Home Blog Page 165

പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ജനുവരി 23 റിലീസ്

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ റിലീസ് തീയതി പുറത്ത്. 2025 ജനുവരി 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതുവർഷത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ പുറത്ത് വിട്ടത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.

തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഡിറ്റക്റ്റീവ് ആയാണ് വേഷമിടുന്നതെന്നാണ് നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത്.

കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”

0

ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ഇരുപതാമത്തെ സിനിമയായ “PDC അത്ര ചെറിയ ഡിഗ്രി അല്ല” കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത് നിര്‍മ്മാതാവായ റാഫി മതിര തന്നെയാണ്‌. ജോഷി സര്‍ സംവിധാനം ചെയ്ത പാപ്പന്‍ 2023-ലും രതീഷ് രഘു നന്ദന്‍ സംവിധാനം ചെയ്ത തങ്കമണി 2024-ലും ഇഫാര്‍ മീഡിയ റിലീസ് ചെയ്തിരുന്നു. 2025-ല്‍ റിലീസിനൊരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ പൂര്‍ത്തിയാകും.

കോമഡി പശ്ചാത്തലത്തിലാണ് ഈ ബയോ ഫിക്ഷണല്‍ സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍റെ പ്രീ ഡിഗ്രി പഠന കാലവും സിനിമാ പശ്ചാത്തലവും കൂട്ടുകെട്ടും സമകാലിക സംഭവങ്ങളും രസകരമായി കോര്‍ത്തിണക്കിയ ഈ സിനിമയിലൂടെ പുതുമുഖങ്ങളായ 16 യുവാക്കളെ മലയാള സിനിമയ്ക്ക് ലഭിക്കും.

ചിത്രം 1996-98 കാലഘട്ടത്തില്‍ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ക്യാമ്പസ് കഥ പറയുന്നു.

ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, രാജേഷ്, ഷാജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പത്താം ക്ലാസ് പഠനം കഴിഞ്ഞയുടന്‍ കോളേജില്‍ പഠിക്കാന്‍ ഭാഗ്യം കിട്ടിയവരാണ് പ്രീ ഡിഗ്രിക്കാര്‍. ആദ്യപ്രാവശ്യം പത്താം ക്ലാസ്സില്‍ പരാജയപ്പെടുകയും പിന്നെ വിജയിക്കുകയും ചെയ്തവരും മാര്‍ക്ക് കുറഞ്ഞവരും ഒക്കെ ആശ്രയിച്ചിരുന്നത് പാരലല്‍ കോളേജുകളെ ആയിരുന്നു.

1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ട്രിനിറ്റി കോളേജ് എന്ന റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ മതിലുകള്‍ക്കപ്പുറം ടീനേജില്‍ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാരുടെ ചിന്തയും സ്വപ്നവും പ്രണയവും എല്ലാം അവിടെ സഫലമാകുന്നു.

ഇതിനൊക്കെപ്പുറമേ വര്‍ഷങ്ങള്‍ക്കു ശേഷം, കൂട്ടത്തില്‍ ഒരാളായ ജോസഫ് മാത്യൂ ഒരു ഊരാക്കുടുക്കില്‍ പെടുന്നതും വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ വീണ്ടും ബന്ധം പുതുക്കിയ കൂട്ടുകാര്‍ ഒരൊറ്റ ദിവസം കൊണ്ട് പല വിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതും അയാളെ ആ ഊരാ കുടുക്കില്‍ നിന്നും രക്ഷിക്കുന്നതുമാണ് ചിത്രത്തിന്‍റെ മറ്റൊരു വഴിത്തിരിവ്.

പൂര്‍വ്വ വിദ്യാര്‍ഥി വാട്സ് ആപ്പ് കൂട്ടായ്മകള്‍ കുടുംബ ജീവിതങ്ങള്‍ തകര്‍ക്കുന്നു എന്ന് പരക്കെ ആക്ഷേപമുള്ള സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒരു വാട്സ് ആപ്പ് കൂട്ടായ്മ, യഥാസമയത്തുള്ള അതിശക്തമായ ഇടപെടലിലൂടെ ഒരു കുടുംബത്തെ രക്ഷപ്പെടുത്തുന്ന കഥ കൂടിയാണ് PDC.

ഉണ്ണി മടവൂര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കലാ സംവിധാനം സുജിത് മുണ്ടയാട്. ചിത്രസംയോജനം വിപിന്‍ മണ്ണൂര്‍. കോറിയോഗ്രാഫി മനോജ്‌ ഫിഡാക്. റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികള്‍ക്ക് ഫിറോസ്‌ നാഥ്‌ സംഗീതം നല്‍കുന്നു. K.S. ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ്‌ നാഥ്‌, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. പശ്ചാത്തല സംഗീത്തം റോണി റാഫേല്‍. പരസ്യ കല മനു ഡാവിന്‍സി. സ്റ്റില്‍സ് ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ മോഹന്‍ (അമൃത), മേക്കപ്പ് സന്തോഷ്‌ വെണ്‍പകല്‍, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട്. സഹ സംവിധായകര്‍ ആഷിക് ദില്‍ജീത്, സഞ്ജയ്‌ ജി.കൃഷ്ണന്‍. വിതരണം ഡ്രീം ബിഗ്‌ ഫിലിംസ്, PRO ശബരി.

ചൈനയില്‍ ലുലു ആരംഭിച്ചിട്ട് 25 വര്‍ഷം: സില്‍വര്‍ ജൂബിലിയില്‍ ജീവനക്കാരെ നേരിട്ട് കണ്ട് അഭിനന്ദിച്ച്എം.എ യൂസുഫലി

0

ഗ്യാങ്‌സു: ചൈനയില്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന ലുലുഗ്രൂപ്പ് ഓഫീസ് സന്ദര്‍ശിച്ച് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസുഫലി. ഗ്യങ്‌സ്യൂവിലുള്ള ചൈനയിലെ ലുലു കോ-ഓപ്പറേറ്റീവ് ഓഫീസാണ് എം.എ യൂസഫലി സന്ദര്‍ശിച്ചത്. പ്രവര്‍ത്തന വിജയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ ലുലുവിനൊപ്പം നിന്ന ഓരോ ജീവനക്കാരേയും നേരിട്ട് സന്ദര്‍ശിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ നന്ദി രേഖപ്പെടുത്തി. ജീവനക്കാരുടെ സുഖവിവരങ്ങള്‍ തിരക്കാനും അദ്ദേഹം മറന്നില്ല. ഓരോ ജീവനക്കാരേയും നേരിട്ട് കണ്ടാണ് എം.എയൂസഫലി സുഖവിവരങ്ങള്‍ തിരക്കിയത്. നിങ്ങള്‍ക്ക് എന്ത് ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും എന്നെ ധൈര്യമായി അറിയിക്കണമെന്നും ഞാന്‍ എപ്പോഴും നിങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടിരിക്കുമെന്നും ജീവനക്കാരോട് എം.എ യൂസഫലി വ്യക്തമാക്കി.

25 വര്‍ഷക്കാലമായി ലുലുവില്‍ ജോലി ചെയ്യുന്ന ചൈനീസ് ദമ്പതികളേയും അവിടെ തന്നെ ജോലി ചെയ്യുന്ന അവരുടെ മകനേയും എം.എ യൂസുഫലി സന്ദര്‍ശന വേളയില്‍ അനുമോദിച്ചു. 25 വര്‍ഷമായി നമുക്കൊപ്പം ജോലി ചെയ്യുകയാണ് ഇവര്‍. എല്ലാ ആശംസകളും നേരുന്നു. വീട്ടിലേക്ക് ചിലവിന് കൊടുക്കുമോ എന്ന ചോദ്യത്തിന് പിതാവിന് പണം കൊടുക്കാറില്ല അമ്മയുടെ കയ്യില്‍ പണം നല്‍കും എന്നായിരുന്നു ദമ്പതികളുടെ മകന്‍ എം.എ യൂസഫലിയോട് മറുപടി നല്‍കിയത്. ചൈനയിലെ ഗ്യാങ്‌സുവിലുള്ള ലുലു ഗ്രൂപ്പ് ആസ്ഥാനം എക്‌സ്‌പോര്‍ട്ടിങ് റീട്ടെയില്‍ രംഗത്തേക്ക് തുറന്നു പ്രവര്‍ത്തിച്ച് 25 വര്‍ഷം പിന്നിടുകയാണ്. 2002 ഫെബ്രുവരി 28നാണ് ചൈനയില്‍ ലുലു ഫുഡ് ലോജിസ്റ്റിക്ക് കേന്ദ്രവും പാക്കിങ് യൂണിറ്റും ആരംഭിക്കുന്നത്. ആഗോളതലത്തിലുള്ള ഫുഡ് എക്‌സ്‌പോര്‍ട്ടിങ് ഗ്യാങ്‌സുവിലുള്ള ലുലു യൂണിറ്റിലൂടെ നടത്തിവരുന്നു.

കടുവാക്കുന്നേൽ കുറുവച്ചനായി ഒറ്റക്കൊമ്പനിൽ ജോയിൻ ചെയ്ത് സുരേഷ് ഗോപി

0

വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ‘ഒറ്റക്കൊമ്പൻ’ ആരംഭിച്ചു. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തിൽ നിന്ന് സ്വന്തമാക്കിയതിന് ശേഷം ഡിസംബർ 30 തിങ്കളാഴ്ച ചിത്രത്തിന്റെ തിരുവനന്തപുരത്തുള്ള സെറ്റിൽ സുരേഷ് ഗോപി ജോയിൻ ചെയ്തു. ശ്രീ ഗോകുലം മൂവീസിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ് സെറ്റിൽ സുരേഷ് ഗോപിയെ സ്വീകരിച്ചത്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ഒറ്റക്കൊമ്പൻ’ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം സുരേഷ് ഗോപിക്കൊപ്പം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീ ഗോകുലം മൂവീസിൻ്റെ എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി എന്ന സൂപ്പർതാരത്തിന്റെ സാന്നിധ്യമാണ് ഈ ചിത്രത്തെ മലയാളത്തിലെ വമ്പൻ ചിത്രങ്ങളിലൊന്നാക്കി മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ വില്ലനും നായികയുമായി നോർത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ ആണ് എത്തുന്നതെന്നും ഈ താരങ്ങളുടെ പേരുകൾ ഉടനെ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർത്ഥ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഒറ്റക്കൊമ്പൻ’ ഒരുക്കുന്നത്. സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡിസംബർ ഇരുപത്തിയേഴ് വെള്ളിയാഴ്ച്ച, തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആണ് ചിത്രം ആരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. ഒരു ക്ലീൻ ഫാമിലി ആക്ഷൻ ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. സുരേഷ് ഗോപി എന്ന നടനിൽ നിന്നും താരത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടൈനറായിട്ടാണ് ചിത്രം അവതരിപ്പിക്കുക.

ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ രചന. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാവുക.

ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- വിവേക് ഹർഷൻ, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടർ – സുധീർ മാഡിസൺ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കോ പ്രൊഡ്യൂസേർസ് -ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി, ഫോട്ടോ – റോഷൻ, പിആർഒ – ശബരി, വാഴൂർ ജോസ്

ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു; ആദ്യ ഓർഡർ ലുലുവിന്

0

മലപ്പുറം: ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡയറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡയറി വെറ്റ്നർ വിതരണോദ്ഘാടനവും നടന്നു. മലപ്പുറം യൂണിറ്റിലെ ആദ്യ പർച്ചേഴ്സ് സ്വന്തമാക്കിയത് ലുലു ​ഗ്രൂപ്പാണ്. പർച്ചേഴ്സ് ഓർഡർ ലുലു ​ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്റ് ഡറക്ടർ എം.എ നിഷാദ് മിൽമ മലപ്പുറം യൂണിറ്റ് അം​ഗങ്ങൾക്ക് കൈമാറിക്കൊണ്ടാണ് വിതരണോദ്ഘാടനത്തിൽ ആ​ഗോള റീടെയിൽ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ​ഗ്രൂപ്പും പങ്കാളികളായിരിക്കുന്നത്.

മിൽമയുടെ മലപ്പുറം ഡെയറിയും പാൽപൊടി ഫാക്‌ടറിയും ക്ഷീരകർഷകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോഷകാഹാര ഭക്ഷണങ്ങൾക്ക് വലിയ തോതിൽ പ്രാധാന്യം നൽകുന്ന കാലമാണിത്. പ്രോട്ടീൻ ഉൽപ്പന്നങ്ങളായി ഇന്ന് വിപണിയിലേക്ക് എത്തുകയാണ്, ക്ഷീരകർഷകർക്ക് ഈ മേഖലയിൽ മികച്ച രീതിയിലുള്ള ഇടപെടൽ നടത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരമേഖലയിലെ വികസനത്തിന് വിവരസാങ്കേതിക മേഖലയേയും വിദ്യാഭ്യാസ രം​ഗത്തെ ​ഗവേഷണങ്ങളും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഡെയറി വൈറ്റ്‌നർ വിപണനോദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. പദ്ധതിക്കു തുടക്കമിട്ട കാലത്തെ മന്ത്രിയായിരുന്ന കെ.രാജുവിനെ ചടങ്ങിൽ ആദരിച്ചു. ക്ഷീരകർഷകരുടെ മക്കൾക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണം ഇ.ടി.മുഹമ്മദ് ബഷീർ എംപി നിർവഹിച്ചു. . മലബാറിലെ മികച്ച യുവ ക്ഷീരകർഷകനു മഞ്ഞളാംകുഴി അലി എംഎൽഎയും ക്ഷീര കർഷകയ്‌ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയും അവാർഡ് സമ്മാനിച്ചു. ലുലു​ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ് , ലുലു റീജണൽ ഡയറക്ടർ സാദിഖ് ഖാസിം എന്നിവരും ലുലു ​ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്തു.

സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍: രാജ് നാഥ് സിംഗ് ഉത്ഘാടനം ചെയ്യും

0

തിരുവനന്തപുരം:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും.

സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷികദിനമായ ജനുവരി 22 ഉച്ചക്ക് ശേഷം 3 മണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്‌നാഥ് സിംഗ് ഉല്‍ഘാടനം ചെയ്യും.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് പരിസ്ഥിതിസംരക്ഷകന് സുഗതനവതി പുരസ്‌ക്കാരം നല്‍കി ആദരിക്കും. ആഘോഷ സമിതി അംഗവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ഡിസംബര്‍ 19 ന് വിദ്യാര്‍ത്ഥികള്‍ക്കായി ‘സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ‘സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങള്‍’ എന്ന വിഷയത്തില്‍ ഉപന്ന്യാസ മത്സരവും, സുഗത കുമാരിയെക്കുറിച്ച് കുട്ടികള്‍ക്ക് ശില്പശാലയും നടത്തും

ജനുവരി 21ന് ‘പൈതൃകവും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ ശില്പശാലയില്‍ ആറന്മുളപള്ളിയോടം, കണ്ണാടി, പടയണി, പമ്പാ നദി തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രദര്‍ശനവും ഉണ്ടായിരിക്കും. സുഗതകുമാരിയുടെ ജീവിത സംഭവങ്ങളെയും കവിതകളെയും കോര്‍ത്തിണക്കിക്കൊണ്ടു തയ്യാറാക്കുന്ന ‘സുഗതദര്‍ശന്‍’ എന്ന ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും.

സുഗതോത്സവത്തിന്റെ മുന്നോടിയായി ജനുവരി 11 ന് മാലക്കര കൊച്ചുരാമന്‍ വൈദ്യരുടെ തറവാടു മുതല്‍ സുഗതകുമാരിയുടെ ജന്മഗൃഹം 23 പൈതൃകനടത്തം (ഹെരിറ്റേജ് വാക്ക്) സംഘടിപ്പിക്കുന്നതാണ് പമ്പാ നദിയുടെ തിരം വഴി വിവിധ പൈതൃക സങ്കേതങ്ങളെയുംസ്ഥലങ്ങളെയും സ്പര്‍ശിച്ചു കൊണ്ട് നടക്കുന്ന ഈ പഠന യാത്ര പ്രമുഖ സാംസ്‌ക്കാരിക പഠന ഗവേഷകനായ ഡോ.എം ജി.ശശിഭൂഷണ്‍ ഉല്‍ഘാടനം ചെയ്യും നിയമസഭാ ചീഫ് വിപ്പ് എന്‍ ജയരാജ് അധ്യക്ഷത വഹിക്കും.

സുഗതകുമാരി നവതി ആഘോഷങ്ങള്‍ 2024 ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉല്‍ഘാടനം ചെയ്തത്.

തുടര്‍ന്ന് കല്‍ക്കത്ത, പാനാജി, ഡല്‍ഹി, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സുഗത സ്മൃതിസദസ് നടത്തുകയുണ്ടായി. ‘സുഗതം വിശ്വമയം’ എന്ന പേരില്‍ ഡോ.എം.വി.പിള്ളയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ആസ്‌ട്രേലിയ, ഹൂസ്റ്റണ്‍, തുടങ്ങി ഒട്ടേറെ വിദേശരാജ്യങ്ങളില്‍ സുഗത നവതി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കേരളത്തിലെ സ്‌ക്കൂളുകളില്‍ 90 വൃക്ഷത്തൈകള്‍ വീതം വെച്ച് പിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ എന്ന സുഗതസൂക്ഷ്മവനംപദ്ധതി വിജയകരമായി നടന്നു വരുന്നു. 120 സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള സമ്മതപത്രം ആറന്‍മുളയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ സ്‌ക്കൂള്‍ അധികൃതര്‍ കൈമാറും.
ആഘോഷ സമിതി ഭാരവാഹികളായ കുമ്മനം രാജശേഖരന്‍, സൂര്യകൃഷ്ണമൂര്‍ത്തി, ആര്‍ട്ടിസ്സ് ഡോ.ജി.ശങ്കര്‍, ഡോ. സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ ട്രെയ്‌ലർ എത്തി

0

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് എന്നിവർ ചേർന്നാണ് ട്രെയ്‌ലർ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നാണു റിലീസ് ചെയ്യുന്നത്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയി ചിത്രം പ്രദർശനത്തിനെത്തും. ഒരു ഫാൻ്റസി കോമഡി ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്.

നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ ഗാനങ്ങൾ, മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സാം സി എസ് ഈണം പകർന്ന “കണ്ണാടി പൂവേ” എന്ന ഗാനവും ഗോപി സുന്ദർ ഈണം പകർന്ന ” പാവന സ്നേഹ” എന്ന ഗാനവുമാണ് റിലീസ് ചെയ്തത്. അനശ്വരാ രാജൻ, അർജുൻ അശോകൻ, ബാലു വർഗീസ് ടീം ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇവരെ മൂന്ന് പേരെയും കൂടാതെ രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 12 വർഷമായി നിരവധി അഡ്വെർടൈസ്‌മെന്റുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തനായ മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.

എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഓ: ശബരി.

കേരള മന:സാക്ഷിയെനടുക്കിയ സംഭവം

0

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി,
ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീഷ്,ഐ എം വിജയൻ,,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു.
കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു.വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി,സിത്താര കൃഷ്ണകുമാർ, ബേബി കാശ്മീര എന്നിവരാണ് ഗായകർ.

സുജീഷ് ദക്ഷിണകാശി, ഗോപിനാഥ്‌ പാഞ്ഞാൾ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റർ-അച്ചു വിജയൻ.
പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം,കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്,സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, പരസ്യകല-മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ-എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി.
അസിസ്റ്റന്റ് ഡയറക്ടർസ് – സുരേന്ദ്രൻ കാളിയത്, ജോബിൻസ്, ജിഷ്ണു രാധാകൃഷ്ണൻ, ഗോകുൽ പി ആർ, ദേവ പ്രയാഗ്, കിരൺ. പ്രൊഡക്ഷൻ മാനേജർ-നിധീഷ്,
പി ആർ ഓ-എ എസ് ദിനേശ്.

orumbettavan malayalam movie trailer out now

32 വർഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാർത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേ​ഗത്തിൽ

0

ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടൽ. ആലപ്പുഴ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇഖ്ബാലിന്റെ ദുരിത ജീവിതത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസഫലിയുടെ സഹായം ഉടൻ തന്നെ എത്തിയത്. കഴിഞ്ഞ ദിവസം ഇക്ബാലിന്റെ വീട്ടിലെത്തി ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് അഞ്ച് ലക്ഷം രൂപയുടെ ഡി.ഡി കൈമാറി.

ആലപ്പുഴ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇഖ്ബാലിന് 1992 ഫെബ്രുവരി 21 നുണ്ടായ വാഹനാപകടത്തിലാണ് നട്ടെല്ലിനു ഗുരുതര പരുക്കേറ്റത്. പിന്നാലെ അരയ്ക്കു താഴേക്കു തളരുകയും ചെയ്തു. ഇരിക്കാനോ മലർന്നു കിടക്കാനോ കഴിയില്ലാത്തതിനാൽ 32 വർഷമായി കമിഴ്ന്നുകിടന്നാണു ജീവിതം. ചികിത്സയ്ക്കായി ഒരുപാട് വാതിലുകൾ മുട്ടിയെങ്കിലും ജീവിതം ദുരിതത്തിലും ബുദ്ധിമുട്ടിലൂടെയുമാണ് കടന്ന് പോയത്. യൂസഫലിയുടെ സഹായത്തിന് ജീവിതം മുഴുവൻ കടപ്പെട്ടിരിക്കുമെന്നാണ് നിറകണ്ണുകളോടെ ഇക്ബാലിന്റെ മറുപടി.

ബ്രൈഡാത്തി; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ആദ്യ ഗാനം പുറത്ത്

0

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിലെ “ബ്രൈഡാത്തി” ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസ് ഈണം പകർന്ന ഈ ഗാനം രചിച്ചത് സുഹൈൽ കോയയും ആലപിച്ചത് ബിനീത രഞ്ജിത്തുമാണ്. 2025 ഫെബ്രുവരി 6-നാണ് ചിത്രത്തിൻ്റെ റിലീസ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക. ബേസിൽ ജോസഫ്, ലിജോമോൾ ജോസ് എന്നിവർക്കൊപ്പം സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി.

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാള’നിലെ “കണ്ണാടി പൂവേ” വീഡിയോ ഗാനം പുറത്ത്

0

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളൻ’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. “കണ്ണാടി പൂവേ” എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നത് സാം സി എസ്. വിനീത് ശ്രീനിവാസനും സാം സി എസും ചേർന്നാലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നു റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ഈ ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദർശനത്തിന് എത്തുക.

അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘എന്ന് സ്വന്തം പുണ്യാളൻ’. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കഴിഞ്ഞ 12 വർഷമായി നിരവധി അഡ്വെർടൈസ്‌മെന്റുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി.

എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഓ: ശബരി.

റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ റിലീസ് 2025 ജനുവരി 10-ന്; കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ്

0

റാം ചരൺ നായകനായ ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ 2025 ജനുവരി 10 – ന് ആഗോള റിലീസായെത്തും. കേരളത്തിൽ ഈ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. ആയിരം കോടി ക്ലബിൽ ഇടം പിടിച്ച അല്ലു അർജുന്റെ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം പുഷ്പ 2 കേരളത്തിൽ ഗംഭീര റിലീസായി എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ് ആയിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ- റിലീസ് ഇവന്റ് ഡിസംബർ 21 നു യുഎസ്എ- യിലെ ഡള്ളാസിൽ വെച്ച് നടക്കും. പുഷ്പ , പുഷ്പ 2, റാം ചരൺ നായകനായ രംഗസ്ഥലം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സൂപ്പർ ഹിറ്റ് സംവിധായകൻ സുകുമാർ ആണ് ചിത്രത്തിന്റെ പ്രീ – റിലീസ് ഇവന്റിലെ മുഖ്യാതിഥി.

വമ്പൻ ബഡ്ജറ്റിൽ ശങ്കർ ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം സമൂഹ മാധ്യങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തിലേക്കും റാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. റാം ചരൺ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം, വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും ടീസർ കാണിച്ചു തന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ ലിറിക് വീഡിയോയും ആ ദൃശ്യ മികവിന് അടിവരയിടുന്നുണ്ട്. കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. രാം ചരണിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ‘ഗെയിം ചേഞ്ചർ’ ഒരുക്കിയിരിക്കുന്നത്.

രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ – ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കലാസംവിധായകൻ- അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ- അൻമ്പറിവ്, നൃത്തസംവിധായകർ- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർട്ടിസ്, ജോണി, സാൻഡി, ഗാനരചയിതാക്കൾ- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.