HomeEntertainment'അമ്മൂമ്മ എപ്പോഴും ഒരു പ്രശ്നക്കാരിയായിരുന്നു, ഒടുവിൽ ഹീനമായ വ്യക്തിഹത്യ നടത്തി': കുടുംബ തർക്കത്തിൽ തുറന്നടിച്ച് അഹാന...

‘അമ്മൂമ്മ എപ്പോഴും ഒരു പ്രശ്നക്കാരിയായിരുന്നു, ഒടുവിൽ ഹീനമായ വ്യക്തിഹത്യ നടത്തി’: കുടുംബ തർക്കത്തിൽ തുറന്നടിച്ച് അഹാന കൃഷ്ണ

തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വലിയ വിമർശനങ്ങൾക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ രംഗത്ത്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി കഴിഞ്ഞ ദിവസം യൂട്യൂബിൽ പങ്കുവെച്ച വീഡിയോയെ തുടർന്നാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഭർത്താവിന്റെ മരണശേഷം താൻ തീർത്തും ഒറ്റപ്പെട്ടുവെന്ന് അഹാനയുടെ അമ്മൂമ്മ പറയുന്നതും, അവരെ നോക്കാൻ കാനഡയിലെ ജോലി രാജിവെച്ച് താൻ നാട്ടിലെത്തിയെന്ന് തൻവി പറയുന്നതുമായിരുന്നു വീഡിയോ.

എന്നാൽ ഈ ആരോപണങ്ങൾക്ക് പിന്നിലെ യഥാർത്ഥ വശം വ്യക്തമാക്കിയിരിക്കുകയാണ് അഹാന. അമ്മൂമ്മ എപ്പോഴും ഒരു പ്രശ്നക്കാരിയായിരുന്നുവെന്നും ഒരുമിച്ചു പോകാൻ ശരിക്കും ബുദ്ധിമുട്ടായിരുന്നുവെന്നും അഹാന പറയുന്നു. പ്രായമായ ആളല്ലേ എന്ന് കരുതി പലതും ക്ഷമിച്ചെങ്കിലും, ഒടുവിൽ വ്യക്തിഹത്യ പോലും ചെയ്യുന്ന രീതിയിൽ ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അമ്മൂമ്മ വിളിച്ചു പറഞ്ഞു. അപ്പൂപ്പന്റെ മരണത്തിന് മുൻപ് തന്നെ ഇതിന്റെ പേരിൽ അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതാണെന്നും താരം വെളിപ്പെടുത്തി.

അപ്പൂപ്പനെ നോക്കാൻ വന്ന 15-ഓളം ഹോം നഴ്സുമാർ അമ്മൂമ്മയുടെ സ്വഭാവം കാരണം ജോലി ഉപേക്ഷിച്ചു പോയ കാര്യവും അഹാന ചൂണ്ടിക്കാട്ടി. അപ്പൂപ്പന്റെ മൂക്കിൽ നിന്ന് ചോര വന്നിട്ടും ഹോം നഴ്സിനെ വീട്ടിൽ കയറ്റാതെ അമ്മൂമ്മ പ്രശ്നമുണ്ടാക്കിയതാണ് ഒടുവിൽ വലിയ അടിയാകാൻ കാരണം. അന്ന് തനിക്കെതിരെ അമ്മൂമ്മ പറഞ്ഞ മോശം വോയ്സ് നോട്ട് ഫാമിലി ഗ്രൂപ്പിലിട്ടപ്പോൾ തന്നെ പിന്തുണച്ച ആളാണ് തൻവി. കുടുംബത്തിനുള്ളിലെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്ലോഗിനുള്ള കോണ്ടന്റ് ആക്കി മാറ്റിയത് വളരെ മോശമായിപ്പോയെന്നും അഹാന കൂട്ടിച്ചേർത്തു.

Ahana Krishna strongly reacts to family controversy

RELATED ARTICLES
- Advertisment -
Google search engine

Most Popular