എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ; ന​ഗ്നതാ പ്രദർശനത്തിൽ മാപ്പപേക്ഷയുമായി വിനായകൻ

നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും മാപ്പപേക്ഷയുമായി നടൻ വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് വിനായകൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

വിനായകൻ ഫ്ളാറ്റിൻ്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിൻ്റേയും വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഫ്ളാറ്റിൻ്റെ ഭാഗത്തുനിന്ന് എതിർഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടർച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു.

നിലത്ത് വീണുപോകുന്ന നടൻ അവിടെ കിടന്നും അസഭ്യം പറയുന്നുണ്ട്. അതേസമയം നേരത്തേയും പലതവണ വിനായകൻ വിവാദങ്ങളിൽപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് തടഞ്ഞുവെച്ചതിന് തറയിൽ ഇരുന്ന് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് വിനായകൻ തന്നെ വിളിച്ചുവരുത്തിയ പോലീസിനെ സ്‌റ്റേഷനിൽ പിന്തുടർന്നെത്തി ബഹളമുണ്ടാക്കിയതിന് കേസെടുത്തിരുന്നു.

Actor Vinayakan Issue

admin:
Related Post