HomeNewsആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചെന്ന വാർത്തകൾ തെറ്റ്: ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്

ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചെന്ന വാർത്തകൾ തെറ്റ്: ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്

തിരുവനന്തപുരം: ബി.ജെ.പി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീലേഖയെ സന്ദർശിച്ച ശേഷം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചില മാധ്യമങ്ങൾ കഥകളുണ്ടാക്കുകയാണെന്നും, ബി.ജെ.പിയുടെ ഭരണം താഴെപ്പോകുമെന്ന് കരുതുന്നവർ “ആ വെള്ളം വാങ്ങി വെച്ചോളൂ, അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി.ജെ.പി തന്നെ ഭരിക്കും” என்றும் എസ്. സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ശാരീരിക അസ്വസ്ഥതകൾ കാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകൾ ശരിയായി നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ആശങ്ക മാത്രമാണ് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചതെന്നും, അത് ദൗർഭാഗ്യവശാൽ മാധ്യമ ചർച്ചയാവുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖ മറ്റ് പാർട്ടികളിലേക്ക് പോകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. അഴിമതിക്കെതിരെ പോരാടിയ ചരിത്രമുള്ള ശ്രീലേഖ സ്വന്തം പെൻഷൻ തുക ഉപയോഗിച്ചാണ് വാർഡിലെ ജനങ്ങളെ സേവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയൻ, മേയർ വി.വി. രാജേഷ് എന്നിവരും ശ്രീലേഖയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ശ്രീലേഖ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും എസ്. സുരേഷ് ആശംസിച്ചു.

RELATED ARTICLES
- Advertisment -

Most Popular