എയർ ഏഷ്യ യാത്രക്കാരെ പുകച്ചു പുറത്തുചാടിച്ചതായി പരാതി – വീഡിയോ കാണാം

കൊൽക്കത്തയിൽ നിന്ന് ബാഗ്ഡോഗ്രയിലേക്കുള്ള  എയർ ഏഷ്യ വിമാനത്തിലെ ജോലിക്കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതായി പരാതി .ഇന്ത്യൻ ഓയിൽ കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ (പശ്ചിമബംഗാൾ) ദീപങ്കാർ റായിയാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് .സംഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത് രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 30 മിനിറ്റ് വൈകിയിരുന്നു .പിന്നീട് ഭക്ഷണമോ വെള്ളമോ ഒന്നും ഇല്ലാതെ ഒന്നര മണിക്കൂറോളം വിമാനത്തിനുള്ളിൽ ഇരുന്നു . പിന്നീട് യാതൊരു വിശദീകരണമില്ലാതെ ഫ്ലൈറ്റ് ക്യാപ്റ്റൻ യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാൻ പറയുകയായിരുന്നു .പുറത്തു വലിയ മഴ പെയ്യുന്നതിനാൽ യാത്രക്കാർ ഇതിനെതിരെ സംസാരിച്ചപ്പോൾ വിമാനത്തിന്റെ എയർ കണ്ടീഷനർ മുഴുവൻ പ്രവർത്തിപ്പിച്ച് യാത്രക്കാരെ പുറത്തിറക്കാൻ ശ്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു .എയർ കണ്ടീഷനർ മുഴുവൻ പ്രവർത്തിപച്ചപ്പോൾ ഉണ്ടായ പുക കാരണം പലർക്കും ശ്വസിക്കുന്നതിന് പ്രശ്നം ഉണ്ടാവുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ വിമാനം വൈകിയതിനെ തുടർന്ന് എയർറേഷ്യ ഇന്ത്യ ഇറക്കിയ പ്രസ്താവനയിൽ സാങ്കേതിക പ്രശ്ങ്ങൾ കൊണ്ടാണ് വിമാനം വൈകിയതെന്നാണ് പറയുന്നത് .  വിമാനത്തിന്റെ എയർ കണ്ടീഷനർ പ്രവർത്തിച്ചപ്പോൾ ഉണ്ടായ പുക സാദാരണയായി ഉണ്ടാകുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു .

admin:
Related Post