Home Blog Page 111

നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0

കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കി നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കിയതിനും എതിരായാണ് അന്വേഷണം under section 227 BNS.

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കി. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കുകയും ചെയ്തു. ഫിലിം ചേംബറില്‍ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂര്‍ണ അവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. ഈ കേസില്‍ നിവിന്‍ പോളിക്കെതിരെ എഫ്.ഐ.ആര്‍ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തു.

ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ട കോടതി, ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. നിവിന്‍ പോളിക്കെതിരെ എഫ്.ഐ.ആര്‍ ഇടാന്‍ ഉത്തവിട്ട അതേ കോടതിയാണ്, ആ വിധി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ നേടിയതാണെന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്.

വിജയ് സേതുപതിക്കും പാണ്ഡിരാജിനും ഉയിർത്തെഴുന്നേൽപ്പായി’ തലൈവൻ തലൈവി ‘ !

0

വിജയ് സേതുപതി , നിത്യാ മേനോൻ – എന്നിവർ ജോഡികളായ ‘ തലൈവൻ തലൈവി ‘ ലോകമെമ്പാടും കത്തിക്കയറി ബോക്സ് ഓഫീസിൽ തൂത്തു വാരുമ്പോൾ ഈ സിനിമ ‘ സാർ മാഡം ‘ എന്ന പേരിൽ തെലുങ്ക് മാട്ടലാടി (സംസാരിച്ച് ) ആഗസ്റ്റ് 1 മുതൽ ആന്ധ്രയിലും , തെലുങ്കാനയിലും റിലീസാവുകയാണ്. ആഗോള വിജയം നേടിയ ‘ തലൈവൻ തലൈവി ‘ യെ , നായകൻ വിജയ് സേതുപതി, സംവിധായകൻ പാണ്ഡിരാജ് എന്നിവരുടെ ശക്തമായ തിരിച്ചു വരവിൻ്റെയും ഉയിർത്തെഴുന്നേൽപ്പിൻ്റെയും സിനിമയായി വിശേഷിപ്പിക്കാം. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പനിങ്ങും കളക്ഷനുമാണ് ചിത്രം നേടിയിരിക്കുന്നത്.

‘ മഹാരാജ ‘ക്ക് മുമ്പും ശേഷവും പറയത്തക്ക ബോക്സ് ഓഫീസ് വിജയമൊന്നും തമിഴിൽ താരത്തിൻ്റെ ക്രെഡിറ്റിൽ ഇല്ല. ഒടുവിലായി എത്തിയ ‘ ഏസ് ‘ ബോക്സ് ഓഫീസിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയി. എന്നാൽ ‘ തലൈവൻ തലൈവി ‘ യുടെ മഹാവിജയം വിജയ് സേതുപതിക്ക് ഉൻമേഷകരമായ ഉയിർത്തെഴുന്നേൽപ്പാണ് നൽകിയിരിക്കുന്നത്. റിലീസിൻ്റെ ആദ്യത്തെ ഒരാഴ്ച്ച പൂർത്തിയാക്കുമ്പോൾ ചിത്രത്തിൻ്റെ തമിഴ് പതിപ്പിൻ്റെ കളക്ഷൻ മാത്രം ആഗോള തലത്തിൽ അമ്പതു കോടി താണ്ടുമെന്നന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ പാണ്ഡിരാജിനും ഇത് ശക്തമായ തിരിച്ചു വരവിൻ്റെ ചിത്രം. സൂര്യ നായകനായ ‘ എതർക്കും തുനിന്തവൻ ‘ (ET) ആയിരുന്നു പാണ്ഡിരാജിൻ്റെ ഒടുവിലത്തെ ചിത്രം. ആരാധകരുടെ പ്രതീക്ഷകൾ തകർത്ത് ബോക്സ് ഓഫീസിൽ കീഴടങ്ങിയ ‘ എതർക്കും തുനിന്തവൻ ‘ റിലീസ് ചെയ്ത് മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ‘ തലൈവൻ തലൈവി ‘ യിലൂടെ പാണ്ഡിരാജും തൻ്റെ ഗ്രാഫ് ഉയർത്തി ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കയാണ്.
തമിഴിലെ മുൻ നിര നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസിനും തങ്ങളുടെ കിരീടത്തിൽ പൊൻ തൂവൽ അണിയിച്ചിരിക്കയാണ്
‘തലൈവൻ തലൈവി’. സ്ഥിരം നിർമ്മാതാക്കളായ ഇവരുടെ ക്രെഡിറ്റിൽ അജിത്തിൻ്റെ ‘ ബോക്സ് ഓഫീസ് സ്ട്രോം ‘ ആയ ‘ വിശ്വാസം ‘ എന്ന സിനിമക്ക് ശേഷം വലിയ വിജയങ്ങൾ ഒന്നും ഇല്ല. അതിനു ശേഷം നിർമ്മിച്ച പട്ടാസ്, അൻപറിവ്, മാരൻ, വീരൻ, ക്യാപ്ടൻ മില്ലർ എന്നീ സിനിമകൾ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. സത്യ ജ്യോതി ഫിലിംസിനും ഊർജ്ജം പകർന്നിരിക്കയാണ് ‘ തലൈവൻ തലൈവി ‘. ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ ഉൾപ്പെടെയുള്ള മുൻ നിര നായകന്മാർ അഭിനയിക്കുന്ന നാലു സിനിമകളാണ് നിർമ്മാണത്തിലുള്ളത്. ഏതായാലും കുടുംബ സദസ്സുകൾ ഏറ്റെടുത്ത ‘ തലൈവൻ തലൈവി ‘ യുടെ മഹാവിജയം, ചിത്രത്തിൻ്റെ അണിയറക്കാർക്ക് മാത്രമല്ല തമിഴ് ഇൻഡസ്ട്രിക്കും കൂടുതൽ കരുത്ത് പകർന്നിരിക്കയാണ്.

ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ ആർ. കെ .സുരേഷ് , യോഗി ബാബു,’ പരുത്തി വീരൻ ‘ ശരവണൻ , കാളി വെങ്കട്ട്, ചെമ്പൻ വിനോദ് ജോസ്, സെൻട്രായൻ , അരുൾ ദാസ്, വിനോദ് സാഗർ, മയാ നന്ദിനി, രോഷിണി ഹരി പ്രിയ, ദീപാ ശങ്കർ , ജാനകി സുരേഷ് എന്നിവരാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. നവാഗതരായ എച്ച് എം അസോസിയേറ്റ്സാണ് ‘ തലൈവൻ തലൈവി ‘ യുടെ കേരളത്തിലെ വിതരണക്കാർ. രജനിയുടെ ‘ കൂലി ‘ യാണ് ഇവരുടെ അടുത്ത റിലീസ് .

സി. കെ. അജയ് കുമാർ,

ലോകയുടെ യൂണിവേഴ്‌സിലെത്തി 2 മില്യൺ കാഴ്ചക്കാർ ; ഇന്ത്യയിൽ ടീസർ ട്രെൻഡിങ്ങ് 1

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ ടീസർ രണ്ട് മില്യൺ കാഴ്ചക്കരിലേക്ക്. ഇന്ത്യൻ സിനിമകളുടെ ടീസറുകളിൽ യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാം സ്ഥാനവും ലോക സ്വന്തമാക്കി. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സൂപ്പർ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. ലോകമെമ്പാടും ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ച ലോക ചാപ്റ്റർ 1 : ചന്ദ്രയുടെ ട്രെയിലർ ഇന്ത്യയിൽ തന്നെ സിനിമകളുടെ ട്രെയിലർ ട്രെൻഡിങ്ങ് ലിസ്റ്റിലാണ് ഒന്നാം സ്ഥാനം നേടിയത്. ബഹ്‌റൈനിൽ ഒന്നാം സ്ഥാനത്താണ് ടീസർ. ലിസ്റ്റിൽ മൂന്നാം സ്ഥാനത്തും ഓസ്‌ട്രേലിയയിൽ 25ാം സ്ഥാനത്തും ടീസർ ഇടം പിടിച്ചു. ട്രെയിലർ കണ്ട് തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്ന ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.

അതുല്യയുടെ സംസ്കാരം ഇന്ന് വൈകിട്ടോടെ ; ഭർത്താവ് കാണാമറയത്ത്

0

കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ സംസ്കാരം ഇന്ന് വൈകിട്ടോടെ നടക്കും. റീ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ഇന്ന് വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഭർത്താവ് സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ പീഡനമാണ് അതുല്യയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവിൽ നിന്നുള്ള കൊടിയ പീഡനത്തിന്റെ ദൃശ്യങ്ങൾ അതുല്യ ബന്ധുക്കൾക്ക് അയച്ച് നൽകിയതിന് പിന്നാലെയാണ് കിടപ്പ് മുറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഷാർജയിൽ വച്ച് അതുല്യയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നിരുന്നു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നത്. എന്നാൽ മാതാപിതാക്കളുടെ പരാതിയിൽ റീ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കുകയായിരുന്നു.

ദേഹോദ്രവം ഉൾപ്പടെ അതുല്യ നേരിട്ടിരുന്നെന്നും പലതവണ വിവാഹ മോചനത്തിനായി ശ്രമിച്ചിരുന്നെങ്കിലും സതീഷ് സമ്മതിച്ചില്ലെന്നുമാണ് അതുല്യയുടെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണം. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന സതീഷ് ശങ്കർ മദ്യത്തിന് അടിമയാണ്. മദ്യപിച്ച് അതുല്യയെ മർദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ഇതോടെയാണ് അതുല്യ എല്ലാ തെളിവുകളും ഫോണിൽ റെക്കോർഡ് ചെയ്തത്. സതീഷിനെ നാട്ടിലെത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.ഈ മാസം 19ന് പുലർച്ചെയാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷാർജയിൽ ജോലി ചെയ്‌തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. അതുല്യയുടെ മരണത്തിന് പിന്നാലെ സതീശിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 11 വർഷം മുമ്പായിരുന്നു വിവാഹിതരായ സതീഷിന്റേയും അതുല്യയുടേയും ദാമ്പത്യം സുഖകരമായിരുന്നില്ലെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം.

Athulya case

ക്വാൽകോം ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിലേക്ക് ! എത്തുന്നത് എസ്ഡിവികളുമായി ?

0

ന്യൂഡൽഹി: സ്മാർട്ട്‌ ഫോൺ-ചിപ്പ് വ്യവസായത്തിൽ ആഗോള സാങ്കേതിക ഭീമനായ ക്വാൽകോം ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലേക്കു എത്തുമെന്ന് റിപ്പോർട്ട്. വിവിധ കണക്റ്റിവിറ്റി, ടെലിമാറ്റിക്സ്, ഇൻഫോടെയ്ൻമെന്റ് ഫംഗ്ഷനുകൾ എന്നീ സവിശേഷതകളുള്ള സോഫ്റ്റ്‌വെയർ-ഡിഫൈൻഡ് വെഹിക്കിൾസ് (SDV) ആണ് ക്വാൽകോം ഇന്ത്യക്കാർക്കായി അവതരിപ്പിക്കുന്നത്. ഓട്ടോമോട്ടീവ് മേഖലയിൽ ശക്തമായ വളർച്ച ലക്ഷ്യമിട്ടാണ് ക്വാൽകോമിന്റെ നീക്കം.

ആധുനിക കാറുകളിലും ഇരുചക്രവാഹനങ്ങളിലും കോക്ക്പിറ്റ് അനുഭവങ്ങൾ, V2X കണക്റ്റിവിറ്റി, ADAS, സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവ നൽകുന്ന പ്രോസസ്സറുകളുടെ പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ആഗോള ഓട്ടോമോട്ടീവ് വിപണിയിൽ ശ്രദ്ധേയമായ കടന്നുകയറ്റം നടത്താനാണു കമ്പനിയുടെ ഒരുക്കമെന്നു അധികൃതർ പറഞ്ഞു.

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, ക്വാൽകോം ഒരു പ്രാദേശിക സമീപനം സ്വീകരിക്കാനാണ് സാധ്യത. പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ആഗോള പ്ലാറ്റ്‌ഫോമുകൾ പരിഷ്കരിക്കുകയും അതുവഴി ചെലവ് കുറഞ്ഞ വാഹനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Qualcomm Automotive Solutions

റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്

0

കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. ഒരു യുവ ഡോക്ടറുടെ പരാതിയിന്മേൽ കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഐപിസി 376(2)(n) വകുപ്പ് പ്രകാരമാണ് കേസ്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും ആദ്യം കോഴിക്കോടുള്ള ഫ്ലാറ്റിൽ വച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു. പിന്നീട് വിവിധ സ്ഥലങ്ങളിൽ വച്ചും പീഡനം തുടർന്നു. വേടൻ ബന്ധത്തിൽനിന്ന് പിന്മാറുകയും വിവാഹവാഗ്ദാനം ലംഘിക്കുകയും ചെയ്തതോടെയാണ് യുവതി പരാതി നൽകിയത്. വേടന്റെ പിന്മാറ്റം തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്നും സമൂഹത്തിന്റെ പ്രതികരണം ഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.

പൊലീസ് യുവതിയുടെ മൊഴി പരിശോധിച്ചുവരികയാണ്. തുടർനടപടികൾ മൊഴി പരിശോധനയ്ക്ക് ശേഷം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യ ഓഗസ്റ്റ് 1 മുതൽ 25% തീരുവയും പിഴയും നൽകണമെന്ന് ഡൊണാൾഡ് ട്രംപ്

0

വാഷിംഗ്ടൺ: ഓഗസ്റ്റ് 1 മുതൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25% തീരുവയും അധിക പിഴയും ഏർപ്പെടുത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാപാര കരാറുകളിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ട്രംപ് അവകാശപ്പെട്ടു.

ഈ തീരുമാനം ഇന്ത്യ-യു.എസ്. വ്യാപാര ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്നത് വ്യാപാര കമ്മി കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണെന്നും, എന്നാൽ ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വെല്ലുവിളിയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. എന്നാൽ, വ്യാപാര ചർച്ചകൾക്കായി ഉഭയകക്ഷി സമീപനം തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

താഴേക്ക് പോരെന്റെ തങ്കം ! സ്വർണവില വീണ്ടും താഴേക്ക്

0

തിരുവനന്തപുരം: തുടർച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ജൂലൈ 23ന് സ്വർണവില ഒരു പവന് സർവകാല റെക്കോർഡായ 75040ൽ എത്തിയിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ 1840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് സമയപരിധി അവസാനിക്കുന്നതോടെ സ്വർണവിലയിലും ഏകീകരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വർണ നിക്ഷേപകരും ആഭരണ പ്രേമികളും.

സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 9160 രൂപയായിരുന്ന ഒരു ഗ്രാം സ്വർണത്തിന്റെ വില 9150 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി പവൻ സ്വർണം 73280 രൂപയിൽ ആയിരുന്നു വ്യാപാരം നടത്തിയിരുന്നത്. ഇന്ന് ഇത് 73200 ആയി കുറഞ്ഞിട്ടുണ്ട്.

Gold rate decreased

ആ കൂട്ടുകെട്ടിന് വിട, റെനോയും നിസാനും വേർപിരിയുന്നതായി റിപ്പോർട്ടുകൾ

0

ന്യൂഡൽഹി: ജനപ്രിയ വാ​ഹനനിർമ്മാതാക്കളായ റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (RNAIPL) ൽ നിന്നും നിസ്സാൻ വേർപിരിയുന്നു. സംയുക്ത സംരംഭത്തിൽ നിന്നും ജാപ്പനീസ് കമ്പനിയായ നിസ്സാന്റെ ശേഷിക്കുന്ന 51 ശതമാനം ഓഹരികൾ വാങ്ങാൻ ഫ്രഞ്ച് ഓട്ടോമൊബൈൽ കമ്പനിയായ റെനോ ഗ്രൂപ്പിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ നിന്ന് (CCI) അനുമതി ലഭിച്ചു. അങ്ങനെ റെനോ ഈ ഇന്ത്യൻ കമ്പനിയുടെ 100 ശതമാനം ഓഹരി ഉടമയായി മാറും. ഈ വർഷം മാർച്ചിലാണ്, ആർ‌എൻ‌എ‌ഐ‌പി‌എല്ലിലെ നിസ്സാന്റെ 51 ശതമാനം ഓഹരികൾ വാങ്ങുമെന്ന് റെനോ ഗ്രൂപ്പ് പ്രഖ്യാപിച്ചത്.

നിസ്സാൻ മോട്ടോർ കമ്പനി ലിമിറ്റഡിന്റെ കൈവശമുള്ള ഇക്വിറ്റി ഓഹരികൾ പൂർണ്ണമായും പണമടച്ചുള്ള സീറോ-കൂപ്പൺ, നോൺ-കൺവേർട്ടബിൾ, റിഡീം ചെയ്യാവുന്ന പ്രിഫറൻസ് ഓഹരികൾ എന്നിവയാണ് റെനോ ഏറ്റെടുക്കുന്നതെന്ന് സിസിഐ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

nissan and renault set out

അമ്മയുടെ തലപ്പത്ത് ശ്വേത മേനോൻ എത്തുമോ? ജ​ഗദീഷിന്റെ അപ്രതീക്ഷിത നീക്കം ചർച്ചയാകും

0

കൊച്ചി: താര സംഘടന അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നീക്കവുമായി ജഗദീഷെന്ന് സൂചന. അധ്യക്ഷ പദവിയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്ന ജഗദീഷ് മുന്നണിയിൽ വെടിപൊട്ടിച്ചതോടെ ഇത് തിരഞ്ഞെടുപ്പിനേയും ബാധിക്കും. സ്ത്രീകളിൽ ഒരാൾ അദ്ധ്യക്ഷ സ്ഥാനത്ത് എത്തുന്ന കാര്യം പണിഗണിക്കുകയാണെങ്കിൽ പത്രിക പിൻവലിക്കുമെന്നാണ് ജദ​ഗിഷ് അറിയിച്ചിരിക്കുന്നത്. ഇതോടെ അമ്മയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതാ അധ്യക്ഷ വരുമെന്നാണ് സൂചന. മോഹൻലാലും, ഇന്നസെന്റും അടക്കം ഇതുവരെ പുരുഷനിര നിരന്ന അമ്മയിലേക്ക് ആദ്യമായി വനിതാ അം​ഗം അധ്യക്ഷയായി എത്തുകയാണെങ്കിൽ അത് ആരാണെന്ന ചോദ്യവും ഉയരുകയാണ്. വനിതാ പ്രതിനിധി വരട്ടെയെന്ന കാര്യം ജ​ഗദീഷ് മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും പുറത്തുവരുന്ന വിവരത്തിൽ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷിനൊപ്പം ശ്വേതാമേനോനും പത്രിക സമർപ്പിച്ചിട്ടുണ്ട്.

സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും മത്സരിക്കുന്നുണ്ട്. നിലവിൽ അമ്മയിൽ ഒരുവിഭാ​ഗം തമ്മിലുള്ള അടി രൂക്ഷമാകുകയാണ്. അൻസിബ അടക്കമുള്ള താരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചില പുരുഷ അം​ഗങ്ങൾക്കെതിരെ പ്രതികരിച്ചെന്നാണ് സൂചന. സിദ്ദിഖിനെതിരെ ഉയർന്ന മിടു ആരോപണത്തിന് പിന്നാലെ മോഹൻലാൽ അതൃപ്തി പ്രകടമാക്കി സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. മുൻപ് ദിലീപ് വിഷയത്തിൽ അമ്മയിൽ നിന്ന് സ്വയം പിൻമാറിയ ദിലീപ് പിന്നീട് സംഘടനയിലേക്ക് തിരികെയെത്തിയതുമില്ല. സ്ത്രീ പീഡന ആരോപണങ്ങളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലൊക്കേഷനിൽ പല ആവർത്തി തുടർന്നിട്ടും അമ്മ ചെറുവിരൽ അനക്കിയില്ലെന്നായിരുന്നു വനിതാ പ്രവർത്തകരുടെ സംഘടനയായ ഡബ്ള്യു. സി.സി അടക്കം ആരോപണം ഉന്നയിച്ച് രം​ഗത്തെത്തിയത്.

നിലവിൽ അമ്മയുടെ അം​ഗങ്ങൾ രണ്ട് തട്ടിലെന്ന സൂചനയാണ് പുറത്തുവരുന്നത്. അമ്മ അധ്യക്ഷസ്ഥാനത്തേക്ക് ഒരു വനിത എത്തുന്നതിനെ പിന്തുണച്ച് നടനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാർ രംഗത്ത് വന്നിരുന്നു. പുതിയ സാഹചര്യത്തിൽ സ്ത്രീകൾ നയിക്കുന്നത് ഉചിതമെന്ന് ​ഗണേഷ് കുമാറിന്റെ പ്രതികരണമെത്തിയത്. സ്ത്രീവിരുദ്ധ സംഘടനയാണ് അമ്മ എന്ന തരത്തിലുള്ള ചർച്ചകളുണ്ടെങ്കിൽ അത് മാറണമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 31 വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം. അതിനുള്ളിൽ കൂടുതൽ നോമിനേഷനുകൾ എത്തുമെന്നാണ് പ്രതീക്ഷ, മത്സര ചിത്രത്തിൽ അൻസിബ, അടക്കമുള്ളവർ മത്സര ചിത്രത്തിലുണ്ടാകുമെന്നാണ് സൂചനകൾ, നേതൃത്വം വനിതകൾ ഏറ്റെടുക്കണമെന്നും പ്രധാന പദവികളിൽ സ്ത്രീകൾ വരണം. ഇനിയൊരു മാറ്റം വരട്ടെ എന്നാണ് മോഹൻലാൽ ഒഴിയു മ്പോൾ പറഞ്ഞത്. ‘അമ്മ’ എന്ന പേര് അന്വർത്ഥമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ജഗദീഷിനും ശ്വേതാ മേനോനും പുറമേ ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമ നിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിന്റെ പത്രിക തള്ളുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ ഈ ഭാരം ഇറക്കിവക്കുകയാണ് നല്ലതെന്നാണ് ഒരു വിഭാ​ഗം ഉന്നയിക്കുന്നത്. അങ്ങനെയെങ്കിൽ എല്ലാ അം​ഗങ്ങളേയും ഒരേ നിലയ്ക്ക് കൊണ്ടുപോകുന്ന പകരക്കാരൻ ആര് എന്നതും ചോദ്യമാണ്.

AMMA election

റഷ്യയുടെ കിഴക്കൻ തീരത്ത് 8.8 തീവ്രതയുള്ള ഭൂകമ്പം; ജപ്പാൻ, ഹവായ്, അലാസ്ക എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ്

0

റഷ്യയുടെ ദൂരെ കിഴക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് ജപ്പാൻ, ഹവായ്, അലാസ്ക എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം റഷ്യയുടെ കംചാട്ക ഉപദ്വീപിന് സമീപമുള്ള പസഫിക് സമുദ്രത്തിലാണ്. ഇതിന്റെ തീവ്രത കണക്കിലെടുത്ത്, തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത കണക്കാക്കി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാനിലെ കിഴക്കൻ തീരങ്ങളിലും, ഹവായ്, അലാസ്ക എന്നിവിടങ്ങളിലെ തീരദേശ നഗരങ്ങളിലും ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്.

ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ച്, തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉടൻ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. ഹവായിലെ പസഫിക് സുനാമി വാർണിംഗ് സെന്റർ (PTWC) പ്രദേശവാസികൾക്ക് ജാഗ്രത പാലിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

അലാസ്കയിലെ തീരപ്രദേശങ്ങളിലും സമാനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അധികൃതർ ഭൂകമ്പത്തിന്റെ തുടർചലനങ്ങളും സുനാമി സാധ്യതയും നിരീക്ഷിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകയുടെ യൂണിവേഴ്‌സിലെത്തി 1 മില്യൺ കാഴ്ചക്കാർ ; ട്രെയിലർ തരംഗമാകുന്നു

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ ടീസർ ഒരു മില്യൺ കാഴ്ചക്കാരും കടന്ന് മുന്നോട്ട് പോകുന്നു. ലോകമെമ്പാടും ഉള്ള യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇരുപത്തിയഞ്ചാം സ്ഥാനവും ലോക സ്വന്തമാക്കി. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സൂപ്പർ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ട്രെയിലർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. ലോകമെമ്പാടും ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ച ലോക ചാപ്റ്റർ 1 : ചന്ദ്രയുടെ ട്രെയിലർ ഇന്ത്യയിൽ തന്നെ സിനിമകളുടെ ട്രെയിലർ ട്രെൻഡിങ്ങ് ലിസ്റ്റിൽ 15ാം സ്ഥാനം നേടി. ബഹ്‌റൈനിൽ ഒന്നാം സ്ഥാനത്താണ് ട്രെയിലർ.യുഎഇ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തും ഓസ്‌ട്രേലിയയിൽ 25ാം സ്ഥാനത്തും ട്രെയിലർ ഇടം പിടിച്ചു. ട്രെയിലർ കണ്ട് തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്ന ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി.