
തിരുവനന്തപുരം: തുടർച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ജൂലൈ 23ന് സ്വർണവില ഒരു പവന് സർവകാല റെക്കോർഡായ 75040ൽ എത്തിയിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ 1840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് സമയപരിധി അവസാനിക്കുന്നതോടെ സ്വർണവിലയിലും ഏകീകരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വർണ നിക്ഷേപകരും ആഭരണ പ്രേമികളും.
സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 9160 രൂപയായിരുന്ന ഒരു ഗ്രാം സ്വർണത്തിന്റെ വില 9150 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി പവൻ സ്വർണം 73280 രൂപയിൽ ആയിരുന്നു വ്യാപാരം നടത്തിയിരുന്നത്. ഇന്ന് ഇത് 73200 ആയി കുറഞ്ഞിട്ടുണ്ട്.
Gold rate decreased
