ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിന്‍ പോളി യുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കി. പോലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞതോടെ ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുക്കുകയായിരുന്നു.
വ്യാജ ഒപ്പിട്ടതായി തെളിഞ്ഞതോടെ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികള്‍ സ്വീകരിക്കും. പോലീസ് കേസ് നല്‍കുന്നത് കൂടാതെ ഇയാളുടെ നിര്‍മ്മാണ കമ്പനിക്ക് ഫിലിം ചേംബര്‍ നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
ഈ ചിത്രത്തിന്‍റെ അവകാശങ്ങള്‍ തനിക്കാണെന്നും, പോളി ജൂനിയര്‍ കമ്പനി ഓവര്‍സീസ് അവകാശം താനറിയാതെ മറ്റൊരു കമ്പനിക്ക് നല്‍കിയെന്നും കാണിച്ച് ഷംനാസ് നല്കിയ പരാതിയില്‍ നേരത്തെ നിവിന്‍ പോളിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ രേഖകള്‍ ഹാജരാക്കിയാണ് ഈ പരാതി നല്‍കിയതെന്ന് മനസിലായതോടെ ആ കേസ് റദ്ദാക്കപ്പെട്ടേക്കും. ഇതിനുള്ള നിയമ നടപടികള്‍ സ്വീകരിച്ചതായി നിവിന്‍ പോളിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കരാര്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കേ, നിവിന്‍ പോളിയെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതിനും ഭീഷണിപ്പെടുത്തി തന്‍റെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയില്‍ പറയുന്നു. വ്യാജ രേഖ ഹാജരാക്കിയത് ഉള്‍പ്പെടെ തെളിഞ്ഞതിനാല്‍ ജാമ്യമില്ലാത്ത വകുപ്പുകളാണ് ഷംനാസിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൻ്റെ സെറ്റിൽ വെച്ച് ദുൽഖർ സൽമാൻ്റെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും താരങ്ങളും. കേക്ക് മുറിച്ചും ബിരിയാണി വിളമ്പിയുമാണ് താരത്തിൻ്റെ ജന്മദിനം അണിയറ പ്രവർത്തകർ ആഘോഷിച്ചത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.
ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന “ഐ ആം ഗെയിം” ൽ ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും വേഷമിടുന്നുണ്ട്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഐ ആം ഗെയിം”. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്സ് “ആർഡിഎക്സ്” എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ ടീസർ പുറത്ത്. ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ടീസർ റിലീസ് ചെയ്തത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖറിന് ജന്മദിന ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു പോസ്റ്ററും “കാന്ത” ടീം ഇന്ന് പുറത്ത് വിട്ടിരുന്നു. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. ദുൽഖർ സൽമാൻ എന്ന നടന്റെ അഭിനയ പ്രതിഭയെ മികച്ച രീതിയിൽ ഉപയോഗിക്കുന്ന ചിത്രമായിരിക്കും “കാന്ത” എന്ന സൂചനയാണ് ടീസർ നൽകുന്നത്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് ഭാഷകളിൽ ഉള്ള ടീസറുകൾ ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. ഫസ്റ്റ് ലുക്ക് ഉൾപ്പെടെ നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാനെ അവതരിപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ, നായികാ വേഷം ചെയ്ത ഭാഗ്യശ്രീ ബോർസെയുടെ പോസ്റ്ററുകൾ, സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ എന്നിവയാണ് ഇതിനു മുൻപ് റിലീസ് ചെയ്തത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് “കാന്ത”.
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. രാജ്യസഭ 2 മണിവരെയും ലോക്സഭ 1മണി വരെയും നിർത്തിവച്ചു. ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നീ എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ ടീസർ പുറത്ത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സൂപ്പർ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്ന ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യിലെ ആദ്യ ഗാനം പുറത്ത്. “വൈബ് ഉണ്ട് ബേബി” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗൗര ഹരി സംഗീതം പകർന്ന ഗാനം ആലപിച്ചത് അർമാൻ മാലിക്, രചിച്ചത് കൃഷ്ണകാന്ത്. നേരത്തെ പുറത്ത് വന്ന ഈ ഗാനത്തിൻ്റെ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
യുവപ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുന്ന ഒരു സംഗീത വൈബാണ് ഈ ഗാനം സമ്മാനിക്കുന്നത്. ആഘോഷത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു രീതിയിലാണ് ഗാനത്തിൻ്റെ വരികളും സംഗീത ഉപകരണങ്ങളും ഉപയോഗിച്ചിരിക്കുന്നത്. നായികയുടെ മനോഹാരിതയെ ചിത്രീകരിക്കുന്നതിനൊപ്പം നായകന്റെ ഉജ്ജ്വലമായ പ്രണയ വികാരങ്ങളും ഗാനം പകർത്തിയിരിക്കുന്നു.
ഊർജ്ജം ചൊരിയുന്ന തന്റെ അനായാസമായ നൃത്തചുവടുകൾ കൊണ്ട് തേജ സജ്ജ സ്‌ക്രീനിനെ പ്രകാശിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കൃത്യത, ഒഴുക്ക്, സ്വാഭാവിക താളം എന്നിവ ഓരോ ചുവടും സ്വതസിദ്ധവും ശ്രദ്ധേയവുമാക്കുന്നു. അർമാൻ മാലിക് തന്റെ സിഗ്നേച്ചർ വൈഭവത്തോടെ ഗാനത്തെ ഗംഭീരമാക്കുന്നു. ഗാനത്തിന്റെ ആവേശകരമായ സ്വരവും വൈകാരിക കാമ്പും മനോഹരമായാണ് അദ്ദേഹം ഉൾകൊണ്ടിരിക്കുന്നത്.
തേജ സജ്ജയും നായിക റിതിക നായക്കും തമ്മിലുള്ള ഓൺ-സ്‌ക്രീൻ രസതന്ത്രം ഗാനത്തിലെ ദൃശ്യങ്ങൾക്ക് ജീവൻ നൽകുന്നു. അവരുടെ മനോഹരമായ നൃത്തച്ചുവടുകളും അനായാസമായ ചാരുതയും അവരെ ആകർഷകമായ ഓൺ-സ്‌ക്രീൻ ജോഡിയാക്കുന്നു. ഗാനത്തിലെ വരികൾ സൂചിപ്പിക്കുന്നത് പോലെ, അവർ ഒരു ഹിറ്റ് ജോഡിയായി തന്നെയാണ് സ്ക്രീനിൽ എത്തുന്നത്. അൾട്രാ-സ്റ്റൈലിഷ് ആയി തേജയും ഗ്ലാമറസായി റിതികയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നു.
നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ആദ്യ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്. ആഗോള നിർമ്മാണ നിലവാരവുമായി ചേർന്ന് നിൽക്കുന്ന ഒരു പ്രോജക്റ്റിനെ സൂചിപ്പിക്കുന്ന, അതിശയകരമായ ദൃശ്യങ്ങളും സിനിമാറ്റിക് സ്കെയിലും ഇതിന്റെ ടീസർ പ്രദർശിപ്പിച്ചിരുന്നു.
സെപ്റ്റംബർ 5 ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ആക്ഷൻ, ഫാൻ്റസി, മിത്ത് എന്നിവ കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കാർത്തിക് ഘട്ടമനേനിയുടെ വിദഗ്‌ധമായ സംവിധാനത്തിൽ ഒരു വമ്പൻ സിനിമാനുഭവമായി ആണ് “മിറൈ” ഒരുങ്ങുന്നത്. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. രചനയിലും സംഭാഷണത്തിലും മണിബാബു കരണവും പങ്കാളിയാണ്. .
സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ ടീസർ ജൂലൈ 28 നു റിലീസ് ചെയ്യും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന “ലോക” ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.
തിരുവനന്തപുരം: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുക്കുന്നത്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. ജൂലൈ 26ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ജൂലൈ 27ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. 28 നു കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
എറണാകുളം,ഇടുക്കി ,കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (ജൂലൈ 25) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഒരുകാലത്ത് കേരളത്തിലെ ഓണം ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായിരുന്നു ഓണത്തല്ല് എന്ന വിനോദം. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴമേറിയവയിൽ ഒന്ന് കൂടിയാണ് ഓണത്തല്ല്. ഇടക്കാലത്ത് ഓണക്കളികളിൽ നിന്ന് അപ്രത്യക്ഷമായ, അന്യം നിന്ന് പോയ ഈ വിനോദത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഈ വർഷം ഒരു ക്യാമ്പയിൻ ആരംഭിക്കുകയാണ്. പ്രശസ്ത സിനിമാ താരം ഷൈൻ ടോം ചാക്കോ ആണ് ഈ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ. ക്യാമ്പയിൻ ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 31 നു ലോകത്തെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് ആയ വാഴക്കുളത്ത് വെച്ച് നടക്കും.
ഫൈറ്റ് നൈറ്റ് എന്ന പേരിൽ നടത്തുന്ന ഈ ഓണത്തല്ല് ക്യാമ്പയിൻ അവതരിപ്പിക്കുന്നത് കാസ്പറോവ് പ്രൈം പ്രൈവറ്റ് ലിമിറ്റഡും പാന്റ് ക്ലബും ചേർന്നാണ്. ഓഗസ്റ്റ് 31 നു വെകുന്നേരം 4 മണിക്കാണ് ഇതിന്റെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. കേരളാ സംസ്കാരവുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്ന ഈ വിനോദ രൂപത്തിന് ഓണപ്പട, കൈയ്യാങ്കളി എന്നും പേരുകളുണ്ട്.
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകനും നായികയുമായെത്തുന്ന ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവരെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
“മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണിത്. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്പിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകനായ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സൺ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ, ഡിഐ- ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്സ്, വിതരണം- സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പിആർഒ-എ എസ് ദിനേശ്,ശബരി.
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യിലെ ആദ്യ ഗാനം ജൂലൈ 26 ന്. “വൈബ് ഉണ്ട് ബേബി” എന്ന ടൈറ്റിലോടെ പുറത്തു വരുന്ന ഈ ഗാനത്തോടെ ചിത്രത്തിന്റെ മ്യൂസിക്കൽ പ്രമോഷൻ പരിപാടികൾ ആരംഭിക്കും. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ പ്രധാന ജോഡികളായ തേജ സജ്ജയും റിതിക നായിക്കും തമ്മിലുള്ള മനോഹരമായ ഓൺസ്‌ക്രീൻ രസതന്ത്രം പ്രദർശിപ്പിക്കുന്ന ഒരു ഗാനമായിരിക്കും ജൂലൈ 26 ന് പുറത്തു വരുന്ന “വൈബ് ഉണ്ട് ബേബി”.
ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് പുറത്തു വിട്ട പോസ്റ്ററിൽ വളരെ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് തേജ സജ്ജയെ അവതരിപ്പിച്ചിരിക്കുന്നത്. നായികാ റിതികയെയും ഏറെ മനോഹരിയായാണ് പോസ്റ്ററിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ നടക്കുന്ന വിസ്മയകരമായ പുരാണ- ഫാന്റസി ലോകത്തിന്റെ ഫീൽ പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ആദ്യ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്. ആഗോള നിർമ്മാണ നിലവാരവുമായി ചേർന്ന് നിൽക്കുന്ന ഒരു പ്രോജക്റ്റിനെ സൂചിപ്പിക്കുന്ന, അതിശയകരമായ ദൃശ്യങ്ങളും സിനിമാറ്റിക് സ്കെയിലും ഇതിന്റെ ടീസർ പ്രദർശിപ്പിച്ചിരുന്നു. വിഎഫ്എക്സ് ഷോട്ടുകളുടെ എണ്ണത്തിൽ ചിത്രം റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് വിവരം.
സെപ്റ്റംബർ 5 ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ആക്ഷൻ, ഫാൻ്റസി, മിത്ത് എന്നിവ കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളും വിഎഫ്എക്സ് രംഗങ്ങളും ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്ന് ടീസർ വ്യക്തമാക്കിയിരുന്നു. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
കാർത്തിക് ഘട്ടമനേനിയുടെ വിദഗ്‌ധമായ സംവിധാനത്തിൽ ഒരു വമ്പൻ സിനിമാനുഭവമായി ആണ് “മിറൈ” ഒരുങ്ങുന്നത്. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. രചനയിലും സംഭാഷണത്തിലും മണിബാബു കരണവും പങ്കാളിയാണ്. കാർത്തികേയ 2, ജാട്ട് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് പിന്നിലെ സൃഷ്ടിപരമായ ശക്തിയായ പീപ്പിൾ മീഡിയ ഫാക്ടറി നിർമ്മിക്കുന്ന ‘മിറൈ’, ഈ സ്റ്റുഡിയോയുടെ പാൻ-ഇന്ത്യ യാത്രയിലെ ധീരമായ ഒരു ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു.
സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി
വിജയ് സേതുപതി , നിത്യാ മേനോൻ – എന്നിവർ ജോഡി ചേരുന്ന ‘ തലൈവൻ തലൈവി ‘ നാളെ ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യുമ്പോൾ തൻ്റെ നായക നായികമാരെ കുറിച്ച് പ്രശംസിച്ച് പറയാൻ ഏറെയുണ്ട് സംവിധായകൻ ഹിറ്റ് മേക്കർ പാണ്ഡിരാജിന്. ചിത്രം ഇറങ്ങും മുമ്പേ തന്നെ അതിലെ ഗാന വീഡിയോ, ട്രെയിലർ എന്നിവക്ക് ആരാധകരിൽ നിന്നും ലഭിച്ച വലിയ സ്വീകരണം ഇരുവരുടെയും മത്സരിച്ചുള്ള അഭിനയ മികവിനുള്ള അംഗീകാരമായിട്ടാണ് അണിയറക്കാർ കരുതുന്നത്.
പാണ്ഡിരാജ് പറയുന്നു: …
” ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ അതിലെ നായകൻ ആരെന്ന് തീരുമാനിക്കപ്പെടും. എന്നാൽ നായിക പിന്നീടാണ് തീരുമാനിക്കപ്പെടുക. ഞാനാകട്ടെ ഒരു നായികാ നടിയെ മനസിൽ വെച്ചു കൊണ്ടാണ് കഥ എഴുതുക. എന്നാൽ സങ്കേതികമായ കാരണങ്ങളാൽ മനസ്സിൽ കഥാപാത്രമായി സങ്കല്പിച്ച് എഴുതിയ നടിയെ ലഭിക്കാറില്ല , ഇന്ന് വരെ. എന്നാൽ ‘ തലൈവൻ തലൈവി ‘ യിലെനായിക പേരരശി നിത്യാ മേനോൻ തന്നെയായിരിക്കണം എന്നത് എൻ്റെ ശാഠ്യമായിരുന്നു. കാരണം അവർക്ക് മാത്രമേ ആ കഥാപാത്രത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കാനാവു . അത്രത്തോളം മികച്ച പെർഫോമൻസ് അവർ കാഴ്ച വെച്ചിട്ടുണ്ട്. ഫണ്ണും, കുസൃതിയും, റൊമാൻസും, വൈകാരികതയും അനായാസം മാറി മാറി പ്രകടിപ്പിക്കുന്ന അവരുടെ അഭിനയ സിദ്ധിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
ഇതിലെ ആകാശ വീരൻ എന്ന കഥാപാത്രത്തെ വിജയ് സേതുപതിക്ക് അല്ലാതെ മറ്റാർക്കും ചെയ്യാനാവില്ല തീർച്ച. ഒരേ രംഗത്തിൽ നർമ്മം,വൈകാരികത, മാനസിക സംഘർഷം , കോപം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങൾ പ്രകടിപ്പിക്കുന്നവേഷമാണ്. ആക്ഷൻ രംഗങ്ങളിലും വിജയ് സേതുപതി കസറിയിട്ടുണ്ട്.അത് സിനിമ കാണുമ്പോൾ ബോധ്യപ്പെടും.”
‘തലൈവൻ തലൈവി’
– പ്രമേയ ഉള്ളടക്കം കൊണ്ടും അവതരണ രീതി കൊണ്ടും എല്ലാ തരം പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമയായിരിക്കും . ‘കടൈക്കുട്ടി സിങ്ക ‘ ത്തിന് ശേഷം പാണ്ഡിരാജിന് മറ്റൊരു വഴിത്തിരിവായി ഭവിക്കും ‘തലൈവൻ തലൈവി’ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സത്യ ജ്യോതി ഫിലിംസ് ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ‘ തലൈവൻ തലൈവി ‘ യുടെ പുതിയ സ്‌റ്റില്ലുകളും പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.