Home Blog Page 115

മതപരിവർത്തനത്തിന്റെ സൂത്രധാരൻ; മോദിയുടെ പേര് പറഞ്ഞും തട്ടിപ്പ്; ചങ്കൂർ ബാബ പിടിയിലാകുമ്പോൾ

0

ലക്നൗ: ഉത്തർപ്രദേശിൽ പിടികൂടിയ മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ചങ്കൂർ ബാബയുടെ ബന്ധങ്ങളിലേക്ക് ആർ.എസ്.എസും എത്തിതോടെ യോ​ഗി സർക്കാരിന് കീഴിൽ ചോദ്യം വന്നു നിറയുകയാണ്. മതപരിവർത്തനത്തിനായി വിദേശ ഫണ്ടുകളുടെ സഹായത്തോടെ ഇയാൾ നടത്തിയത് വമ്പൻ പദ്ധതികളെന്ന് കണ്ടെത്തിയതോടെ ചാങ്കൂർ ബാബയെക്കെതിരെ നടപടി കടുപ്പിച്ചു.

വീടും സ്ഥാപനങ്ങളും ജെ.സിബി ഉപയോ​ഗിച്ച് ഇടിച്ച് നിരത്തിയാണ് സർക്കരിന്റെ യു.പി സർക്കാരിന്റെ ആദ്യ നടപടി. മുതിർന്ന ഉദ്യോഗസ്ഥരെ കാണുമ്പോൾ ആർ‌എസ്‌എസ് അനുബന്ധ സംഘടനയുടെ മുതിർന്ന പ്രവർത്തകനായി സ്വയം പരിചയപ്പെടുത്തുകയും സംഘടനയുടെ ലെറ്റർഹെഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പോലും ഉപയോ​ഗപ്പെടുത്തിയായിരുന്നു ബാബയുടെ തട്ടിപ്പ്.

കേസിലെ മറ്റൊരു സുപ്രധാന പ്രതിയായ ഈദുൽ ഇസ്ലാം നടത്തുന്ന ഭാരത് പ്രതികാർത്ത് സേവാ സംഘ് എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി (അവാദ്) ആയി ജമാലുദ്ദീൻ എന്ന ചങ്കൂർ ബാബയെ നിയമിച്ചതോടെ ആർ.എസ്.എസുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന വിശ്വസ്ഥൻ എന്ന് പോലും പിന്നീട് പ്രശംസയെത്തി. ഹിന്ദു സംഘടനകളുടെ പിൻബലത്തെ മറയാക്കിയായിരുന്നു ചാങ്കുർ ബാബയുടെ മതപരിവർത്തന റാക്കറ്റ് അടരങ്ങേറിയത്. ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് തെറ്റായ ധാരണ സൃഷ്ടിക്കുന്നതിനായി സംഘടനയുടെ പേര് തന്ത്രപരമായി തിരഞ്ഞെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതും. ആർ‌എസ്‌എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽ – സംഘടനയെ വിശ്വസനീയമാക്കാൻ – പ്രതികൾ ഒരു തട്ടിപ്പ് കാര്യാലയം പോലും സ്ഥാപിച്ചു.

ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകളിൽ, ചങ്കൂർ ബാബയും ഇസ്ലാമും അവരുടെ വിശ്വാസീയതയും പിടിച്ചു പറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. നിരവധി പ്രമുഖ ആർ‌എസ്‌എസ് പ്രവർത്തകരുടെ പേരുകൾ പരാമർശിച്ചും തങ്ങൾ ആർ,എസ്.എസിന്റെ അടുത്താളാണെന്ന് തെളിയിച്ചുമാണ് ഇ വലിയ തട്ടിപ്പ് യുപിയിൽ അരങ്ങേറിയത്. വിദേശ ഫണ്ട് ഉപയോ​ഗിച്ച് ഇന്ത്യ, നേപ്പാൾ, അടക്കമുള്ള രാജ്യങ്ങളിൽ വൻതോതിൽ മതപരിവർത്തനം സജ്ജമാക്കുകയായിരുന്നു ബാവയുടേയും അനുയായികളുടേയും രീതി..

ബൽറാംപൂരിൽ നിന്നുള്ള ആത്മീയ നേതാവായ ചങ്കൂർ ബാബയെ ഈ മാസം ആദ്യമാണ് മതപരിവർത്തന സംഘത്തിന്റെ സൂത്രധാരൻ എന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. . സാമ്പത്തികമായി ദുർബല വിഭാഗങ്ങളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് അദ്ദേഹം ലക്ഷ്യമിട്ടത്.കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടി‌എഫ്), തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ അനധികൃതമായി ഭൂമി വാങ്ങി കൂട്ടിയതിന്റെ തെളിവുകളും കണ്ടെത്തി.

കേരള 9 പ്രതിനിധി

Chhangur Baba  alias Jamaluddin accused of mass religious conversions in UP

കേരളം ആര് ഭരിക്കണമെന്ന ശക്തി ഈഴവനുണ്ട്; നയം വ്യക്തമാക്കി വെള്ളിപ്പള്ളി നടേശൻ

0

കോട്ടയം : കേരളം ആര് ഭരിക്കണമെന്ന ശക്തി ഈഴവനുണ്ടെന്നും തന്ത്ര പൂർവ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാനാണു ലീഗിന്റെ ശ്രമമെന്നും ഒരു ക്രിസ്തൻ സമുദായം ഇപ്പഴേ അധികാരത്തിൽ എത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കോട്ടയത്ത് എസ്എൻഡിപി യോഗം ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്ന വേളയിൽ വെള്ളാപ്പള്ളി നടേശൻ ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് പ്രസംഗിച്ചു.ക്രിസ്ത്യാനിക്കും, മുസ്ലിമിനും ഒക്കെ ജാതി പറയാം.ഈഴവന് മാത്രം ജാതി പറയാൻ പറ്റില്ല എന്നാണ് പലരുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസമുള്ള പാർട്ടിയിൽ ഈഴവ സമുദായ അംഗങ്ങൾ വളർന്ന് വലുതാകണം.ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്പോൾ തന്നെ അധികാരത്തിൽ പ്രാതിനിധ്യം എത്തണമെന്ന് തീരുമാനിച്ചു കഴിഞ്ഞ് പ്രവർത്തനം തുടങ്ങി.

അധികാരത്തിൽ നമുക്ക് പ്രാതിനിധ്യം വേണം. അംഗങ്ങളെ ഓരോ പാർട്ടിയിലും അധികാരത്തിൽ എത്തിക്കണം.രാഷ്ട്രീയ ശക്തിയായി സംഘടന മാറണം. കോട്ടയതിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്.ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്തെ കോഴ്സുകൾ മാത്രമെ ഇപ്പഴും ഉള്ളൂ. എന്നാൽ മുസ്ലിം സമുദായത്തിന് ആവശ്യത്തിലധികം കൊടുത്തു.

മലപ്പുറത്തു നിന്ന് പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്നതാണ് നാട്ടിലെ അവസ്ഥ.സൂമ്പ ഡാൻസിന് എന്താണ് കുഴപ്പമെന്നും, ഇത് മുസ്ലിം വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Who wants to rule Kerala? Ezhava has the power Vellipalli Natesan

ഏഷ്യാ കപ്പ് പ്രതിസന്ധിയിലോ ??? ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ബഹിഷ്കരിക്കാന്‍ ബിസിസിഐ

0

ധാക്ക: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് പ്രതികരിച്ചതോടെ സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിന്‍റെ കാര്യവും പ്രസിന്ധിയിലാവും. ഈ മാസം 24 നാണു ധാക്കയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക പൊതുയോഗം നടത്തുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുയോഗത്തിന്‍റെ വേദി ധാക്കയില്‍ നിന്ന് മാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായ പാക് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്‌വിയുടെ നിര്‍ബന്ധത്തില്‍ വേദി മാറ്റാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുവരെ തായാറായിട്ടില്ല.

ബിസിസിഐയുടെ ആവശ്യത്തോട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വേദി മാറ്റിയില്ലെങ്കില്‍ ഇന്ത്യ കൗണ്‍സില്‍ യോഗം ബഹിഷ്കരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആറ് രാജ്യങ്ങളാണ് ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിൽ പങ്കെടുക്കുന്നത്. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ തന്നെ നടത്താന്‍ മെഹ്സിൻ നഖ്‌വി ബിസിസിഐക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കൗൺസില്‍ യോഗത്തിന്‍റെ വേദി ധാക്കയില്‍ നിന്ന് മാറ്റിയാല്‍ മാത്രമെ ഏഷ്യാ കപ്പ് നടക്കാന്‍ സാധ്യതയുള്ളൂവെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.ഏഷ്യാ കപ്പില്‍ നിന്നും വനിതകളുടെ എമേര്‍ജിംഗ് ഏഷ്യാ കപ്പും ഇന്ത്യ ബഹിഷ്കരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2023ൽ പാകിസ്ഥാൻ വേദിയായ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ് നടത്തിയത്. പാകിസ്ഥാന്‍ വേദിയായ ചാമ്പ്യൻസ് ട്രോഫിയലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് ആയിരുന്നു വേദിയായത്.

ബിസിസിഐയെ പങ്കെടുപ്പിക്കാതെ യോഗത്തില്‍ എടുക്കുന്ന എന്ത് തീരുമാനവും ബഹിഷ്കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയാണ് നിലവിലെ ജേതാക്കള്‍.

Asia cup issue with bcci

മിഥുന്റെ കുടുംബത്തിന് 3 ലക്ഷം രൂപ പ്രാഥമിക സഹായം;വീട് നിർമിച്ച് നൽകും : മന്ത്രി വി.ശിവൻകുട്ടി

0

തിരുവനന്തപുരം: കൊല്ലം തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ കുടുംബത്തിന് 3 ലക്ഷം രൂപ പ്രാഥമിക സഹായം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു .സ്കൗട്ട് & ഗൈഡ്സ് വീട് നിർമിച്ച് നൽകുമെന്നും മിഥുൻ്റെ മരണം രാഷ്ട്രീയവൽക്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തിൻ്റെ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് അലംഭാവം ഉണ്ടായതായി വ്യക്തമാണ്.മൂന്ന് തലത്തിൽ അന്വേഷണം നടക്കുന്നുണ്ടു.വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞു.ഇനി വൈദ്യുത വകുപ്പിൻ്റെ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.പോലീസ് അന്വേഷണ റിപ്പോർട്ടും ഉടൻ ലഭിക്കും.നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കും. പ്രധാനാധ്യാപികയെ അടിയന്തിരമായി സസ്‌പെന്റ് ചെയ്യണം. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് . ഇളയക്കുട്ടിക്ക് പ്ലസ്ടുവരെ പരീക്ഷാഫീസ് ഒഴിവാക്കും. കുടുംബത്തിന് അടിയന്തിര സഹായമെന്ന നിലയില്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു.സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഇക്കാര്യത്തിലെ നിലപാട് അറിയിക്കാന്‍ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി.

സ്‌കൂളിലെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

Mithun's family will be given Rs 3 lakh as initial assistance Minister V. Shivankutty

കുതിച്ചു കയറി റിലയൻസ് ; ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന

0

ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്ക്.
റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധന. അറ്റാദായം 7110 കോടി രൂപ. ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. മൊത്തം വരിക്കാർ 498.1 മില്യൺ കടന്നു.
ജിയോ ട്രൂ5ജി ഉപയോക്താക്കളുടെ എണ്ണം 212 മില്യണിലേക്ക് കുതിച്ചു. ഇതിനോടൊപ്പം 500ലധികം ടൈറ്റിലുകളുമായി ജിയോ ഗെയിംസ് ലോഞ്ച് ചെയ്തു .റിലയൻസ് റീട്ടെയിൽ വരുമാനത്തിൽ 11.3 ശതമാനം വർധനവുണ്ടായിരിക്കുന്നത്. വരുമാനം 84171 കോടി രൂപയിലെത്തി.
ഇതോടെ ജിയോ റീട്ടെയിൽ ഉപഭോക്തൃ അടിത്തറ 358 മില്യൺ ആയി ഉയർന്നു.

78.31 percent increase in profit for Reliance Industries

ലുലു ആടി ഷോപ്പിങ്ങ് മഹോത്സവത്തിന് ഇന്ന് (18) തുടക്കം; അതിയശിപ്പിക്കുന്ന വിലക്കുറവിൽ ഷോപ്പ് ചെയ്യാം

0

പാലക്കാട്: അതിശയപ്പിക്കുന്ന ഓഫറുകൾ ജനങ്ങളിലേക്ക് എത്തിച്ച് പാലക്കാട് ലുലുമാളിൽ ആടി ഷോപ്പിങ്ങ് മഹോത്സവത്തിന് ഇന്ന് (18)ന് തുടക്കമാവും. ഹൈപ്പർ മാർക്കറ്റ്, കണക്റ്റ്, ഫാഷൻ, സെലിബ്രേറ്റ് തുടങ്ങിയ ലുലു സ്റ്റോറുകളിലാണ് ആടി വിൽപ്പന ആരംഭിക്കുന്നത്. കസ്റ്റമേഴ്സിന് അതിശയിപ്പിക്കുന്ന വിലക്കുറവിലും, ഓഫറുകളോട് കൂടിയും ഷോപ്പിങ്ങ് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. നിത്യോപയോ​ഗ സാധനങ്ങൾ, പച്ചക്കറി വിഭവങ്ങൾ, ​ഗ്രോസറി ഉത്പ്പന്നങ്ങൾ, എന്നിവ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഓഫർ വിലയിൽ സ്വന്തമാക്കാം. ലുലു കണക്ടിൽ ​വിവിധ ബ്രാൻഡുകളുടെ ഗ്രുഹോപകരണങ്ങൾ , ഇലക്ടോണിക് ഉപകരണങ്ങൾ എന്നിവയ്ക്കും വിലക്കുറവ് ലഭ്യമാകും. ലുലു ഫാഷനിൽ കുട്ടികൾ, പുരുഷന്മാൻ, സ്ത്രികൾ എന്നിവരുടെ തുണിത്തരങ്ങൾക്കും ഫാഷൻ ബ്രാൻഡഡ് വസ്ത്രങ്ങൾക്കും വിലക്കുറവുണ്ട്. ആടി വിൽപ്പനയുടെ ഭാ​ഗമായുള്ള ​​ദിവസങ്ങളിൽ വിവിധ വിനോദ പരിപാടികളും മാളിൽ നടത്തപ്പെടും. പാലക്കാടിന് പുതിയ അനുഭവം സമ്മാനിക്കുന്ന ഒരു മഹോത്സാവമായി ലുലു ആടി സെയിൽ മാറും

lulu offer sale update

വൈറൽ ഹിറ്റായി ലവ് യു ബേബി മ്യൂസിക്കൽ ഷോർട്ട് ഫിലിം

0

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച് എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച റൊമാന്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ” ലവ് യു ബേബി ” യൂട്യൂബിൽ തരംഗമായി മാറുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യൂട്യൂബ് ചാനലിലൂടെയാണ് ” ലവ് യു ബേബി ” റിലീസ് ആയിരിക്കുന്നത് . റിലീസ് മുതൽ വലിയൊരു പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിമിന് സാധിച്ചിട്ടുണ്ട്. ലവ് യു ബേബിയിലെ പ്രൊപോസൽ സീൻ, ട്രോൾ പേജുകളിലും ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്.

“ഒളിമ്പ്യൻ അന്തോണി ആദം” എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി എത്തിയ അരുൺ കുമാറാണ് നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജിനു സെലിൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം ടി സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ ആന്റോ എൽ രാജ്, സിനു സെലിൻ, ധന്യ എൻ ജെ, ജലത ഭാസ്കർ, ബേബി എലോറ എസ്തർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒരു ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള കഥയെ പ്രണയവും നർമ്മവും ചേർത്ത് ലവ് യു ബേബിയിൽ അവതരിപ്പിച്ചിരിക്കുന്നു. പോണ്ടിച്ചേരി ആണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് ആണ്. ഡാൻസ് കൊറിയോഗ്രാഫി ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.

“മന്ദാരമേ ….. ” എന്ന് തുടങ്ങുന്ന ഗാനം ദേവ സംഗീത് ഈണം നൽകി എബിൻ എസ് വിൻസെന്റ് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നു. ഈ ഗാനം ലൈവ് സ്റ്റേജ് ഷോസിലെ സ്ഥിര സാന്നിധ്യമായ സാംസൺ സിൽവ ആലപിച്ചിരിക്കുന്നു. ഷോർട്ട് ഫിലിമിന്റെ റീ റെക്കോർഡിങ്, സോങ് റെക്കോർഡിങ്, മിക്സിങ് ആൻഡ് മാസ്റ്ററിങ് എന്നിവ എബിൻ എസ് വിൻസെന്റിന്റെ ബ്രോഡ്ലാൻഡ് അറ്റ്മോസ് സ്റ്റുഡിയോയിലാണ് പൂർത്തീകരിച്ചത്. ചമയം -അവിഷ കർക്കി, വസ്ത്രാലങ്കാരം- ഷീജ ഹരികുമാർ, കോസ്റ്റ്യൂംസ് – എഫ് ബി ഫോർ മെൻസ്, കഴക്കൂട്ടം, മാർക്കറ്റിങ് – ഇൻഡിപെൻഡന്റ് സിനിമ ബോക്സ് ആൻഡ് ദി ഫിലിം ക്ലബ്ബ്, പബ്ലിസിറ്റി

വടക്കാൻ കേരളത്തിൽ തോരാത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0

കാ​സ​ർ​ഗോ​ഡ്: തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, മ​ദ്ര​സ​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, സ്‌​പെ​ഷ്യ​ൽ ക്ലാ​സു​ക​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്. മു​മ്പ് പ്ര​ഖ്യാ​പി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. 18,19,20 തീ​യ​തി​ക​ളി​ൽ ഡി​ടി​പി​സി​ക്ക് കീ​ഴി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ജി​ല്ല​യി​ലെ ബീ​ച്ചു​ക​ളി​ൽ അ​ട​ക്കം പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ക​യാ​ക്കിം​ഗ്, റാ​ഫ്റ്റിം​ഗ്, ട്രെ​ക്കിം​ഗ് തു​ട​ങ്ങി​യ സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

kerala weather

മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി; വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയെന്ന് കെ.എസ്.യുവും, എ.ബി.വിപിയും

0

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്സ്‌ ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. വി. ശിവൻകുട്ടിയാണ് സ്കൗട്സ്‌ ആൻഡ് ഗൈഡ്സ്‌ സംസ്ഥാന പ്രസിഡന്റ്. വളരെ ദരിദ്രമായ ചുറ്റുപാടാണ് മിഥുന്റെത്. താമസ യോഗ്യമായ വീട് പോലും ഇല്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ്.

കൂലിപ്പണിയാണ് മിഥുന്റെ അച്ഛൻ മനോജിന്. വീട് നിർമിക്കാനായി ലൈഫ് പദ്ധതിയിൽ പേര് കൊടുത്ത് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം തേവലക്കര ബോയ്‌സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്‌യു, എബിവിപിയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ ബന്ദ്. ഇന്ന് രാവിലെയാണ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് ചെരുപ്പെടുക്കാൻ ഷീറ്റിന്റെ മുകളിൽ കയറിയപ്പോൾ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.

മുമ്പ് അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചിരുന്നില്ല. അപകടത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ മാതാപിതാക്കളും നാട്ടുകാരും സ്ഥലത്ത് പ്രതിഷേധവുമായി എത്തി. അതേസമയം വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറ പ്രതികരിച്ചത്.

രാവിലെ കുട്ടികൾ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളിൽ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂൾ ടെറസിനോട് വളരെ ചേർന്നാണ് ലൈൻ കമ്പി പോകുന്നത്. കയറുന്നതിനിടെയിൽ അറിയാതെ കുട്ടി കമ്പിയിൽ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു.

student died of shock at Thevalakkara Boys High School

തലൈവൻ തലൈവി യുടെ കിടിലൻ ട്രെയിലർ എത്തി

0

വിജയ് സേതുപതി – ആകാശ വീരൻ, നിത്യ മേനോൻ – പേരരശി മകിഴിനി എന്നീ ശക്തമായ കഥാപാത്രങ്ങളായി ജോഡി ചേരുന്ന ‘ തലൈവൻ തലൈവി ‘ യുടെ കിടിലൻ ട്രെയിലർ പുറത്ത് വിട്ടു . ആക്ഷൻ , നർമ്മം, പ്രണയം , ദാമ്പത്യത്തിലെ സങ്കീർണത , വൈകാരികത എന്നിങ്ങനെ പ്രമേയ ഉള്ളടക്കത്താൽ എല്ലാ തരം പ്രേക്ഷകരേയും ആകർഷിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ച പോലെ ആക്ഷൻ ലൗ പാക്ക്ഡ് ഫാമിലി ഡ്രാമയാണ് ‘ തലൈവൻ തലൈവി ‘ .

ഒട്ടനവധി നല്ല സിനിമകൾ നൽകിയിട്ടുള്ള , തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസിനു വേണ്ടി ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ‘ തലൈവൻ തലൈവി ‘ യുടെ രചനയും സംവിധാനവും ഹിറ്റ് മേക്കർ പാണ്ഡിരാജ് നിർവഹിച്ചിരിക്കുന്നു. ചെമ്പൻ വിനോദ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .യോഗി ബാബു, ആർ .കെ . സുരേഷ് , ശരവണൻ ,ദീപ ,ജാനകി സുരേഷ് , റോഷിണി ഹരിപ്രിയ , മൈനാ നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . സന്തോഷ് നാരായണനാണ് സംഗീതം . ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ആരാധക പ്രീതി നേടി ട്രെൻഡിങ്ങായി തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ഛായാഗ്രഹണം എം സുകുമാർ , ചിത്രസംയോജനം പ്രദീപ് ഈ രാഘവ് ,നൃത്ത സംവിധാനം ബാബു ഭാസ്‌കർ ,സംഘട്ടന സംവിധാനം കലൈ കിങ്‌സൺ എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ സാങ്കേതിക വിദഗ്ദ്ധരിൽ പ്രധാനികൾ . സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവരാണു നിർമ്മാതാക്കൾ. ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യുന്ന ‘ തലൈവൻ തലൈവി ‘ എച്ച് എം അസോസിയേറ്റ്സ്

കേരളത്തിൽ റിലീസ് ചെയ്യും.                                                                                                            സി.കെ.അജയ് കുമാർ, പി ആർ ഓ

മെറിലാൻഡിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, സെപ്റ്റംബർ 25 പൂജ റിലീസ്

0

മെറിലാൻഡ് സിനിമാസിന്‍റെയും ഹാബിറ്റ് ഓഫ് ലൈഫിന്‍റെയും ബാനറിൽ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്‍റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘കരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിനീത് സ്ഥിരം ശൈലി വിട്ട് ത്രില്ലറുമായാണ് എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവാണ് പോസ്റ്ററിലുള്ളത്. സെപ്റ്റംബർ 25നാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.

‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ‌ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടക്കുകയുണ്ടായത്.

ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്‍റെ രചയിതാക്കളിൽ ഒരാളായിരുന്നു, ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

സംവിധായകൻ കെ. മധുവിന്‍റെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊ‍ഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്, പിആർഒ ആതിര ദിൽജിത്ത്.

നായികാനായകന്മാരായി ഉർവശിയും ജോജുവും; ഒപ്പം ഐശ്വര്യ ലക്ഷ്മിയും, ‘ആശ’യ്ക്ക് തുടക്കം

0

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ എന്ന ചിത്രത്തിന്‍റെ പൂജ, തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്നു. ജോജു ജോര്‍ജ്ജും മധു നീലകണ്ഠനും സംവിധായകൻ സഫർ സനലും ചേർന്ന് ഭദ്രദീപം കൊളുത്തി. ജോജു ജോർജ്ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. മധു നീലകണ്ഠൻ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും പൂജ ചടങ്ങിനിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കി. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, പിആർഒ: ആതിര ദിൽജിത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ്.