സുപ്രിം കോടതി വിധിയില്‍ സന്തോഷമെന്ന് ടി.​പി. സെ​ൻ​കു​മാ​ർ

ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രിം കോടതി വിധിയില്‍ വളരെ സന്തോഷം ഉണ്ടെന്നു  ടി.​പി. സെ​ൻ​കു​മാ​ർ.ഡി​പി​ജി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യ ഉ​ത്ത​ര​വി​നെ​തി​രെ തന്റെ ഒ​പ്പം നി​ന്ന​ എല്ലാവരോടും  ന​ന്ദി​യുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ത​നി​ക്കു വേ​ണ്ടി ഹാജ​രാ​യ അ​ഭി​ഭാ​ഷ​ക​ർ​ക്കും അദേഹം നന്ദി പറഞ്ഞു . ജോ​ലി ചെ​യ്തതിന്‍റെ പേരിൽ ഒരു ഉദ്യോഗസ്ഥരും പീഡിപ്പിക്കപ്പെടരുത്. ത​നി​ക്കെ​തി​രെ ഉ​ണ്ടാ​ക്കി​യ രേ​ഖ​ക​ളു​ടെ സ​ത്യാ​വ​സ്ഥ കോ​ട​തി​ക്കു ബോ​ധ്യ​മാ​യെ​ന്നും ഒ​രു കാ​ല​ത്തും ന​ട​ക്കാ​ൻ പാ​റ്റ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ത​നി​ക്കു​നേ​രെ​യു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണം കൊ​ണ്ട​ല്ല കോ​ട​തി​യ സ​മീ​പി​ച്ച​ത്. ഇ​ന്ത്യ​യി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വേ​ണ്ടി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​ണ്ടാ​ക​രു​തെ​ന്നും സെ​ൻ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

admin:
Related Post