Home Blog Page 163

നിയമത്തിന് മുകളില്ല ബോബി ചെമ്മണ്ണൂർ, താക്കീതുമായി ഹൈക്കോടതി

0

കൊ​ച്ചി: നിയമത്തിന് മുകളില്ല ബോബി ചെമ്മണ്ണൂരെന്ന താക്കീതുമായി ഹൈക്കോടതി. ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ൽ ബോ​ബി ചെ​മ്മ​ണ്ണൂ​രിന്റെ ജാമ്യഹർജി പരി​ഗണിക്കവെയാണ് കോടതിയുടെ വിമർശനം. ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടും ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ങ്ങാ​ത്ത​തി​ൽ കൃ​ത്യ​മാ​യി മ​റു​പ​ടി വേ​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.ആ​ത്മാ​ർ​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നെ​ന്നാ​ണ് ബോ​ബി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ബോ​ബി​യു​ടെ അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദ​ങ്ങ​ൾ സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് പി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ നി​രീ​ക്ഷി​ച്ചു.

കേ​സ് 1:45ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഈ ​സ​മ​യ​ത്ത് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ജ​യി​ലി​ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ബോ​ബി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.റി​മാ​ൻ​ഡ് ത​ട​വു​കാ​രെ സം​ര​ക്ഷി​ക്കാ​ൻ ബോ​ബി ചെ​മ്മ​ണ്ണൂ​ർ ആ​രാ​ണ്. അ​തി​ന് ഇ​വി​ടെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ണ്ട്. കോ​ട​തി​ക്കെ​തി​രേ യു​ദ്ധ​പ്ര​ഖ്യാ​ന​മാ​ണോ​യെ​ന്നും ബോ​ബി നി​യ​മ​ത്തി​ന് മു​ക​ളി​ലാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രാ​യ ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ൽ അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി. ബോ​ബി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് പി.​വി കു​ഞ്ഞി​കൃ​ഷ്ണ​ൻറേ​താ​ണ് സ്വ​മേ​ധ​യാ​യു​ള്ള ന​ട​പ​ടി.ജാ​മ്യം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നീ​ക്കം. പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ അ​ട​ക്ക​മു​ള്ള​വ​രോ​ട് രാ​വി​ലെ 10:15ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻറെ ബെ​ഞ്ചാ​ണ് ബോ​ബി​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ​യു​ടെ ബോ​ണ്ടും ര​ണ്ട് പേ​രു​ടെ ജാ​മ്യ​ത്തി​ലും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​മ്പി​ൽ ഹാ​ജ​രാ​ക​ണം എ​ന്ന വ്യ​വ​സ്ഥ​യി​ലു​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ജാ​മ്യം ല​ഭി​ച്ചി​ട്ടും കോ​ട​തി ഉ​ത്ത​ര​വി​നെ പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ൽ ജ​യി​ലി​ൽ കി​ട​ന്നോ​ളാ​മെ​ന്ന നി​ല​പാ​ടാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​ർ സ്വീ​ക​രി​ച്ച​ത്. ഇ​തി​ൽ കോ​ട​തി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് വി​വ​രം.

“don’t play drama with the court’ court to boby chemmanur

ജയം രവി ഇന്ന് മുതൽ രവി മോഹൻ; രവി മോഹൻ സ്റ്റുഡിയോസും, രവി മോഹൻ ഫാൻസ്‌ ഫൗണ്ടേഷനും ആരംഭിച്ച് താരം

0

പ്രശസ്ത തമിഴ് സൂപ്പർതാരങ്ങളിൽ ഒരാളായ ജയം രവി തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കി. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട ഒരു കുറിപ്പിലൂടെയാണ് താൻ ഇനി മുതൽ രവി മോഹൻ എന്നായിരിക്കും അറിയപ്പെടുക എന്ന് ജയം രവി വ്യക്തമാക്കിയത്. പേര് മാറ്റിയതിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ താൻ ഒരു പുതിയ സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ച വിവരവും അദ്ദേഹം പുറത്ത് വിട്ടു. തന്റെ ഫാൻ ക്ലബുകൾ കൂട്ടിയിണക്കി രവി മോഹൻ ഫാൻസ്‌ ഫൌണ്ടേഷൻ ആരംഭിക്കുന്ന വിവരവും അദ്ദേഹം ഇതിനോടൊപ്പം പങ്ക് വെച്ചിട്ടുണ്ട്.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ജയം രവി പുറത്തു വിട്ട കുറിപ്പിലെ വാക്കുകൾ ഇങ്ങനെ, “പ്രിയപ്പെട്ട ആരാധകരേ, സുഹൃത്തുക്കളേ, മാധ്യമ പ്രവർത്തകരേ, പൊതുജനങ്ങളേ, പ്രതീക്ഷയും അനന്തമായ സാധ്യതകളും നിറഞ്ഞ ഒരു പുതുവർഷത്തിലേക്ക് നാം ചുവടുവെക്കുമ്പോൾ, എന്റെ യാത്രയിലെ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുന്ന ഒരു തീരുമാനം ഞാൻ ആവേശത്തോടെ പങ്കു വെക്കുകയാണ്.

സിനിമ എല്ലായ്പ്പോഴും എന്റെ ഏറ്റവും വലിയ അഭിനിവേശവും എന്റെ കരിയറിന്റെ അടിത്തറയുമാണ്. ഇന്ന് ഞാൻ ആരാണെന്നത് രൂപപ്പെടുത്തിയ ലോകമാണ് സിനിമ. എന്റെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ, സിനിമയും നിങ്ങളും എനിക്ക് നൽകിയ അവസരങ്ങൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. എനിക്ക് ജീവിതവും സ്നേഹവും ലക്ഷ്യവും നൽകിയ വ്യവസായത്തിന് എന്റെ പിന്തുണ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ ദിവസം മുതൽ, എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ലക്ഷ്യങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ‘രവി/രവി മോഹൻ’ എന്ന പേരിലാണ് ഞാൻ അറിയപ്പെടുക. ഈ പുതിയ അധ്യായത്തിലേക്ക് ഞാൻ നീങ്ങുമ്പോൾ, എന്റെ വ്യക്തിത്വത്തെ, എന്റെ കാഴ്ചപ്പാടുകളുമായും മൂല്യങ്ങളുമായും സംയോജിപ്പിച്ച്, എന്നെ ഈ പേരിൽ അഭിസംബോധന ചെയ്യാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇന്ന് മുതൽ ജയം രവി എന്ന് ഞാൻ അറിയപ്പെടില്ല. ഇത് എന്റെ വ്യക്തിപരമായ കുറിപ്പും വിനീതമായ അഭ്യർത്ഥനയുമാണ്.

സിനിമയോടുള്ള എന്റെ അചഞ്ചലമായ അഭിനിവേശം പിന്തുടരുന്നതിനായി, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്ന ആകർഷകമായ ആഖ്യാനങ്ങൾ കണ്ടെത്തുന്നതിനും വിജയിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ‘രവി മോഹൻ സ്റ്റുഡിയോസ്’ എന്ന നിർമ്മാണ സ്ഥാപനത്തിന്റെ സമാരംഭം പ്രഖ്യാപിക്കുന്നതിലും ഞാൻ സന്തുഷ്ടനാണ്. വളർന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ആഴമേറിയതും അർത്ഥവത്തായതുമായ കഥകൾ സിനിമയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള എന്റെ പ്രതിബദ്ധതയെ ഈ സംരംഭം പ്രതിനിധീകരിക്കുന്നു.

എന്റെ പ്രിയപ്പെട്ട ആരാധകർ കാരണം എന്റെ പുതുവർഷ സന്ദേശങ്ങളെല്ലാം മികച്ചതായിരുന്നു. അവരാണ് എന്റെ ശക്തി, അവരാണ് ഒരു മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. എന്നെ പിന്തുണച്ച ആളുകൾക്കും കമ്മ്യൂണിറ്റികൾക്കും തിരികെ നൽകുന്നതിനായി, എന്റെ എല്ലാ ഫാൻ ക്ലബ്ബുകളെയും ‘രവി മോഹൻ ഫാൻസ് ഫൌണ്ടേഷൻ’ എന്ന പേരിൽ ഒരു ഘടനാപരമായ സംഘടനയാക്കി മാറ്റുകയാണ്. സഹായം ആവശ്യമുള്ള എല്ലാവരെയും സഹായിക്കുന്നതിനും നമ്മുടെ സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതിനും ഈ ഫൌണ്ടേഷൻ പ്രവർത്തിക്കും. എനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്ന സംഭാവനകളിലേക്ക് നയിക്കാനുള്ള എന്റെ ഹൃദയംഗമമായ ശ്രമമാണിത്.

തമിഴ് ജനതയുടെ അനുഗ്രഹത്തോടെ, മുകളിൽ സൂചിപ്പിച്ചതുപോലെ എന്നെ അഭിസംബോധന ചെയ്യാനും ഈ പുതിയ സംരംഭത്തിൽ എന്നെ പിന്തുണയ്ക്കാനും എന്റെ എല്ലാ ആരാധകരോടും മാധ്യമങ്ങളോടും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പ്രോത്സാഹനം എല്ലായ്പ്പോഴും എന്റെ ഏറ്റവും വലിയ പ്രചോദനമാണ്, എന്റെ യാത്രയുടെ ഈ ആവേശകരമായ പുതിയ ഘട്ടത്തിൽ നിങ്ങളുടെ തുടർച്ചയായ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു.

നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ പുതുവത്സരവും വരാനിരിക്കുന്ന ശുഭകരമായ പൊങ്കലും നേരുന്നു. നമുക്ക് ഈ വർഷത്തെ പോസിറ്റിവിറ്റി, ഉദ്ദേശ്യം, പുരോഗതി എന്നിവയുടെ ഒരു വർഷമായി മാറ്റാം, കാരണം ജീവിതത്തിൽ എന്റെ യഥാർത്ഥ വിളിയായ സിനിമ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.”

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിൽ വിരാട് കർണ്ണ അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. തെലുങ്കു സൂപ്പർതാരം റാണ ദഗ്ഗുബതിയാണ് ഈ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. എല്ലാത്തിൻ്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെ ചിത്രത്തിൻ്റെ പ്രീ ലുക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു. ഇപ്പോൾ സംക്രാന്തി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഈ രുദ്ര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ദ സീക്രട്ട് ട്രെഷർ എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

ചുരുണ്ട മുടിയും താടിയും കൊത്തിയെടുത്ത പോലെ ബലിഷ്ഠവുമായ ശരീരവുമായാണ് വിരാട് കർണ്ണയെ ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ആകർഷകവും അതേ സമയം പരുക്കാനുമായ രൂപത്തിൽ എത്തുന്ന വിരാട് കർണ്ണയുടെ സിക്സ് പാക്ക് മസിലുകളും പോസ്റ്ററിൽ വ്യക്തമാണ്. കടലിൽ, ഭയപ്പെടുത്തുന്ന മുതലയോട് നിർഭയമായി പോരാടുന്ന ധീരമായ അവതാരത്തിൽ ആണ് വിരാട് കർണ്ണയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ ആക്ഷൻ നിറഞ്ഞ രക്തതരൂക്ഷിതമായ പോസ്റ്ററിൽ രുദ്രയുടെ ധീരമായ സ്വഭാവവും അശ്രാന്തമായ ശക്തിയും വ്യക്തമാണ്.

ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

പത്മനാഭസ്വാമി, പുരി ജഗന്നാഥ് തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ചിത്രത്തിന്റെ കഥ നീങ്ങുന്നു. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം 2025ൽ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

0

വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ “ആയിരത്തൊന്നു നുണകൾ” എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “സർക്കീട്ട്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം 2025 ഏപ്രിലിൽ റിലീസ് ചെയ്യും. അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നതും. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് “സർക്കീട്ട്” ചിത്രീകരിച്ചത്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ട് ഒരുക്കിയ ഈ ഫാമിലി ഡ്രാമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയാക്കിയത്. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിർമ്മാണം ഫ്‌ളോറിൻ ഡൊമിനിക്.

ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിൽ നായികാ വേഷം ചെയ്തിരിക്കുന്നത് ദിവ്യ പ്രഭ ആണ്. ദീപക് പറമ്പോൾ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. താമർ ഒരുക്കിയ ആദ്യ ചിത്രമായ “ആയിരത്തൊന്നു നുണകൾ” വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

താമറിന്റെ ‘സർക്കീട്ട്’ എന്ന ഈ ആസിഫ് അലി ചിത്രത്തിന്റെ ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം – അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ- ശബരി.

പ്രാവിൻകൂട് ഷാപ്പി’ലെ ആദ്യ ഗാനം ‘ചെത്ത് സോങ്ങ്’ പുറത്ത്, ചിത്രം ജനുവരി 16ന് തിയേറ്ററുകളിൽ

0

തെങ്ങിന്‍റെ നെറുകം തലയ്ക്കിട്ടു കൊട്ടി കൊട്ടി എടുക്കുന്ന കള്ളിന്‍റെ മണവും ലഹരിയും നിറഞ്ഞ ‘ചെത്ത് സോങ്ങ്’ പുറത്തിറങ്ങി. മലയാള സിനിമയിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളുമായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പി’ലെ ആദ്യ ഗാനമായാണ് ‘ചെത്ത് സോങ്ങ്’ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായ ‘പ്രേമലു’വിന്‍റെ ഗാനങ്ങളൊരുക്കിയ വിഷ്ണുവിന്‍റെ ഈ വർഷത്തെ ആദ്യ സിനിമയായാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ഇന്ന് കോട്ടയത്ത് വെച്ച് നടന്നു. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജനുവരി 16നാണ് തിയേറ്ററുകളിൽ എത്തുന്നത്.

കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലർ അടുത്തിടെ തരംഗമായിരുന്നു. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉൾപ്പെട്ടതാണ് സിനിമയെന്നാണ് സൂചന. ഇപ്പോഴിതാ ഒരു കള്ള് ഷാപ്പ് വൈബിൽ എത്തിയിരിക്കുന്ന ഗാനം പ്രേക്ഷകരേവരും ഏറ്റെടുത്തിരിക്കുകയാണ്.

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്‌സി’ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ്‌ സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കി സ്വതന്ത്ര സംവിധായകനായ വിഷ്ണു വിജയ് അമ്പിളി, നായാട്ട്, ഭീമന്‍റെ വഴി, പട, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിൽ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘ആവേശ’ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ്‌ സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്‌, എആർഇ മാനേജർ‍: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പിആർഒ: ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.

‘1098’ (Ten Nine Eight) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

0

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ​ഗുരു ​ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘1098’ (Ten Nine Eight)ന്റെ ട്രെയിലർ വിനയ് ഫോർട്ട് പുറത്തുവിട്ടു. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്ര നിർമ്മിക്കുന്ന ചിത്രം ജനുവരി 17ന് തിയറ്ററുകളിലെത്തും.

രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർത്ഥിയെ ഗ്രാമീണ സർക്കാർ സ്‌കൂളിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ പുറത്താക്കുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പ്രേക്ഷകരോട് സംവദിക്കുന്നത്.

ഛായാ​ഗ്രഹണം: പ്രിയൻ, ചിത്രസംയോജനം: രഞ്ജിത്ത് പുത്തലത്ത്, സം​ഗീതം: ഹരിമുരളി ഉണ്ണികൃഷ്ണൻ, സൗണ്ട്: എം ഷൈജു, കലാ സംവിധാനം: ഷെബി ഫിലിപ്, വസ്ത്രാലങ്കാരം: അനു ശ്രീകുമാർ, മേക്കപ്പ്: സുനിത ബാലകൃഷ്ണൻ, ആർട്ട് അസോസിയേറ്റ്: ശ്രീജിത്ത് പറവൂർ, കളറിസ്റ്റ്: ജിതിൻ കുംബുകാട്ട്, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകാന്ത് രാഘവ്, അസോസിയേറ്റ് ഡയറക്ടേർസ്:അപർണ കരിപ്പൂൽ, വിനീഷ് കീഴര, സ്റ്റിൽസ്: മനു കാഞ്ഞിരങ്ങാട്.

” സയനൈഡ് “രണ്ടാം ഷെഡ്യൂൾ

0

സിദ്ദിഖ് ,പ്രിയാമണി തുടങ്ങിയവർക്കൊപ്പം വിവിധ ഭാഷകളിൽ നിന്നുമായി പ്രശസ്തരായ താരങ്ങൾ ഒന്നിക്കുന്ന ” സയനൈഡ് ” എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കുന്നു.ദേശീയ-അന്തർദേശീയ പുരസ്കാര ജേതാവ് രാജേഷ് ടച്ച്റിവർ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്
“സയനൈഡ് “.

സയനൈഡ് മോഹൻ എന്ന കൊടും കുറ്റവാളിയുടെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം സയനൈഡ് നൽകി കൊലപ്പെടുത്തി അവരുടെ സ്വർണാഭരണങ്ങളുമായി കടന്ന കളഞ്ഞ വ്യക്തിയാണ് സൈനൈഡ് മോഹൻ. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വേഷത്തിൽ പ്രിയാമണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മിഡിലീസ്റ്റ് സിനിമയുടെ ബാനറിൽ പ്രദീപ് നാരായണൻ നിർമ്മിക്കുന്ന ബഹു ഭാഷാ ചിത്രമാണ് ഇരുന്നൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിക്കുകയും രണ്ടു പ്രാവശ്യം മികച്ച സ്വഭാവ നടനുള്ള കർണാടക സംസ്ഥാന അവാർഡും ഫിലിം ഫെയർ അവാർഡും നേടിയ പ്രശസ്ത കന്നട താരം രംഗായനരഘുവും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.

സംസ്ഥാന അവാർഡ് ജേതാവ് മണികണ്ഠൻ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ചിത്തരഞ്ജൻ ഗിരി, തനിക്കെല ഭരണി, രാംഗോപാൽ ബജാജ്, ഷിജു ശ്രീമാൻ, സമീർ, ശ്വേത മേനോൻ, സഞ്ജു ശിവറാം,ഷാജു ശ്രീധർ, മുകുന്ദൻ,റിജു ബജാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. തൂവാനത്തുമ്പികൾ മുതൽ ഭ്രമരം,ബെസ്റ്റ് ആക്ടർ, ഡാം 999 എന്നീ മലയാളചിത്രങ്ങളടക്കം ഹിന്ദി, തെല്ലുങ്കു , തമിഴ് ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ള അജയൻ വിൻസെന്റ് ക്യാമറ കൈകാര്യം ചെയ്യുന്നു.

ഗജനി,പാ,സ്പെഷ്യൽ 26. ലക്ഷ്യ ഉറുമി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളടക്കം വിവിധ ഭാഷകളിലായി ആയിരത്തിലേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, കേരള സംസ്ഥാന അവാർഡ് ജേതാവ് അകാലത്തിൽ നിര്യാതനായ സുനിൽ ബാബു ഈ ചിത്രത്തിൽ പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്നു.ആദ്യ ഷെഡ്യൾ പൂർത്തിയാക്കിയതിനുപിന്നാലെയാണ് അദ്ദേഹം അന്തരിച്ചത്. അന്താരാഷ്ട്ര പുരസ്കാര ജേതാവായ ബോളിവുഡ് സംഗീത സംവിധായകൻ ജോർജ് ജോസഫിനൊപ്പം ദേശീയ പുരസ്കാര ജേതാവായ സൗണ്ട് ഡിസൈനർ അജിത് അബ്രഹാം, കേരള സംസ്ഥാന അവാർഡ് നേടിയ പ്രോസ്തെറ്റിക് മേക്കപ്പ് സ്പെഷ്യലിസ്റ്റ് എൻ ജി റോഷൻ, വിവിധ ഭാഷാ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി പുരസ്കാരങ്ങൾ നേടിയ എഡിറ്റർ കെ. ശശികുമാർ എന്നിവർ ഈ ചിത്രത്തിൽ സഹകരിക്കുന്നു.

ഡോക്ടർ ഗോപാൽ ശങ്കരാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിലെ സംഭാഷണം തെലുങ്കിൽ പുന്നം രവിയും തമിഴിൽ രാജാചന്ദ്രശേഖറും, മലയാളത്തിൽ രാജേഷ് ടച്ച്റിവറും ലെനൻ ഗോപിനും ചേർന്നാണ് എഴുതുന്നു.

രാഷ്ട്രപതിയുടെ പത്മശ്രീ പുരസ്കാരം നേടിയ ഡോക്ടർ സുനിതാ കൃഷ്ണൻ കണ്ടന്റ്റ് അഡ്വൈസറായി ഈ ചിത്രത്തിൽ സഹകരിക്കുന്നു. ഹൈദരാബാദ്, ബംഗളൂരു,ഗോവ, മംഗലൂരു,മൈസൂർ, കൂർഗ്, മടിക്കേരി, കാസർഗോഡ് എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.

പി ആർ ഒ-എ എസ് ദിനേശ്, വിവേക് വിനയരാജ്.

4 സീസൺസ് ജനുവരി 24 ന്

0

മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ചിത്രം “4 സീസൺസ് ” ജനുവരി 24 ന് തീയേറ്ററുകളിലെത്തുന്നു.

ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിലുണ്ടാകുന്ന മാറ്റങ്ങളുടെയും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെയും സങ്കീർണതകളും മാനസികാവസ്ഥയുമാണ് ചിത്രത്തിൻ്റെ പ്രതിപാദന വിഷയം.
വെറുമൊരു കല്യാണ ബാൻറ് സംഗീതജ്ഞനിൽ നിന്നും ലോകോത്തര ബാൻ്റായ റോളിംഗ് സ്റ്റോൺസിൻ്റെ മത്സരാർത്ഥിയാകുന്ന ടീനേജുകാരൻ്റെ കഠിനധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും യാത്ര കൂടിയാണ് 4 സീസൺസ്.
മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റെയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബാനർ – ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമ്മാണം, ഛായാഗ്രഹണം – ക്രിസ് എ ചന്ദർ, കഥ, തിരക്കഥ, സംഭാഷണം സംവിധാനം – വിനോദ് പരമേശ്വരൻ, എഡിറ്റിംഗ് – ആർ പി കല്യാൺ, സംഗീതം – റാലേ രാജൻ (USA), ജിതിൻ റോഷൻ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം – മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിൻ്റെ മകൾ ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്സ്, അലക്സ് വാൻട്രൂ, റാലേ രാജൻ, കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ചമയം – ലാൽ കരമന, കോറിയോഗ്രാഫി – സുനിൽ പീറ്റർ, കിച്ചാ, ശ്രുതി ഹരി, അമീൻ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി വിൽസൺ, വിതരണം – ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ് & കൃപാനിധി സിനിമാസ്, ഡിസൈൻസ് കമ്പം ശങ്കർ, പിആർഓ – അജയ് തുണ്ടത്തിൽ.

ലുലു ഷോപ്പിങ് ഉത്സവത്തിന് വന്‍ ജനപങ്കാളിത്തം; കിഴിവ് വില്‍പന ഇനി രണ്ട് നാള്‍ കൂടി

0

കോട്ടയം: ലുലു ഷോപ്പിങ് ഉത്സവത്തിന് വന്‍ ജനപങ്കാളിത്തം. ഇനി രണ്ട് നാളുകള്‍ കൂടിയാണ് കോട്ടയം ലുലുമാളിലെ മെഗാ ഷോപ്പിങ് തുടരുക. ലുലു ഓണ്‍ സെയിലിന്റെയും ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിന്റേയും ഭാ?ഗമായിട്ടാണ് 50 ശതമാനം കിഴിവ് ഷോപ്പിങ് തുടരുന്നത്. ലുലു പ്രഖ്യാപിച്ച ഓഫര്‍ വില്‍പനയ്ക്ക് വന്‍ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തുന്നത്. ലുലു ഓണ്‍ സെയിലിന് ഒപ്പം തന്നെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലുമാണ് നടക്കുന്നത്.എന്‍ഡ് ഓഫ് സീസണ്‍ സെയിലുടെ ലുലു ഫാഷന്‍ സ്റ്റോറില്‍ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാണ്. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും അവസരം ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം.

ലുലു ഓണ്‍ സെയിലിന്റെയും ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിന്റേയും ഭാഗമായിട്ടാണ് ഇന്ന് മുതല്‍ 41 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് ഷോപ്പിങ് നടക്കുക. ഇന്ന് രാവിലെ 9ന് തുറക്കുന്ന മാള്‍ ഇടവേളയില്ലാതെ 13ന് പുലര്‍ച്ചെ 2 വരെ തുറന്ന് പ്രവര്‍ത്തിക്കും. 50 ശതമാനം കിഴിവിലുള്ള മെ?ഗാ ഷോപ്പിങ്ങില്‍ പങ്കാളികളാകാന്‍ ഇതുവഴി കൂടുതല്‍ സന്ദര്‍ശകര്‍ക്ക് കഴിയും. ലുലു പ്രഖ്യാപിച്ച ഓഫര്‍ വില്‍പനയ്ക്ക് വന്‍ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തുന്നത്. കൊച്ചി ലുലു മാള്‍ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ മാളുകളിലും ഡെയ്‌ലികളിലും രാത്രി വൈകിയും വില്‍പന തുടരുകയാണ്.

ലുലു ഓണ്‍ സെയിലിന് ഒപ്പം തന്നെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലുമാണ് നടക്കുന്നത്.എന്‍ഡ് ഓഫ് സീസണ്‍ സെയിലുടെ ലുലു ഫാഷന്‍ സ്റ്റോറില്‍ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാണ്. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും അവസരം ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാന്‍ സാധിക്കും.

റാഫി മതിര ചിത്രം “PDC അത്ര ചെറിയ ഡിഗ്രി അല്ല” ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

0

റാഫി മതിര ആദ്യമായി രചിച്ചു സംവിധാനം ചെയ്‌ത, ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. ജനപ്രിയ നായകൻ ദിലീപിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ഇരുപതാമത്തെ ചിത്രമായാണ് “PDC അത്ര ചെറിയ ഡിഗ്രി അല്ല” നിർമ്മിച്ചിരിക്കുന്നത്. ബയോ ഫിക്ഷണല്‍ ആയി കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങളായ 16 യുവതീ യുവാക്കളെ മലയാള സിനിമയിൽ എത്തിക്കുന്ന ചിത്രം, സംവിധായകന്‍റെ പ്രീ ഡിഗ്രി പഠന കാലവും പൊതു ജീവിതവും സിനിമാ പശ്ചാത്തലവും സമകാലിക സംഭവങ്ങളും രസകരമായി കോര്‍ത്തിണക്കിയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം എന്നിവ നിര്‍വ്വഹിക്കുന്നത് സംവിധായകനായ റാഫി മതിര തന്നെയാണ്‌. 2023-ലെ ജോഷി –സുരേഷ് ഗോപി ചിത്രമായ പാപ്പന്‍, 2024-ല്‍ റിലീസ് ചെയ്‌ത, ഉടല്‍ ഫെയിം രതീഷ് രഘു നന്ദന്റെ ദിലീപ് ചിത്രമായ തങ്കമണി, എന്നിവയ്ക്ക് ശേഷം 2025-ല്‍ ഇഫാര്‍ മീഡിയ അവതരിപ്പിക്കുന്ന PDC-യുടെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോൾ പുരോഗമിക്കുകയാണ്. സിദ്ധാര്‍ത്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ യുവമുഖങ്ങള്‍ക്കു പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, എസ്.ആശ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, അനീഷ്‌ ബാലചന്ദ്രന്‍, രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്, ഷാജി ലാല്‍, സജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്കൂള്‍ ജീവിതത്തിന്‍റെ ഇടുങ്ങിയ മതിലുകള്‍ക്കപ്പുറം ടീനേജില്‍ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാരുടെ കലാലയ ജീവിതവും സ്വപ്നവും പ്രണയവും ചിന്തയും എല്ലാം ചർച്ച ചെയ്യുന്ന ചിത്രമായിരിക്കും “PDC അത്ര ചെറിയ ഡിഗ്രി അല്ല”. 1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ട്രിനിറ്റി കോളേജ് എന്ന റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നു. അങ്ങനെ പഠിച്ചവർ, വര്‍ഷങ്ങള്‍ക്കു ശേഷം വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ വീണ്ടും സൌഹൃദം പുതുക്കുന്നതും, അവരില്‍ ഒരാളായ ജോസഫ് മാത്യൂ ഒരു ഊരാക്കുടുക്കില്‍ പെടുമ്പോൾ, ഒരൊറ്റ ദിവസം കൊണ്ട് കൂട്ടുകാര്‍ പല വിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതും അയാളെയും കുടുംബത്തെയും ആ ഊരാ കുടുക്കില്‍ നിന്നും രക്ഷിക്കുന്നതുമാണ് ചിത്രത്തിന്‍റെ കഥാതന്തു.

ഛായാഗ്രഹണം- ഉണ്ണി മടവൂർ, സംഗീതം- ഫിറോസ് നാഥ്, എഡിറ്റിംഗ്- വിപിൻ മണ്ണൂർ, വരികൾ- റാഫി മതിര, ഇല്യാസ് കടമേരി, ഗായകർ- കെ എസ് ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ് നാഥ്, സാം, ശിവ, ശ്യാമ, ജ്യോതിഷ് ബാബു, പശ്ചാത്തല സംഗീതം- റോണി റാഫേല്‍, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ (അമൃത), കലാസംവിധാനം- സജിത് മുണ്ടയാട്, മേക്കപ്പ്- സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, സ്റ്റിൽസ്- ആദിഖ് ഖാൻ, പരസ്യ കല- മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ- ആഷിക് ദിൽജിത്, സഞ്ജയ് ജി. കൃഷ്ണൻ, കോറിയോഗ്രാഫി- മനോജ് ഫിഡാക്, വിതരണം ഡ്രീം ബിഗ് ഫിലിംസ്, പിആർഒ – ശബരി.

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രൈലെർ കാണാം

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത്. ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്. 2025 ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.

മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നു ട്രൈലെർ സൂചിപ്പിക്കുന്നു. കാണാതായ ഒരു പേഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്കു എത്തിക്കുന്നതാണ് ചിത്രത്ത്തിന്റെ ഇതിവൃത്തമെന്ന സൂചനയും ട്രൈലെർ നൽകുന്നുണ്ട്. വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിൽ പ്രധാനമായും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – ലുധീർ ബൈറെഡ്ഡി ചിത്രം “ഹൈന്ദവ”

0

തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഹൈന്ദവ” എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ വെളിപ്പെടുത്തികൊണ്ടുള്ള ഒരു ഗ്ലിമ്പ്സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിൻറെ കഥാപാത്രത്തിൻ്റെ പോസ്റ്ററും പുറത്തു വിട്ടിരുന്നു. മൂൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ മഹേഷ് ചന്ദു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ 35% ചിത്രീകരണം പൂർത്തിയായി. ശിവൻ രാമകൃഷ്ണൻ അവതരിപ്പിക്കുന്ന “ഹൈന്ദവ” ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമാണ്.

400 വർഷം പഴക്കമുള്ള ദശാവതാര ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള നിഗൂഢത നിറഞ്ഞ ഈ മിസ്റ്ററി ത്രില്ലറിൽ സംയുക്തയാണ് നായിക. ഇടതൂർന്ന കാട്ടിൽ ഒരു കൂട്ടം അക്രമികൾ വിശുദ്ധ ദശാവതാര ക്ഷേത്രം കത്തിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്ന ഭയാനകമായ ഒരു രംഗത്തോടെയാണ് ഗ്ലിമ്പ്സ് വീഡിയോ ആരംഭിക്കുന്നത്. മുന്നോട്ട് ആഞ്ഞു കുതിക്കുന്ന ഒരു സിംഹത്തിനും കാട്ടു പന്നിക്കുമൊപ്പം ഒരു ബൈക്ക് ഓടിച്ചു കൊണ്ടാണ് നായകനായ ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ശ്കതമായ എൻട്രി ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. അതേസമയം ഒരു കഴുകൻ അവരുടെ തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു. . ക്ഷേത്രം നശിപ്പിക്കാനുള്ള ശ്രമത്തെ അതിശയകരമായ രീതിയിൽ വില്ലന്മാരെ നേരിട്ട് കൊണ്ട് നായകൻ പരാജയപ്പെടുത്തുന്നു. ഒട്ടേറെ പ്രതീകാത്മകമായ നിമിഷങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ വീഡിയോ.

രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ഒരു ചിത്രത്തിന് അനുയോജ്യമായ പാൻ ഇന്ത്യൻ ടൈറ്റിലാണ് “ഹൈന്ദവ”. ഹിന്ദുമതത്തിന്റെ സത്തയുമായി പ്രതിധ്വനിക്കുന്ന രീതിയിലാണ് ഈ ടൈറ്റിൽ നൽകിയിരിക്കുന്നത്. കട്ടിയുള്ള മീശയുമായി ഏറെ പൊരുഷമുള്ളതും പരുക്കനുമായ ലുക്കിലാണ് നായകനായ ബെല്ലംകൊണ്ട ശ്രീനിവാസിനെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു അവതാരങ്ങളുടെയും നാമലു ചിഹ്നങ്ങളുടെയും പ്രതീകങ്ങൾ വളരെ മനോഹരമായാണ് സംവിധായകൻ ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഗംഭീര വിഎഫ്എക്സ്, ദൃശ്യങ്ങൾ, കലാസംവിധാനം, എഡിറ്റിംഗ് എന്നിവ ഈ രംഗത്തെ വിസ്മയകരമാക്കുന്നു. തിരക്കഥാകൃത്ത്, സംവിധായകൻ-ലുധീർ ബൈറെഡ്ഡി, നിർമ്മാതാവ്- മഹേഷ് ചന്ദു, ബാനർ- മൂൺഷൈൻ പിക്ചേഴ്സ്, അവതരണം – ശിവൻ രാമകൃഷ്ണൻ, ഛായാഗ്രഹണം – ശിവേന്ദ്ര, സംഗീതം- ലിയോൺ ജെയിംസ്,എഡിറ്റർ- കാർത്തിക ശ്രീനിവാസ് ആർ, കല സംവിധാനം – ശ്രീ നഗേന്ദ്ര തംഗല, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർള, മാർക്കറ്റിംഗ്- വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ – ശബരി.