Home Blog Page 100

‘മേനേ പ്യാർ കിയ’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, റിലീസ് ഓഗസ്റ്റ് 29 ന്

0

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദീൻ രചിച്ചു സംവിധാനം ചെയ്ത ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ടിക്കറ്റ് ന്യൂ, ബുക്ക് മൈ ഷോ, പേ ടിഎം, ഡിസ്ട്രിക്റ്റ് എന്നീ ഓൺലൈൻ ടിക്കറ്റു ബുക്കിംഗ് ആപ്പുകൾ വഴി ചിത്രത്തിന്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ആക്ഷൻ, കോമഡി, പ്രണയം, ഡ്രാമ, ത്രില്ലർ ഘടകങ്ങൾ എന്നിവ കൃത്യമായി കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന ഫീലാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. റൊമാന്റിക് ട്രാക്കിലൂടെ ആരംഭിച്ചു ത്രില്ലർ പശ്ചാത്തലത്തിലേക്കെത്തുന്ന ചിത്രമാണിതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ഏറെ രസിപ്പിക്കുന്ന ഒരു ഫെസ്റ്റിവൽ എന്റർടൈനറായി ചിത്രം മാറുമെന്ന പ്രതീക്ഷയാണ് ടീസറും, ഇതിനോടകം പുറത്തു വന്ന ഗാനങ്ങളും സമ്മാനിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ “ജൂൺ പോയാൽ ജൂലൈ” എന്ന ഗാനവും “മനോഹരി” എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

“മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണിത്. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ബിബിൻ പെരുമ്പിള്ളി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകനായ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സൺ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ, ഡിഐ- ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്സ്, വിതരണം- സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ്, പിആർഒ-എ എസ് ദിനേശ്,ശബരി.

maine pyar kiya malayalam movie booking open

രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ ബുള്ളറ്റ് പുറത്തിറക്കി ആശുപത്രി അധികൃതർ

0

കൊച്ചി: പ്രശസ്ത നടൻ രാജേഷ് കേശവ് (47) ഞായറാഴ്ച രാത്രി നഗരത്തിലെ ഒരു ഹോട്ടലിൽ കുഴഞ്ഞുവീണതിനെ തുടർന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അടിയന്തര വിഭാഗത്തിലെത്തിച്ച അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു,

തുടർന്ന് കാത്ത് ലാബിലേക്ക് മാറ്റിയ അദ്ദേഹത്തിന് അടിയന്തര ആൻജിയോപ്ലാസ്റ്റി നടത്തി. ആദ്യം വളരെ കുറഞ്ഞിരുന്ന രക്തസമ്മർദ്ദം ഇപ്പോൾ സ്ഥിരപ്പെട്ടു, കൂടാതെ രക്തസമ്മർദ്ദം പിന്തുണയ്ക്കുന്ന മരുന്നുകളുടെ അളവ് ക്രമേണ കുറയ്ക്കുന്നു. ദീർഘനേരമുള്ള ഹൃദയാഘാതം കാരണം മിതമായ ഹൈപ്പോക്സിക് പരിക്ക് ഉണ്ടായിട്ടുണ്ട്.

ന്യൂറോ വിഭാഗം അദ്ദേഹത്തിന്റെ ന്യൂറോളജിക്കൽ വീണ്ടെടുക്കൽ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്, കൂടാതെ പ്രോത്സാഹജനകമായ പുരോഗതി ദൃശ്യമാകുന്നു. നിലവിൽ അദ്ദേഹം ഐസിയുവിൽ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ടിന് കീഴിലാണ്. അവസ്ഥ ഗുരുതരമാണെങ്കിലും ക്രമേണ മെച്ചപ്പെടുന്നു, ഒപ്പം വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ടീം ചികിത്സയിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു.

ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. നടന്റെ ആരാധകർക്കിടയിൽ ആശങ്കയുണ്ടെങ്കിലും, പുരോഗതി പ്രതീക്ഷ നൽകുന്നതാണ്.

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

0

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം കോടതി വിശദമായ വാദം കേൾക്കും. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിലാണ് നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നത്. നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചിയിൽ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്നാണ് കേസ്. മർദ്ദിച്ച സംഘത്തിൽ നടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസിൽ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം 24നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കൊച്ചിയിലെ ബാറിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഐടി ജീവനക്കാരനെ ഒരു സംഘം ആളുകൾ വാഹനത്തിലെത്തി തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചത്. പൊലീസ് അന്വേഷണം ഊർജിതമാക്കിയ ഘട്ടത്തിലാണ് അറസ്റ്റ് തടഞ്ഞുള്ള കോടതി വിധി നടി നേടിയെടുത്തത്.

IT employee kidnapping incident; High Court stays arrest of actress Lakshmi Menon

സി പി എമ്മും ബി ജെ പിയും സൂക്ഷിക്കണം: ഞെട്ടിക്കുന്ന വാർത്ത ഉടൻ വരുമെന്ന് പ്രതിപക്ഷ നേതാവ്

0

കൊച്ചി. ഞെട്ടിപ്പിക്കുന്ന വാർത്ത വരുമെന്ന മുന്നറിയിപ്പുമായി വീണ്ടും വി ഡി സതീശൻ. സി പി എമ്മും ബി ജെ പിയും സൂക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം ആയി മുന്നറിയിപ്പ് തുടരുന്നുണ്ടെങ്കിലും എന്താണ് സംഭവം എന്നും ആരെയാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയെ നേരിടാൻ തന്നെയാണ് ഏറെ സമയവും ഉപയോഗപ്പെടുത്തിയത്. തന്നോടുള്ള മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു വിരൽ എന്റെ നേർക്ക് നീട്ടുമ്പോൾ ബാക്കി 4 വിരലും മുഖ്യമന്ത്രിക്ക് നേരെയാണ്. രാഹുൽ വിഷയത്തിൽ ഒരു പാർട്ടിക്ക് എടുക്കാൻ പറ്റുന്ന എല്ലാ നടപടിയും രാഹുലിനെതിരെ എടുത്തു.
ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രണ്ട് പേർ മന്ത്രിമാരായി മന്ത്രിസഭയിലുണ്ട്.
മുഖ്യമന്ത്രിയുടെ സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി വൈകിട്ട് എവിടെയാണ് പോയിരുന്നത് ? മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഏർപ്പാട് മുഴുവൻ. സിപിഎമ്മിലെ ഏറ്റവും ഉന്നത നേതാവ് സംരക്ഷിക്കപ്പെട്ട് മുഖ്യമന്ത്രിയുടെ കൂടെയുണ്ട്.

പാർട്ടി കോടതിയാണ് ആ കേസ് അന്വേഷിച്ചത്. അദ്ദേഹത്തിന് ഇപ്പോൾ നിയമസഭയിൽ കൈപൊക്കുന്ന ഒരു എം എൽ എ പീഡനക്കേസിലെ പ്രതിയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കേസ് എന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്.
ലൈംഗിക ആരോപണം ഉയർന്നവരെ സംരക്ഷിച്ച ഇതുപോലെ ഒരു നേതാവ് വേറെ ഉണ്ടാകില്ല. മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട. ഒന്ന് പോയി കണ്ണാടി നോക്കിയാൽ മതിയെന്നും പ്രതിപക്ഷ നേനേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അയ്യപ്പ ഭക്തി കണ്ടപ്പോൾ എനിക്കും അയ്യപ്പഭക്തി കൂടിയെന്ന് സതീശൻ പരിഹസിച്ചു. സംഘപരിവാറിനെ താലോലിക്കാനും ഭൂരിപക്ഷ വർഗീയതയെ വളർത്തിയെടുക്കാനുമുള്ള നയമാണിത്. 2018 ലെ സംഭവ വികാസങ്ങൾ ആർക്കും മറക്കാൻ കഴിയില്ലല്ലോെയെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

CPM and BJP should be careful: Shocking news coming soon, says opposition leader vd satheesan

ജമ്മുവിൽ കനത്ത മഴയും വെള്ളപ്പൊക്കവും; മരണം 36 കവിഞ്ഞു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

0

ശ്രീന​ഗർ: ജമ്മു കാശ്മീരിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും പ്രളയത്തിലും കനത്ത നാശനഷ്ടം. നദികൾ കരകവിഞ്ഞൊഴുകിയതോടെ പീർഖോ, നിക്കി താവി മേഖലകൾ പൂർണമായി വെള്ളക്കെട്ടിലായി. നാശത്തിന്റെ കണക്കെടുപ്പ് രേഖപ്പെടുത്താൻ ജമ്മു കാശ്മീർ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയുണ്ടായ മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 38 കഴിഞ്ഞു. താവി നദി കരകവിഞ്ഞൊഴുകിയതോടെ പ്രദേശമാകെ വെള്ളക്കെട്ടിലായി. ജലനിരപ്പ് കുറയാത്തതും അപകടസാധ്യത ഉയർത്തുകയാണ്. കേന്ദ്ര സേനയുടെ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. സൈന്യവും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും ഒരുമിച്ച് വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് 5,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ജമ്മുവിലെ സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. കശ്മീർ താഴ്‌വരയിലെ ശ്രീനഗർ, പുൽവാമ, ഷോപ്പിയാൻ, കുൽഗാം, അനന്ത്‌നാഗ് മേഖലയിലും മഴക്കെടുതി ബാധിച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്. മൊബൈൽ ഇന്റർനെറ്റ്, കോളിംഗ്, ഫൈബർ സേവനങ്ങൾ പുനഃസ്ഥാപിച്ചു. കനത്ത മഴമൂലം നിർത്തിവച്ചിരുന്ന ജമ്മുവിനും പത്താൻകോട്ടിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു. വൈഷ്ണവോ ദേവി ക്ഷേത്ര പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ​ഗതാ​ഗതം പൂർണമായി തടസ്സപ്പെട്ടു. കല്ലും മണ്ണും അടിഞ്ഞ് പാത സഞ്ചാരയോ​ഗ്യമല്ലാത്ത സ്ഥിതിയാണ്.

jammu kashmir flash flood update

കെ. ടി. കുഞ്ഞുമോനെ ആദരിച്ചു

0

തെന്നിന്ത്യൻ സിനിമയിലെ സീനിയർ ചലച്ചിത്ര വിതരണക്കാരനും (രചനാ പിക്ചേഴ്സ് ), നിർമ്മാതാവുമായ ( ജെൻറിൽമാൻ ഫിലിംസ് ഇൻ്റർനാഷണൽ) ശ്രീ. കെ. ടി. കുഞ്ഞുമോൻ അവർകളെ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ആദരിച്ചു. എറണാകുളം അബാദ് പ്ലാസയിൽ വെച്ചു ഇന്നു നടന്ന ചേംബറിൻ്റെ 71 – മത് വാർഷിക പൊതുയോഗത്തിൽ വെച്ച് കുഞ്ഞുമോനെ ഭാരവാഹികൾ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.

വിനായക ചതുർത്ഥി ആശംസകളോടെ വിശാലിൻ്റെ ‘ മകുടം ‘ ഫസ്റ്റ് ലുക്ക് എത്തി!

0

തെന്നിന്ത്യൻ മുൻ നിര  നായക താരം വിശാൽ    നായകനാവുന്ന പുതിയ സിനിമയായ ‘ മകുട ‘ ത്തിൻ്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു . വിശാൽ വൃദ്ധൻ്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ നിൽക്കുന്ന പോസ്റ്ററാണ് വിനായക ചതുർത്ഥി ആശംസകൾ നേർന്നു കൊണ്ട് അണിയറക്കാർ പുറത്തു വിട്ടത് . കഴിഞ്ഞ ദിവസം പുറത്തു വിട്ട , തുറമുഖ പശ്ചാത്തലത്തിൽ വിശാൽ തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ ടീസർ മില്യനിൽ പരം കാഴ്ചക്കാരെ ആകർഷിച്ച് മുന്നേറുന്നു എന്നത് ശ്രദ്ധേയമാണ് . 

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിശാൽ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരവ് നടത്തുന്നതിൻ്റെ ദൃഷ്ടാന്തമാണ് ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും. വിശാലിൻ്റെ ‘ പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ‘ ആയിരിക്കും ‘ മകുടം ‘.

 തെന്നിന്ത്യയിലെ മുൻ നിര നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ‘ സൂപ്പർ ഗുഡ് ഫിലിംസ് ‘ നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും. തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. തമിഴ് – തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവി അരസാണ് രചനയും സംവിധാനവും. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ‘ മകുട ‘ ത്തിൻ്റെ ആദ്യഘട്ട ചിതരീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി ധൃതഗതിയിൽ പുരോഗമിക്കുന്നു. 

സി.കെ.അജയ് കുമാർ, പി ആർ ഓ

തൊട്ടതെല്ലാം പൊന്നാക്കിയ മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട്; ഹൃദയപൂർവ്വം ട്രെയിലർ പുറത്തിറങ്ങി

0

ഹൈലൈറ്റുകൾ:

കോമഡിയും റൊമാൻസും കലർത്തിയ കഥപറച്ചിൽ സംവിധായകന്റെ മികവ് വീണ്ടും ഉറപ്പുനൽകുന്നു.

ഹൃദയപൂർവ്വം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.

ഓഗസ്റ്റ് 28-ന് ചിത്രം തിയേറ്ററുകളിലെത്തും.

സത്യൻ അന്തിക്കാട് സിനിമകളുടെ സവിശേഷതയായ ഒട്ടനവധി കഥാപാത്രങ്ങളും അവരുടെ തമ്മിലുള്ള രസതന്ത്രവും ട്രെയിലറിൽ തന്നെ തെളിഞ്ഞു.

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം മലയാള സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ട്രെയിലർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ആവേശകരമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

പ്രേക്ഷകർക്ക് ഏറെ അടുപ്പമുള്ള ജീവിതസന്ദർഭങ്ങളും മനോഹരമായ കഥാപാത്രങ്ങളും സിനിമയിൽ പ്രതീക്ഷിക്കാമെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, ഹൃദയപൂർവ്വം വലിയ ഹിറ്റാവുമെന്നാണു ആരാധകരുടെ വിശ്വാസം.

’മിറൈ’ സെപ്റ്റംബർ 12 ന് റിലീസ്

0

സൂപ്പർ ഹീറോ തേജ സജ്ജ യുടെ ‘മിറൈ’ സെപ്റ്റംബർ 12 ന് റിലീസ് ആവുന്നു. ഓഗസ്റ് 28 ന് ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിടും. സുജിത് കുമാർ കൊള്ളി, വിവേക് കുച്ചിഭോട്ല, കൃതി പ്രസാദ്, ടി ജി വിശ്വ പ്രസാദ്, ഗൗതം റെഡ്‌ഡി എന്നിവർ ചേർന്ന് ‘പീപ്പിൾ മീഡിയ ഫാക്ടറി’ യുടെ ബാനറിൽ നിർമിക്കുന്ന സിനിമയാണ് ‘മിറൈ’. സെപ്റ്റംബർ 12 ന് തന്നെ 8 ഭാഷകളിൽ ആയി 2D , 3D റിലീസും ഉണ്ടായിരിക്കുന്നതാണ്.

സൂപ്പർ ഹീറോ യോദ്ധാവായി സിനിമ ആസ്വാദകരെയും ആരാധകരെയും വിസ്മയിപ്പിക്കാൻ തയ്യാറായി നിൽക്കുന്ന തേജ സജ്ജയുടെ ഈ ധീര കഥാപാത്രത്തിന് മേലുള്ള പ്രതീക്ഷകൾ ചെറുതൊന്നും അല്ല. ഈ പാൻ ഇന്ത്യൻ സൂപ്പർഹീറോ ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് ഖട്ടമാനേനി ആണ്. സംവിധായകൻ തന്നെ ആണ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. പീപ്പിൾ മീഡിയ ഫാക്ടറി യുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ഇറങ്ങിയ ടീസർ ഉം, ‘Vibe Undi ‘ എന്ന ഗാനവും ആരാധകർക്കിടയിൽ തരംഗമാണ്.

റിഥിക നായക് നായിക .ശ്രിയ സരൺ, ജയറാം, ജഗപതി ബാബു എന്നിവരും പ്രധാന റോളുകളിൽ വരുന്നുണ്ട്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗൗര ഹരി ആണ്. മണിബാബു കരണം ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

ആർട്ട് ഡയറക്ടർ: ശ്രീ നാഗേന്ദ്ര തങ്കള
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുജിത് കുമാർ കൊള്ളി
പി.ആർ.ഒ : ശബരി
മാർക്കറ്റിംഗ് : ഹാഷ്ടാഗ് മീഡിയ

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ടീസർ നാളെ

0

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ആദ്യ ടീസർ നാളെ പുറത്തു വരും. അഗസ്റ് 27 , ബുധനാഴ്ച രാവിലെ 11.30 നാണു ടീസർ റിലീസ് ചെയ്യുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് ഈ ഹൊറർ ത്രില്ലറിൻ്റെ തിരക്കഥ രചിച്ചത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ ഒന്നും വലിയ പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’.

‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. ഭ്രമയുഗത്തിന് ശേഷം ഇന്ത്യൻ ഹൊറർ ചിത്രങ്ങൾക്ക് ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ ഉതകുന്ന തരത്തിലാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ – രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 28 ന്

0

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതലാണ് ഓൺലൈൻ വഴി ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, ഡിസ്ട്രിക്റ്റ് തുടങ്ങിയ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണ്. ബുക്കിംഗ് ഓപ്പൺ ആയ നിമിഷം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് അഡ്വാൻസ് ബുക്കിങ്ങിനു ലഭിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. ഓഗസ്റ്റ് 28 ന് രാവിലെ 9.30 മുതലാണ് ചിത്രത്തിൻ്റെ ഷോകൾ ആരംഭിക്കുക. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഏതാനും ദിവസങ്ങൾക്ക് മുൻപ് സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്ന സൂചനയാണ് ഇന്നലെ പുറത്തു വന്ന ട്രെയ്‌ലർ നൽകിയത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച ട്രെയ്‌ലർ, ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സൂചന നൽകി. ഇതിനോടകം 26 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ട്രെയ്‌ലർ യൂട്യൂബിൽ നിന്ന് മാത്രം നേടിയത്. വമ്പൻ പ്രേക്ഷക പ്രശംസയും കയ്യടിയുമാണ് ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ നിന്ന് നേടുന്നത്. മലയാള സിനിമയുടെ ലെവൽ മാറ്റും ഈ ചിത്രം എന്ന പ്രതീക്ഷയാണ് ട്രെയ്‌ലർ കണ്ട പ്രേക്ഷകർ പങ്ക് വെക്കുന്നത്.

സൂപ്പർഹീറോ ആയ “ചന്ദ്ര” എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ “സണ്ണി” എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.

കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത് വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിന് എത്തും.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്,

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ 5-ന്

0

കോഴിക്കോട്: കാപ്പാട് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നാം തിയതിയും, നബിദിനം സെപ്റ്റംബർ അഞ്ചിന് (വെള്ളിയാഴ്ച) ആയിരിക്കുമെന്നും പ്രമുഖ ഖാസിമാര്‍ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.