2025ലെ ഓണക്കിറ്റിൽ എന്തെല്ലാം ഉണ്ടാകും?

തിരുവനന്തപുരം ∙ ഓണക്കാലത്ത് മഞ്ഞകാർഡ് (AAY) കൈവശമുള്ള കുടുംബങ്ങൾക്കും, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബർ 4-ന് അവസാനിക്കും.

ഓണക്കിറ്റിലെ സാധനങ്ങളും അളവും

ക്ലോത്ത് ബാഗിൽ പായ്ക്ക് ചെയ്ത 14 അവശ്യവസ്തുക്കൾ —

  1. പഞ്ചസാര – 1 കി.ഗ്രാം
  2. ഉപ്പ് – 1 കി.ഗ്രാം
  3. വെളിച്ചെണ്ണ – 500 മില്ലി
  4. തുവരപരിപ്പ് – 250 ഗ്രാം
  5. ചെറുപയർ പരിപ്പ് – 250 ഗ്രാം
  6. വൻപയർ – 250 ഗ്രാം
  7. ശബരി തേയില – 250 ഗ്രാം
  8. പായസം മിക്സ് – 200 ഗ്രാം
  9. മല്ലിപ്പൊടി – 100 ഗ്രാം
  10. മഞ്ഞൾപൊടി – 100 ഗ്രാം
  11. സാമ്പാർ പൊടി – 100 ഗ്രാം
  12. മുളക് പൊടി – 100 ഗ്രാം
  13. നെയ്യ് (മിൽമ) – 50 മില്ലി
  14. കശുവണ്ടി – 50 ഗ്രാം

By admin