ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷ സാധ്യത ശക്തമാകുന്നതിനിടെ മോക് ഡ്രില്ലിനൊരുങ്ങി രാജ്യം. മേയ് 7ന് രാജ്യത്ത് 244 ജില്ലകളിലാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. സ്ഥലങ്ങളുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തു വിട്ടു. ജമ്മു കശ്മീരിൽ ഉറി, അനന്ത്നാഗ്, ബാരാമുള്ള കാർഗിൽ , കത്വ, കുപ്‌വാര, ലേ തുടങ്ങി 19 ഇടങ്ങളിൽ കാറ്റഗറി 2 ഇനത്തിലും പുൽവാമയിൽ കാറ്റഗറി 3 ഇനത്തിൽ പെട്ട മോക് ഡ്രില്ലും നടത്തും.
ഹരിയാനയിലെ ജജ്ജാർ, ഝാർഖണ്ഡിലെ ഗോഡ്ഡ, സാഹേബ്ഗഞ്ച്, അരുണാചലിലെ ബോംഡില, അസമിലെ ഡെറാഗ്, ഗോലഗാട്ട്, കാർബിയോങ്ഗ്ലോങ്, കൊക്രാഝർ എന്നിവടിയങ്ങളിലും ബിഹാറിലെ ബെഗുരാരൈയിലും കാറ്റഗറി 3 ഇനത്തിൽ പെട്ട മോക് ഡ്രിൽ ആണ് നടത്തുക. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ കാറ്റഗറി 2 ഇനത്തിൽ പെട്ട മോക് ഡ്രിൽ നടത്തും.

mock drill tomorrow