മുനീര്‍ മുഹമ്മദുണ്ണിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അന്‍വര്‍ ഷെരീഫ്, രാജ് ബാല്‍, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയുന്നു.

സുലൈഖ മനസില്‍, ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ കണ്ണന്‍ പട്ടേരി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സംസ്ഥാന ചലച്ചിത്ര ജേതാവ് നിഷാദ് യൂസഫ് നിര്‍വഹിക്കുന്നു. ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ് ബിജിബാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ശബ്ദ രൂപകല്‍പന രംഗനാഥ് രവിയും, കലാ സംവിധാനം ജയന്‍ ക്രയോണും നിര്‍വഹിക്കുന്നു. മുഖ്യ സംവിധാന സഹായി-ജിജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍-രഞ്ജിത്ത് ഉണ്ണി( A V Movies), മുനീര്‍ മുഹമ്മദുണ്ണി, അന്‍വര്‍ ഷെരീഫ് (ക്രീയേറ്റീവ് കൂലീസ്). വസ്ത്രാലങ്കാരം- ഗഫൂര്‍, ചമയം-ജിതേഷ് പൊയ്യ. മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ്- റാബിറ്റ് ബോക്‌സ് ആഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ, പി ആര്‍ഒ-എ സ് ദിനേശ്, ശബരി. നിശ്ചല ഛായാഗ്രഹണം രാകേഷ്.