Home Blog Page 106

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക്ക് സ്കൂട്ടറെത്തി

0

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ നിരത്തിലേക്ക്. ഫുൾ ചാ‍ർജ്ജിൽ 100 കിലോമീറ്റ‍ർ പായുന്ന നൈറ്റ് പ്ലസ്. ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സെലോ ഇലക്ട്രിക് ആണ് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്‍ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ മിഡ് അല്ലെങ്കിൽ ഹൈ-റേഞ്ച് സ്‍കൂട്ടറുകളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ സ്‍മാർട്ട് സവിശേഷതകളും കോർത്തിണക്കിയാണ് കമ്പനി നൈറ്റ് പ്ലസ്നെ പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ ബജറ്റിൽ മികച്ച പ്രകടനം. ശരാശരി ഇന്ത്യക്കാരുടെ മനസ്സറിഞ്ഞ സെലോ, ഇന്ത്യൻ വിപണിയിൽ നൈറ്റ് പ്ലസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 59,990 രൂപയായി നിലനിർത്തിയിരിക്കുന്നു.

1.8kWh പോർട്ടബിൾ എൽഎഫ്‍പി ബാറ്ററിയാണ് നൈറ്റ് പ്ലസിന് കരുത്തു പകരുന്നത്. ഫുൾ ചാർജിൽ 100 കിലോമീറ്റ‍ർ പായുന്ന സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 55 കിലോമീറ്ററാണ്. ഹിൽ ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, നീക്കം ചെയ്യാവുന്ന ബാറ്ററി തുടങ്ങിയ സ്‍മാർട്ട് സവിശേഷതകൾ ജെല്ലോ ഇലക്ട്രിക് നൈറ്റ് പ്ലസിൽ നൽകിയിട്ടുണ്ട്. ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഡ്യുവൽ-ടോൺ ഫിനിഷ് എന്നിവയുൾപ്പെടെ 6 ആകർഷകമായ കളർ ഓപ്ഷനുകളിലാണ് സ്‍കൂട്ടർ എത്തുന്നത്.

ev scooter with lowest price

വൈറലായ ‘കണ്ട് കണ്ട്…’ പാട്ടിന് ശേഷം പ്രേക്ഷക മനം കവരാൻ ‘തലവര’യിലെ ‘ഇലകൊഴിയേ…’; ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ

0

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’യിലെ രണ്ടാമത്തെ ഗാനം പുറത്ത്. സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം ഏവരും ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ ‘ഇലകൊഴിയേ…’ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക് കിളി ഈണമിട്ട ഗാനം എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് രാകൂ, ഇസൈ എന്നിവർ ചേർന്നാണ്. ഇതിനകം 15 ലക്ഷത്തോളം കാഴ്ചക്കാരെ നേടിയ ‘കണ്ട് കണ്ട്’ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ ഗാനവും പ്രേക്ഷകമനം കവർന്നിരിക്കുകയാണ്. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

അഖിൽ അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായികയായെത്തുന്നത്. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക – നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

ഷെയിൻ നിഗവും സാക്ഷിയും ഒന്നിക്കുന്ന ‘ഹാൽ’ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്, ചിത്രം സെപ്റ്റംബർ 12ന് തിയേറ്ററുകളിൽ

0

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സിനിമയുടെ മനോഹരമായ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങി. സെപ്റ്റംബർ 12നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. പരസ്പരം പ്രണയിക്കുന്നവരുടെ സ്വപ്നങ്ങളിലെ ദൃശ്യങ്ങൾ പോലൊരു രംഗമാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.

ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പാട്ടും അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധേയമായിരുന്നു. 90 ദിവസമാണ് ഹാലിന്‍റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് ‘ഹാൽ’. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.

ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ഛായാഗ്രഹണം: രവി ചന്ദ്രൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ആർട്ട് ഡയറക്ടർ: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണ, തൻവീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ, സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രൊജക്ട് കോ-ഓ‍ര്‍ഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: വൈശാഖ് വടക്കേ വീടൻ, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.

ഓടടാ ഓട്ടം, വീട്ടിലെത്തിയ കരടിയെ കുരച്ച് ഓടിച്ച് കുഞ്ഞൻ നായ; വൈറലായി വീഡിയോ

0

പപ്പോഴും വളർത്തുനായകൾ മനുഷ്യരെ പലവിധത്തിലുളള അപകടങ്ങളിൽ നിന്നും രക്ഷിക്കാറുണ്ട്. ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നതും ഇത്തരത്തിൽ ഒരു കുഞ്ഞൻ നായ്ക്കുട്ടിയുടെ വീഡിയോ ആണ്.

വീട്ടിൽ കയറിയ കരടിയെ കുരച്ച് ഓടിച്ചു വിടുന്ന നായയാണ് വീഡിയോയിലെ ഹീറോ. സ്‌കൗട്ട് എന്നാണ് പോമറേനിയൻ ഇനത്തിൽപ്പെട്ട ഈ വളർത്തുനായയുടെ പേര്. തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കരടിയുടെ പിന്നാലെ കുരച്ചുകൊണ്ടു ഓടുകയാണ് സ്‌കൗട്ട്.

നായയെ കണ്ട് പേടിച്ച കരടി വീടിനു വെളിയിലേക്ക് ഓടി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും ഇത്രയും അപകടകാരിയായ സന്ദർശകനെ നേരിട്ട സ്‌കൗട്ടിന്റെ ധൈര്യത്തെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. എക്‌സിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇതിനോടകം 5 ലക്ഷത്തിലധികം പേരാണ് കണ്ടത്. സ്വന്തം ജീവൻ കളഞ്ഞും മനുഷ്യനെ രക്ഷിക്കുന്ന മൃഗമാണ് നായകൾ എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചത്.

viral video dog and bear

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’യിലെ ‘പനിമലരേ’ എന്ന റൊമാൻ്റിക് ഗാനം പുറത്തിറങ്ങി

0

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യിലെ ‘പനിമലരേ’ എന്ന മനോഹരഗാനം പുറത്തിറങ്ങി. ദുൽഖറും ഭാഗ്യശ്രീ ബോർസെയും ഒന്നിച്ചുള്ള റൊമാന്റിക് ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഝാനു ചന്റർ ഗാനത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു.

ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസർ ട്രെൻഡിങായി മാറിയിരുന്നു. സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്.

രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് “കാന്ത”.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ – ശബരി.

ഗ്ലോബ് ട്രോട്ടർ’: എസ്എസ്എംബി29-ന്റെ ടൈറ്റിൽ സൂചിപ്പിച്ച് രാജമൗലിയുടെ പോസ്റ്റർ; നവംബർ 2025-ൽ ആദ്യ റിവീൽ

0

ഹൈദരാബാദ്: പ്രശസ്ത സംവിധായകൻ എസ്എസ് രാജമൗലി തന്റെ ഏറ്റവും പുതിയ പ്രോജക്ടായ എസ്എസ്എംബി29-ന്റെ ടീസർ പോസ്റ്റർ പുറത്തിറക്കി. ഇന്ന് (ഓഗസ്റ്റ് 9, 2025) തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്ററിൽ ചിത്രത്തിന്റെ ആദ്യ റിവീൽ 2025 നവംബറിൽ നടക്കുമെന്ന് പ്രഖ്യാപിച്ചു. പോസ്റ്ററിൽ ‘#ഗ്ലോബ് ട്രോട്ടർ’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചിരിക്കുന്നത് ചിത്രത്തിന്റെ ഔദ്യോഗിക പേരായിരിക്കാമെന്നാണ് കരുതുന്നത് , എങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പോസ്റ്ററിന്റെ വിശദാംശങ്ങൾ

പോസ്റ്ററിൽ ഒരു പുരുഷന്റെ നെഞ്ചിന്റെ ക്ലോസപ്പ് ദൃശ്യമാണ് കാണിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഈ കഥാപാത്രത്തിന്റെ കഴുത്തിൽ ഒരു മുത്തുമാലയുണ്ട്, അതിൽ ത്രിശൂലവും നന്ദി (ശിവന്റെ വാഹനം) പ്രതിമയും തൂങ്ങിക്കിടക്കുന്നു. ചർമ്മത്തിൽ രക്തം പുരണ്ടിരിക്കുന്നത് ആക്ഷൻ-ത്രില്ലർ മൂഡ് സൃഷ്ടിക്കുന്നു. താഴെ “# GLOBE TROTTER FIRST REVEAL IN NOVEMBER 2025” എന്ന് എഴുതിയിരിക്കുന്നു.

രാജമൗലിയുടെ പോസ്റ്റ്: “The First Reveal in November 2025… #GlobeTrotter” എന്നാണ് കാപ്ഷൻ.

ഈ പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. മഹേഷ് ബാബുവിന്റെ 50-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള സമ്മാനമായാണ് പലരും ഇതിനെ കാണുന്നത്.

ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങൾ

‘എസ്എസ്എംബി29’ ഒരു ജംഗിൾ അഡ്വഞ്ചർ ത്രില്ലർ ആണെന്നാണ് റിപ്പോർട്ടുകൾ. ഒരു പുരാവസ്തു ഗവേഷകന്റെ സാഹസിക യാത്രയാണ് കഥ, ‘ഇന്ത്യാന ജോൺസ്’ പോലുള്ള ക്ലാസിക് അഡ്വഞ്ചർ ചിത്രങ്ങളുടെ ആവേശവും ത്രില്ലും എസ്പിയോനേജ് ഘടകങ്ങളുമായി സമന്വയിപ്പിക്കുന്നു. 1000 കോടി രൂപയോളം ബജറ്റിൽ നിർമിക്കുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായി 2027, 2029 വർഷങ്ങളിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നതായാണ് റിപോർട്ടുകൾ

പ്രധാന അഭിനേതാക്കൾ:

  • മഹേഷ് ബാബു (നായകൻ)
  • പ്രിയങ്ക ചോപ്ര ജോനസ് (വില്ലൻ വേഷത്തിൽ, റിപ്പോർട്ടുകൾ പ്രകാരം)

സാങ്കേതിക വിദഗ്ധർ:

  • തിരക്കഥ: വിജയേന്ദ്ര പ്രസാദ്
  • സംഗീതം: എംഎം കീരവാണി (ആർആർആർ-ന്റെ ഓസ്കാർ ജേതാവ്)
  • ഛായാഗ്രഹണം: പിഎസ് വിനോദ്

ചിത്രീകരണ പുരോഗതി

ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയിൽ നടക്കുന്നു. രണ്ടാമത്തെ ഷെഡ്യൂളിന് ശേഷം രാജമൗലിയും മഹേഷ് ബാബുവും മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടുത്ത ഷെഡ്യൂൾ വിദേശത്ത്, കെനിയ ഉൾപ്പെടെയുള്ള ലൊക്കേഷനുകളിൽ 2026 മാർച്ചിൽ ആരംഭിക്കും.

ആരാധകരുടെ പ്രതികരണങ്ങൾ

രാജമൗലിയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ആരാധകർ ആവേശഭരിതരായി. എക്സിലെ റിപ്ലൈകളിൽ “Jaathin denguthunnammmmm”, “Orey oreyy oreyyyy” തുടങ്ങിയ കമന്റുകൾ നിറഞ്ഞു. മഹേഷ് ബാബുവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ഈ അപ്ഡേറ്റ് ആരാധകർക്ക് വലിയ സമ്മാനമായി.

‘എസ്എസ്എംബി29’ തെലുങ്ക് സിനിമയുടെ ആഗോള പ്രേക്ഷകർക്ക് മറ്റൊരു വിസ്മയകരമായ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പാരഡൈസ് സെക്കൻഡ് ലുക്ക് പോസ്റ്റർ; 2026 മാർച്ച് റിലീസ്

0

നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ സെക്കൻഡ് പോസ്റ്റർ പുറത്ത്. ജഡൽ എന്ന കഥാപാത്രമായി തീയറ്ററിൽ നിറഞ്ഞാടാൻ തയ്യാറെടുക്കുകയാണ് താരം.

ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിന്റെ ഇടയിലാണ് സെക്കൻഡ് ലുക്കും തരംഗം തീർക്കുന്നത്. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ചിത്രത്തിൽ എത്തുന്നത്. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി എത്തുന്ന ചിത്രത്തിന് മേൽ പ്രതീക്ഷകൾ വാനോളമാണ്. ഫസ്റ്റ് ലുക്കിലൂടെ പ്രതീക്ഷകൾ വർധിച്ചു. സെക്കൻഡ് ലുക്കും പുറത്ത് വന്നതോടെ പ്രേക്ഷകരുടെ ഹൈപ്പ് വർധിച്ചു. ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ഷൂട്ട്‌ തുടരുന്ന ചിത്രം ആക്ഷൻ പീരിയഡ് ഡ്രാമ ജോണറിലാണ് എത്തുന്നത്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ചിത്രം നിർമിക്കുന്നു.

രാഘവ് ജുറൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. അനിരുധ് രാവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സി എച്ച് സായ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിങ്ങും അവിനാഷ് കൊല്ല നിർവഹിക്കുന്നു.

മാർച്ച് 26, 2026ൽ പാരഡൈസ് റിലീസിനെത്തും. എട്ട് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം പുതിയൊരു സിനിമ അനുഭവം പ്രേക്ഷകർക്കായി സമ്മാനിക്കും. പാൻ വേൾഡായി റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയെ ലോക തലത്തിൽ എത്തിക്കും. പി ആർ ഒ – ശബരി

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം കാന്ത; ആദ്യ സിംഗിൾ നാളെ

0

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ ആദ്യ ഗാനം ‘പനിമലരേ’ നാളെ വൈകിട്ട് 4 30ന് പുറത്തിറങ്ങും. ദുൽഖറും ഭാഗ്യശ്രീ ബോർസെയും ഒന്നിച്ചുള്ള റൊമാന്റിക് ഗാനമാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഝാനു ചന്റർ ഗാനത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു.

ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത ടീസർ ട്രെൻഡിങായി മാറിയിരുന്നു. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് “കാന്ത”.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.

ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ ഹീറോയെ അവതരിപ്പിച്ച് ദുൽഖർ; “ലോക – ചാപ്റ്റർ വൺ:ചന്ദ്ര” വരുന്നു

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലൂടെ ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്നു. ദുൽഖർ സൽമാനിലൂടെയാണ് ഈ നേട്ടം കുറിക്കപ്പെടുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസിലൂടെയാണ് ലോക പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സൂപ്പർ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസറും ആദ്യം എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്

ജഡലായി നാനി; പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ; 2026 മാർച്ച് 26 റിലീസ്

0

നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്ത്. ജഡൽ എന്ന കഥാപാത്രമായി തീയറ്ററിൽ നിറഞ്ഞാടാൻ തയ്യാറെടുക്കുകയാണ് താരം.

ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ചിത്രത്തിൽ എത്തുന്നത്. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി എത്തുന്ന ചിത്രത്തിന് മേൽ പ്രതീക്ഷകൾ വാനോളമാണ്. ഫസ്റ്റ് ലുക്കിലൂടെ പ്രതീക്ഷകൾ വർധിച്ചു. ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ഷൂട്ട്‌ തുടരുന്ന ചിത്രം ആക്ഷൻ പീരിയഡ് ഡ്രാമ ജോണറിലാണ് എത്തുന്നത്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ചിത്രം നിർമിക്കുന്നു.

രാഘവ് ജുറൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. അനിരുധ് രാവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സി എച്ച് സായ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിങ്ങും അവിനാഷ് കൊല്ല നിർവഹിക്കുന്നു.

മാർച്ച് 26, 2026ൽ പാരഡൈസ് റിലീസിനെത്തും. എട്ട് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം പുതിയൊരു സിനിമ അനുഭവം പ്രേക്ഷകർക്കായി സമ്മാനിക്കും. പാൻ വേൾഡായി റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയെ ലോക തലത്തിൽ എത്തിക്കും. പി ആർ ഒ – ശബരി

മില്യൺ കാഴ്ചക്കാരുമായി ‘മേനേ പ്യാർ കിയ’ ടീസർ

0

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ ടീസർ ട്രെൻഡിങ്ങ്. ടീസർ ഇറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ ഒരു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നു.

ആക്ഷൻ, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലർ ഘടകങ്ങൾ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ഫീലാണ് ടീസർ സമ്മാനിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദ്യകരമാകുന്ന ഒരു ഫെസ്റ്റിവൽ ചിത്രം തന്നെയായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ.

“മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണിത്. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്പിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകനായ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സൺ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ, ഡിഐ- ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്സ്, വിതരണം- സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പിആർഒ-എ എസ് ദിനേശ്,ശബരി.

ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണം; ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി

0

തിരുവനന്തപുരം: ഒഡീഷയിൽ കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റ സംഭവത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരണം. ആട്ടിൻതോലിട്ട ചെന്നായ്ക്കളെ ഇനിയെങ്കിലും സൂക്ഷിക്കണമെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട്. ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു. അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ക്രൂരമായ ആക്രമണം നടത്തിയത് വ്യാഴായ്ച രാത്രിയോടെയാണ്. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേൽ, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി. ജോജോ എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ വാഹനം തടയുകയും തല്ലിപ്പൊട്ടിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

മലയാളി കന്യാസ്ത്രീകളെ മതപരിവർത്തന ആരോപണത്തിൽ ജയിലിലടച്ചത് വിവാദമായതിന് പിന്നാലെയാണ് അടുത്ത ദാരുണ സംഭവവവും അരങ്ങേറിയത്. ഒരു മതവിശ്വാസിയുടെ ചരമവാർഷിക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ച് രാത്രി 9 മണിയോടെ മടങ്ങാനിരുന്ന സംഘത്തെ, ആളൊഴിഞ്ഞ പ്രദേശത്ത് 70-ലധികം ബജ്‌റംഗ് ദൾ സംഘം തടഞ്ഞ് ആക്രമണം അഴിച്ചു വിടുകയായിരുന്നു. സംഭവത്തിൽ ബജറം​ഗ് ദൾ പ്രവർത്തകർക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.

കേരളത്തിൽ ക്രിസ്തീയ സംഘടനകൾ ബി.ജെ.പിക്കെതിരെ കടുത്ത പ്രതിഷേധവുമായി രം​ഗത്തെത്തി. ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് ക്രിസ്തുമത വിശ്വാസികൾക്കെതിരെ 845 ലധികം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചു.

v sivankutty about Nuns and priests attacked in north