HomeEntertainmentഅർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതലിൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതലിൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

കണ്ണൂർ: കഴിഞ്ഞ 7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAPPA – Kerala Anti-Social Activities (Prevention) Act) ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ അംഗീകരിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ഉത്തരവിറക്കിയത്.

അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും, നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് നടപടി.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ അർജുൻ ആയങ്കിയെ കരുതൽ തടങ്കലിനായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular