
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനെതിരെ ഇന്ത്യ ആരംഭിച്ച സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂർ’ 1971-ലെ യുദ്ധത്തിന് ശേഷം ആദ്യമായി മൂന്ന് പ്രതിരോധ സേനകളും ഒരുമിച്ച് പാകിസ്ഥാനെതിരെ നേരിട്ടുള്ള ആക്രമണത്തിന് സജ്ജമായിരിക്കുന്നു. ബുധനാഴ്ച പുലർച്ചെ 1 മണിക്ക്, പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി (PoK) ഒമ്പത് സ്ഥലങ്ങളിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ കൃത്യമായ ആക്രമണങ്ങൾ നടത്തി. മുരിദ്കെ, ബഹവൽപൂർ, കോട്‌ലി, ഗുൽപൂർ, ഭിംബർ, ചാക് അമ്രു, സിയാൽകോട്ട്, മുസഫറാബാദ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
റിപ്പോർട്ടുകൾ പ്രകാരം , ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഉപയോഗിച്ചിരുന്ന ഭീകര സൗകര്യങ്ങളാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടത്. സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയതനുസരിച്ച്, ഒമ്പത് സ്ഥലങ്ങളിൽ ആക്രമണം നടത്തിയെങ്കിലും പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല.കൂടുതൽ കാര്യങ്ങൾ സൈന്യം പത്രസമ്മേളനം നടത്തി ഉടൻ വിവരിക്കും
