പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ജനനായകൻ ആഗസ്റ്റ് 21 മുതൽ സീ5-ൽ സ്ട്രീമിങ് ആരംഭിക്കും.എച്ച്. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ ചിത്രം തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ZEE5-ൽ പ്രീമിയർ ചെയ്യും.
‘ജനനായകൻ’, അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന വെട്രി കൊണ്ടാൻ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്. ശക്തരായ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിലൂടെ അവൻ ജനങ്ങളുടെ നായകനായും പ്രതീക്ഷയുടെ പ്രതീകമായും വളരുന്നു. ആക്ഷനും വൈകാരിക മുഹൂർത്തങ്ങൾക്കും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നാസർ, നരേൻ എന്നിവരടങ്ങുന്ന വലിയ താരനിര തന്നെയുണ്ട്.
നീതിക്കായി നിലകൊള്ളുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ആക്ഷൻ എന്റർടെയ്‌നർ സമ്മാനിക്കുന്നു.സി. ജോസഫ് വിജയിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ‘ജനനായകൻ’. രാഷ്ട്രീയ പ്രവേശത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ റിലീസും വെള്ളിത്തിരയിലെ അവസാന ചിത്രവുമാണിത്.വിജയിനെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന ആരാധകർക്ക് ‘ജനനായകൻ’ വലിയ വൈകാരിക പ്രാധാന്യമുള്ള ചിത്രമാണ്.
വിജയുടെ അവസാന ഫീച്ചർ ഫിലിം എന്ന നിലയിൽ, തമിഴ് സിനിമയിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണിത്.തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിൽ ZEE5-ൽ ഈ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ജനനായകൻ ഓഗസ്റ്റ് 21 മുതൽ തമിഴ് ZEE5-ൽ എക്സ്ക്ലൂസീവായി പ്രീമിയർ ചെയ്യും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലും ചിത്രം ലഭ്യമാകും.


