ആൺസുഹൃത്തിന്റെ വാടക വീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആൺസുഹൃത്തിന്റെ വാടക വീട്ടിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മം​ഗലാപുരത്ത് ബി.ഫാം വി​ദ്യാർഥിനിയായ അത്തോളി തേരായി സ്വദേശിനിയായ ആയിഷ റഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടി മം​ഗലാപുരത്ത് നിന്നും ആൺ സുഹൃത്തായ ബഷീറുദ്ദീന്റെ വീട്ടിലെത്തിയെന്നാണ് വിവരം. കോഴിക്കോട്ടോ ജിമ്മിൽ ട്രെയ്നറാണ് ബഷീറുദ്ദീൻ.

ഇയാൾ പെൺകുട്ടിയെ മർദ്ദിച്ചതായും ബ്ലാക്ക്മെയിൽ ചെയ്തതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്, പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ബഷീറുദ്ദീൻ ആദ്യം ഭാര്യയെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത് പിന്നീട് സുഹൃത്തെന്ന് മാറ്റിപറയുകയും ചെയ്തതായി വിവരം ലഭിച്ചു. ഇതേ തുടർന്നാണ് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടിത്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകു.

നടി ലൗലി പെറ്റമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ​ഗാന്ധിഭവനിലെ പരിചരണം അഭിനയമോയെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സ്വന്തം അമ്മയെ അമ്മയെ സ്നേഹപൂർവം പരിചരിക്കുന്ന നടി ലൗലിയുടെ വിഡിയോ ഏറെ വൈറലായിരുന്നു. മക്കളും ഭർത്താവും ആവശ്യപ്പെട്ടിട്ടും അമ്മയെ ഉപേക്ഷിക്കാതെ അവരെ ശുശ്രൂഷിക്കാൻ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടിയതോടെ വാർത്തയാകുകയും ചെയ്തു. ലൗലി ബാബു ഈയടുത്താണ് വാർത്തകളിൽ നിറഞ്ഞത്. വയോധികരോട് ക്രൂരമായി പെരുമാറുന്ന മക്കളെക്കുറിച്ചുള്ള വാർത്തകൾ നിറയുന്ന ഈ കാലത്ത് ലൗലി ബാബുവിന്റെ കരുതലും സ്നേഹവും ഏറെ മാതൃകയാണെന്ന തരത്തിൽ നിരവധി പേർ അവരെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ലൗലി ബാബു തന്റെ പെറ്റമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

എടീ എന്നും ഇടയ്ക്ക് നീ എന്നും ദേശ്യത്തോടെ വിളിക്കുകയും ദേഹോദ്രവം ഏൽപ്പിക്കുന്ന ലൗലിയെ ആണ് വിഡിയോയിൽ കാണാനാവുക. വീട്ടിൽ വച്ചുള്ള മർദന ദൃശ്യമാണോ ഇതെന്നും വ്യക്തമല്ല. ‘ആൽഫ ഒമേഗ ഷാഡോ’ എന്ന യുട്യൂബ് പേജാണ് വിവാദ വിഡിയോ പുറത്തുവിട്ടത്.‘നിങ്ങളുടെ വീട്ടിൽ ഒരു വ്യക്തി ഇങ്ങനെ പെരുമാറിയാൽ നിങ്ങളെന്തു ചെയ്യും’ എന്ന ചോദ്യത്തോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

By admin