ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസിന്റെ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യം പുറത്ത്. സെമിയിൽ ഇന്ത്യയുടെ ശരത്ത് കമാല്‍-മൗമ ദാസ് സഖ്യം സിംഗപൂരിന്റെ ഗയോ നിംഗ്-യു മെൻഗ്യു കൂട്ടുക്കെട്ടിനോടാണ് പരാജയപ്പെട്ടത്. സ്കോർ: 8-11, 11-9, 11-9, 7-11, 7-11.
ഇന്ത്യയുടെ സത്യന് ജ്ഞാനശേഖരൻ-മാണിക ബത്ര സഖ്യം ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോർഡ്-ഹോ ടിൻടിൻ സഖ്യത്തോട് തോറ്റ് പുറത്തായിരുന്നു.

