Home Blog Page 161

വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; സക്സസ് ടീസർ പുറത്ത്

0

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” എന്ന ചിത്രത്തിന്റെ സക്സസ് ടീസർ പുറത്ത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലും ചിത്രം കേരളത്തിലെ 175 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം മുതൽ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകരേയും ആകർഷിച്ചുകൊണ്ടും തൃപ്തിപ്പെടുത്തികൊണ്ടുമാണ് മുന്നേറുന്നത്. 2025 എന്ന പുതിയ വർഷവും സൂപ്പർ ഹിറ്റ് നൽകിക്കൊണ്ടാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയും ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ തുടർച്ചയായ ആറാമത്തെ വിജയമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കേരളത്തിന് പുറത്തും മികച്ച പ്രദർശന വിജയം നേടുന്ന ഈ ചിത്രം ഒരു കോമഡി ത്രില്ലർ ആയാണ് ഗൗതം മേനോൻ ഒരുക്കിയിരിക്കുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടി ഒരു ഡിറ്റക്റ്റീവ് കഥാപാത്രമായി എത്തിയ ചിത്രം ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി ഒരുക്കിയ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ മനോഹരവും വ്യത്യസ്തവുമായ പ്രകടനമാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. മമ്മൂട്ടി കഥാപാത്രത്തിന്റെ സഹായി ആയെത്തുന്ന ഗോകുൽ സുരേഷിന്റെ കഥാപാത്രത്തിന്റെയും പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന സരസമായ രംഗങ്ങൾക്കൊപ്പം ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷനും ചിത്രത്തിൻ്റെ ഹൈലൈറ്റായി മാറിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മമ്മൂട്ടി, ഗോകുൽ സുരേഷ്, എന്നിവർക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കന്നഡ നടി സുഷ്മിത ഭട്ടിന്റെ പ്രകടനവും ശ്രദ്ധ നേടുന്നുണ്ട്.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

വിപണി ഉണർവിന് കരുത്തേകുന്ന ബജറ്റ്: എം.എ.യൂസഫലി

0

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തുന്നതിനും സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനും വഴിയൊരുക്കും.

ചെറുകിട ഇടത്തരം സംരംഭകർക്കും സ്റ്റാർട്ട്അപ്പ് മേഖലയ്ക്കും കൂടുതൽ അവസരങ്ങൾ തുറക്കുന്നതാണ് ബജറ്റ്. പ്രാദേശിക ഉത്പാദനം വർധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങൾ വഴിയൊരുക്കും. വനിതാസംരംഭകർക്കും കർഷകർക്കും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് കേന്ദ്രബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷൻ പ്രഖ്യാപനം രാജ്യത്തിൻ്റെ കയറ്റുമതി മേഖലയിൽ പുതിയ ഊർജ്ജം നൽകും. കളിപ്പാട്ടമേഖലയെ ഗ്ലോബൽ ഹബ്ബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശിയ കളിപ്പാട്ട നിർമ്മാണ മേഖലയിലയെ കൂടുതൽ വൈവിധ്യവത്ക്കരിക്കുന്നതിനും കൂടുതൽ നിക്ഷേപമെത്തുന്നതിനും ഉപകരിക്കും.

രാജ്യത്ത് നിക്ഷേപവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ പിന്തുണ നൽകുന്ന പ്രവാസി ഇന്ത്യക്കാർക്ക് ലളിതമായ നികുതി വ്യവസ്ഥകൾ ബജറ്റിൽ നടപ്പിലാക്കുന്നത് സ്വാഗതാർഹമാണ്.

2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകാനുള്ള രാജ്യത്തീൻ്റെ ഇന്ത്യയുടെ ലക്ഷ്യത്തിന് വേഗതപകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് എം.എ യൂസഫലി വ്യക്തമാക്കി.

രഹസ്യങ്ങൾ ഒളിപ്പിച്ചു അടവിയുടെ പോസ്റ്റർ പുറത്ത്

0

അടവിയുടെ അർഥം പല മലയാളികൾക്കും അറിയില്ല. അടവിയെന്നാൽ “കാട്” എന്നാണ് അർത്ഥം . അടവി പ്രതീക്ഷയുടെ കഥയാണ്. പ്രകൃതിയുടെ വന്യമായ ഭീതിജനകമായ വശം മാത്രമേ എല്ലവർക്കും അറിയൂ, അതിന്റെ മാതൃസഹജമായ സൗമ്യമായ കരുതലിന്റെയും കാവലിന്റെയും വശം പലർക്കും അറിയില്ല. എക്കാലവും നമ്മെ അതിശയിപ്പിക്കുന്ന കാടാകുന്ന മാന്ത്രിക പ്രപഞ്ചം ഈ ഹ്രസ്വചിത്രം നമുക്ക് കാണിച്ചു തരും.ഹ്രസ്വചിത്രം അഞ്ചു ഭാഷകളിലാണ് ഒരുക്കുന്നത് (മലയാളം , തമിഴ് , കന്നഡ, തെലുങ്ക് ,ഹിന്ദി)

കുളിസീൻ, മറ്റൊരു കടവിൽ എന്നീ ഹിറ്റ് ഷോർട്ട്ഫിലിമുകൾ സംവിധാനം ചെയ്ത രാഹുൽ കെ ഷാജിയാണ് അടവി ഒരുക്കുന്നത്. കൈലാസം ഡ്രീംവർക്‌സിന്റെ ബാനറിൽ അമൽ ഗോപാലകൃഷ്ണനാണ് നിർമ്മാണം . സംഗീത സംവിധായകൻ രാഹുൽ രാജ് ആണ് സംഗീതം ഒരുക്കുന്നത്. അഭിനയത്തിലൂടെ പ്രിയങ്കരനായ അഹമ്മദ് സിദ്ധിഖ് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.അള്ളു രാമചന്ദ്രന്റെ സംവിധായകൻ ബിലഹരി സ്വതത്ര എഡിറ്ററാകുന്ന ചിത്രംകൂടിയാണ് അടവി. രാജേഷ് സുബ്രമണ്യമാണ് ഛായാഗ്രാഹകൻ. പോസ്റ്റർ ഒരുക്കിയത് സുജിത് ഡിസൈൻസാണ്.
ആർട്ട് : ആർ എൽ വി അജയ് . പ്രൊഡക്ഷൻ കൺട്രോളർ പ്രശോഭ് കെ വി ,സ്റ്റീൽസ് :ജിഷ്ണു കൈലാസ്,

തെലങ്കാനയിലെ നാലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മലയാളി യുവാവെന്ന് സംശയം

0

ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ കനാലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് മലയാളിയാണെന്നാണ് സംശയമെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. സംഭവത്തിൽ തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മലയാളിയാണെന്ന് സംശയം ഉയര്‍ന്നത്. തെലങ്കാന നല്ലഗൊണ്ടെ ഗുറംപോടുള്ള കനാൽ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ബസുകളിലും മൂന്ന് ക്യാമറകള്‍; വരുന്നു ആനവണ്ടിയിൽ അടിമുടി നിരീക്ഷണം

0

എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ഇതുകൂടാതെ എല്ലാ ഓട്ടോറിക്ഷകളിലും ഫെയര്‍ മീറ്റര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സ്റ്റിക്കര്‍ പതിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മാര്‍ച്ച് 31ന് മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്ന മാറ്റങ്ങള്‍ വാഹനങ്ങളില്‍ ഉള്‍ക്കൊള്ളിക്കണം. കെഎസ്ആര്‍ടിസിയുടെയും സ്‌കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകള്‍ വീതമാണ് ഘടിപ്പിക്കേണ്ടത്. ബസിന്റെ മുന്‍വശവും പിന്‍വശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം.

Three cameras on all buses including KSRTC

സണ്ണി വെയ്ൻ പ്രധാന റോളിലെത്തുന്ന സാഹസം ടൈറ്റിൽ പുറത്തുവിട്ടു

0

21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങളുടെ മികച്ച വിജയങ്ങൾക്കു ശേഷം ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന പുതിയ ചിത്രമായ സാഹസത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു. 21 ഗ്രാം എന്ന ചിത്രത്തിൻ്റെ സംവിധായകനായ ബിബിൻ കൃഷ്ണയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ച് ജനുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച്ച കൊച്ചി കലൂരിലെ ഐ.എം.എ ഹാളിൽ വച്ചു നടക്കും.

ഐ.ടി. പശ്ചാത്തലത്തിലൂടെ അക്ഷൻ. ഹ്യൂമർ എന്നീ ഘടകങ്ങൾ കോർത്തിണക്കി അഡ്വഞ്ചർ മൂഡിലാണ് ഈചിത്രത്തിൻ്റെ അവതരണം
ഫെസ്റ്റിവൽ സെലിബ്രേഷൻ മൂഡിലുള്ള നിറപ്പകിട്ടാർന്ന ചിത്രമായിരിക്കും സാഹസം. പ്രധാനമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയായിരിക്കുമിത് : സണ്ണി വെയ്ൻ, നരേൻ. ബാബു ആൻ്റെണി . എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, യോഗി ജാപി, ശബരിഷ് വർമ്മ, ഭഗത് മാനുവൽ സജിൻ ചെറുകയിൽ, ‘ടെസ്സജോസഫ്, ജീവാ ജോസഫ്, വർഷാരമേഷ് എനി വരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ സംഭാഷണം – ബിബിൻ കൃഷ്ണ – യദുകൃഷ്ണദയാ കുമാർ, ഗാനങ്ങൾ – വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ.
സംഗീതം – ബിബിൻ അശോക്. ചായാ​ഗ്രാഹകണം – ആൽബി. എഡിറ്റിംഗ് – കിരൺ ദാസ്., കലാസംവിധാനം. സുനിൽ കുമാരൻ’ മേക്കപ്പ് സുധി കട്ടപ്പന. കോസ്സ്റ്റ്യം ഡിസൈൻ അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര , ഡിസൈൻ – യെല്ലോ ടൂത്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . പാർത്ഥൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ, ഫൈനൽ മിക്സ് – വിഷ്ണു പി.സി.,
ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ഷിനോജ് ഒണ്ടയിൽ, രഞ്ജിത് ഭാസ്ക്കരൻ,.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജിതേഷ് അഞ്ചുമന, പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല

Sunny Wayne New Movie Sahasam title out now

സാധാരണക്കാരനെ കാറെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ വ്യക്തി; സാമു സുസുക്കിക്ക് പത്മവിഭൂഷൺ

0

സുസുക്കി മോട്ടോർ കോർപ്പറേഷൻ്റെ മുൻ ചെയർമാനായിരുന്ന സാമു സുസുക്കിക്ക് മരണാനന്തരം ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹം അംഗീകാരം നേടിയത്. കഴിഞ്ഞ മാസം 94-ാം വയസ്സിൽ അന്തരിച്ച സുസുക്കി, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്കിന് മുമ്പ് 2007 ൽ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

ഇന്ത്യയുടെ കാർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ സുസുക്കിയുടെ നേതൃത്വം ഒരു പ്രധാന പങ്ക് വഹിച്ചു, 1980 കളുടെ തുടക്കത്തിൽ ആഗോള വാഹന നിർമ്മാതാക്കൾ രാജ്യത്തെ 40,000 യൂണിറ്റിൽ താഴെയുള്ള മിതമായ വാർഷിക കാർ വിൽപ്പന കാരണം രാജ്യത്തെ അവഗണിച്ചപ്പോൾ ആരംഭിച്ച യാത്ര. അക്കാലത്ത് വിപണിയുടെ പരിമിതികൾ ഉണ്ടായിരുന്നിട്ടും, സുസുക്കി ഇന്ത്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഒരു വർഷത്തെ മുഴുവൻ വരുമാനം മാരുതിയുമായി പങ്കാളിത്തത്തിൽ നിക്ഷേപിച്ചുകൊണ്ട് ധീരമായ ഒരു നീക്കം നടത്തി.

അതിവേഗം പ്രവർത്തിച്ച കമ്പനി മാരുതി അധികൃതരെ ജപ്പാനിലേക്ക് ക്ഷണിക്കുകയും മാസങ്ങൾക്കുള്ളിൽ ഒരു ചരിത്രപരമായ കരാറിന് അന്തിമരൂപം നൽകുകയും ചെയ്തു. ഈ സഹകരണത്തിൻ്റെ ഫലമായി 1983-ൽ സുസുക്കിയുടെ ആൾട്ടോയെ അടിസ്ഥാനമാക്കിയുള്ള ഒരു കോംപാക്റ്റ് ഹാച്ച്ബാക്ക് മാരുതി 800 പുറത്തിറക്കി. ഈ കാർ അതിവേഗം ഇന്ത്യയിലെ ഒരു വീട്ടുപേരായി മാറുകയും രാജ്യത്തെ കാർ വിപണിയിൽ മാരുതി സുസുക്കിയുടെ ആധിപത്യത്തിന് തുടക്കമിട്ട മോഡലായിരുന്നു. ഇന്ന്, വാഹന നിർമ്മാതാവിന് 40 ശതമാനം വിപണി വിഹിതമുണ്ട്.

 Osamu Suzuki got Padma Vibhushan

നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഇടിക്കൂട്ടില്‍ ഏറ്റമുട്ടി; ആവേശമായി ലുലുമാളിലെ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്

0

കൊച്ചി: അന്തര്‍ദേശീയ പ്രഫഷണല്‍ ബോക്‌സിങ് മത്സരത്തില്‍ ഇടിക്കൂട്ടില്‍ നടന്നത് താരപോരാട്ടം. നടന്‍ ആന്റണി വര്‍ഗീസും മുന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മകനായ അച്ചു ബേബി ജോണും തമ്മിലുള്ള മത്സരത്തിന് ലുലുമാളാണ് വേദിയായത്. കേരള ബോക്‌സിങ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം മാളില്‍ പ്രഫഷണല്‍ ബോക്‌സിങ് ചാമ്പന്‍ഷിപ്പ് സംഘടിപ്പിച്ചത്. 13 വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ ഏറ്റവും ആവേശം നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഏറ്റുമുട്ടിയ മത്സരമായിരുന്നു. വാശിയേറിയ മത്സരത്തില്‍ രണ്ടുപേരേയും വിജയികളായി വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചു. ആന്റണി വര്‍ഗീസിന്റെ റിലീസിനൊരുങ്ങുന്ന ദാവീദ് സിനിമയുടെ ജേഴ്‌സിയണിഞ്ഞാണ് താരവും അച്ചു ബേബി ജോണും റിങ്ങിലെത്തിയത്. ബോക്‌സിങ് പ്രമേയമായി എത്തുന്ന ദാവീദില്‍ ആന്റണി വര്‍ഗീസിനൊപ്പം അച്ചു ബേബി ജോണും ആദ്യമായി അഭിനയത്തിലേക്ക് ചടുവടുവയ്ക്കുകയും ചെയ്യുകയാണ്. സിനിമയില്‍ നിന്ന് വ്യത്യസ്തമായ മത്സരമാണ് റിങ്ങില്‍ അരങ്ങേറിയത്. രണ്ടാം റൗണ്ടിന്റെ അവസാനഘട്ടത്തില്‍ ആന്റണി വര്‍ഗീസിന്റെ പഞ്ചില്‍ അച്ചു ബേബി ജോണിന് വയറ്റിന് ഇടിയേറ്റു. ഇടിയുടെ ആഘാതം കൂടിയതോടെ റഫറി ഇടപെട്ടു. പിന്നാലെ എതിര്‍വിഭാഗം എന്നത് മറന്ന് ആന്റണി വര്‍ഗീസ് അച്ചുവിന്റെ അടുത്തെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. നാല് റൗണ്ട് മത്സരം വിധികര്‍ത്താക്കള്‍ തുടര്‍ന്ന് രണ്ട് റൗണ്ടാക്കി ചുരുക്കി.

ഒരു മലയാളി താരം ആദ്യമായി പ്രഫഷണല്‍ ബോക്‌സിങ്ങ് മത്സരത്തില്‍ പങ്കെടുക്കുന്ന പ്രത്യേകത കൂടി ലുലു വേദിയായ മത്സരം സാക്ഷിയായി. അന്തര്‍ദേശീയ തരത്തില്‍ മാറ്റുരച്ച പ്രകടനത്തില്‍ അഫ്ഗാനിസ്ഥാന്‍ താരം താരീഖ് ഖുറാനും ഇന്ത്യന്‍ താരം ഇമ്രാനും തമ്മില്‍ നടന്ന മത്സരം ആവേശമായി മാറി. വനിതാ വിഭാഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബോക്‌സിങ് താരങ്ങളായ രഞ്ജന, ശ്വേത എന്നിവര്‍ ഏറ്റുമുട്ടി. 13 വിഭാഗങ്ങളിലും വ്യത്യസ്ത മത്സരങ്ങള്‍ അരങ്ങേറി, നാല് റൗണ്ട് , ആറ് റൗണ്ട് എന്നിങ്ങനെ ഇടിയുടെ പഞ്ചില്‍ പോയിന്റ് കണക്ക് കൂട്ടിയാണ് ബോക്‌സിങ്ങിന്റെ വിധിനിര്‍ണയം നടന്നത്. തമിഴ്‌നാട് സ്വദേശിയായ തിരുച്ചെല്‍വം, തിരുവനന്തപുരം സ്വദേശി, വിഷ്ണു, ശ്രാവണ്‍ ദാസ് തുടങ്ങിയവര്‍ മത്സരത്തില്‍ മെഡല്‍സ് സ്വന്തമാക്കി. കേരള ബോക്‌സിങ് കൗണ്‍സില്‍ പ്രസിഡന്റ് വാജിത്, സെക്രട്ടറി ജോയി ജോര്‍ജ്, ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി.

Antony pepe boxing match

ഭാസ്കര കാരണവർ വധക്കേസ്: ഷെറിന് ജയിൽമോചനം

0

തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രധാന പ്രതിയായ ഷെറിന് കേരള മന്ത്രിസഭ ജയിൽമോചനം അനുവദിച്ചു . 14 വർഷം തടവ് അനുഭവിച്ച ഷെറിന്റെ സ്ത്രീ എന്ന നിലയിലുള്ള പ്രത്യേക സാഹചര്യങ്ങളും അവരുടെ അപേക്ഷയും പരിഗണിച്ചാണ് ഈ തീരുമാനം. തന്റെ മകൻ പുറത്തുണ്ടെന്നും അവന്റെ ഭാവി സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയും ഷെറിൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിന്റെ പശ്ചാത്തലം:

2009 നവംബർ 7 ന് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ വച്ച് ഭാസ്കര കാരണവർ കൊല്ലപ്പെട്ടത് . ഷെറിൻ, അതായത് കാരണവരുടെ മരുമകൾ ആയിരുന്നു കേസിലെ പ്രധാന പ്രതി. ശാരീരിക വെല്ലുവിളികളുള്ള കാരണവരുടെ ഇളയ മകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനായിരുന്നു ഷെറിനെ വിവാഹം ചെയ്തത്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായതോടെ ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയവും പകയും കൊലപാതകത്തിലേക്ക് നയിച്ചു.

സമൂഹമാധ്യമമായ ഓർക്കൂട്ട് വഴി പരിചയപ്പെട്ട ബാസിത് അലി, ഷാനുറഷീദ്, നിഥിൻ എന്നിവരായിരുന്നു മറ്റ് പ്രതികൾ. സ്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പ്രതികാരമായിരുന്നു കൊലപാതകത്തിന്റെ പ്രധാനകാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേസിന്റെ വിധി:

2010 ജൂൺ 11ന് മാവേലിക്കര അതിവേഗ കോടതി ഷെറിനെ കുറ്റക്കാരിയായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തുടർന്ന് ഷെറിനെ പൂജപ്പുര സെൻട്രൽ ജയിലിലും പിന്നീട് നെയ്യാറ്റിൻകര വനിതാ ജയിലിലും അടച്ചു. ജയിലിൽ വച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഷെറിനെതിരെ അച്ചടക്ക നടപടി ഉണ്ടായിരുന്നു. 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റപ്പെട്ട ഷെറിന് ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി.

മന്ത്രിസഭയുടെ തീരുമാനം:

ഷെറിൻ 14 വർഷം തടവ് അനുഭവിച്ചതിനും, സ്ത്രീ എന്ന നിലയിലുള്ള പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ചാണ് മന്ത്രിസഭ ജയിൽമോചനത്തിന് അനുമതി നൽകിയത്. തന്റെ മകന്റെ ഭാവി സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയും ഷെറിൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊന്മാൻ ട്രെയ്‌ലർ പുറത്ത്; ചിത്രം ജനുവരി 30 ന്

0

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ടീസർ സൂചന നൽകിയത് പോലെ, ത്രില്ലർ സ്വഭാവത്തിൽ കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലറും സൂചിപ്പിക്കുന്നത്. ത്രില്ലർ, ഡ്രാമ, ആക്ഷൻ എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. 2025 ജനുവരി 30-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

സെൻസറിങ് പൂർത്തിയായപ്പോൾ യു എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിലെ, ഇതിനോടകം പുറത്തു വന്ന ഗാനങ്ങളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ‘ബ്രൈഡാത്തി’, ‘പക’, ‘ആർഭാടം’ എന്നീ ഗാനങ്ങളാണ് ഇതുവരെ റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള ചിത്രത്തിന്റെ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

25-ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായി ജോലി ചെയ്തിട്ടുള്ള ജ്യോതിഷ് ശങ്കർ, ന്നാ താൻ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ ജോലിക്ക് മികച്ച കലാസംവിധായകനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ സ്വന്തമാക്കിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഭ്രമയുഗം തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- സാനു ജോൺ വർഗീസ്, സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ – എ എസ് ദിനേശ്, ശബരി

നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

0

കൊച്ചി : നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. പൊതുമദ്ധ്യത്തില്‍ അപമാനിച്ചു എന്ന പേരില്‍ എറണാകുളംപോലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാംപ്രതി ബി ഉണ്ണികൃഷ്ണനും രണ്ടാംപ്രതി നിര്‍മ്മാതാവ് ആന്റോജോസഫുമാണ്. തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്്.

സിനിമയുടെ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാല്‍ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും, പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

തന്നെ സിനിമയില്‍ നിന്ന്മാറ്റി നിര്‍ത്തിയെന്നാണ് പ്രധാനമായും പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരിലുള്ള വൈരാഗ്യനടപടിയാണ് ബി ഉണ്ണികൃഷ്ണന്‍ കാണിക്കുന്നതെന്നാണ് പ്രധാനമായും പറഞ്ഞിരിക്കുന്ന ആരോപണം.

Sandra to b unnikrishnan case

മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു

0

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു. പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ ആ​ണ് മ​രി​ച്ച​ത്.
വ​ന​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. വ​നം​വ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​റു​ടെ ഭാ​ര്യ​യാ​ണ് ഇ​വ​ര്‍. അ​ല്‍​പ​സ​മ​യം മു​മ്പാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് സം​ഘം പ്ര​ദേ​ശ​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

mananthavady tiger attack