Home Blog Page 162

ലുലുമാൾ കാണമെന്ന് ആ​ഗ്രഹം പറഞ്ഞു; കണ്ടും തൊട്ടറിഞ്ഞും മാൾ ആസ്വദിച്ച് കുരുന്നുകൾ; ഭിന്നശേഷി കുട്ടികൾക്ക് കൊച്ചി ലുലുവിൽ ഒരുക്കിയത് വേറിട്ട സ്വീകരണം

0

കൊച്ചി: ലുലുമാൾ കാണണമെന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ആ​ഗ്രഹം നിറവേറ്റി കൊച്ചി ലുലുമാൾ അധികൃതർ. കോഴിക്കോട് കുന്നുമ്മൽ ബി.ആർ.സിക്ക് കീഴിലുള്ള 25 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ് കഴിഞ്ഞ ദിവസം മാളിലേക്ക് എത്തിയത്. രണ്ട് ദിവസം സംഘടിപ്പിച്ച ദ്വിദിന വിനോദ വിജ്ഞാന യാത്രയുടെ ഭാ​ഗമായിട്ടാണ് ഇവർക്ക് മാൾ സന്ദർശിക്കാൻ അവസരമൊരുക്കിയത്.
മാൾ കാണമെന്ന ആ​ഗ്രഹം കുട്ടികൾ പ്രകടിപ്പിച്ചതോടെ ഈ ആ​ഗ്രഹം നിറവേറ്റുകയായിരുന്നു. സമ​ഗ്ര ശിക്ഷ അഭയാന്റെ കീഴിൽ വരുന്ന കുന്നുമ്മൽ ബ്ളോക്ക് റിസോഴ്സ് സെന്ററിലെ മേലധികാരികൾ ലുലുമാൾ അധികൃതരെ ബന്ധപ്പെട്ടതോടെയാണ് നടപടികൾ വേ​ഗത്തിലായത്. പിന്നാലെ മാൾ കാണാനും കുട്ടികളുടെ കളിസ്ഥലമായ ഫൺട്യൂറ അടക്കമുള്ള വിനോദ സ്ഥലങ്ങൾ ഇവർക്ക് ആസ്വദിക്കാനും അവസരമൊരുങ്ങി. വീൽ ചെയറിലെത്തിയ അഞ്ച് കുട്ടികൾ അടക്കം 25 ലധികം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ നയിക്കാൻ ഓരോ കുട്ടിക്കും രക്ഷിതാവിനൊപ്പം ട്രയിനർമാരും എത്തിയിരുന്നു. മെട്രോയിൽ ലുലുമാളിലേക്ക് എത്തിയ കുരുന്നുകളെ മാൾ അധികൃതർ സ്വീകരിച്ചു. പിന്നാലെ ഇവർ ലുലു ഫൺ ട്യൂറയിലെ ഒരോ റൈഡുകളിലും കയറി കളിസ്ഥലം ആസ്വദിച്ചു.

ലുലുവിലെ വിനോദ സ്ഥലത്ത് ഭക്ഷണം അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കുരുന്നുകളെ സ്വീകരിക്കാൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷനും മാളിൽ പ്രത്യേകം തയ്യാറാക്കി. കുട്ടികൾ പറയുന്ന ​ഗാനങ്ങലെല്ലാം ഓടക്കുഴലിലൂടെ രാജേഷ് ചേർത്തല പാടി കേൾപ്പിച്ചു. സം​ഗീത സദസ് കുട്ടികൾക്ക് ആസ്വാദ്യമായിരുന്നു. ലുലു ഫുഡ് കോർട്ടും കളി സ്ഥലങ്ങളും, ഹൈപ്പർ മാർക്കറ്റും തുടങ്ങി ഓരോ കാഴ്ചകളും കൺ നിറയെ കണ്ടാണ് കുട്ടികൾ മടങ്ങിയത്. മാൾ ഒരുപാട് ഇഷ്ടപ്പെട്ടെന്നും ലഭിച്ചത് വേറിട്ട അനുഭവമായിരുന്നെന്നും കുട്ടികളുടെ മറുപടി. വീട്ടിൽ മാത്രം ഒതുങ്ങി, മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുട്ടികളാണ് കുന്നുമ്മൽ ബി.ആർ.സിക്ക് കീഴിലെ പ്രോ​ഗ്രാമിലൂടെ മാളിലേക്ക് എത്തിയത്. കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് സംഭവിച്ചതെന്ന് അധ്യാപകർ പ്രതികരിച്ചത്. ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, രാജേഷ് ചേർത്തല തുടങ്ങിയവർ കുട്ടികളുമായി സംസാരിച്ചു. ബി.ആർ.സി അം​ഗങ്ങളായ സൂരജ് പി., ട്രെയിനർമാരായ ഡിജു. കെ.പി, റഷീദ്, സനൂപ് സി.എൻ.അഭിരാ​ഗ് പി.പി, ആഷ്ലി ചാക്കോ, സുനിൽ കുമാർ എന്നിവർ ബി.ആർ.സിയെ പ്രതിനിധീകരിച്ച് എത്തി. കൊച്ചി ലുലുമാളിലെ ഫൺ ട്യൂറ വിഭാ​ഗം പരിപാടികൾക്ക് നേതൃത്വം നൽകി.

differently abled children are enjoying the lulu mall kochi

ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി യൂസഫലി കൂടിക്കാഴ്ച നടത്തി.

0

മുൻസർക്കാരിൻ്റെ പ്രതികൂല നയങ്ങൾ മൂലം പിന്മാറിയ ലുലു ഗ്രൂപ്പിനെ നായിഡു സർക്കാർ അധികാരമേറ്റശേഷം പ്രത്യേക താത്പര്യമെടുത്ത് സംസ്ഥാനത്ത് നിക്ഷേപിക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. തലസ്ഥാനമായ അമരാവതി, തിരുപ്പതി എന്നിവിടങ്ങളിൽ ഹൈപ്പർ മാർക്കറ്റുകളും വിശാഖപട്ടണത്ത് ഷോപ്പിംഗ് മാൾ എന്നിവയിൽ മുതൽമുടക്കാൻ ലുലു താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പുരോഗതി യൂസഫലി ആന്ധ്ര മുഖ്യമന്ത്രിയെ അറിയിച്ചു.

Yusuffali met with Chandrababu Naidu

പക’; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം ‘പൊൻമാനി’ലെ പുതിയ ഗാനം പുറത്ത്

0

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘ പക ‘ എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്ര, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്നാണ്. സുഹൈൽ കോയ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നത് ജസ്റ്റിൻ വർഗീസ് ആണ്. സെൻസറിങ് പൂർത്തിയായപ്പോൾ യു എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2025 ജനുവരി 30-നാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം സഞ്ചരിക്കുന്നതെന്ന സൂചനയാണ് അടുത്തിടെ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിൻ്റെ ടീസർ സമ്മാനിച്ചത്. ടീസർ കൂടാതെ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള പോസ്റ്ററുകളും ബ്രൈഡാത്തി എന്ന ആദ്യ ഗാനവും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് വേഷമിടുന്ന ചിത്രത്തിൽ, സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത കലാസംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “പൊൻമാൻ”.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി.

ഗൗതം മേനോൻ മാജിക്ക് വീണ്ടും; 100% വിജയവുമായി മമ്മൂട്ടി കമ്പനി

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. ഇന്ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വലിയ പ്രേക്ഷക – നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രം തന്നെ സൂപ്പർ ഹിറ്റായ ഗൗതം മേനോൻ മാജിക്ക് ആണ് ഇപ്പൊൾ തീയേറ്ററുകളിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ത്രില്ലർ ആയൊരുക്കിയ ഈ ചിത്രം രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രവും വിജയം നേടിയതോടെ 100% വിജയമാണ് മമ്മൂട്ടി കമ്പനി സ്വന്തമാക്കുന്നത്. 2025 എന്ന പുതിയ വർഷവും ഈ ചിത്രത്തിലൂടെ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് മമ്മൂട്ടി. തമിഴിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ഗൗതം മേനോനും മലയാളത്തിൽ സൂപ്പർ ഹിറ്റോടെ തുടക്കം കുറിച്ചിരിക്കുകയാണ്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ ചിത്രത്തിൽ രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിരിയും ത്രില്ലും കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന രീതിയിലുള്ള തമാശകളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിനൊപ്പം ഒരു കുടുംബ ചിത്രം കൂടിയായാണ് ” ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ട്വിസ്റ്റുകൾക്കും ക്ലൈമാക്സ് രംഗത്തിനുമൊക്കെ വലിയ കയ്യടിയാണ് തീയേറ്ററുകളിൽ മുഴങ്ങുന്നത്. മമ്മൂട്ടി, ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട് എന്നിവരുടെ ഗംഭീര പ്രകടനങ്ങൾക്കും പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.

മഹാരാഷ്ട്രയിലേക്ക് ലുലു ഗ്രൂപ്പിനെ ക്ഷണിച്ച് മുഖ്യമന്ത്രി ഫഡ്നാവിസ്

0

ദാവോസ്: ഉത്തർപ്രദേശ്, തെലങ്കാന, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടന്ന ചർച്ചകൾക്ക് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സമൂഹ മാധ്യമായ എക്സിൽ അറിയിച്ചു,

നാഗ്പൂരിൽ ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള ഷോപ്പിംഗ് കേന്ദ്രം ആരംഭിക്കുവാനാണ് ലുലു താത്പര്യം പ്രകടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിൻ്റെ ഉന്നത സംഘം അടുത്ത് തന്നെ മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് രംഗത്തും നിക്ഷേപിക്കാൻ ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി യൂസഫലി കൂട്ടിച്ചേർത്തു.

Chief Minister Fadnavis invites Lulu Group to Maharashtra

മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ജനുവരി 23 ന് ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കേരളത്തിലും കേരളത്തിന് പുറത്തും ബുക്കിംഗ് ഓപ്പൺ ആയിട്ടുണ്ട്. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേ ടിഎം എന്നീ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെയാണ് ഓൺലൈൻ ആയി ടിക്കറ്റ് വില്പന ആരംഭിച്ചിരിക്കുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ജനുവരി 23 നാണ് ലോകമെമ്പാടും പ്രദർശനത്തിന് എത്തുക. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ്. ഇപ്പോൾ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന കാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.

ചിരിയും ത്രില്ലും ഇടകലർത്തി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ പ്രേക്ഷകർക്ക് നൽകുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ്. ഗൗതം മേനോൻ തന്റെ കരിയറിൽ ആദ്യമായി ഒരുക്കിയ കോമഡി ത്രില്ലർ കൂടിയാണ് ഈ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഡിറ്റക്ടീവുകളായി വേഷമിട്ടിരിക്കുന്ന മമ്മൂട്ടി, ഗോകുൽ സുരേഷ് എന്നിവർക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

കല്ലേലിക്കാവില്‍ അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജ നടന്നു :  ആഴിപൂജ, വെള്ളം കുടി നിവേദ്യം,കുംഭ പാട്ട്

0

കോന്നി :പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്‌കാരത്തിന്‍റെ   തിരുശേഷിപ്പുകളുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട്  ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )നടന്നു .

വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം  ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ എന്നിവയ്ക്ക് ശേഷം   വീരയോദ്ധാവും മാന്ത്രികനും 999 മലകളുടെ ഊരാളിയും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്ന കല്ലേലി ഊരാളി അപ്പൂപ്പനെയും പ്രകൃതിയെയും വാഴ്ത്തി പാടുന്ന  കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവയും നടന്നു .  .ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് വെള്ളംകുടി നിവേദ്യം.

കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര്‍ കടല്‍ വരെ ഉള്ള ദേശങ്ങളെ  ഉണര്‍ത്തിച്ചും ഈരേഴു പതിനാലു ലോകത്തിന്‍റെ   നന്മക്കുവേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച് വിളിച്ചു ചൊല്ലി .വെള്ളി  പരമ്പു നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി തേക്കില നാക്ക് നീട്ടിയിട്ട് 101 നിലവിളക്ക് തെളിച്ച് കാട്ടു വിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്ത്, കരിക്ക്, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്പു എന്നിവ ചേര്‍ത്തു വച്ച് കളരി പൂജ സമര്‍പ്പിച്ചു .

21 കൂട്ടം കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച് അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യം കലശമായി തളിച്ചു . 999 മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍, പച്ചിരുമ്പു, ഉണക്കപ്പാള, ഉണക്കകമ്പു ചേര്‍ത്തുള്ള കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി,കമ്പ് കളി ,പാട്ടും കളിയും എന്നിവ  തിരു സന്നിധിയില്‍ സമര്‍പ്പിച്ചു  .

 മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ,സമുദ്ര പൂജ,പ്രകൃതി സംരക്ഷണ പൂജ , വാനരപൂജ, വാനരഊട്ട്, മീനൂട്ട്,ആനയൂട്ട്, പ്രഭാത വന്ദനം ,പ്രഭാതപൂജ ,സന്ധ്യാ നമസ്ക്കാരത്തിനു ശേഷമാണ് ആഴിപൂജയും വെള്ളം കുടി നിവേദ്യവും അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും നടന്നത് . ഏഴര വെളുപ്പിനെ വരെ നീണ്ടു നിന്ന പൂജകള്‍ക്ക് ഊരാളിമാര്‍ നേതൃത്വം നല്‍കി . അനുഷ്ഠാനകര്‍മ്മങ്ങള്‍ക്ക് കാവ് ട്രസ്റ്റി  അഡ്വ സി വി ശാന്തകുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ കല്ലേലി , പി ആര്‍ ഒ ജയന്‍ കോന്നി , അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ സാബു കുറുമ്പകര എന്നിവര്‍ നേതൃത്വം നല്‍കി .

എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ; ന​ഗ്നതാ പ്രദർശനത്തിൽ മാപ്പപേക്ഷയുമായി വിനായകൻ

0

നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും മാപ്പപേക്ഷയുമായി നടൻ വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് വിനായകൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

വിനായകൻ ഫ്ളാറ്റിൻ്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിൻ്റേയും വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഫ്ളാറ്റിൻ്റെ ഭാഗത്തുനിന്ന് എതിർഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടർച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു.

നിലത്ത് വീണുപോകുന്ന നടൻ അവിടെ കിടന്നും അസഭ്യം പറയുന്നുണ്ട്. അതേസമയം നേരത്തേയും പലതവണ വിനായകൻ വിവാദങ്ങളിൽപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് തടഞ്ഞുവെച്ചതിന് തറയിൽ ഇരുന്ന് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് വിനായകൻ തന്നെ വിളിച്ചുവരുത്തിയ പോലീസിനെ സ്‌റ്റേഷനിൽ പിന്തുടർന്നെത്തി ബഹളമുണ്ടാക്കിയതിന് കേസെടുത്തിരുന്നു.

Actor Vinayakan Issue

വിഷ്ണു മഞ്ചു ചിത്രം “കണ്ണപ്പ”; അക്ഷയ് കുമാറിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

0

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിൽ ‘ ലോർഡ് ശിവ (ഭഗവാൻ ശിവൻ)’ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. മൂന്ന് ലോകങ്ങളെയും അടക്കി ഭരിക്കുന്ന മഹോന്നത ദൈവം വിശുദ്ധമായ ഭക്തിക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നു എന്നാണ് അക്ഷയ് കുമാറിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകങ്ങൾ. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം 2025 ഏപ്രിൽ 25 ന് ആഗോള റിലീസായെത്തും. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമ്മിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻ്റെ സംഭാഷണം രചിച്ചിരിക്കുന്നത്. അക്ഷയ് കുമാറിനെ കൂടാതെ പ്രഭാസ്, മോഹൻലാൽ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. മോഹൻലാലിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കിരാത എന്ന കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിൻ്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ – ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ- ശബരി.

മഞ്ഞുമ്മൽ ബോയ്സിന് ശേഷം സൗബിൻ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

0

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രം “മച്ചാന്റെ മാലാഖ” യുടെ ടീസർ ആണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 27ന് റിലീസിന് എത്തുന്ന ചിത്രം ബോബൻ സാമുവൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിൽ സൗബിൻ സാഹിർ നായകൻ,നായിക നമിത പ്രമോദ് . ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറായ ചിത്രത്തിൽ ആദ്യമായി ഒന്നിക്കുന്ന സൗബിൻ, നമിത പുത്തൻ കോമ്പോ ആണ് പ്രേക്ഷരിലേക്ക് എത്താൻ പോകുന്നത്.

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടിൽ, ആര്യ (ബഡായി) ആൽഫി പഞ്ഞിക്കാരൻ ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ ജക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് .പി .തോമസ് തിരക്കഥ രചിക്കുന്നു.
സംഗീതം – ഔസേപ്പച്ചൻ.ഛായാഗ്രഹണം – വിവേക് മേനോൻ. എഡിറ്റർ രതീഷ് രാജ്. കലാസംവിധാനം -സഹസ് ബാല,മേക്കപ്പ് – ജിതേഷ് പൊയ്യ . ഡിസൈൻ അരുൺ മനോഹർ,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്. പ്രൊഡക്ഷൻ മാനേജർസ് അഭിജിത്ത് . വിവേക് പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം- അരുൺ മനോഹർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ . പി ആർ ഓ പി.ശിവപ്രസാദ്,മഞ്ജു ഗോപിനാഥ്,വാഴൂർ ജോസ്,സ്റ്റിൽസ് ഗിരിശങ്കർ,ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

After Manjummal Boys, the teaser of Soubin's new film has been released

സ്വകാര്യ വാഹനങ്ങൾക്ക് ഹൈവകളിലടക്കം പാസുകൾ വരുന്നു; ടോൾ ബൂത്തുകൾ ക്രമേണ നിർത്തലാക്കുമെന്ന് കേന്ദ്രം

0

സ്വകാര്യ വാഹനങ്ങൾക്ക് മാസത്തിലും വാർഷികമായ പാസുകൾ അവതരിപ്പിക്കാൻ സർക്കാർ സാധ്യത പരിശോധിക്കുന്നു. കേന്ദ്ര റോഡ് ഹൈവേ വികസന വകുപ്പ് മന്ത്രി നിധിൻ ​ഗഡ്കരിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സ്വകാര്യ വാഹനങ്ങൾ മൊത്തം ടോൾ വരുമാനത്തിൽ വെറും 26% മാത്രമേ സംഭാവന ചെയ്യുകയുള്ളു, ബാക്കി 74% വരുമാനം കൊമേഴ്ഷ്യൽ വാഹനങ്ങളിൽ നിന്ന് വന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

,കൂടുതൽ സൗകര്യങ്ങൾ, ഗതാഗത ചട്ടലംഘനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, മന്ത്രാലയം ടോൾ ബൂത്തുകൾ ഗ്രാമങ്ങളുടെയും ഉപജീവനവുമായ പ്രദേശങ്ങളിൽ നിന്ന് മാറി സ്ഥാപിക്കാൻ ആലോചിക്കുന്നതായി ഗഡ്കാരി അറിയിച്ചു. ഈ നടപടി വഴി നാട്ടുകാർക്ക് അസൗകര്യം ഒഴിവാക്കാനാകും. ടോൾ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിനായി സർക്കാർ ഒരു പുതിയ പരിഷ്കാരത്തിന് തുടക്കമിടും. വേഗത്തിൽ ഫാസ്റ്റാഗ് സംവിധാനം പ്രവർത്തിക്കുന്നതിനൊപ്പം, Barrier-Free Global Navigation Satellite System (GNSS)-based toll collection സംവിധാനം പൈലറ്റായി ആരംഭിക്കും. ഈ പുതിയ സംവിധാനത്തിൽ സാറ്റലൈറ്റ് ടെക്‌നോളജി ഉപയോഗിച്ച് വാഹനങ്ങളെ ട്രാക്ക് ചെയ്യുകയും ടോൾ വാചകം കണക്കാക്കുകയും ചെയ്യും.

ഇതോടെ പരമ്പരാഗത ടോൾ ബൂത്തുകൾ ഒഴിവാക്കാൻ സാധിക്കും, ഗതാഗത തിരക്കുകൾ കുറക്കാനും ഉപകരിക്കും.GNSS-അധിഷ്ഠിത ടോൾ കളക്ഷൻ സിസ്റ്റത്തിൽ ഓരോ വാഹനവും On-Board Units (OBUs) ഉപയോഗിച്ച് സാറ്റലൈറ്റുകളുമായി കമ്യൂണിക്കേറ്റ് ചെയ്യും. ഇതിലൂടെ ഒരു കേന്ദ്ര സിസ്റ്റം വാഹനത്തിന്റെ യാത്ര ചെയ്ത ദൂരമനുസരിച്ച് ടോൾ കണക്കാക്കും. ഈ സിസ്റ്റം നടപ്പിലാക്കിയാൽ പ്രൈവറ്റ് വാഹന ഉടമകൾക്ക് വലിയ സഹായം ലഭിക്കും, കൂടാതെ സ്മാർട്ട്, കൂടുതൽ കാര്യക്ഷമമായ ഗതാഗത അടിസ്ഥാനകെട്ടിടത്തിന്റെ സർക്കാർ ദർശനത്തിനും പിന്തുണ നൽകും.

ending toll and there will be a satellite base toll collection system

ഞങ്ങളുടെ പ്രാർത്ഥനകളിൽ യൂസഫലി സാറുണ്ടാകും ; വെന്റിലേറ്ററിൽ കിടന്ന സഫാന് രക്ഷകനായി എം.എ യൂസഫലി

0

കൊല്ലം: വെന്റിലേറ്ററിൽ ​ഗുരുതരമായി ചികിത്സയിൽ കഴിഞ്ഞ പതിനാലുകാരന്റെ ജീവിതത്തിൽ പുതുവെളിച്ചമേകി എം.എ യൂസഫലി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന കൊല്ലം കരിക്കോട് ഒറ്റപ്ളാവില വീട്ടിൽ മുഹമ്മദ് സഫാന്റെ ചികിത്സയ്ക്ക് സഹായം നൽകിയാണ് എം.എ യൂസഫലി കുടുംബത്തിന് രക്ഷകനായി മാറിയത്. സഫാന്റെ ചികിത്സയ്ക്ക് വേണ്ട
മുഴുവൻ ചിലവും യൂസഫലി നൽകി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ​ഗുരുതരമായ അവസ്ഥയിൽ വെന്റിലേറ്ററിൽ തുടർന്ന മുഹമ്മദ് സഫാന്റെ ചികിത്സയ്ക്ക് പണമില്ലാതെ നെട്ടോട്ടമോടുകയായിരുന്നു. ചികിത്സയ്ക്കായി പല വാതിലുകളും മുട്ടിയെങ്കിലും ആരിൽ നിന്നും സഹായം ലഭിച്ചില്ല. ഈ അവസരത്തിലാണ് ദൈവദൂതനെ പോലെ ആശുപത്രിയിലേക്ക് എം.എ യൂസഫലി എത്തുന്നത്. അസുഖബാധിതയായി ആശുപത്രിയിൽ കഴിയുന്ന ലുലുവിലെ ജീവനക്കാരന്റെ മാതാവിനെ സന്ദർശിക്കാനായി യൂസഫലി അവിടേക്ക് എത്തിയും കുടുംബത്തിന് ഭാ​ഗ്യമായി. യൂസഫലി സാറെ എന്റെ മകനെ സഹായിക്കണെ എന്ന് വിളിച്ചു കൊണ്ടുള്ള മാതാവിന്റെ അപേക്ഷ എം.എ യൂസഫലി കേട്ടതും ഇവരെ അടുത്തേക്ക് വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കി.

വാടകവീട്ടിൽ ദുരിതത്തിൽ കഴിയുമ്പോഴാണ് മകന് അസുഖം മൂർച്ഛിക്കുന്നത്. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത കുടുംബത്തിന്റെ നിസ്സഹായവസ്ഥ എം.എ യൂസഫലി കേട്ടു. സഫാന്റെ തുടർന്നുള്ള ചികിത്സയ്ക്ക് 25 ലക്ഷത്തോളം ആവശ്യമാണെന്നും തങ്ങൾക്ക് യാതൊരു നിവർത്തിയില്ലെന്നും കുടുംബം കണ്ണീരോടെ അദ്ദേഹത്തോട് പറഞ്ഞപ്പോൾ സഫാന്റെ തുടർ ചികിത്സ താൻ നടത്തുമെന്ന് എം.എ യൂസഫലി ഉറപ്പ് നൽകി. അദ്ദേഹത്തിന്റെ ഇടപെടലിൽ തുടർന്നുള്ള ചികിത്സ വേ​ഗത്തിലായി. രോ​ഗത്തിൽ നിന്ന് പൂർണ മുക്തിനേടി വീട്ടിലെത്തിയപ്പോൾ സഫാനും കുടുംബത്തിനും എം.എ യൂസഫലിക്ക് തിരിച്ച് നൽകാൻ നന്ദി വാക്കുകൾ മാത്രമേയുള്ളു. കുടുംബത്തിന്റെ പ്രാർത്ഥനകളിൽ എപ്പോഴും യൂസഫലി സാറുണ്ടെന്ന് മാതാവും സഫാനും പറയുന്നു. ദൈവദൂതനെ പോലെണ് അദ്ദേഹം ആ ആശുപത്രിയിലേക്ക് എത്തിയതെന്ന് സഫാന്റെ പിതാവിന്റെ പ്രതികരണം. പടച്ചോനായിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് എന്റെ ജീവിതത്തിലും ഓർമയിലും എപ്പോഴും അദ്ദേഹമുണ്ടായിരിക്കുമെന്നും മുഹമ്മദ് സഫാൻ പ്രതികരിക്കുന്നത്.

Yusuff Ali sir will be in our prayers