Home Blog Page 114

വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച; വിലാപയാത്ര ചൊവ്വാഴ്ച ആലപ്പുഴയിലേക്ക്

0

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എസ്.യു.ടി ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. തുടര്‍ന്ന് രാത്രിയോടെ തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് മൃതദേഹം മാറ്റും.

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി മൃതദേഹം എത്തിക്കും. എല്ലാവര്‍ക്കും അവിടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.

ബുധനാഴ്ച രാവിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനം ഉണ്ടാകും പിന്നീട് വീട്ടില്‍നിന്ന്  മൃതദേഹം എത്തിച്ച് ടൗൺഹാളിൽ  പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുമെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചു.

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

0

കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, മുൻ മുഖ്യ മന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെയാണ് 102 ആം വയസിൽ അദ്ദേഹം വിടവാങ്ങുന്നത്.

vs Achuthanandan passes away

ബം​ഗ്ലാദേശിൽ വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണു

0

ധാക്ക: ബം​ഗ്ലാദേശിൽ വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണ് അപകടം. ധാക്കയിലെ വടക്കൻ പ്രദേശത്തുള്ള സ്കൂൾ കാമ്പസിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. ഒരാൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈനിക വ്യത്തങ്ങൾ അറിയിച്ചു.

ധാക്കയിലെ ഉ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജിന്റെ കാമ്പസിലേക്ക് ഇന്ന് ഉച്ചയോടെയാണ് വിമാനം തകർന്നു വീണത്. അപകട സമയം സകൂളിൽ കുട്ടികളുണ്ടായിരുന്നു. വിമാനം വീണയുടൻ തന്നെ തീയും പുകയും ഉയരുകയും ചെയ്തു. തകർന്നുവീണ എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് കാര്യാലയം അറിയിച്ചു. ഒരാൾ മരിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും അഗ്നിശമന ഉദ്യോഗസ്ഥ ലിമ ഖാൻ വ്യക്തമാക്കി.

An Air Force plane crashed into a school building in Bangladesh

കുതിച്ചുകയറി ഇന്ത്യയിലെ വാഹന വിപണി; കയറ്റുമതിയിൽ 22 ശതമാനം വർദ്ധനവ്

0

ഡൽഹി: ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ വാഹന കയറ്റുമതിയിൽ 22 ശതമാനം വർദ്ധനവ്. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ 11,92,566 യൂണിറ്റുകളായിരുന്നു കയറ്റുമതിയെങ്കിൽ ആദ്യ പാദത്തിൽ ഇത് 14,57,461 യൂണിറ്റുകളായി ഉയർന്നതായി സിയാം കണക്കുകൾ വ്യക്തമാക്കുന്നു.

ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ കയറ്റുമതിയിൽ 22 ശതമാനം വളർച്ച കൈവരിക്കാൻ പാസഞ്ചർ വാഹനങ്ങളുടെ റെക്കോർഡ് കയറ്റുമതിയും രാജ്യത്തെ ഇരുചക്ര വാഹന, വാണിജ്യ വാഹന വിഭാഗത്തിലെ ശക്തമായ വളർച്ചയും കാരണമായതായി വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം) അറിയിച്ചു.

ആദ്യ പാദത്തിൽ പാസഞ്ചർ വാഹനങ്ങളുടെ കയറ്റുമതിയിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവെച്ച് 2,04,330 യൂണിറ്റുക കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,80,483 യൂണിറ്റായിരുന്നു, ഇത് 13 ശതമാനം വളർച്ചയാണ് പ്രകടമാക്കിയത്. മിക്ക വിപണികളിലും ഡിമാൻഡ് സ്ഥിരതയുള്ളതാണ് ഇതിന് പ്രധാന കാരണം.

indian vehicle market 22 percent increase in exports

എല്ലാ തിരുവോണ നാളിനും ലാലേട്ടന്റെ അതിഥി; ലാലേട്ടന്റെ യാത്രകളിലെ കൂട്ടുകാരൻ, ആരാണ് സമീർ ഹംസ

0

ചുരുങ്ങിയ കാലം കൊണ്ട് ലാലേട്ടന്റെ സൗഹൃദനിരയിലെ ഏറ്റവും വിശ്വസ്തനും കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ട ആളുമായി മാറിയ വ്യക്തിത്വമാണ് ബിസിനസുകാരനായ സമീർ ഹംസ. എനമ്പുരാൻ സിനിമയുടെ ചിത്രീകരണ വേളയിലാണ് സമീർ ഹംസയ്ക്കൊപ്പമുള്ള ലാലേട്ടന്റെ ചിത്രങ്ങൾ കൂടുതലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.എമ്പുരാൻ സിനിമയുടെ വിദേശ ലൊക്കേഷനിൽ ഇരുവരും പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യുന്ന വിഡിയോ സമീർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. രാവിലെ പ്രഭാത നടത്തിൽ നിറയുന്ന ലാലേട്ടനും, പ്രണവിനൊപ്പമുള്ള ലാലേട്ടന്റെ വർക്ക് ഔട്ടും അങ്ങനെ മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ലാലേട്ടന്റെ സ്വകാര്യമായ ചിത്രങ്ങളെല്ലാം സമീർ ഹംസയിലൂടെ ആരാധകർക്കിടയിലെത്തി. മോഹൻലാലിന്റെ ഏറ്റവും ചുരുങ്ങിയ സൗഹൃദ വലയത്തിലേക്ക് ഒരു സുപ്രഭാതത്തിലെത്തിയ അതിഥിയാണ് സമീർ ഹംസ.

പിന്നീട് ആ ബിസിനസുകാരൻ ലാലേട്ടന്റെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനായി മാറി, ആന്റണി പെരുമ്പാവൂരാണ് ലാലേട്ടന്റെ സന്തത സഹചാരിയായി എപ്പോഴും ഉണ്ടാകുക. എന്നാൽ ലാലേട്ടനൊപ്പവും ആന്റണിക്കൊപ്പവും ഏത് ബിസിനസ് ടൂറിലും , ജന്മദിന ആഘോഷത്തിലും , ലാലേട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലെല്ലാം സമീർ ഹംസയും ഉണ്ടാകാറുണ്ട്. എന്നാൽ ഈ ബന്ധം കേവലം എമ്പുരാൻ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല. മോഹൻലാലിന്റെ ഏറ്റവും വിശ്വസ്തനായ കുടുംബ സുഹൃത്ത് തന്നെയാണ് സമീർ ഹംസ. എല്ലാ ഓണനാളുകളിലും ലാലേട്ടനൊപ്പം ഒരുമിച്ച് ഓണസദ്യ കഴിക്കാൻ ഭാ​ഗ്യം ലഭിച്ച മനുഷ്യൻ. മുൻപ് സമീർ ഹംസ പങ്കുവച്ച ഇൻസ്റ്റ​ഗ്രാം ചിത്രങ്ങളിൽ തന്റെ ഇളയ കു‍ഞ്ഞിനെ മടിയിരുത്തി ഓമനിക്കുന്ന ലാലേട്ടന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഓണകോടിയണിഞ്ഞ് സമീർ ഹംസയ്ക്കും ഫാമിലിക്കുമൊപ്പം നിൽക്കുന്ന ലാലേട്ടന്റെ ഫാമിലി ചിത്രങ്ങളും അവയിൽ ഉൾപ്പെടുന്നു. പിന്നെയുമുണ്ട് അദ്ദേഹത്തോടുള്ള ആത്മബന്ധത്തിന്റെ ചിത്രങ്ങൾ, മോഹൻലാലിന്റെ മകൾ വിസ്മയ എഴുതിയ പുസ്തകം കൈയ്യിലേന്തി ആശംസ നേർന്ന് വിസ്മയക്കൊപ്പമുിള്ള ചിത്രം പങ്കുവച്ചു. മകൻ പ്രണവ് മോഹൻലാലുമായും ഈ കുടുംബപരമായ അടുപ്പം സമീർ ഹംസ പുലർത്തുന്നു.

സമീർ ഹംസയുടെ താരസൗഹൃദത്തിൽ പൃഥ്വിരാജും ഫഹദ് ഫാസിലും സഞ്ജയ് ദത്തും വരെയുൾപ്പെടുന്നു. അടുത്തിടെ സിനിമ പ്രമോഷനായി കൊച്ചിയിലെത്തിയ സഞ്ജയ് ദത്ത് ആദ്യം കണ്ടതും ആലിം​ഗനം ചെയ്തതും സമീർ ഹംസയെയാണ്. സഞ്ജയ് ദത്തിനൊപ്പമുള്ള നിരവധി ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ആരാണ് സമീർ ഹംസ

ഇന്ത്യയിലും വിദേശത്തുമായി കോടികൾ ആസ്തിയുള്ള ബിസിനസ് സാമ്പാദ്യം പേറുന്ന ആളാണ് സമീർ ഹംസയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇന്റർനാഷണൽ ബ്രാൻഡുകളായ ടോണി ആൻഡ് ​ഗേ,ബാസ്കിൻ റോബിൻസ് തുടങ്ങിയ കമ്പനികളുടെ ഫ്രാഞ്ചൈസികൾ കൈവശം വച്ചിരിക്കുന്ന യൂനിവേഴ്‌സ് വെഞ്ച്വേഴ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയാണ് സമീർ ഹംസ. പരസ്യം, ബിസിനസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് തുടങ്ങിയ സേവനങ്ങൾക്കായി ക്ലാസ് 35-ന് കീഴിൽ രജിസ്റ്റർ ചെയ്ത കമ്പിയുടെ ഉടമയും ഉടമയും കൂടിയാണ് സമീർ. ഹരിപ്പാട് എം ലാൽ സിനിപ്ലെക്സിലെ സഞ്ചാരി എന്ന റെസ്റ്റോറന്റിലും സമീർ ഹംസയ്ക്ക് പങ്കാളിത്തമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോസ്പിറ്റാലിറ്റി , ബിസിനസ് മേഖലയിലും തന്റെ വൈദ​ദ്ധ്യം സമീർ ഹംസ അറിയിച്ചിട്ടുണ്ട്.

വിവാഹ ജീവിതം

സമീർ ഹംസയും ഹംനയും 2013 ൽ തൃശൂരിൽ വെച്ചായിരുന്നു വിവാഹിതരാകുന്നത്. അവരുടെ വിവാഹ സൽക്കാരത്തിനു ബൊളിവുഡ് സ്റ്റാർസ് വരെ എത്തിയിരുന്നു. അപ്പുവും ( പ്രണവ് മോഹൻലാൽ ) മായ ( വിസ്മയ മോഹൻലാൽ) ഉം പങ്കടുത്ത ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആണ് പങ്കെടുത്തത്.

who is sameer hamsa mohanlal friend

സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

0

ന്യൂഡൽഹി: കണ്ണൂർ സ്വദേശിയായ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മലയാളത്തിൽ, ദൈവനാമത്തിൽ സത്യവാചകം ചൊല്ലിക്കൊണ്ടാണ് അദ്ദേഹം രാജ്യസഭാ അംഗത്വം സ്വീകരിച്ചത്. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തു.

അഭിഭാഷകൻ ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും ഒരേ ചടങ്ങിൽ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി. സദാനന്ദൻ മാസ്റ്റർ ഒരു അധ്യാപകനും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ്. 31 വർഷങ്ങൾക്ക് മുമ്പ് ആർഎസ്എസ് ജില്ലാ സഹകാര്യവാഹക് ആയിരിക്കെ രാഷ്ട്രീയ കൊലപാതക ശ്രമത്തെ അതിജീവിച്ച വ്യക്തിത്വമാണ് അദ്ദേഹം. അക്രമണത്തിനിടയിൽ രണ്ട് കാലുകളും നഷ്ടമായെങ്കിലും , കൃത്രിമ കാലുകളുടെ സഹായത്തോടെ അദ്ദേഹം തന്റെ ജീവിതവും സാമൂഹ്യ പ്രവർത്തനങ്ങളും തുടരുകയായിരുന്നു.

പുതിയ ചിത്രം റിലീസിന് ഒരുങ്ങവെ വിജയ് ദേവർകൊണ്ടയ്ക്ക് ഡെങ്കിപ്പനി; താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

പുതിയ ചിത്രത്തിന്റെ റിലീസ് അടുക്കെ ഡെങ്കിപ്പനി ബാധിച്ച് നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ചുദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. വിജയ്‌യുടെ പുതിയ ചിത്രമായ ‘കിംഗ്ഡം’ ഈമാസം 31ന് റിലീസ് ചെയ്യാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. താരം പങ്കെടുക്കേണ്ട നിരവധി പ്രൊമോഷൻ പരിപാടികൾ, ഇനി താരത്തിന്റെ അസാന്നിധ്യത്തിൽ നടത്താനാണ് അണിയറക്കാരുടെ തീരുമാനം. ആരാധകരും ചലച്ചിത്രലോകവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കിംഗ്ഡം’. ഭാഗ്യശ്രീ ബോർസെ, സത്യദേവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.

ആശുപത്രിയിൽ വിജയ്ക്ക് പിന്തുണ നൽകാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഒപ്പമുണ്ട്. താരം നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വിജയ്യുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.

vijay devarakonda fed with dengue fever

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’ ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. “വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ’ എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ് : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി.

പ്രീതി അസ്രാനി ആണ് ചിത്രത്തിലെ നായിക. ഓസ്കാർ ജേതാവായ എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആദ്യമായാണ് ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നത്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ 10 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സംവിധായകനായി എത്തുന്നത്. വമ്പൻ താരനിരയെ അണിനിരത്തിയാണ് അദ്ദേഹം “കില്ലർ” ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിൽ റിലീസ് ചെയ്യും. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കില്ലറിൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രം ‘കില്ലർ’ കൂടാതെ, മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, ദിലീപ് നായകനാകുന്ന ‘ഭ.ഭ.ബ’, ജയറാം – കാളിദാസ് ജയറാം – ജി പ്രജിത്ത് ടീമിൻറെ “ആശകൾ ആയിരം”, എം മോഹനൻ – അഭിലാഷ് പിള്ള ചിത്രം ” ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്. പിആർഒ – ശബരി

സന്തത സഖിയെ’; ‘സാഹസ’ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ പുതിയ ഗാനം പുറത്ത്. “സന്തത സഖിയെ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാനം രചിച്ചത് വൈശാഖ് സുഗുണൻ, ആലപിച്ചത് കെ എസ് ഹരിശങ്കർ എന്നിവരാണ്. ബിബിൻ അശോക് ആണ് ഗാനത്തിന് സംഗീതം പകർന്നത്. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രം രചിച്ചത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 8 നു തീയേറ്ററുകളിലെത്തും.

റംസാൻ, ഗൗരി കിഷൻ എന്നിവരാണ് “സന്തത സഖിയെ” എന്ന ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് മനോഹരമായ ഈ മെലഡിയുടെ ഹൈലൈറ്റ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിലെ ഓണം മൂഡ് ഗാനവും, ത്രില്ലടിപ്പിക്കുന്ന ടീസറും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ, ത്രിൽ എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്. വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ, റംസാൻ, ഗൗരി കിഷൻ എന്നിവർ കൂടാതെ അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ.

ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, ഡിസ്ട്രിബൂഷൻ – സെൻട്രൽ പിക്ചേഴ്സ്, പിആർഒ- ശബരി.

‘ഹൃദയപൂർവം’ ഔദ്യോഗിക ടീസർ പുറത്തിറങ്ങി: മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും

0

കൊച്ചി, ജൂലൈ 19, 2025: മലയാള സിനിമയിലെ ഹൃദയഹരിയായ കൂട്ടുകെട്ടായ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ‘ഹൃദയപൂർവം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തിറങ്ങി. ഓണം റിലീസായി ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന്റെ ടീസർ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ കുടുംബ ചിത്രം, സത്യൻ അന്തിക്കാടിന്റെ തനതായ ശൈലിയിൽ ഹൃദയസ്പർശിയായ കഥപറയുമെന്നാണ് പ്രതീക്ഷ. ടീസർ 1 മിനിറ്റ് 8 സെക്കൻഡ് ദൈർഘ്യമുള്ളതാണ്, കഥാപാത്രങ്ങളുടെയും കഥയുടെയും സൂചനകൾ നൽകുന്നു. മോഹൻലാൽ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മോഹൻലാലിനൊപ്പം മാളവിക മോഹനൻ, സംഗീത് പ്രതാപ്, സംഗീത മാധവൻ നായർ, സിദ്ദിഖ്, ലാലു അലക്സ്, ബാബുരാജ്, ജനാർദ്ദനൻ, എസ്.പി. ചരൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാളവിക മോഹനന്റെ മോഹൻലാലിനൊപ്പമുള്ള ആദ്യ മലയാള ചിത്രമാണിത്. സംഗീത് പ്രതാപിന്റെ ‘പ്രേമലു’വിലെ പ്രകടനം ശ്രദ്ധേയമായിരുന്നതിനാൽ, അദ്ദേഹത്തിന്റെ വേഷവും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ കഥയെ ആസ്പദമാക്കി സോനു ടി.പി. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. അനൂപ് സത്യൻ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു. ജസ്റ്റിൻ പ്രഭാകരന്റെ സംഗീതവും അനു മൂത്തേടത്തിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മറ്റ് ആകർഷണങ്ങളാണ്.

പൂനെയിൽ നടക്കുന്ന കഥയാണ് ‘ഹൃദയപൂർവം’ പറയുന്നത്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഹാസ്യവും സാമൂഹിക വിഷയങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രത്യേകത എന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു.

മോഹൻലാൽ തന്റെ എക്സ് അക്കൗണ്ടിൽ ടീസർ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റ് ചെയ്തു: “#ഹൃദയപൂർവം ഔദ്യോഗിക ടീസർ ഇന്ന് വൈകിട്ട് 5 മണിക്ക്! ഹൃദയത്തോട് സംസാരിക്കുന്ന ഒരു കഥയ്ക്ക് തയ്യാറാവൂ.”

2015-ൽ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിനുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20-ാമത് ചിത്രമാണ് ‘ഹൃദയപൂർവം’. ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘വരവേൽപ്പ്’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ഈ കൂട്ടുകെട്ടിന്റെ പുതിയ സംരംഭം ആരാധകർക്ക് ഒരു ഓണസമ്മാനമാകുമെന്നാണ് പ്രതീക്ഷ.

നിയമവിരുദ്ധ വാതുവയ്പ്പ് കേസ്: മെറ്റയ്ക്കും ​ഗൂ​ഗിളിനും നോട്ടീസ്

0

ഡൽഹി: നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ടെക് ഭീമന്മാരായ മെറ്റയുടെയും ഗൂഗിളിന്റെയും പ്രതിനിധികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചുവരുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) മൊഴി രേഖപ്പെടുത്തുന്നതിനായി ജൂലൈ 21 ന് ഫെഡറൽ ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ എക്സിക്യൂട്ടീവുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു .

ഇത്തരം നിയമവിരുദ്ധ പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ സോഷ്യൽ മീഡിയയിലും മറ്റു ലിങ്കുകളിലും പരസ്യങ്ങൾ എങ്ങനെ സ്ഥാപിക്കാൻ കഴിയുമെന്ന് മനസ്സിലാക്കാനും നിയമ ലംഘനം ബോധ്യപ്പെടുത്താനും വേണ്ടിയാണ് ടെക് ഭീമന്മാരായ മെറ്റയെയും ഗൂഗിളിനേയും ഇഡി വിളിപ്പിക്കുന്നത്.

നിയമവിരുദ്ധമായ വാതുവെപ്പ്, ചൂതാട്ട ബന്ധങ്ങൾ എന്നിവ ഹോസ്റ്റ് ചെയ്യുന്ന ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്, കൂടാതെ നിരവധി സെലിബ്രിറ്റികളും കായിക താരങ്ങളും ഇ ഡിയുടെ നിരീക്ഷണത്തിലാണ്.

വിവിധ ഇന്റർനെറ്റ് അധിഷ്ഠിത സോഷ്യൽ മീഡിയ ഔട്ട്‌ലെറ്റുകളിലും ആപ്പ് സ്റ്റോറുകളിലും നിയമവിരുദ്ധമായ വാതുവെപ്പ് ലിങ്കുകൾക്കായി പരസ്യങ്ങൾ നൽകിയ സംഭവങ്ങൾ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകൾ നിരപരാധികളായ ആളുകൾക്ക് പണം നഷ്ടപ്പെടുകയും കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ഈ ഫണ്ടുകൾ വിദേശ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന് ഏജൻസി ആരോപിക്കുന്നു.

Illegal Betting Case: Notice to Meta and Google

വിവാഹം കഴിഞ്ഞോ? സായ് ലക്ഷ്മിയുടെ മറുപടി

0

മിനിസ്ക്രീൻ താരം പാർവതി വിജയ്‍യും ക്യാമറാമാൻ അരുൺ രാവണും വിവാഹമോചിതരായെന്ന വാർത്ത പുറത്തു വന്നതിനുപിന്നാലെ സീരിയൽ താരം സായ് ലക്ഷ്‍മിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അരുൺ, നെറ്റിയിൽ സിന്ദൂരം ചാർത്തി അരുണിനൊപ്പമുള്ള സായ് ലക്ഷ്‍മിയുടെ ചിത്രത്തിനടിയിൽ വിവാഹം കഴിഞ്ഞോ എന്ന് ധാരാളം ആളുകൾ ചോദിക്കുന്നുണ്ട്, മറുപടിയായി ഔദ്യോഗികമായി കഴിഞ്ഞിട്ടില്ല എന്നും സായ് ലക്ഷ്മി പറയുന്നു.

സായ് ലക്ഷ്മി അഭിനയിക്കുന്ന സീരിയലിലെ ക്യാമറാമാനാണ് അരുൺ രാവൺ, ഇരുവരും ഇഷ്ടത്തിലാണെന്നും ഇതാണ് അരുണിന്റെ വിവാഹമോചനത്തിന് കാരണമെന്നും തരത്തിലുള്ള അഭ്യുഹങ്ങൾ നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലൊരു ചിത്രം ഇരുവരും പങ്കുവെയ്ക്കുന്നത്, ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമെന്റുകൾ ചിത്രത്തിനടിയിൽ വരുന്നുണ്ട്.

തൻ്റെ മാതാപിതാക്കൾ ഡിവോഴ്സ് ആയതിനാൽ തനിക്ക് അതിന്റെ വേദന അറിയാമെന്നും താനൊരിക്കലും ഒരു കുടുംബം തകർക്കില്ല എന്നും സായ് ലക്ഷ്മി ഒരിക്കൽ പറഞ്ഞിരുന്നു.

Arun and actress sai lakshmi news