ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 15ന്‌ മുകളിലുള്ള ജില്ലകളിൽ ലോക്‌ഡൗണിന്‌ ശുപാർശ

രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്‌ഡൗണിന്  കേന്ദ്ര ആരോഗ്യമാന്ത്രാലയത്തിന്റെ ശുപാർശ. 150 ജില്ലകളുടെ പട്ടിക ഇതിനായി കേന്ദ്ര തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷം  അന്തിമ തീരുമാനം എടുക്കും. കേരളത്തിൽ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. കോഴിക്കോടും, എറണാകുളത്തുമാണ് സംസ്ഥാനത്ത് തന്നെ എറ്റവും കൂടുതൽ കേസുകൾ റിപ്പോ‍‍ർട്ട് ചെയ്യുന്നത്. ഇന്നലെ സംസ്‌ഥാനത്ത്‌ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത്‌ കോവിഡ്‌ മരണം രണ്ട്‌ ലക്ഷത്തിനടുത്ത് എത്തിയിരിക്കയാണ്‌.  ചൊവ്വാഴ്‌ച രാവിലെ വരെയുള്ള കണക്ക് പ്രകാരം ആകെ മരണം 1,97,894 ആയി. 24 മണിക്കൂറിൽ 2771 മരണം. ഈമാസം 26 ദിവസത്തില്‍  34,934. ഒരാഴ്‌ചയ്ക്കിടെ ജീവന്‍പൊലിഞ്ഞത് 15,323 പേര്‍ക്കാണ്‌.

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ ഇന്ന് മൂവായിരം കടന്നു. അതേസമയം രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങും. വൈകീട്ട് നാല് മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.

English Summary: Recommended for lockdowns in districts above 15 with test positive positivity

admin:
Related Post