HomeNewsകുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കൊച്ചി: കേരളത്തെ നടുക്കിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാനേതാവുമായ മരട് അനീഷ് പോലീസ് പിടിയിൽ. കേരള അസോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ – KAAPA) പ്രകാരമാണ് മരട് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു വർഷത്തേക്ക് കരുതൽ തടങ്കൽ ചുമത്തിയ അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ മാസം ഏലൂരിൽ ഇരുചക്രവാഹനത്തിലെത്തി ഒരാളെ വധഭീഷണി നടത്തിയ കേസിൽ അനീഷിനെതിരെ മരട് പോലീസ് കേസ് എടുത്തിരുന്നു. ഈ കേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെ ഇയാൾ കർണാടകയിലെ മൈസൂരിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

മറ്റൊരു കേസിന്റെ ചോദ്യം ചെയ്യലിനായി ഇയാളെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം മരട് പോലീസ് എത്തി രഹസ്യമായി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി അമ്പതിലധികം ക്രിമിനൽ കേസുകളിലെ പ്രതിയാണ് മരട് അനീഷ്. അടുത്തിടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ നാലെണ്ണവും വധശ്രമത്തിനാണ്.

RELATED ARTICLES
- Advertisment -

Most Popular