HomeEntertainmentതാലി ഇല്ല, അച്ഛന്റെ വീട്ടിലുണ്ട്' എന്ന് ചിത്രങ്ങളിലൂടെ മേഘ, വിവാദങ്ങൾക്ക് ശേഷം ആദ്യ പോസ്റ്റ് പങ്കുവെച്ച്...

താലി ഇല്ല, അച്ഛന്റെ വീട്ടിലുണ്ട്’ എന്ന് ചിത്രങ്ങളിലൂടെ മേഘ, വിവാദങ്ങൾക്ക് ശേഷം ആദ്യ പോസ്റ്റ് പങ്കുവെച്ച് താരം

ഭർത്താവും ജനപ്രിയ സോഷ്യൽ മീഡിയ താരവുമായ അഖിൽ എൻ.ആർ.ഡിയുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങൾക്കും റൂമറുകൾക്കും മറുപടിയുമായി ഭാര്യ മേഘ നായർ. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ഒളിച്ചോടിപ്പോയി എന്ന തരത്തിലുള്ള പരിഹാസങ്ങൾക്കും കിസുകിസുപ്പുകൾക്കും മറുപടിയെന്നോണം താൻ ഇപ്പോൾ ചെങ്ങന്നൂരിലെ സ്വന്തം അച്ഛന്റെ വീട്ടിലാണ് ഉള്ളതെന്ന് മേഘ വ്യക്തമാക്കി.

‘At my father’s 🏠 home @ chengannoor’ എന്ന അടിക്കുറിപ്പോടെയാണ് മേഘ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താൻ മറ്റാരുടെയെങ്കിലും കൂടെ പോയി എന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ തെറ്റാണെന്ന് പറയാതെ പറയുകയാണ് ഈ ചിത്രങ്ങളിലൂടെയെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയരായ അഖിലും മേഘയും 2024-ലാണ് വിവാഹിതരായത്. എന്നാൽ അടുത്തിടെയായി ഇരുവരുടെയും വേർപിരിയലുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിലവിലെ വിഷയങ്ങളിൽ അഖിലും പുതിയ വീഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്.

Akhil nrd’s wife Megha Nair Responds to Rumors

RELATED ARTICLES
- Advertisment -

Most Popular