Home Blog Page 129

രവി മോഹൻ – കാർത്തിക് യോഗി ചിത്രം “ബ്രോ കോഡ്” ; നിർമ്മാണം രവി മോഹൻ സ്റ്റുഡിയോ

0

തമിഴ് താരം രവി മോഹൻ നായകനാകുന്ന പുതിയ ചിത്രം “ബ്രോ കോഡ്” . പ്രശസ്ത സംവിധായകൻ കാർത്തിക് യോഗി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് രവി മോഹൻ സ്റ്റുഡിയോയുടെ ബാനറിൽ രവി മോഹൻ തന്നെയാണ്. തൻ്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് “ബ്രോ കോഡ്”.

ഡിക്കിലൂന, വടക്കുപട്ടി രാമസാമി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കാർത്തിക് യോഗി സംവിധാനം ചെയ്യാൻ പോകുന്ന മൂന്നാം ചിത്രമാണ് “ബ്രോ കോഡ്”. ആക്ഷൻ കോമഡി ചിത്രമായി ഒരുക്കുന്ന ബ്രോ കോഡിൽ പ്രശസ്ത നടൻ എസ് ജെ സൂര്യയും ഒരു നിർണ്ണായക വേഷം ചെയ്യുമെന്നാണ് റിപ്പോർട്ട്. രവി മോഹനുമൊത്തുള്ള എസ് ജെ സൂര്യയുടെ ആദ്യത്തെ ചിത്രമായിരിക്കും ഇത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും. പിആർഒ – ശബരി.

ബിബിൻ ജോർജ് നായകനാകുന്ന കൂടൽ 20 ന് പ്രദർശനത്തിന്

0

ബിബിൻ ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ക്യാമ്പിങ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം “കൂടൽ” ജൂൺ 20 ന് പ്രദർശനത്തിന്.
ചെക്കൻ എന്ന സിനിമയ്ക്ക് ശേഷം ഷാഫി എപ്പിക്കാട് രചന നിർവഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനു കാക്കൂരും, ഷാഫി എപ്പിക്കാടും ചേർന്നാണ്..

അപരിചിതരായ ഒരു പറ്റം യുവതീ യുവാക്കൾ ഒരു ക്യാമ്പിങ്ങിൽ ഒരുമിച്ചു കൂടുന്നതും അന്നേ ദിവസം നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

എട്ടോളം പാട്ടുകളുമായെത്തുന്ന കൂടലിലെ ‘അന്തിമുല്ല പൂത്തേ’ എന്ന ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ലിസ്റ്റിലാണ്

പി ആൻ്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വിയാണ് നിർമ്മാണം.
ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ,
മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ക്യാമറ : ഷജീർ പപ്പ,
കോ റൈറ്റേഴ്‌സ് : റാഫി മങ്കട-യാസിർ പരതക്കാട്.
എഡിറ്റർ : ജർഷാജ് കൊമ്മേരി.
പ്രൊജക്റ്റ്‌ ഡിസൈനർ : സന്തോഷ്‌ കൈമൾ.
ആർട്ട്‌ : അസീസ് കരുവാരകുണ്ട്.
സംഗീതം : സിബു സുകുമാരൻ,
,നിഖിൽ അനിൽകുമാർ,സുമേഷ് രവീന്ദ്രൻ , ആൽബിൻ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി.
ലിറിക്‌സ് : ഷിബു പുലർകാഴ്ച, എം കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്
ഗായകർ : നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം, അനു തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ : ഷൌക്കത്ത് വണ്ടൂർ.
സൗണ്ട് ഡിസൈൻസ് : രാജേഷ് പിഎം.
മേക്കപ്പ് : ഹസ്സൻ വണ്ടൂർ.
കോസ്റ്റ്യൂം : ആദിത്യ നാണു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ : അസിം കോട്ടൂർ.
അസോസിയേറ്റ് ഡയറക്ടർ : മോഹൻ സി നീലമംഗലം.
അസോസിയേറ്റ് ക്യാമറ : ഷാഫി കോരോത്ത്.
ഓഡിയോഗ്രാഫി : ജിയോ പയസ്.
ഫൈറ്റ് : മാഫിയ ശശി.
കൊറിയോഗ്രഫി : വിജയ് മാസ്റ്റർ.
കളറിസ്റ്റ് : അലക്സ്‌ വർഗീസ്.
വി എഫ് എക്സ് : ലൈവ് ആക്ഷൻ സ്റ്റുഡിയോ. വിതരണം – പി & ജെ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ത്രൂ വള്ളുവനാടൻ സിനിമ കമ്പനി.
സ്റ്റിൽസ് : റബീഷ് ഉപാസന.
ഓൺലൈൻ പ്രൊമോഷൻ : ഒപ്ര.
ഡിസൈൻ: മനു ഡാവിഞ്ചി. പി ആർ ഓ – അജയ് തുണ്ടത്തിൽ

യുവമോഡൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; ഫോൺ രേഖകൾ പരിശോധിച്ച് പൊലീസ്

0

സൂറത്ത്∙ യുവമോഡൽ അഞ്ജലി വർമോറയെ (23) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.ഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അ‍ഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

model dead

നമ്മുടെ ഭാഷ.നമ്മുടെ കഥകൾ.”പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ZEE5

0

ജൂൺ 7 2025,പുതിയ രൂപത്തിലും ഭാവത്തിലും ZEE5 പ്രേക്ഷകരിലേക്ക് എത്തുകയാണ്.നമ്മുടെ ഭാഷ നമ്മുടെ കഥകൾ എന്ന ടാഗ് ലൈനിൽ പുതിയ ലോഗോയും ZEE5 പുറത്തിറക്കി.

ഇന്ത്യയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓ ടി ടി പ്ലാറ്റഫോം ആയ ZEE5,2026 സാമ്പത്തിക വർഷത്തിൽ ഒർജിനൽസ്, സിനിമകൾ, നോൺ- ഫിക്ഷൻ, വെബ്സീരീസ്,ലൈവ് കണ്ടന്റ് തുടങ്ങി വിവിധ ഭാഷകളിൽ പ്രേക്ഷകർക്ക് മികച്ച ദൃശ്യനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ്.

പുതുതായി രൂപകൽപ്പന ചെയ്ത ആപ്പ് പ്രേക്ഷകർക്ക് വളരെ യൂസർ ഫ്രണ്ട്‌ലി ആയിട്ടാണ് ഇത്തവണ ഡിസൈൻ ചെയ്തിരിക്കുന്നത്.UHD ഉള്ളടക്കവും ഡോൾബി അറ്റ്‌മോസും സഹിതം, 7 ഭാഷകളിൽ 120/മാസം മുതൽ ആരംഭിക്കുന്ന ഭാഷാ പ്രഥമ പ്ലാനുകളും ഉണ്ട്‌.

ഭാഷാ പായ്ക്കുകൾ പ്രതിമാസം 120 രൂപയിൽ ആരംഭിക്കുമ്പോൾ, ഹിന്ദി പായ്ക്കിന് (പഞ്ചാബി, ഭോജ്പുരി ഉള്ളടക്കം ഉൾപ്പെടെ) 220 രൂപയാണ്. ഓൾ ആക്‌സസ് പായ്ക്ക് പ്രതിമാസം 320 രൂപയിൽ ലഭ്യമാകും, എല്ലാ പായ്ക്കുകളിലും വാർഷിക പായ്ക്ക് വകഭേദങ്ങളുണ്ടാകും.

പ്രേക്ഷകർക്ക് ZEE5 ഒരുക്കുന്ന ആദ്യ മലയാള വെബ് സീരീസ് ഇൻസ്പെക്ഷൻ ബംഗ്ലാവ് ഉടനെ പുറത്തിറങ്ങും.
പ്ലാറ്റ്ഫോമിന്റെ പുതിയ സ്മാർട്ട് ഡിസൈനും,എഐ സാങ്കേതികതയുമുള്ള പേഴ്സണലൈസേഷനും ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കുന്ന വിധത്തിൽ ആണ് രൂപ കല്പന ചെയ്തിട്ട് ഉള്ളത്.

പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം നൽകുന്നതിനോടൊപ്പം ഭാഷയ്ക്ക് മുൻതൂക്കം നൽകിയാണ് ഇത്തവണ പ്ലാറ്റ്‌ഫോമിന്റെ രൂപമാറ്റം നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ആഗോള മാർക്കറ്റിലെയും ZEE5 ബ്രാൻഡിനെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ രൂപമാറ്റം സഹായകരമാകും എന്നു പ്രസിഡന്റ് അമിത് ഗോയങ്ക പറഞ്ഞു.

“നമ്മുടെ ഭാഷ നമ്മുടെ കഥകൾ” എന്ന ടാഗ്‌ലൈനോടുകൂടിയ ഞങ്ങളുടെ ബ്രാൻഡ് കാമ്പെയ്‌ൻ, ടയർ-2, ടയർ-3 നഗരങ്ങളും ആഗോള പ്രേക്ഷകരും ഉൾപ്പെടെ വലുതും ചെറുതുമായ പട്ടണങ്ങളെ ഒരുപോലെ മുന്നിൽ കണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് ZEE എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ കാർത്തിക് മഹാദേവ് പറഞ്ഞു.

ZEE5യുടെ പുതിയ സ്ട്രാറ്റജിയിലൂടെ നിരവധി പുതിയ പ്രേക്ഷകരെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കാനാവുമെന്നും, വ്യത്യസ്തതയും പുതുമയും നിറഞ്ഞ കണ്ടന്റുകൾ പ്രേക്ഷകർക്ക് സമ്മാനിക്കാനാകുമെന്നും ZEE എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ചീഫ് കണ്ടന്റ് ഓഫീസർ രാഘവേന്ദ്ര ഹുൻസൂർ പറഞ്ഞു.

അടിമാലി ആദിവാസി ഉന്നതിയിലെ കുരുന്നുകള്‍ക്ക് പഠനസഹായവുമായികൊച്ചി ലുലു മാള്‍; പഠനസഹായകിറ്റ് കൈമാറി

0

ഇടുക്കി: അക്ഷര ലോകത്തേക്ക് കാല്‍വയ്ക്കുന്ന ആദിവാസി ഉന്നതിയിലെ കുരുന്നുകളെ ചേര്‍ത്ത് നിര്‍ത്തി കൊച്ചി ലുലുമാള്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ നാല് ഉന്നതികളില്‍ ഉള്‍പ്പെടുന്ന നഴ്‌സറി കുട്ടികള്‍ക്കായിട്ടാണ് പ്രവേശനോത്സവത്തിന്റെ ഭാഗമായി ലുലുമാള്‍ സൗജന്യ പഠനോപകരണങ്ങള്‍ എത്തിച്ചത്. ‘ഉന്നതിയിക്ക് ഒരു കൈത്താങ്ങ്’ എന്ന ആശയത്തില്‍ മുന്നോട്ടു വച്ച വദ്ധതി കേരളം വനം വകുപ്പുമായി സഹകരിച്ചാണ് കൊച്ചി ലുലുമാള്‍ നടപ്പിലാക്കിയത്. പഠനോപകരണങ്ങള്‍ അടങ്ങിയ 132 ബാഗുകളും 25 ഡ്രോയിങ്ങ് കിറ്റുകളുമാണ് ഉന്നതിയിലെ കുരുന്നുകള്‍ക്ക് കൈമാറിയത്. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം ബാഗുകളുടെ വിതരണം നിര്‍വഹിച്ചു.

അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.എസ് സിനോജ് അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായപദ്ധതികള്‍ തുടരുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച്.ആര്‍ ഹെഡ് അനൂപ് മജീദ് വ്യക്തമാക്കി. ആദിവാസി ഉന്നതിയിലെ കുട്ടികളുടെ ഉന്നമനത്തിനുള്ള കൈത്താങ്ങുകൂടിയാണ് ലുലുവിന്റെ പഠനസഹായം. പ്ലാമരക്കുടി, കൊടകല്ല്, കൊച്ച് കുടകല്ല് ഉന്നതികളില്‍പ്പെടുന്ന നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ക്കാണ് സൗജന്യ പഠനസഹായ കിറ്റ് ലുലു സമ്മാനിച്ചത്. കഥ പറച്ചിലും കളിയും പാട്ടുമൊക്കെയായി ആഘോഷമാക്കിയാണ് കുരുന്നുകളെ വരവേറ്റതും. ലുലുവിലെ ജീവനക്കാരും വനംവകുപ്പിലെ ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ചടങ്ങില്‍ ലുലു ഇന്ത്യ എച്ച്.ആര്‍ മാനേജറുമാരായ ആര്‍.ഐശ്യര്യ, മുഹമ്മദ് ഷിനാസ്, എ.അലക്‌സാണ്ടര്‍, അജ്മല്‍ റോഷന്‍, സീനിയര്‍ എച്ച്.ആര്‍ എക്‌സിക്യൂട്ടിവുമാരായ ശ്രീജിത്ത് അനില്‍കുമാര്‍, കെ.എ ഷഹന തുടങ്ങിയവര്‍ ഭാഗമായി.

lulu gave Free study materials to tribal students

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചരിത്ര ഇതിഹാസ ചിത്രം ‘എൻബികെ111’

0

തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രം പ്രഖ്യാപിച്ചു. ‘എൻബികെ111’ എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. ജൂൺ 10 നു ജന്മദിനം ആഘോഷിക്കുന്ന ബാലകൃഷ്ണയുടെ ജന്മദിനത്തിന് മുന്നോടിയായി ആണ് അദ്ദേഹത്തിന്റെ 111-ാമത് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘വീര സിംഹ റെഡ്ഡി’ എന്ന തകർപ്പൻ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. “പെദ്ധി” എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘എൻബികെ111’.

പ്രകോപിതനായ ഒരു സിംഹത്തിൻ്റെ ഉഗ്രമായ ചിത്രമാണ് ഇതിന്റെ പ്രഖ്യാപന പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന്റെ മുഖത്തിന്റെ പകുതി ലോഹ കവചം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. മുഖത്തിന്റെ ബാക്കി പകുതി തുറന്നിരിക്കുകയും വന്യമായി തുടരുകയും ചെയ്യുന്നു. ഈ ചിത്രത്തിൽ ബാലകൃഷ്ണ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തിന്റെ തീവ്രമായ ദ്വൈത സ്വഭാവത്തിന്റെയും വന്യമായ ശ്കതിയുടെയും പ്രതീകമാണ് പോസ്റ്ററിലെ ചിത്രം.

മാസ്, കൊമേഴ്സ്യൽ എന്റർടെയ്നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകൻ ഗോപിചന്ദ് മലിനേനി ആദ്യമായി ഒരുക്കാൻ പോകുന്ന ചരിത്ര ഇതിഹാസ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. മഹത്വവും ചരിത്രവും വമ്പൻ ആക്ഷനും സംയോജിപ്പിക്കുന്ന ഒരു ഇതിഹാസ കഥയിലൂടെ, ബാലകൃഷ്ണയുടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവതാരം ഈ ചിത്രത്തിലൂടെ തയ്യാറാക്കുകയാണ് സംവിധായകൻ. ശക്തവും അതുല്യവുമായി വിശേഷിപ്പിക്കപ്പെടുന്ന ഇതിന്റെ തിരക്കഥ നിലവിൽ പ്രീ-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും പിന്നീട് പ്രഖ്യാപിക്കും.

രചന- സംവിധാനം- ഗോപിചന്ദ് മലിനേനി, നിർമ്മാതാവ്- വെങ്കട സതീഷ് കിലാരു, ബാനർ- വൃദ്ധി സിനിമാസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി

സൂപ്പർഹീറോ യൂണിവേഴ്‌സുമായി ദുൽഖർ സൽമാൻ; വേഫെറർ ഫിലിംസിൻ്റെ കല്യാണി പ്രിയദർശൻ – നസ്ലൻ ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്ത്. ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”.

പ്രേക്ഷകർക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് പോസ്റ്റർ തരുന്നത്. സൂപ്പർ ഹീറോ വേഷത്തിലുള്ള കല്ല്യാണി പ്രിയദർശനോപ്പം നസ്ലനേയും പോസ്റ്ററിൽ കാണാം. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രം.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

‘അപൂർവ്വ പുത്രന്മാർ’ ചിത്രത്തിലെ ‘ക്രിഞ്ച്’ വീഡിയോ സോങ് പുറത്ത്

0

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. “ക്രിഞ്ച്” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഈണം നൽകി ആലപിച്ചിരിക്കുന്നത് മലയാളി മങ്കീസ് ആണ്. വിനായക് ശശികുമാർ, മലയാളി മങ്കീസ് എന്നിവർ ചേർന്ന് വരികൾ രചിച്ച ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് റിച്ചി റിച്ചാർഡ്സൺ. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിക്കുന്നത് ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആരതി കൃഷ്ണയാണ്. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കോ പ്രൊഡ്യൂസർ സുവാസ് മൂവീസാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്.

ഒരു പക്കാ ഫാമിലി കോമഡി എന്‍റർടെയ്നർ ആയി ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം, ഗംഭീര സസ്പെൻസും നിറച്ചാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്. ഒരു ഫൺ ഫാമിലി കോമഡി ത്രില്ലർ എന്ന നിലയിൽ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആയാണ് ചിത്രം കഥ പറയുന്നതെന്നും അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു.

തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മലയാളത്തിൽ ഇവരുടെ ആദ്യ സിനിമയാണ് ‘അപൂർവ്വ പുത്രന്മാർ’. അശോകൻ, അലൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിരവധി പുതുമുഖങ്ങളും ഇതിൻ്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം: ഷെന്‍റോ വി. ആന്‍റോ, എഡിറ്റർ: ഷബീർ സയ്യെദ്, സംഗീതം: മലയാളി മങ്കീസ്, റെജിമോൻ, ഗാനരചന: വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ: കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, കലാസംവിധാനം: അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ: സുരേഷ് പുന്നശ്ശേരിൽ, പ്രൊജക്ട് ഡിസൈനർ: അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ: അനീഷ് വർഗീസ്, വസ്ത്രാലങ്കാരം: ബൂസി ബേബി ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, സംഘട്ടനം: കലൈ കിങ്‌സൺ, നൃത്തസംവിധാനം: റിച്ചി റിച്ചാർഡ്സൺ, അഖിൽ അക്കു, സൂര്യൻ വി കുമാർ, കളറിസ്റ്റ് – ലിജു പ്രഭാകർ, വിഎഫ്എക്സ്: പ്ലേകാർട്ട്, കൂകി എഫ്എക്സ്, റീ റെക്കോർഡിങ് മിക്സർ: ജിജു ടി ബ്രൂസ്, സ്റ്റിൽസ്: അരുൺകുമാർ വി.എ, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈൻസ്: റോക്കറ്റ് സയൻസ്, പി.ആർ.ഒ: ശബരി

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടിക്കണക്കിന് പണം ആവശ്യമാണ്, അത് തന്റെ പക്കലില്ല; തിരഞ്ഞെടുപ്പിന് പണപ്പിരുവുമായി പി.വി അൻവർ

0

മലപ്പുറം: ടിഎംസി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ എംഎൽഎ പി വി അൻവർ, തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം സ്വരൂപിക്കുന്നതിനായി ജനക്കൂട്ട ഫണ്ടിംഗ് ആരംഭിച്ചു. എത്ര ചെറിയ തുകയാണെങ്കിലും പണം സംഭാവന ചെയ്യാൻ അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

“എനിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തികളുണ്ട്, പക്ഷേ അധിക ഭൂമി കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ ഞാൻ കുടുങ്ങിയിരിക്കുന്നു. എനിക്ക് ഒരു ഇടപാടും ചെയ്യാൻ കഴിയില്ല. അത് 10 രൂപയോ 1 രൂപയോ ആണെങ്കിൽ പോലും, എനിക്ക് പ്രശ്‌നമില്ല. എനിക്ക് പിന്തുണയുണ്ടെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ സംഭാവനകൾ രേഖപ്പെടുത്തും, അവ പരസ്യമാക്കില്ല,” അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. പിണറായിസത്തിനെതിരെ പോരാടി എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ഈ പോരാട്ടത്തിൽ എനിക്ക് നഷ്ടപ്പെട്ടത് എന്റെ അധികാരവും ഭരണസഹായവും മാത്രമല്ല, എന്റെ വിയർപ്പ് കൊണ്ട് ഞാൻ സൃഷ്ടിച്ച എന്റെ സ്വത്തുക്കളാണ്,” അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടിക്കണക്കിന് പണം ആവശ്യമാണെന്നും അത് തന്റെ പക്കലില്ലെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് അൻവർ പറഞ്ഞു. വ്യാഴാഴ്ച നാമനിർദ്ദേശം പിൻവലിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, കോൺഗ്രസ് തന്റെ ആവശ്യങ്ങൾ നിരസിച്ചതിനെത്തുടർന്ന് അൻവർ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു

മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ; വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന കല്യാണി പ്രിയദർശൻ – നസ്ലൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും നാളെ 6 മണിക്ക്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടൈറ്റിൽ എന്നിവ നാളെ വൈകുന്നേരം 6 മണിക്ക് പുറത്ത് വിടും. സൂപ്പർ ഹീറോ പരിവേഷത്തിൽ ഉള്ള, കല്യാണി പ്രിയദർശൻ ആണെന്ന സൂചന നൽകുന്ന ഒരു സ്ത്രീയുടെ രൂപമാണ് ഇതിൻ്റെ അനൗൺസ്മെൻ്റ് പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ലോഗോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. “They Live Among Us” (അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ലോഗോ പുറത്ത് വിട്ടത്. കല്യാണി പ്രിയദർശനും നസ്‌ലനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

പ്രേക്ഷകരിൽ ചിത്രത്തെ കുറിച്ച് ഏറെ ആകാംക്ഷ നിറക്കുന്ന രീതിയിലാണ് ലോഗോയും ഇപ്പൊൾ വന്നിരിക്കുന്ന പോസ്റ്ററും ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത ഒരു കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇവ തരുന്നത്.

ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകളുണ്ട്. സൂപ്പർ ഹീറോ ആക്ഷൻ ചിത്രമായാണ് ഇത് ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

ആദ്യമായി മലയാള സിനിമയിൽ ഒരു ചിത്രത്തിന്റെ ലോഗോ പുറത്ത് വിട്ട് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ലോഗോ പുറത്ത്. മലയാളത്തിൽ ആദ്യമായി ആണ് ഒരു ചിത്രത്തിൻ്റെ ലോഗോ റിലീസ് ചെയ്യുന്നത്. “They Live Among Us” (അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ലോഗോ പുറത്ത് വിട്ടിരിക്കുന്നത്. അരുൺ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പ്രേക്ഷകരിൽ ചിത്രത്തെ കുറിച്ച് ഏറെ ആകാംക്ഷ നിറക്കുന്ന രീതിയിലാണ് ലോഗോ റിലീസ് ചെയ്തിരിക്കുന്നത്. ചില രഹസ്യങ്ങളും ദുരൂഹതകളും മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത ഒരു കഥാ പശ്ചാത്തലവും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നു എന്ന തോന്നലാണ് ലോഗോ റിലീസ് ചെയ്യുന്ന വീഡിയോയും അതിൻ്റെ പശ്ചാത്തല സംഗീതവും സമ്മാനിക്കുന്നത്. നമ്മുടെ ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും അതീതമായ ഒരു ശക്തിയുടെ സാന്നിധ്യത്തിൻ്റെ സൂചനയും ഇത് നൽകുന്നുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ അധികം വൈകാതെ തന്നെ പുറത്ത് വിടും. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ കുറച്ചു നാളുകൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു.
ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്ന് ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയപ്പോൾ നിർമ്മാതാവ് ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനൊപ്പം മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച ചിത്രങ്ങളുമായാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് എത്താനൊരുങ്ങുന്നത്.

ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

വാൾട്ടർ ആയി നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ; ‘ബെൻസ്’ കാരക്ടർ വീഡിയോ പുറത്ത്

0

കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെൻസിൽ മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയും. താരം ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെയും ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബെൻസിന്റെ അണിയറ പ്രവർത്തകർ. വാൾട്ടർ എന്ന് പേരുള്ള ഒരു സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിലഭിനയിക്കുന്നത്. ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു, സ്വർണ്ണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് കാരക്ടർ വീഡിയോ കാണിച്ചു തരുന്നു. ഈ വില്ലൻ വേഷം നിവിന്റെ കരിയറിലെ വമ്പൻ വഴുതിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഘവ ലോറൻസ് നായകനായി എത്തുന്ന ‘ബെൻസ്’ എന്ന ചിത്രം, റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് നിർമ്മാണ പങ്കാളിയായ ചിത്രത്തിന്റെ കഥ രചിച്ചതും ലോകേഷ് തന്നെയാണ്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗൗതം രാമചന്ദ്രൻ ഒരുക്കിയ റിച്ചി, റാം ഒരുക്കിയ യേഴു കടൽ യേഴു മലൈ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബെൻസ്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കര്‍ ആണ്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ബെൻസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ജോര്‍ജ്, എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിന്‍ രാജ് എന്നിവരാണ്. കൈതി, വിക്രം, ലിയോ എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിലാണ് ബെൻസ് ഉണ്ടാവുക. കൈതി 2 , വിക്രം 2 , സ്റ്റാന്‍റ് എലോണ്‍ ചിത്രമായ റോളക്സ് എന്നിവയായിരിക്കും ഇനി എല്‍സിയുവിലുണ്ടാവുക എന്നും ലോകേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.