Home Blog Page 118

ഇഷാൻ ചാറ്റർജിയെ ജിയോസ്റ്റാറിന്റെ സ്‌പോർട്സ് വിഭാഗത്തിന്റെ സിഇഒയായി നിയമിച്ചു; സഞ്ജോഗ് ഗുപ്ത ഐസിസിയുടെ പുതിയ സിഇഒ

0

ജിയോസ്റ്റാറിന്റെ വൈസ് ചെയർമാൻ ഉദയ് ശങ്കർ വിശേഷിപ്പിച്ചിരിക്കുന്നത് ഒരു “സീസൺസ്‌ക്കായുള്ള മനുഷ്യൻ” എന്ന നിലയിലാണ്. ഗൂഗിൾ, മക്കിൻസി, ഹിന്ദുസ്ഥാൻ യൂനിലിവർ എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് ഇഷാൻ ചാറ്റർജി ജിയോസ്റ്റാറിൽ ചേരുന്നത്.

നിലവിൽ ജിയോസ്റ്റാറിന്റെ ചീഫ് ബിസിനസ് ഓഫീസർ – സ്‌പോർട്സ് റവന്യൂ, SMB & ക്രിയേറ്റേഴ്‌സ് ആയി സേവനം അനുഷ്ഠിക്കുന്ന ഇഷാൻ ചാറ്റർജി, ജിയോസ്റ്റാറിന്റെ സ്പോർട്സ് ആൻഡ് ലൈവ് എക്സ്പീരിയൻസസ് വിഭാഗത്തിന്റെ സിഇഒ ആയി നിയമിതനായതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു.

ചാറ്റർജി ടിവിയും ഡിജിറ്റലും ഉൾപ്പെടെയുള്ള ജിയോസ്റ്റാറിന്റെ മുഴുവൻ സ്പോർട്സ് ബിസിനസിനെയും മേൽനോട്ടം വഹിക്കുവാനും, ഡിജിറ്റൽ വിഭാഗം സിഇഒ കിരൺ മണിക്ക് കീഴിൽ റിപ്പോർട്ട് ചെയ്യുവാനും ആകും. കൂടാതെ അദ്ദേഹം വൈസ് ചെയർമാൻ ഉദയ് ശങ്കറിനോടൊപ്പം കർശനമായ അതിനായക തീരുമാനങ്ങളിലും, സ്പോർട്സ് ട്രാൻസ്ഫർമേഷനും, സ്റ്റേക്ക്‌ഹോൾഡർ ബന്ധങ്ങൾക്കും ഒരുമിച്ചും പ്രവർത്തിക്കും.

ചീഫ് ബിസിനസ് ഓഫീസറായി, ഇഷാൻ ജിയോഹോട്ട്സ്റ്റാറിന്റെ മൊത്തം മൊണറ്റൈസേഷൻ സ്റ്റ്രാറ്റജിക്കും വരുമാന വളർച്ചയ്ക്കുമുള്ള ഉത്തരവാദിത്വം വഹിക്കുന്നു. ക്രിയേറ്റർ ഇക്കോസിസ്റ്റം വളർത്തുന്നതിനും ജിയോസ്റ്റാറിനെ ഒരു കണ്ടന്റും കോമേഴ്സും മిళയും സജീവ വേദിയാക്കി മാറ്റുന്നതിനും അദ്ദേഹം നേതൃത്വം നൽകുന്നു.

20 വർഷത്തെ ബിസിനസ്, റവന്യൂ ആധാരമായ അനുഭവ സമ്പത്ത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സ്‌കെയിൽ ചെയ്യുന്നതിലും തന്ത്രപരമായ വളർച്ച നയിക്കുന്നതിലും ഗഹന പരിചയമുള്ള വ്യക്തിയാണ് ഇഷാൻ. ഗൂഗിളിൽ 13 വർഷം സേവനം അനുഷ്ഠിച്ച അദ്ദേഹം, YouTube India Managing Director ആയിരുന്നു. അതിന് മുമ്പ് അദ്ദേഹം മക്കിൻസി, ഹിന്ദുസ്ഥാൻ യൂനിലിവർ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

സ്റ്റീഫൻസും വാർട്ടൺ സ്കൂളും എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഇഷാൻ, ശാസ്ത്രീയമായ ആധാരത്തോടെ ബിസിനസ് അറിവുകൾ ഒരു ചിറകാക്കി വളർത്തിയ വ്യക്തിയാണ്.

ഇതിനിടെ തിങ്കളാഴ്ച രാവിലെ, ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് സഞ്ജോഗ് ഗുപ്തയെ ഐസിസിയുടെ ഏഴാമത്തെ സിഇഒയായി നിയമിച്ചതെന്ന്. മാർച്ചിൽ തുടങ്ങിയ ഗ്ലോബൽ റിക്രൂട്ട്‌മെന്റ് പ്രോസസിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗുപ്തയുടെ നിയമനം 25 രാജ്യങ്ങളിൽ നിന്നുള്ള 2500ത്തോളം അപേക്ഷകളുടെ പശ്ചാത്തലത്തിലാണ്.

“ക്രിക്കറ്റ് അത്യധികം വളർച്ചയിലേക്കുള്ള പാതയിലാണ്. ലോകമെമ്പാടും രണ്ടരക്കോടിയോളം ആരാധകരുള്ള ഈ കളിക്ക് ഒളിംപിക് അംഗീകാരവും, ടെക്‌നോളജിയുടെ ദ്രുതവികാസവും വലിയൊരു പുതുമയാകുമെന്നും,” ഗുപ്ത പറഞ്ഞു.

മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് പ്രിൻസപ്പിലിനെ കൊലപ്പെടുത്തി വിദ്യാർത്ഥികൾ

0

ചണ്ഡീഗഡ്: മുടിവെട്ടാൻ ആവശ്യപ്പെട്ടതിന് പ്രിൻസപ്പിലിനെ കൊലപ്പെടുത്തി വിദ്യാർത്ഥികൾ. ഹരിയാനയിൽ നിന്നുമാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ഹരിയാനയിലെ ഹിസാറിലുള്ള കത്താർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പളായ ജ​ഗദീർ സിങ്ങിനിയൊണ് രണ്ട് വിദ്യാർത്ഥികൾ ചേർന്ന് കൊലപ്പെടുത്തിയത്. സ്കൂളിൽ പരീക്ഷ നടക്കുന്ന വേളയിലാണ് അക്രമണം അരങ്ങേറിയത്. സ്കൂളിലെത്തിയ വിദ്യാർത്ഥികളോട് മുടിവെട്ടണമെന്നും അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ കത്തിയെടുത്ത് കുത്തുകകയായിരുന്നു. ​ആഴത്തിൽ കുത്തേറ്റ പ്രിൻസിപ്പാളിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്തു.

students killed the principal for asking him to cut his hair

അനധികൃതമായി ചൂതാട്ട ആപ്ലിക്കേഷനുകൾ പ്രചരിപ്പിച്ച സംഭവം; വിജയ് ദേവർകൊണ്ടയും പ്രകാശ് രാജും കുടുങ്ങും; നടപടിക്കൊരുങ്ങി ഇഡി

0

ന്യൂഡൽ​ഹി: അനധികൃതമായി ചൂതാട്ട ആപ്ലിക്കേഷനുകൾ പ്രചരിപ്പിച്ച സംഭവത്തിൽ തെന്നിന്ത്യയിലെ പ്രമുഖ നടന്മാർക്കെതിരെ ഇ.ഡി കേസ്.
1867 ലെ പൊതു ചൂതാട്ട നിയമം ലംഘിച്ച് നിയമവിരുദ്ധമായ വാതുവെപ്പ് ആപ്ലിക്കേഷനുകൾ പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ചാണ് വിജയ് ദേവർകൊണ്ട, പ്രകാശ് രാജ് അടക്കമുള്ള താരങ്ങൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്.
അഭിനേതാക്കൾ, ടെലിവിഷൻ അവതാരകർ, സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർ, യൂട്യൂബർമാർ എന്നിവരുൾപ്പെടെ 29 വ്യക്തികൾക്കെതിരെ നടപടി. പഞ്ചഗുട്ട, മിയാപൂർ, സൈബരാബാദ്, സൂര്യപേട്ട്, വിശാഖപട്ടണം എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ച് വ്യത്യസ്ത എഫ്‌ഐആറുകളെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമാണ് നടപടി.

ജംഗ്ലീ റമ്മി, എ23, ജെറ്റ്വിൻ, പാരിമാച്ച്, ലോട്ടസ്365 തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെയും വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളുടെയും പണമടച്ചുള്ള പ്രമോഷനുകളെ ചുറ്റിപ്പറ്റിയാണ് കേസ്. ഈ ആപ്പുകളെ പിന്തുണയ്ക്കുന്നതിന് വ്യക്തികൾക്ക് ഗണ്യമായ സാമ്പത്തിക നഷ്ടപരിഹാരം ലഭിച്ചതായി ഇഡി വിശ്വസിക്കുന്നു, അവയിൽ പലതും വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളായി വേഷംമാറി, പക്ഷേ റഡാറിന് കീഴിൽ ചൂതാട്ടത്തിന് സൗകര്യമൊരുക്കിയതായി ആരോപിക്കപ്പെടുന്നു.

റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി, പ്രണീത, നിധി അഗർവാൾ എന്നീ അഭിനേതാക്കളാണ് ലിസിറ്റിലെ പ്രമുഖർ, അനന്യ നാഗെല്ല, സിരി ഹനുമന്തു, ശ്രീമുഖി, വർഷിണി സൗന്ദർരാജൻ, വാസന്തി കൃഷ്ണൻ, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താൻ, പാണ്ഡു, പത്മാവതി, ഇമ്രാൻ ഖാൻ, വിഷ്ണു പ്രിയ, ശ്യാമള തുടങ്ങിയ ടിവി, മാധ്യമ പ്രവർത്തകർ; കൂടാതെ ഹർഷ സായി, ബയ്യ സണ്ണി യാദവ്, ടേസ്റ്റിതേജ, ഋതു ചൗധരി, ബന്ദാരു ശേഷായനി സുപ്രിത, അജയ്, സണ്ണി, സുധീർ തുടങ്ങിയ ഡിജിറ്റൽ സ്രഷ്‌ടാക്കളും ‘ലോക്കൽ ബോയ് നാനി’ എന്ന യൂട്യൂബ് ചാനലും. കിരൺ ഗൗഡും വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾക്ക് പിന്നിലുള്ള മാനേജ്‌മെൻ്റ് ടീമുകളും കേസിൽ ഉൾപ്പെടുന്നു.

illegal distribution of gambling applications ED is ready for action against Vijay Devarkonda and Prakash Raj 

ഇന്ത്യൻ പുരോഹിതന്‍ തന്നെ അനുഗ്രഹിക്കാനെന്ന വ്യാജേന പീഡിപ്പിച്ചതായി നടി

0

ഇന്ത്യൻ പുരോഹിതന്‍ തന്നെ അനുഗ്രഹിക്കാനെന്ന വ്യാജേന പീഡിപ്പിച്ചതായി ഇന്ത്യന്‍ വംശജയായ നടിയും ടെലിവിഷന്‍ അവതാരകയുമായ വനിത മലേഷ്യയിലെ ക്ഷേത്രത്തിൽ വെച്ചാണ് പീഡനം അരങ്ങേറിയത്. കഴിഞ്ഞ മാസം സെപാങ്ങിലെ മാരിയമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2021-ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ ജേതാവ് കൂടിയായ ലിഷാലിനി കണാരന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ പങ്കുവെച്ചത്.

ഇന്ത്യയില്‍ നിന്നുള്ള പുണ്യജലം എന്ന് അവകാശപ്പെട്ട് പുരോഹിതന്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്ന് അവര്‍ ആരോപിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലെ സ്ഥിരം പുരോഹിതന്റെ അഭാവത്തില്‍ താത്കാലികമായി നിൽക്കുന്നയാളാണ് പ്രതിയെന്ന് സെപാങ് ജില്ലാ പൊലീസ് മേധാവി എ സി പി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞു. ഇരയുടെ മുഖത്തും ശരീരത്തിലും പുണ്യജലം എന്നവകാശപ്പെട്ട് വെള്ളം തളിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 21-ന് ആയിരുന്നു സംഭവം. അമ്മ ഇന്ത്യയിലായിരുന്നതിനാല്‍ അവർ ഒറ്റയ്ക്ക് ക്ഷേത്രത്തില്‍ പോകുകയായിരുന്നു. പോസ്റ്റ് താഴെ വായിക്കാം:

https://www.instagram.com/p/DLzx78_RvcI/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

The actress claims that the Indian priest tortured her

ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്‍റെ വീൽ ഊരിപ്പോയി; ഒഴിവായത് വലിയ അപകടം

0

കൊച്ചി: ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്‍റെ വീൽ ഊരിപ്പോയി. ആളപാമയമില്ല. തോപ്പുംപടി സിറിയാനി പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ഇന്ന് രാവിലെയോടെയാണ് അപകടം സംഭവച്ചിത്. സാങ്കേിത പ്രശ്നങ്ങളാണ് വീൽ ഊരിപ്പോകാൻ കാരണമായത്. വീൽ ഊരിപോയപ്പോൾ തന്നെ ഡ്രൈവർ സമയോജിതമായി ഇടപെട്ടു. ഇതോടെ വലിയ അപകടം ഒഴിവായി. തിരക്കുകൾ കുറവായതിനാൽ തന്നെ പിന്നിലായി എത്തിയ വാഹനങ്ങളിലേക്കും വിൽ ഉരുണ്ട് പതിച്ചില്ല.

road roller accident

ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം; മസ്കിന്‍റെ കമ്പനിയ്ക്ക് ഇന്ത്യയിൽ അനുമതി; ഇനി അതിവേ​ഗം ഇന്റർനെറ്റ്

0

ന്യൂ​ഡ​ൽ​ഹി: ഇ​ലോ​ൺ മ​സ്കി​ന്‍റെ ക​മ്പ​നി​ക്ക് ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി രാ​ജ്യ​ത്തെ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ സ്പേ​സ് പ്രൊ​മോ​ഷ​ൻ ആ​ൻ​ഡ് ഓഥ​റൈ​സേ​ഷ​ൻ സെ​ന്‍റ​ർ (ഇ​ൻ-​സ്പേ​സ്).സ്റ്റാ​ർ​ലി​ങ്ക് ജെ​ൻ 1 ലോ ​എ​ർ​ത്ത് ഓ​ർ​ബി​റ്റ് (LEO) ഉ​പ​ഗ്ര​ഹ ശൃം​ഖ​ല ഉ​പ​യോ​ഗി​ച്ച് ഉ​പ​ഗ്ര​ഹ ആ​വ​ശ​വി​നി​മ​യ സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ​

കമ്പനി​യു​ടെ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ലെ അ​വ​സാ​ന​ത്തെ പ്ര​ധാ​ന ക​ട​ന്പ​യാ​യി​രു​ന്നു ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യി​ൽ​നി​ന്നു​ള്ള അം​ഗീ​കാ​രം. അ​നു​മ​തി ല​ഭി​ച്ച തീ​യ​തി മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കോ അ​ല്ലെ​ങ്കി​ൽ ജെ​ൻ 1 ഉ​പ​ഗ്ര​ഹ ശൃം​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യോ (ഏ​താ​ണോ ആ​ദ്യം അ​വ​സാ​നി​ക്കു​ന്ന​ത്) ആ​യി​രി​ക്കും അ​നു​മ​തി​യു​ടെ കാ​ലാ​വ​ധി.

മ​സ്കി​ന്‍റെ സ്പേ​സ് എ​ക്സി​ന്‍റെ ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ർ​നെ​റ്റ് ദാ​താ​വാ​യ സ്റ്റാ​ർ​ലി​ങ്ക്, 2022 മു​ത​ൽ ഇ​ന്ത്യ​യി​ൽ വാ​ണി​ജ്യ ലൈ​സ​ൻ​സു​ക​ൾ തേ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പി​ൽനി​ന്ന് ഒ​രു പ്ര​ധാ​ന പെ​ർ​മി​റ്റ് നേ​ടി​യെ​ങ്കി​ലും, ബ​ഹി​രാ​കാ​ശ വ​കു​പ്പി​ൽ നി​ന്നു​ള്ള പ​ച്ച​ക്കൊ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

elon musk internet india

മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായി അർച്ചനാ രവി

0

മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറായി പ്രശസ്ത മോഡലും നടിയും സംരംഭകയുമായ അര്‍ച്ചന രവി ചുമതലയേറ്റെടുത്തു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. പേജന്റ് മേഖലയിലെ അനുഭവവും നവീന കാഴ്ചപ്പാടുമാണ് 29ാം വയസില്‍ അര്‍ച്ചനയുടെ ഈ നേട്ടത്തിന് പിന്നില്‍. 2016 ല്‍ മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ്, 2019ല്‍ ഫെമിന മിസ് ഇന്ത്യ കേരള ടോപ്പ് 3 ഫൈനലിസ്റ്റ്, 2020ല്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യ ടോപ്പ് 10ലും അര്‍ച്ചന സ്ഥാനം പിടിച്ചിരുന്നു. കൂടാതെ 2018ല്‍ മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡില്‍ ഫസ്റ്റ് റണ്ണര്‍ അപ്പുമായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടിയാണ് അര്‍ച്ചന. കൂടാതെ കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികള്‍ക്ക് പരിശീലനവും നല്‍കുന്നു അര്‍ച്ചന.

അര്‍ച്ചന രവിയുടെ നേതൃത്വത്തിലുള്ള ക്വീന്‍ ഫ്രെയിം സ്റ്റുഡിയോസാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതകളുടെ പ്രതിഭയും സൗന്ദര്യവും മാറ്റുരയ്ക്കുന്ന മിസ് സൗത്ത് ഇന്ത്യ 2025 സംഘടിപ്പിക്കുന്നത്. 2025ലെ എഡിഷന്‍ സാംസ്‌കാരിക പാരമ്പര്യവും ആധുനിക മൂല്യങ്ങളും സംയോജിപ്പിച്ച് സ്ത്രീശക്തി ദേശീയ അന്താരാഷ്ട്ര വേദികളില്‍ എത്തിക്കുന്നതിനൊരു പ്ലാറ്റ്ഫോമായി മാറ്റുകയാണ് അര്‍ച്ചനയുടെ നേതൃത്വത്തിലുള്ള പുതിയ ടീമിന്റെ ലക്ഷ്യം.

Archana Ravi as Miss South India 2025 Pageant Director

ദേശീയപണിമുടക്ക് രാജ്യതലസ്ഥാനത്ത് ഏശിയില്ല, കൊൽക്കത്തയിലും ബീഹാറിലും അക്രമസംഭവങ്ങൾ

0

ന്യൂഡൽഹി: ദേശീയ വ്യാപകമായ തൊഴിലാളി സമരത്തിന് രാജ്യതലസ്ഥാനതക്ത് തണുപ്പൻ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ “തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, ദേശവിരുദ്ധ കോർപ്പറേറ്റ് അനുകൂല നയങ്ങൾ”ക്കെതിരെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും അസോസിയേറ്റുകളുടെയും കൺസോർഷ്യം ഇന്ന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തത്.. ബാങ്കിംഗ്, ഇൻഷുറൻസ്, പോസ്റ്റൽ, നിർമ്മാണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള 25 കോടിയിലധികം തൊഴിലാളികൾ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഫലമായി ഇന്ന്. രാജ്യ തലസ്ഥാനത്ത് കേരള ഭവനും , മാധ്യമ സംഘടനകളും പ്രതിഷേധത്തിന്റെ ഭാ​ഗമായി. ജന്തർമന്ദിറിൽ പണിമുടക്ക് ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ എത്തുന്നത്. അതേസമയം ബീഹാറിലും പശ്ചിമബം​ഗാളിലും, ഒഢീഷയിലും അക്രമാസക്തമായ രീതിയിലേക്ക് പ്രതിഷേധങ്ങൾ എത്തി. റോഡിൽ ടയർകത്തിച്ചും. ട്രെയിൻ തടഞ്ഞും പ്രതിഷേധം അരങ്ങേറുന്നത്. കല്ലേറും ബസുകളുടെ ചില്ല് തകർക്കുന്നതും ഉൾപ്പടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വിഭാ​ഗം തൊഴിലാളി സംഘടനകൾ പണിമുടക്കിൽ നിന്ന് പിന്മാറിയിട്ടുണ്ട്, കൊൽക്കത്ത ന​ഗരത്തിൽ പ്രതിഷേധം ആളിക്കത്തി.

രാവിലെ 6 മണിക്ക് ആരംഭിച്ച പണിമുടക്കിനെ പിന്തുണയ്ക്കുന്നവർ സീൽഡ സൗത്ത് സെക്ഷനിലെ ഡയമണ്ട് ഹാർബറിലും ഈസ്റ്റേൺ റെയിൽവേയുടെ സീൽഡ ഡിവിഷനിലെ നോർത്ത് സെക്ഷനിലെ ശ്യാംനഗറിലും ട്രെയിൻ ഗതാഗതം തടയാൻ ശ്രമിച്ചു.
ജൽപൈഗുരി, അസൻസോൾ, ബങ്കുര എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ ഉപരോധിക്കാനും അവർ ശ്രമിച്ചു.
സാധാരണ ജീവിതം ഉറപ്പാക്കാൻ സംസ്ഥാനത്തെ പോലീസും ഭരണകൂടവും വിപുലമായ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തി.
ഗതാഗതം സുഗമമായി നടക്കുന്നതിന് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോലീസ് സംഘത്തെ വിന്യസിച്ചു. ചെന്നെയിലും പ്രതിഷേധങ്ങൾ അതിരുവിട്ടു. കേരളത്തിൽ കെ.എസ്.ആർ.ടിസി സർവീസുകൾ ഉൾപ്പടെ തടഞ്ഞു കൊണ്ടാണ് സമരാനുകൂലികൾ രം​ഗത്തെത്തിയത്. ഏതാനം ബി.എം.എസ് അനുകൂല തൊഴിലാളികൾ ജോലിക്ക് ഹാജരായെങ്കിലും സർവീസ് നടത്താൻ സമരക്കാർ അനുവദിച്ചില്ല. അടൂരിൽ ഔഷധി ​ഗോഡൗൺ ജീവനക്കാരനെ സമരാനുകൂലികൾ മർദിച്ചതും വിവാദമായി. ഒറ്റപ്പെട്ടയിടങ്ങളിൽ അനിഷ്ഠ സംഭവങ്ങൾ രേഖപ്പെടുത്തിയത് ഒഴിച്ചാൽ പണിമുടക്ക് കേരളത്തിൽ പൂർണവും രാജ്യവ്യാപകമായി ഭാ​ഗീകവുമായിരുന്നു.

bharath strike not affected in delhi

മന്ത്രി പറഞ്ഞു വരണമെന്ന്; വന്നപ്പോൾ സർവീസില്ലെന്നു ജീവനക്കാർ; കണ്ണൂർ ഡിപ്പോയിൽ ബസ് സർവീസ് നടത്തിയില്ല

0

കണ്ണൂർ : പൊതുപണിമുടക്കിനെ തുടർന്ന് ജീവനക്കാർ എത്തിയെങ്കിലും കണ്ണൂർ കെ സ് ർ ടി സി ഡിപ്പോയിൽ ബസ് സർവീസ് നടത്തിയില്ല .മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞു വരണമെന്ന് . അതുകൊണ്ടാണ് വന്നത്. എന്നാൽ ഇവിടെ വന്നപ്പോഴാണ് അറിയുന്നത് സർവീസില്ല എന്ന് -ജീവനക്കാർ പറഞ്ഞു. പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഇരുപതിലധികം സർവീസുകൾ നടത്തേണ്ടതായിരുന്നു. മുകളിൽ നിന്നും ഓർഡർ കിട്ടിയാൽ മാത്രമേ സർവീസ് നടത്താൻ സാധിക്കുകയുള്ളു എന്നും ജീവനക്കാർ പറയുന്നു. സംസ്ഥാന വ്യാപകമായ വിവിധ ഇടങ്ങളിൽ ബസ് തടയുന്നുണ്ട്.

കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്.

എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു.

bharath strike ksrtc

കേരളത്തിൽ നാളെ എസ്എഫ്ഐയുടെ പഠിപ്പുമുടക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂലൈ 10, 2025) സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. കേരള സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഈ നടപടി.

ഇന്നലെ (ജൂലൈ 8, 2025) കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. സർവകലാശാലകളെ “കാവിവത്കരിക്കാൻ” ശ്രമിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു പ്രതിഷേധം. മാർച്ചിനിടെ പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് കോടതി 30 പേരെ റിമാൻഡ് ചെയ്യുകയും ചെയ്തു.

വിശ്വാസം ഈ ലോകത്തിലെ മറ്റെന്തിനേക്കാളും നമ്മളെ സുഖപ്പെടുത്തും; ആത്മീയ വിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഉപാസന കാമിനേനി കൊനിഡേല

0

സായ് ബാബ വ്രതം മതപരമായി ആചരിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഉപാസന കാമിനേനി കൊനിഡേല. അത് ഒരു മികച്ച വ്യക്തിയാകാൻ തന്നെ എങ്ങനെ സഹായിച്ചു എന്നും അവർ പങ്ക് വെച്ചു. എപ്പോഴും ആത്മീയതയിലും വിശ്വാസത്തിലും അതീവ ശ്രദ്ധ പുലർത്തുന്ന ഉപാസന അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ ആണ്, ദിവ്യ വ്യക്തിത്വമായ സായ് ബാബയോടുള്ള തന്റെ ഭക്തിയെക്കുറിച്ച് സംസാരിച്ചത്. ആത്തമ്മാസ് കിച്ചണിന്റെ ഒരു ലഘുലേഖയിൽ നിന്നുള്ള ശ്ലോകങ്ങളും മന്ത്രങ്ങളും വായിച്ചുകൊണ്ട് കൊണ്ടാണ് ഈ വീഡിയോയിൽ വ്രതം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചത്.

അതിൽ ഒരു വ്യക്തിപരമായ സംഭവം അവർ ഓർമ്മിക്കുകയും തന്റെ വിശ്വാസം ഈ ആത്മീയ പരിശീലനം സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെങ്ങനെയെന്ന് പങ്കുവെക്കുകയും ചെയ്തു. എല്ലാവരും തങ്ങൾക്ക് മനസ്സിലാകുന്നത് എന്താണെന്ന് സ്വയം കണ്ടെത്തണമെന്ന് താൻ കരുതുന്നു എന്നും തന്റെ ഭർത്താവിന് അത് അയ്യപ്പ സ്വാമിയാണ് എങ്കിൽ തനിക്ക് അത് സായ് ബാബയാണ് എന്നും അവർ വെളിപ്പെടുത്തി. കുട്ടിക്കാലം മുതൽ, കുടുംബത്തിൽ നിന്ന് ലഭിച്ച ദൈവവിശ്വാസം തനിക്ക് വളരെ ശക്തമായ ഒരു അടിത്തറ നൽകി എന്നും തന്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ താൻ വളരെ ദുഷ്‌കരമായ ഒരു സമയത്തിലൂടെ കടന്നുപോയപ്പോൾ ആണ് ‘എന്തുകൊണ്ട് സായ് ബാബ വ്രതം പരീക്ഷിച്ചുകൂടാ?’ എന്ന ചോദ്യം അവരിൽ നിന്ന് ഉണ്ടായതെന്നും ഉപാസന പറഞ്ഞു.

കഥകൾ വായിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ മാറാൻ തുടങ്ങുകയും താൻ കൂടുതൽ പോസിറ്റീവായതോടെ തൻ്റെ ചുറ്റുമുള്ള ആളുകളും കൂടുതൽ പോസിറ്റീവായി മാറാൻ തുടങ്ങിയെന്നും ഉപാസന പറഞ്ഞു. ഈ ചെറിയ മാറ്റങ്ങൾ താൻ ഒരു മികച്ച വ്യക്തിയായി മാറുന്നുവെന്ന് മനസ്സിലാക്കാൻ തന്നെ സഹായിച്ചു എന്നത് കൊണ്ടാണ് ഈ വ്രതം തനിക്ക് ഇത്രയധികം അർത്ഥമുള്ളത് ആകുന്നതെന്നും അവർ പറയുന്നു. വിശ്വാസം ഈ ലോകത്തിലെ എന്തിനേക്കാളും നമ്മളെ സുഖപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നു എന്നും ഉപാസന കൂട്ടിച്ചേർത്തു.

തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുന്നതിനൊപ്പം, ഉപാസന കാമിനേനി കൊനിഡേല ഇന്റർനെറ്റ് ഉപയോക്താക്കളെ ആത്മീയത സ്വീകരിക്കാനും ഉപവാസം അനുഷ്ഠിക്കുന്നത് പരിഗണിക്കാനും പ്രോത്സാഹിപ്പിച്ചു. വിശ്വാസത്തിന്റെയും ഉപവാസത്തിന്റെയും ശക്തിയെക്കുറിച്ചുള്ള അവരുടെ ചിന്തകൾ അതിന്റെ പരിവർത്തന ശേഷിയെ അടിവരയിടുന്നു എന്നതിനൊപ്പം ആത്മാർത്ഥതയോടും ഭക്തിയോടും കൂടി ഈ പരിശീലനത്തിൽ ഏർപ്പെടാൻ പലരെയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ധനുഷിന്റെ അടുത്ത ചിത്രത്തിന്റെ പൂജ ചടങ്ങ് വ്യാഴാഴ്ച, നടി മമിത ബൈജു?

0

‘പോര്‍ തൊഴില്‍’ സംവിധായകന്‍ വിഗ്നേഷ് രാജയ്‌ക്കൊപ്പം ധനുഷിന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങ് വ്യാഴാഴ്ച നടക്കും . ജൂലൈ 14-ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധനുഷിന്റെ നായികയായി എത്തുന്നത് നടി മമിത ബൈജു ആണെന്നാണ് റിപ്പോർട്ടുകൾ . റിപ്പോർട്ടുകൾ ശരിയായാൽ മമിത ബൈജുവിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന ചിത്രമായിരിക്കും ഇത്.

നടന്‍ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

mamitha byju dhanush movie