ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യയ്ക്ക് സ്വർണം. വനിതാ 45-48 കിലോഗ്രാം ഫൈനലിൽ അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം ആണ് രാജ്യത്തിന് വേണ്ടി സ്വർണം നേടിയത്. നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ തോൽപിച്ചാണ് മേരികോം വിജയം സ്വന്തമാക്കിയത്.
മേരികോമിനു പുറമേ അഞ്ച് ഇന്ത്യൻ താരങ്ങൾ കൂടി ബോക്സിംഗിൽ ഇന്ന് ഫൈനലിന് ഇറങ്ങുന്നുണ്ട്. പുരുഷ വിഭാഗം 46-49 വിഭാഗത്തിൽ അമിത്, 52 കിലോഗ്രാമിൽ ഗൗരവ് സോളങ്കി, 60 കിലോഗ്രാം വിഭാഗത്തിൽ മനീഷ് കൗശിക്, 75 കിലോഗ്രാമിൽ വികാസ് കൃഷാൻ, 91+ വിഭാഗത്തിൽ സതീഷ് കുമാർ എന്നിവരാണ് ഇന്ത്യൻ പ്രതീക്ഷകളുമായി ഇന്ന് ഫൈനലിനിറങ്ങുന്നത്.

