HomeNewsകേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 21 അംഗ മന്ത്രിസഭ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 21 അംഗ മന്ത്രിസഭ

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിക്കൊപ്പം 21 അംഗ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

മന്ത്രിസഭാംഗങ്ങൾ:

  • പി.കെ. കുഞ്ഞാലിക്കുട്ടി
  • രമേശ് ചെന്നിത്തല
  • സണ്ണി ജോസഫ്
  • കെ. മുരളീധരൻ
  • മോൻസ് ജോസഫ്
  • ഷിബു ബേബി ജോൺ
  • സി.പി. ജോൺ
  • അനൂപ് ജേക്കബ്
  • എ.പി. അനിൽകുമാർ
  • ബിന്ദു കൃഷ്ണ
  • പി.സി. വിഷ്ണുനാഥ്
  • എം. ലിജു
  • ടി. സിദ്ദിഖ്
  • റോജി എം. ജോൺ
  • ഒ.ജെ. ജനീഷ്
  • കെ.എ. തുളസി
  • പി.കെ. ബഷീർ
  • എൻ. ഷംസുദ്ദീൻ
  • കെ.എം. ഷാജി
  • വി.ഇ. അബ്ദുൾ ഗഫൂർ

പ്രമുഖരുടെ സാന്നിധ്യം

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻ നിരയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇവർക്ക് പുറമേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും തിരുവനന്തപുരത്ത് എത്തിയിരുന്നു.

പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാഷ്ട്രീയ നേതാക്കൾക്ക് പുറമേ വിവിധ സാമൂഹിക നേതാക്കളും മതമേലധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular