Home Blog Page 110

കുറ്റം ചെയ്തെങ്കിൽ ശിക്ഷ നേരിടട്ടെ ; സഹോദരനെ തള്ളി പി.കെ ഫിറോസ്

0

കോ​ഴി​ക്കോ​ട്: ലഹരിക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരെ അക്രമിച്ച സഹോദരനെ തള്ളി പി.കെ ഫിറോസ്. സ​ഹോ​ദ​ര​ൻ പി.​കെ ബു​ജൈ​റി​ൻറെ അ​റ​സ്റ്റിലായ സംഭവത്തിൽ താൻ ഒരുതരത്തിലും ഇടപെടില്ലെന്നും പി.കെ ഫിറോസ് പ്രതികരിച്ചു. തെ​റ്റ് ചെ​യ്തെ​ങ്കി​ൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും ഫിറോസ് പ്രതികരിച്ചു.
സ​ഹോ​ദ​ര​ൻ ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​ത്തി​ന് ത​ന്നെ പ​ഴി​ചാ​രുകയാണെന്നും എന്റെ രാഷ്ട്രീയവും സഹോദരന്റെ രാഷ്ട്രീയവും വേറെയാണെന്ന് പി.കെ ഫിറോസ് പ്രതികരിച്ചു.

പോ​ലീ​സ് പി​ടി​കൂ​ടി​യ റി​യാ​സ് സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും ഇ​യാ​ളെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഇ​റ​ക്കി കൊ​ണ്ടു​പോ​യെ​ന്നും പി.​കെ ഫി​റോ​സ് ആ​രോ​പി​ക്കുന്നത്. പോ​ലീ​സി​ൻറെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി, ആ​ക്ര​മി​ച്ചു​വെ​ന്ന​താ​ണ് ചു​മ​ത്തി​യ കു​റ്റം.ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ആ​രും ത​ൻറെ സ​ഹോ​ദ​ര​നെ കാ​ണാ​ൻ പോ​യി​ട്ടി​ല്ല. കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ശി​ക്ഷ ല​ഭി​ക്ക​ണം. കു​ടും​ബ​ത്തി​ലെ ആ​രെ​ങ്കി​ലും ചെ​യ്ത തെ​റ്റു കൊ​ണ്ട് വാ​യ അ​ട​പ്പി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും പി.​കെ. ഫി​റോ​സ് പ്രതികരിച്ചത്.

പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് നിലവിൽ ബുജൈറിനെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന റിയാസ് തൊടുകയിൽ എന്നയാളുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ആണ് ലഹരി ഇടപാടിന് തെളിവായി പോലീസ് പറയുന്നത്. എന്നാൽ റിയാസിനെ പോലീസ് ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. റിയാസിനെ ജാമ്യത്തിലിറക്കാൻ സി പി എം നേതാക്കൾ തന്നെ സ്റ്റേഷനിലെത്തിയിരുന്നുവെന്ന് ഫിറോസ് ആരോപിച്ചു.

p k firoz brother case

റഷ്യയിലെ കുരിൽ ദ്വീപുകൾക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം

0

മോസ്‌കോ:റഷ്യയിലെ കുരിൽ ദ്വീപുകൾക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം. കംചട്കയിലെ മൂന്ന് തീരപ്രദേശങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. പിന്നാലെ സുമാനി സാധ്യതയില്ലെന്ന് കണ്ടെത്തി മുന്നറിയിപ്പ് പൻവലിക്കുകയും ചെയ്തു.
കിഴക്കൻ ഉപദ്വീപായ കംചട്കയ്ക്ക് സമീപമാണ് കുരിൽ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.

സുനാമി സാധ്യതയില്ലെന്നും തിരമാലകളുടെ ഉയരം കുറവാണെന്നും, ദ്വീപവാസികൾ കരയിൽ നിന്ന് മാറണമെന്നും ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടിവിച്ചു. ഭൂകമ്പം 7 തീവ്രതയിൽ ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേയും അറിയിച്ചു. 600 വർഷത്തിനിടെ ആദ്യമായി കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി റഷ്യയുടെ വാർത്താ ഏജൻസിയും ശാസ്ത്രജ്ഞരും ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

കാംചത്ക ഉപദ്വീപിന്റെ തെക്കേ അറ്റത്ത് നിന്നാണ് കുറിൽ ദ്വീപുകൾ വ്യാപിച്ചുകിടക്കുന്നത്. അടുത്ത ഏതാനും ആഴ്ചകളിൽ ഈ മേഖലയിൽ ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് റഷ്യൻ ശാസ്ത്രജ്ഞർ ബുധനാഴ്ച മുന്നറിയിപ്പ് നൽകുന്നത്.

earthquake at russia

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ

0

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകനും രേവതി ശർമ്മയും നായകനും നായികയുമായെത്തുന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകനും നായികയും ചേർന്നുള്ള സെക്കൻഡ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. അഖിൽ അനിൽകുമാറാണ് സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.

അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

ആദ്യ ദിനത്തെക്കാൾ നാലിരട്ടി കളക്ഷനുമായി രണ്ടാം ദിനം; കേരളത്തിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായി “സു ഫ്രം സോ”

0

കേരളത്തിൽ വീണ്ടും ഒരു കന്നഡ ചിത്രം തരംഗമാകുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച “സു ഫ്രം സോ” എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് ആണ് ഇപ്പോൾ കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനത്തിലെ ആദ്യ ഷോ മുതൽ തന്നെ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം, അടുത്തകാലത്ത് പ്രേക്ഷകരുടെ മുന്നിലെത്തിയ ഏറ്റവും മികച്ച കോമഡി എന്റെർറ്റൈനെർ കൂടിയാണ്. ആദ്യ ദിനം ചിത്രത്തിന് ലഭിച്ച ബോക്സ് ഓഫീസ് കളക്ഷന്റെ നാലിരട്ടിയാണ് രണ്ടാം ദിനം ചിത്രത്തിന് കേരളത്തിൽ നിന്നും ലഭിച്ചത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ എത്തിച്ചത്.

ആദ്യ ദിനത്തെക്കാൾ കൂടുതൽ ഷോകളാണ് ചിത്രം രണ്ടാം ദിനം കേരളത്തിൽ കളിച്ചത്. മൂന്നാം ദിനമായ ഞായറാഴ്ചയും വമ്പൻ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അതിഗംഭീരമായാണ് മലയാളം ഭാഷയിൽ ചിത്രം ഡബ്ബ് ചെയ്തിരിക്കുന്നത് എന്നതും ഈ വിജയത്തിൽ നിർണ്ണായകമായിട്ടുണ്ട്. ഒരു മലയാള ചിത്രം കാണുന്ന അതേ ഫീലോടെ ഈ ചിത്രവും ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിക്കുന്നുണ്ടെന്ന് അവരുടെ പ്രതികരണങ്ങൾ പറയുന്നു. ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രം അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ടും സാങ്കേതിക പൂർണ്ണത കൊണ്ടും ഗംഭീര സിനിമാനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

കന്നഡയിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്‌, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ – ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.

കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ സമാപന ചടങ്ങിൽ വളർന്നുവരുന്ന സംരംഭകർക്ക് പിന്തുണയുമായി നിവിൻ പോളി

0

കൊച്ചി, കേരള: കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിന്റെ (KIF) 2025-ലെ സമാപന ചടങ്ങിൽ നടനും നിർമ്മാതാവുമായ നിവിൻ പോളി ഹാക്ക്ജെൻ എഐ ഹാക്കത്തോൺ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും കേരളത്തിലെ അടുത്ത തലമുറ സംരംഭകരെ പിന്തുണയ്ക്കാനുള്ള തൻ്റെ കാഴ്ചപ്പാട് പങ്കുവെക്കുകയും ചെയ്തു.

ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ദേശീയ ഹാക്കത്തോണായ ഹാക്ക്ജെൻ എഐയുടെ വൻവിജയത്തിന് ശേഷം, സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനുള്ള തൻ്റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഹാക്കത്തോൺ ഒരു കൂട്ടായ വിജയമായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞു. ഇത് സാധ്യമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കെഎസ്‌യുഎമ്മിനും (കേരള സ്റ്റാർട്ടപ്പ് മിഷൻ) കേരള ഐടി വകുപ്പിനും ആത്മാർത്ഥമായ നന്ദി അറിയിച്ചു.

സ്റ്റാർട്ടപ്പുകൾ ഉണ്ടാക്കുന്നതിനും പുതിയ ആശയങ്ങളുടെ ഒരു സംസ്കാരം വളർത്തുന്നതിലുമുള്ള തൻ്റെ വ്യക്തിപരമായ താൽപ്പര്യത്തെക്കുറിച്ച് നിവിൻ പോളി സംസാരിച്ചു. അദ്ദേഹം എടുത്തുപറഞ്ഞു: “ആളുകൾ എപ്പോഴും നല്ല മാർക്കുള്ള വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നു, അത് പ്രധാനമാണ്. എന്നാൽ ഏറ്റവും മികച്ച ചിന്തകളുള്ള വിദ്യാർത്ഥികളെ പിന്തുണയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നു. അവർക്കായി നമ്മൾ ഒരിടം ഒരുക്കേണ്ടതുണ്ട്.”

തൻ്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ച് വ്യക്തിപരമായ ഒരു കുറിപ്പിൽ അദ്ദേഹം ഓർമ്മിച്ചു. അക്കാലത്ത് ശ്രീ. ക്രിസ് ഗോപാലകൃഷ്ണൻ ആയിരുന്നു കമ്പനിയുടെ സിഇഒ എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അദ്ദേഹത്തോടൊപ്പം ആദ്യമായി വേദി പങ്കിടാൻ കഴിഞ്ഞതിലുള്ള അതിയായ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യേകിച്ച്, അവരുടെ സംഭാഷണത്തിനിടെ ശ്രീ. ഗോപാലകൃഷ്ണൻ പങ്കുവെച്ച വിലപ്പെട്ട ഉൾക്കാഴ്ചകൾക്കും ഭാവിയിലെ പിന്തുണ വാഗ്ദാനം ചെയ്തതിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

രണ്ടാമതും ദേശീയ പുരസ്‌കാരം; നന്ദി പറഞ്ഞു സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ

0

71 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി തമിഴ് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ. ധനുഷിനെ നായകനാക്കി തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ “വാത്തി” എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് ജി വി പ്രകാശ് കുമാർ അവാർഡ് സ്വന്തമാക്കിയത്. രണ്ടാമത്തെ തവണയാണ് അദ്ദേഹം ദേശീയ പുരസ്‌കാരത്തിന് അർഹനായത്. ഏതാനും വർഷങ്ങൾക്ക് മുൻപ് സൂര്യ നായകനായ സുധ കൊങ്ങര ചിത്രം ‘സൂരറായ് പോട്രൂ’ വിന് പശ്‌ചാത്തല സംഗീതം നൽകിയും അദ്ദേഹം ദേശീയ പുരസ്‍കാരം നേടിയിരുന്നു.

അവാർഡ് നേട്ടത്തിൽ “വാത്തി” ചിത്രവമായി ബന്ധപെട്ടു പ്രവർത്തിച്ച ഏവർക്കും അദ്ദേഹം നന്ദി പറഞ്ഞു. തന്നെ ഈ ചിത്രത്തിലേക്ക് നിർദേശിച്ച ധനുഷ്, തന്നെ ഇതിലേക്ക് തിരഞ്ഞെടുത്ത സംവിധായകൻ വെങ്കി അറ്റ്ലൂരി, ചിത്രത്തിന്റെ നിർമ്മാതാക്കളായ നാഗ വംശി, തിരുവിക്രം, ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച ഗായകർ, വരികൾ എഴുതിയവർ, തന്റെ സൗണ്ട് എൻജിനീയർ ജോസൻ ഉൾപ്പെടെ സംഗീത വിഭാഗത്തിൽ പ്രവർത്തിച്ചവർ എല്ലാവർക്കും ജി വി പ്രകാശ് കുമാർ നന്ദി അറിയിച്ചു.

സിതാര എന്റർടൈൻമെന്റ്, ഫോർച്ചുണ് ഫോർ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ഒരുക്കിയ “വാത്തി” തമിഴിലും തെലുങ്കിലും ആയാണ് ഒരുക്കിയത്. “സർ” എന്ന പേരിലാണ് ചിത്രം തെലുങ്കിൽ പ്രദർശനത്തിന് എത്തിയത്. വമ്പൻ വിജയം നേടിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ZEE WRITERS ROOM ഓഗസ്റ്റ് 3ന് ഗവണ്മെന്റ് ലോ കോളേജ് മറൈൻ ഡ്രൈവിൽ

0

ZEE എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (Z) കേരളത്തിൽ ആദ്യമായി ZEE WRITERS ROOM എന്ന പുതുമയാർന്ന പരിപാടിക്ക് ആരംഭം കുറിക്കുന്നു.കേരളത്തിൽ ZEE5, ZEE കേരളം ചേർന്നാണ് പുതിയ പ്രതിഭകളെ കണ്ടെത്താൻ വേണ്ടി ഓഗസ്റ്റ് 3ന് ഗവണ്മെന്റ് ലോ കോളേജ് മറൈൻ ഡ്രൈവിൽ WRITERS ROOM എന്ന പുതുമയാർന്ന പരിപാടി സംഘടിപ്പിക്കുന്നത്.

“നമ്മുടെ ഭാഷ, നമ്മുടെ കഥകൾ” എന്ന ആശയത്തെ പ്രോഹാത്സാഹിപ്പിക്കാൻ കേരളത്തിലെ യുവ എഴുത്തുകാരുടെ ശബ്ദങ്ങൾക്കും കഥാപാത്രങ്ങൾക്കും ഉള്ള ഒരു വേദിയാണ് ZEE ഒരുക്കുന്ന ഈ WRITERS ROOM. ‘Yours Truly, Z’ എന്ന ആശയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വേണ്ടി ഇന്ത്യയിലെ യുവ എഴുത്തുകാർക്ക് ” ZEE ” നൽകുന്ന ഒരു സുവർണവസരം ആണ് WRITERS ROOM.

ഇന്ത്യ ഒട്ടാകെയുള്ള നല്ല എഴുത്തുകാരെ കണ്ടെത്തുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകി പ്രോഹാത്സാഹിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ZEE എന്റർടെയിൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്-ന്റെ ചീഫ് ക്രിയേറ്റീവ് ഓഫിസർ, രഘവേന്ദ്ര ഹുന്‍സൂര്‍ പറഞ്ഞു.
“Zee WRITERS ROOM” വഴി ഞങ്ങളുടെ ബ്രാൻഡ് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണെന്ന് ZEE എന്റർടെയിൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്-ന്റെ ചീഫ് മാർക്കറ്റിംഗ് ഓഫിസർ കാർത്തിക് മഹാദേവ് കൂട്ടിചേർത്തു.

ലിങ്ക് :https://www.youtube.com/watch?v=auM1jD5OdlI

സൗത്ത് ഇന്ത്യ എപ്പോഴും പുത്തൻ ആശയങ്ങളും കഥകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ മുൻപന്തിയിലാണ് WRITERS ROOM വഴി പുത്തൻ പ്രതിഭകളെ സൃഷ്ട്ടിക്കാനാകുമെന്ന് സൗത്ത് ചീഫ് ക്ലസ്റ്റർ ഓഫീസർ സിജു പ്രഭാകരൻ പറഞ്ഞു.
മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതാൻ കഴിവുള്ള എല്ലാ എഴുത്തുകാർക്കും WRITERS ROOM ഇൽ പങ്കെടുക്കാം.പ്രവേശനം സൗജന്യമാണ്.എന്നാൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.ZeeWritersRoom.com എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു

0

കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് (51) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ‘പ്രകമ്പനം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ വിശ്രമിക്കവെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കി ഹോട്ടൽ മുറി വെക്കേറ്റ് ചെയ്യാനായാനെത്തിയ നവാസിനെ, ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് റൂം ബോയ് അന്വേഷിച്ചപ്പോഴാണ് മുറിയിൽ മരിച്ചുകിടക്കുന്നതായി കണ്ടത്. ഉടൻ പൊലീസ് സ്ഥലത്തെത്തി, മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന് നവാസിന്റെ അടുത്ത സുഹൃത്തും മിമിക്രി കലാകാരനുമായ കെ.എസ്. പ്രസാദ് സ്ഥിരീകരിച്ചു.

ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായി തിരിച്ചുവരവ് നടത്തുകയായിരുന്നു നവാസ്. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ നടൻ അബൂബക്കറിന്റെ മകനായ നവാസിന്റെ ഭാര്യ നടി രഹനയാണ്.

നവാസിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ;അവാർഡ് ജേതാക്കൾ

0

ന്യൂഡൽഹി: 2025-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, മറാഠി, ഗുജറാത്തി, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളും കലാകാരന്മാരും വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി.

മികച്ച ചിത്രം
ഹിന്ദി ചിത്രം 12ത്ത് ഫെയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. വിദ്യാർത്ഥി ജീവിതത്തിന്റെ പ്രചോദനാത്മക കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.

മികച്ച സംവിധാനം
ദി കേരള സ്റ്റോറി (ഹിന്ദി) സംവിധാനം ചെയ്ത സുദീപ്തോ സെൻ മികച്ച സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കി.

മികച്ച നടനും നടിയും

  • ഷാരൂഖ് ഖാൻ (ജവാൻ, ഹിന്ദി), വിക്രാന്ത് മാസി (12ത്ത് ഫെയിൽ, ഹിന്ദി) എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
  • മിസിസ് ചാറ്റർജി വേഴ്സസ് നോർവേ (ഹിന്ദി) എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മലയാള സിനിമയ്ക്ക് അംഗീകാരം
മലയാള ചിത്രങ്ങൾക്കും കലാകാരന്മാർക്കും ഈ വർഷം ശ്രദ്ധേയമായ അംഗീകാരം ലഭിച്ചു:

  • ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിയായി.
  • പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം നേടി.
  • പൂക്കാലം ചിത്രത്തിന്റെ എഡിറ്റിംഗിന് മിഥുൻ മുരളിക്കും, 2018 എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിന് മോഹന്ദാസിനും പുരസ്കാരം ലഭിച്ചു.

മറ്റ് പ്രധാന പുരസ്കാരങ്ങൾ

  • മികച്ച ജനപ്രിയ ചിത്രം: റോക്കി ഔർ റാണി കി പ്രേം കഹാനി (ഹിന്ദി).
  • മികച്ച തമിഴ് ചിത്രം: പാർക്കിംഗ്.
  • മികച്ച തെലുങ്ക് ചിത്രം: ഭഗവന്ദ് കേസരി.
  • മികച്ച കന്നഡ ചിത്രം: കണ്ടീലു- ദി റേ ഓഫ് ഹോപ്പ്.
  • മികച്ച അനിമേഷൻ/വിഷ്വൽ എഫക്ട്സ്: ഹനുമാൻ (തെലുങ്ക്).
  • മികച്ച ഗായകൻ: പിവിഎൻ എസ് രോഹിത് (പ്രേമിസ്തുനാ, ബേബി, തെലുങ്ക്).
  • മികച്ച ഗായിക: ശിൽപ റാവു (ചലിയ, ജവാൻ, ഹിന്ദി).

പ്രത്യേക പരാമർശം
അനിമൽ (ഹിന്ദി) എന്ന ചിത്രത്തിന്റെ റീ-റെക്കോർഡിംഗ് മിക്സറായ എം ആർ രാജാകൃഷ്ണന് പ്രത്യേക പരാമർശം ലഭിച്ചു.

ആർത്തുല്ലസിച്ചു പ്രേക്ഷകർ; കേരളത്തിലും ചിരിയുടെ തരംഗം സൃഷ്ടിച്ച് “സു ഫ്രം സോ”

0

കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിൽ ഹൊറർ- സൂപ്പർ നാച്ചുറൽ ഘടകങ്ങളും ഉണ്ട്. കന്നടയിൽ വമ്പൻ പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെ.പി. തുമിനാട്, ‘സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി’ എന്ന ചിത്രത്തിലൂടെ ഒരു നടനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. ‘സു ഫ്രം സോ’ എന്ന ഈ ചിത്രത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തിരിക്കുന്നു.

ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന് ലഭിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രം കണ്ട ഓരോരുത്തരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആറു ദിവസത്തിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം 1 ലക്ഷത്തിനു മുകളിൽ എന്ന കണക്കിലാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റഴിയുന്നത്. കർണാടകയിൽ വെളുപ്പിനെ മുതൽ ആണ് ചിത്രത്തിന്റെ ഷോകൾ നടക്കുന്നത്. ചിരിക്കൊപ്പം സൂപ്പർ നാച്ചുറൽ ഘടകങ്ങൾ അതിമനോഹരമായാണ് ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നതെന്നും, ഡബ്ബ് ആണെങ്കിലും ഒരു മലയാള ചിത്രം കാണുന്ന അതേ ഫീലോടെ ഈ ചിത്രം ആസ്വദിക്കാൻ സാധിക്കുമെന്നും ചിത്രത്തിന്റെ മലയാളം പതിപ്പ് കണ്ട പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.

സംവിധായകൻ ജെ.പി. തന്നെ നായകനായ ചിത്രത്തിൽ ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നും ആദ്യാവസാനം ചിരിപ്പിക്കുന്നതിനൊപ്പം വളരെ പ്രസക്തമായ ഒരു വിഷയവും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നും പ്രേക്ഷകർ വ്യക്തമാകുന്നു. ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്‌, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ – ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.

ഇനി വേനലവധിയില്ല, മഴയവധി: സ്കൂൾ അവധി മാറ്റത്തിനൊരുങ്ങി സർക്കാർ

0

തിരുവനന്തപരം:സ്‌കൂൾ മധ്യവേനലവധി ഏപ്രിൽ – മെയ് മാസത്തിൽ നിന്നും ജൂൺ- ജൂലൈയിലേക്ക് മാട്ടുന്നതു ചർച്ച ചെയ്തു തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിൽ ജൂൺ- ജൂലൈ ആണ് മഴക്കാലം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാമെന്നും മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?’-എന്നെല്ലാം മന്ത്രി വി ശിവൻകുട്ടി ഫേസ്‌ബുക് കുറിപ്പിൽ പറയുന്നു.

മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.ഈ സാഹചര്യത്തിൽ, സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ് എന്നും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം, രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ സ്കൂൾ സമയം ക്രമീകരിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. സമയം നീട്ടുന്നത് മദ്രസ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

Kerala school vacation changes

ഇറാനിൽ നിന്ന് എണ്ണ വാങ്ങിയതിന് ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം; ഇന്ത്യയോട് പരസ്യമായി ഇടഞ്ഞ് അമേരിക്ക

0

ന്യൂഡൽഹി: ഇറാനിൽ നിന്ന് എണ്ണ വാങ്ങിയതിന് ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം. ഇറാനിയൻ പെട്രോകെമിക്കൽ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന 20 ആഗോള സ്ഥാപനങ്ങൾക്ക് മേൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ഉപരോധ നടപടി. ഇന്ത്യ, തുർക്കി, ഇന്തോനേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ ആസ്ഥാനമായുള്ള കമ്പനികളെ ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ്.

വിദേശത്ത് ഭീകരതയെ പിന്തുണയ്ക്കുന്നതിനും സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്നതിനും ഇറാൻ ഭരണകൂടം ഉപയോഗിക്കുന്ന വരുമാനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇറാനിയൻ എണ്ണയോ പെട്രോകെമിക്കലുകളോ വാങ്ങാൻ തീരുമാനിക്കുന്ന രാജ്യങ്ങൾ യുഎസ് ഉപരോധത്തിന്റെ പരിധിയിൽ വരുമെന്നും കൂടാതെ അമേരിക്കയുമായി വ്യാപാരം നടത്താൻ അവരെ അനുവദിക്കില്ല എന്നും പ്രസ്താവനയിൽ പറയുന്നു.

മുൻകാലങ്ങളിൽ ഈ നിർദേശങ്ങൾ ലംഘിച്ച ഏകദേശം 13 അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഇപ്പോൾ യുഎസ് ഉപരോധപട്ടികയിൽ ഉണ്ട്. 1.3 മില്യൺ ഡോളറിലധികം മൂല്യമുള്ള ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത് വാങ്ങിയ, കാഞ്ചൻ പോളിമേഴ്‌സ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളാണ് യു എസ് ലക്ഷ്യമിടുന്നത്. 22 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത രാംനിക്ലാൽ എസ്. ഗൊസാലിയ & കമ്പനിയും 2024 ജനുവരി മുതൽ 2025 ജനുവരി വരെ ഒന്നിലധികം കമ്പനികളിൽ നിന്ന് 49 ദശലക്ഷം ഡോളറിന്റെ സാധനങ്ങൾ വാങ്ങിയതിന് ജൂപ്പിറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡും ഉപരോധ പട്ടികയിൽ ഉണ്ട്.

ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡും പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡുമാണ് മറ്റ് രണ്ട് സ്ഥാപനങ്ങൾ. കഴിഞ്ഞ വർഷം ഒന്നിലധികം കമ്പനികളുമായി യഥാക്രമം 51 മില്യൺ ഡോളറും 14 മില്യൺ ഡോളറും വിലമതിക്കുന്ന ഇറക്കുമതികൾ നടത്തിയിട്ടുണ്ട്. തിയോഡോർ ഷിപ്പിംഗ് ഉൾപ്പെടെ ഹൊസൈന്റെ ശൃംഖലയിലെ നിരവധി ഷിപ്പിംഗ് കമ്പനികളിൽ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ച ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ പൗരൻ പങ്കജ് നാഗ്ജിഭായ് പട്ടേലിനെ കരിമ്പട്ടികയിൽ പെടുത്തിയതായി പ്രസ്താവനയിൽ പറയുന്നു.

Trump’s decision to impose a 25% additional import duty