Home Blog Page 117

കെട്ടിടാവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി പൊലീസ്; അ​ഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു; ദൽഹി കെട്ടിട അപകടത്തിൽ മരണസംഖ്യ ഉയർന്നേക്കും

0

ന്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം നിലംപതിച്ച് അപകടത്തിൽ മരണ സംഖ്യ ഉയർന്നേക്കും. രണ്ട് പേർ മരിക്കുകയും കൈക്കുഞ്ഞ് ഉൾപ്പടെ എട്ട് പേർക്ക് ​ഗുരുതരമായ പരിക്കുകളുമേറ്റു ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുന്നാണ് സൂചന. അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡൽ​ഹിയിലെ വെൽക്കം ഏരിയയിലാണ് അപകടം. അവശിഷ്ടങ്ങൾക്കിടയിൽ കുറച്ചുപേർ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ 10 അംഗങ്ങളും അതിനടുത്തുണ്ടായിരുന്ന മറ്റു ചിലരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു.അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ശേഷം രണ്ടുപേരുടെ മൃതദേഹം സമീപത്തെ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. അ​ഗ്നിരക്ഷാ സേനാം​ഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. ശനിയാഴ്ച രാവിലെ 7.04 ഓടെ, വെൽക്കത്തിലെ ഈദ്ഗാഹിനടുത്തുള്ള നാല് നില കെട്ടിടം തകർന്നതായി വിവരം ലഭിക്കുന്നത്.
പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ, കെട്ടിടത്തിന്റെ മൂന്ന് നിലകൾ തകർന്നതായി കണ്ടെത്തി.” “ഇതുവരെ, പരിക്കേറ്റ എട്ട് പേരെ രക്ഷപ്പെടുത്തി – ഏഴ് പേരെ ജെപിസി ആശുപത്രിയിലേക്കും ഒരാളെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്കും മാറ്റി,”- ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ വിവരിച്ചു.

“കെട്ടിടത്തിന്റെ ഉടമയായ മാറ്റ്‌ലൂബ് കുടുംബാംഗങ്ങളോടൊപ്പം കെട്ടിടത്തിലാണ് താമസിക്കുന്നത്. താഴത്തെ നിലയും ഒന്നാം നിലയും ആളില്ല. എതിർവശത്തുള്ള കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.” കെട്ടിടം തകർന്നുവീഴുമ്പോൾ അതിൽ ഉണ്ടായിരുന്ന പർവേസ് (32), ഭാര്യ സിസ (21), മകൻ അഹമ്മദ് (14 മാസം), സഹോദരൻ നവേദ് (19) എന്നിവരെ രക്ഷപ്പെടുത്തി.കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന ഗോവിന്ദ് (60), സഹോദരൻ രവി കശ്യപ് (27), ഭാര്യമാരായ ദീപ (56), ജ്യോതി (27) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

delhi building collapsed

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

0

വിജയ് സേതുപതിയും നിത്യ മേനോനും ജോഡി ചേരുന്ന ‘ തലൈവൻ തലൈവി ‘ ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യും. അതിൻ്റെ മുന്നോടിയായി ചിത്രത്തിലെ ഗാനങ്ങൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ  നടന്ന ബ്രഹ്‌മാണ്ഡ ഓഡിയോ ലോഞ്ച് ചടങ്ങിൽ റിലീസ് ചെയ്‌തു. ഗാനങ്ങൾ റിലീസ് ചെയ്‌തു നിമിഷങ്ങൾക്കകം തന്നെ ട്രെൻഡിങ്ങായി . നേരത്തേ പുറത്തിറക്കിയ, ചിത്രത്തിലെ

 ‘ വാടീ എൻ പൊട്ടല മിട്ടായി ചിന്ന രത്തിന കൊട്ടായി 

ഉൻ കുങ്കുമ പൊട്ടെ മേലെ വെച്ചായെ  ‘

 എന്ന ഗാനത്തിൻ്റെ വീഡിയോ യൂ ട്യൂബിൽ കോടിയിലധികം കാണികളെ ആകർഷിച്ചു ജൈത്ര യാത്ര തുടരവേയാണ് പുതിയ ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് . സന്തോഷ് നാരായണനാണ് ഗാനങ്ങൾക്ക് സംഗീതം പകർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഒട്ടനവധി നല്ല സിനിമകൾ നൽകിയിട്ടുള്ള , തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസാണ് പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ‘ തലൈവൻ തലൈവി ‘ യുടെ നിർമ്മാതാക്കൾ. മണിരത്നം ,ബാലു മഹേന്ദ്ര ,കതിർ തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ  സംവിധായകരെ തമിഴ് സിനിമയ്ക്ക് സമ്മാനിച്ച സ്ഥാപനമാണിത് .

വിജയ് സേതുപതി ,നിത്യാ മേനോൻ , നിരവധി സൂപ്പർഹിറ്റ്  സിനിമകൾ ഒരുക്കിയ സംവിധായകൻ  പാണ്ഡിരാജ്  എന്നിവർ  ഒത്തു ചേരുന്ന  ‘ തലൈവൻ തലൈവി ‘യെ   പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . അതിൻ്റെ ദൃഷ്ടാന്തമാണ് ടീസറിന് ലഭിച്ച വലിയ വരവേൽപ് എന്ന് അണിയറ ശില്പികൾ കരുതുന്നു . ഒരു പൊറോട്ട കടയുടെ പശ്ചാത്തലത്തിൽ വിജയ് സേതുപതിയുടെയും നിത്യാ  മേനോൻ്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷൻ റൊമാന്റിക് കോമഡി ജോണറിൽ ഫാമിലി ഡ്രാമയായിലിട്ടാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. 

ചെമ്പൻ വിനോദ് ചിത്രത്തിൻ്റെ കഥാഗതി നിയന്ത്രിക്കുന്ന മർമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . യോഗി ബാബു, ആർ .കെ . സുരേഷ് ,ശരവണൻ ,ദീപ ,ജാനകി സുരേഷ് ,റോഷിണി ഹരിപ്രിയ ,മൈനാ നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ഛായാഗ്രഹണം  എം സുകുമാർ , ചിത്രസംയോജനം പ്രദീപ് ഈ രാഘവ് ,നൃത്ത സംവിധാനം ബാബു ഭാസ്‌കർ ,സംഘട്ടന സംവിധാനം കളായി കിങ്‌സൺ  എന്നിവരാണ് ‘ തലൈവൻ തലൈവി ‘യുടെ അണിയറ സാങ്കേതിക വിദഗ്ദ്ധരിൽ പ്രധാനികൾ  . 

സി.കെ.അജയ് കുമാർ, പി ആർ ഓ

വിശാൽ 35 ന് ചെന്നൈയിൽ ഗംഭീര തുടക്കം

0

തെന്നിന്ത്യൻ മുൻ നിര നായകൻ  വിശാൽ , ‘മാർക്ക് ആൻ്റണി ‘, ‘ മദ ഗജ രാജാ ‘ എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം നായകനാവുന്ന ‘ വിശാൽ 35 ‘ ന് ചെന്നൈയിൽ തുടക്കം കുറിക്കപ്പെട്ടു. വിശാലിൻ്റെ മുപ്പത്തി അഞ്ചാമത്തെ സിനിമയാണിത് . തമിഴിലെ ഒന്നാം കിട നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ‘ സൂപ്പർ ഗുഡ് ഫിലിംസ് ‘ നിർമ്മിക്കുന്ന 99- മത്തെ സിനിമയും . തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. രവി അരസാണ് രചനയും സംവിധാനവും. 

ഇനിയും പേരിട്ടിട്ടില്ലാത്ത വിശാൽ 35 ന് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിശിഷ്ട അതിഥിയായി എത്തിയ നടൻ കാർത്തി ക്ലാപ്പടിച്ച് തുടക്കം കുറിച്ചു. സംവിധായകൻ വെട്രിമാരൻ, നടൻമാരായ ജീവ, തമ്പി രാമയ്യ, ആർജൈ , നായിക തുഷാരാ വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം ഉടൻ ചെന്നൈയിൽ ആരംഭിക്കും. ചിത്രത്തെ കുറിച്ചോ മറ്റു അഭിനേതാക്കളെ കുറിച്ചോ അണിയറക്കാർ ഒന്നും തന്നെ  വെളിപ്പെടുത്തിയിട്ടില്ല. വിശാൽ 35 ലൂടെ ആരാധകരെ കാത്തിരിക്കുന്നത് സർപ്രൈസ് അപ്‌ഡേറ്റുകള്ളാണ്. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

‘അപൂർവ്വ പുത്രന്മാർ’ ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 18 ന്

0

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. ചിത്രം ജൂലൈ 18 ന് തിയറ്ററുകളിലെത്തും. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിക്കുന്നത് ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആരതി കൃഷ്ണയാണ്. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കോ പ്രൊഡ്യൂസർ സുവാസ് മൂവീസാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്.

വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു തീയേറ്റർ വിരുന്ന് തന്നെയാണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ തരുന്നത്. ആക്ഷൻ, കോമഡി, ത്രിൽ എന്നിവ ഉൾപ്പെടുത്തി ഒരു പക്കാ ഫാമിലി കോമഡി മാസ്സ് എന്‍റർടെയ്നർ ആയി ഒരുക്കിയിരിക്കുന്ന ചിത്രം, ഗംഭീര സസ്പെൻസും നിറച്ചാണ് കഥ പറയുന്നത് എന്ന സൂചനയാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്നത്. ഒരു ഫാമിലി കോമഡി ത്രില്ലർ എന്ന നിലയിൽ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആയാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ കൂടാതെ, ലാലു അലക്സ്, അശോകൻ എന്നിവരുടെ ഗംഭീര പ്രകടനവും പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്ന സൂചനയും ട്രെയിലറിൽ നിന്ന് ലഭിക്കുന്നുണ്ട്.

തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേ നേടിയ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ്, അശോകൻ എന്നിവർ കൂടാതെ അലൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം: ഷെന്‍റോ വി. ആന്‍റോ, എഡിറ്റർ: ഷബീർ സയ്യെദ്, സംഗീതം: മലയാളി മങ്കീസ്, റെജിമോൻ, ഗാനരചന: വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ: കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, കലാസംവിധാനം: അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ: സുരേഷ് പുന്നശ്ശേരിൽ, പ്രൊജക്ട് ഡിസൈനർ: അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ: അനീഷ് വർഗീസ്, വസ്ത്രാലങ്കാരം: ബൂസി ബേബി ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, സംഘട്ടനം: കലൈ കിങ്‌സൺ, നൃത്തസംവിധാനം: റിച്ചി റിച്ചാർഡ്സൺ, അഖിൽ അക്കു, സൂര്യൻ വി കുമാർ, കളറിസ്റ്റ് – ലിജു പ്രഭാകർ, വിഎഫ്എക്സ്: പ്ലേകാർട്ട്, കൂകി എഫ്എക്സ്, റീ റെക്കോർഡിങ് മിക്സർ: ജിജു ടി ബ്രൂസ്, സ്റ്റിൽസ്: അരുൺകുമാർ വി.എ, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈൻസ്: റോക്കറ്റ് സയൻസ്, പി.ആർ.ഒ: ശബരി

ഏത് അറുബോറൻ്റെ ലൈഫിലും സിനിമാറ്റിക് ആയ ഒരു ദിവസം ഉണ്ട്; ‘സാഹസം’ ഒഫീഷ്യൽ ടീസർ പുറത്ത്

0

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിന്റെ ടീസർ പുറത്ത്. ഏത് അറുബോറന്റെ ലൈഫിലും സാഹസികമായ, സിനിമാറ്റിക് ആയ ഒരു ദിവസം ഉണ്ടാകും എന്ന വാക്കുകളോടെയാണ് ടീസർ ആരംഭിക്കുന്നത്. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രം രചിച്ചത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 8 നു തീയേറ്ററുകളിലെത്തും.

ആക്ഷൻ, ത്രിൽ എന്നിവക്ക് പ്രാധാന്യം നൽകിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ.

ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, ഡിസ്ട്രിബൂഷൻ – സെൻട്രൽ പിക്ചേഴ്സ്, പിആർഒ- ശബരി.

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ശിവരാജ് കുമാറിന്റെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

കട്ടിയുള്ള മീശയും, ഉഗ്രമായ നോട്ടവുമായി മാസ്സ് പരിവേഷത്തിലാണ് ശിവരാജ് കുമാർ കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗൗർനായിഡു എന്ന് പേരുള്ള ശ്കതമായ കഥാപാത്രമായാണ് അദ്ദേഹം അഭിനയിക്കുന്നത്. അപാരമായ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായി ആണ് ഈ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് ഗ്ലീമ്പ്സ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ശാരീരിക പരിവർത്തനം നടത്തിയ രാം ചരണിനെയും പരുക്കൻ ലുക്കിൽ ഉഗ്ര രൂപത്തിലാണ് അവതരിപ്പിക്കുന്നത്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ ബുചി ബാബു സന, വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം സംവിധാനം ചെയ്യുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് സിനിമ :പോസ്റ്റർ റിലീസ് ഇന്ന്

0

കൊച്ചി: ചലച്ചിത്ര നിർമാണ രംഗത്തേക്ക് കടക്കുന്ന കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിൻ്റെ ആദ്യ സിനിമയുടെ പോസ്റ്റർ ഇന്ന് (12/7 / 25) പുറത്തിറക്കും. കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിൻ്റെ പത്താമതു വാർഷികത്തോടു അനുബന്ധിച്ച് സിനിമയിലെ പ്രമുഖ സംഘടനകളായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട , ഫെഫ്ക , ഫിലിം ചേംബർ എന്നിവയുടെ സഹകരണത്തോടെ താര സംഘടന അമ്മയിലെ സജീവമായവരും , അല്ലാത്തവരുമായ കലാകാരന്മാരെ ഉൾക്കൊള്ളിച്ച് വെള്ളിത്തിരയിൽ അവരെ നിലനിർത്തണം എന്ന ലക്ഷ്യത്തിൽ എടുക്കുവാൻ തീരുമാനിച്ച ആദ്യ (പ്രൊഡക്ഷൻ No:1) ചലച്ചിത്രത്തിന്റെ പോസ്റ്റർ മലയാളത്തിൻ്റെ പ്രീയപ്പെട്ട നടനും കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റ് ചെയർമാനുമായ ശ്രീ മോഹൻലാൽ വൈറ്റില അബാം സ്റ്റുഡിയോയിൽ ഇന്ന് (12/1/25)രാവിലെ 10- 15 ന് ശ്രീ മഹേഷ് നാരായണൻ , അഴകപ്പൻ , അരുൺ വർമ്മ (ദൃശ്യം ഫൈം ) ഇവർക്കു നൽകി പ്രകാശനം ചെയ്യുന്നു. നിർമാതാവ് ആൻ്റണി പെരുമ്പാവൂർ ,ആന്റൊ ജോസഫ് തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ബഹുമാന്യരായ എല്ലാ മാധ്യമ സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകൾക്ക് വിലക്ക്

0

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഡ്രോണുകൾക്ക് വിലക്ക്. പാരാഗ്ലൈഡര്‍, ഹോട്ട് എയര്‍ ബലൂണുകള്‍, ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.വിമാനത്താവളത്തിന്റെ അതിര്‍ത്തി മുതല്‍ അഞ്ച് കിലോമീറ്റര്‍ എന്ന നിലക്കാണ് ചുറ്റളവ് കണക്കാക്കിയത്. വിമാനങ്ങള്‍ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയില്‍ ഇത്തരത്തില്‍ ഏതെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറയിച്ചു.

Drones are banned within five kilometers of Kannur airport

സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് കേസിൽ അന്വേഷണം അരംഭിച്ച് വനം വകുപ്പ്; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും

0

കൊച്ചി: സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് കേസിൽ അന്വേഷണം അരംഭിച്ച് വനം വകുപ്പ്. മൊഴി നൽകാൻ പരാതിക്കാരന് പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. വനം വകുപ്പ് പ്രാഥമിക നടപടിയുടെ ഭാ​ഗമായി അന്വേഷണം തുടങ്ങുന്നത്. കഴിഞ്ഞ 16നാണ് യൂത്ത് കോൺ​ഗ്രസ് നേതാവ് മുഹമ്മദ് ഹാഷിം തൃശൂർ ഡി.എഫ്.ഓയ്ക്ക് പരാതി നൽകുന്നത്. സുരേഷ് ​ഗോപി തൃശൂരിലെ പൊതുപരിപാടിയിൽ പുലിപ്പല്ല് മാലധരിച്ചെത്തി എന്നായിരുന്നു കേസിനാധാരം.റാപ്പർ വേടന്റെ പുലിപ്പല്ല് മാല വിവാദം കത്തി നിൽക്കെയായിരുന്നു സുരേഷ് ​ഗോപിക്കെതിരെ പരാതി എത്തിയത്. പുലിപ്പല്ല് പോലൊരു വസ്തു ധരിച്ചത് പുലിപ്പല്ല് ആണോ എന്ന് പരിശോധിക്കണമെന്നും മുഹമ്മദ് ഹാഷിമിന്റെ പരാതിയിൽ ഉന്നയിക്കുന്നത്. ഈ വരുന്ന 21ന് ഹാജരായി മൊഴി രേഖപ്പെടുത്തണമെന്നും തെളിവുകൾ പക്കലുണ്ടെങ്കിൽ സമർപ്പിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. റാപ്പർ വേടൻ പുലിപ്പല്ല് വിവാദം ചർച്ചയായ വേളയിലായിരുന്നു സുരേഷ് ​ഗോപിയുടെ പുലിപ്പല്ല് മാലയും സജീവചർച്ചയായി മാറിയത്. ഇതോടൊപ്പം വ്ളോ​ഗർ മല്ലു ജെ.ഡി എന്ന മുകേഷിന്റെ പുലിപ്പല്ല് മാലയും അന്വേഷണ പരിധിയിൽ വരണമെന്ന ആവശ്യവും ഉയർന്നിരുന്നു.

Forest department has started investigation in Suresh Gopi's tiger tooth case; The statement of the complainant will be recorded

അവതാരകൻ കാർത്തിക്ക് സൂര്യ വിവാഹിതനായി, വീഡിയോ കാണാം

0

യൂട്യൂബറും മഴവിൽമനോരമ ഒരു ചിരി ഇരുചിരി അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനായി. കാർത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകൾ വർഷയാണ് വധു . വിവാഹത്തിന്റെ ഓരോ ആഘോഷനിമിഷങ്ങളും കാർത്തിക് തൻ്റെ പേജിൽ പങ്കുവെച്ചിരുന്നു .

കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹച്ചടങ്ങുകൾ തിരുവനന്തപുരത്തുവെച്ചാണ് നടന്നത് .

വിവാഹ വീഡിയോ കാണാം

karthik surya wedding

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി എഴിൽ ചിത്രം ‘ ദേസിംഗ് രാജാ 2 ‘ എത്തുന്നു !

0

യലൻസ് സിനിമകളുടെ ചാകര കാലത്ത് പ്രേക്ഷകർക്ക്  ചിരിച്ച് ആസ്വദിക്കാൻ ഏഴിൽ രചനയും സംവിധാനവും നിർവഹിച്ച ദേസിംഗ് രാജാ 2 ‘ എത്തുന്നു.

ആദ്യന്തം ആക്ഷേപ ഹാസ്യരസപ്രദമായ ഒരു ആക്ഷൻ ചിത്രമാണിത്. 

തമിഴിൽ മുൻ നിര നായകന്മാരായ വിജയ് , അജിത്, ജയം രവി , ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ , വിമൽ എന്നിവരുടെ തുടക്ക കാലത്ത് അവരെ വെച്ച് സൂപ്പർ ഹിറ്റുകൾ ഒരുക്കി അവരുടെ താര മൂല്യം ഉയർത്തിയ സംവിധായകനാണ് എസ്. എഴിൽ . വിജയ് ( തുള്ളാത മനമും തുള്ളും) , അജിത് ( പൂവെല്ലാം  ഉൻ വാസം), ജയം രവി ( ദിപാവലി ), ശിവ കാർത്തികേയൻ ( മനംകൊത്തി പറവൈ ) ,  വിഷ്ണു വിശാൽ ( വേലൈന്ന് വന്താ വെള്ളൈ ക്കാരൻ ) എന്നീ എഴിൽ ചിത്രങ്ങൾ ഉദാഹരണങ്ങൾ . നേരത്തെ വിമലിനെ നായനാക്കി എഴിൽ അണിയിച്ചൊരുക്കിയ ജനപ്രിയ ചിത്രമായിരുന്നു ദേസിംഗ് രാജാ. രണ്ടാം ഭാഗം ജൂലൈ 11 – നു റിലീസ്‌ ചെയ്യും. 

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ  ഒരു മില്ല്യനോളം കാണികളെ ആകർഷിച്ച് മുന്നേറ്റം നടത്തുന്നു എന്നത് തന്നെ ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കും എന്നതിൻ്റെ മുന്നോടിയാണെന്നാണ് അണിയറക്കാർ വിശ്വസിക്കുന്നത്. ചിത്രത്തിലെ ‘ ഡോളി ‘ എന്ന ഗാനത്തിൻ്റെ ഗ്ലാമർ നൃത്ത രംഗവും യുവ ആരാധകർക്കിടയിൽ ഹരമായി എന്നതും ശ്രദ്ധേയം.

വിമൽ തന്നെയാണ് രണ്ടാം ഭാഗത്തിലെയും നായകൻ. ഉപനായകനായി പുതുമുഖം ജനാ സിനിമയിൽ  അരങ്ങേറ്റം കുറിക്കുന്നു.  തെലുങ്കിൽ ‘ രംഗസ്ഥല ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പൂജിതാ പൊന്നാടയാണ് നായിക. തെലുങ്ക് താരം ഹർഷിത മറ്റൊരു നായികയാവുന്നു. മധുമിത, രവി മറിയാ, റോബോ ശങ്കർ, സിങ്കം പുലി, കിങ്സ്‌ലി, പുകഴ്, ചാംസ്, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ലൊള്ളു സ്വാമിനാഥൻ , മധുര മുത്ത്, വിജയ് ടിവി വിനോദ് എന്നിങ്ങനെ ഒട്ടേറെ നടീ നടന്മാർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഇൻഫിനിറ്റി ക്രിയേഷൻ്റെ ബാനറിൽ പി. രവിചന്ദ്രൻ നിർമ്മിക്കുന്ന  ചിത്രത്തിൻ്റെ സംഗീത സംവിധായകൻ വിദ്യാ സാഗറാണ്.  പൂവെല്ലാം ഉൻ വാസം എന്ന സിനിമക്ക് ശേഷം ഈ ഹിറ്റ് കോംബോ ഒന്നിക്കുന്നു എന്നത് സവിഷേതയാണ്. തമിഴ് നാടിനൊപ്പം കേരളത്തിലും ‘ ദേസിംഗ് രാജാ 2 ‘ റിലീസ് ചെയ്യും.

സി. കെ. അജയ് കുമാർ , പി ആർ ഒ

പുഷ്പാ ഫെയിം ഗായിക മലയാളത്തിൽ പാടുന്നു

0

പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ “ഉ ആണ്ടവാ മാവാ….. ഉ ഊ ആണ്ടവാ മാവാ…..” എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു.

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽകുമാർ ജി നിർമ്മിച്ച് സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “അങ്കം അട്ടഹാസം” എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദ്രാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിംഗ് നടന്നത്.

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷൻ പാക്ക്ഡ് ത്രില്ലറാണ്.

ഫിനിക്സ് പ്രഭു ഉൾപ്പെടെ മികച്ച ആക്ഷൻ കോറിയോഗ്രാഫർമാർ ചിത്രത്തിൻ്റെ ഭാഗമാകുന്നു. മ്യൂസിക് ഡയറക്ടർ – ശ്രീകുമാർ വാസുദേവ്, ഗാനരചന – ഡസ്റ്റൺ അൽഫോൺസ്, കോ- പ്രൊഡ്യൂസർ- സാമുവൽ മത്തായി (USA), ക്യാമറ – ശിവൻ എസ് സംഗീത്, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞ്ഞാറമൂട്, പി ആർ ഓ – അജയ് തുണ്ടത്തിൽ