HomeEntertainmentഎന്റെ അന്തസ്സിനെ ചോദ്യം ചെയ്താൽ നിയമപരമായി നേരിടും; മോർഫ് ചെയ്ത ചിത്രങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി...

എന്റെ അന്തസ്സിനെ ചോദ്യം ചെയ്താൽ നിയമപരമായി നേരിടും; മോർഫ് ചെയ്ത ചിത്രങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി നടി അന്ന രേഷ്മ രാജൻ

സമൂഹമാധ്യമങ്ങളിലൂടെ തന്റെ ചിത്രം മോർഫ് ചെയ്ത് അശ്ലീലകരമായ രീതിയിൽ പ്രചരിപ്പിച്ചവർക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. സൈബർ സെല്ലിനും കേരള പൊലീസിനും പരാതി നൽകി.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ ചിത്രം മോർഫ് ചെയ്ത് മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. തന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെയാണ് ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി. വ്യാജ ചിത്രം പങ്കുവെച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ട നടി, കേരള പൊലീസിനും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.

“എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനവുമാണ്. ഈ അക്കൗണ്ട് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിന് റിപ്പോർട്ട് ചെയ്യും, കൂടാതെ ബാധകമായ നിയമങ്ങൾക്കനുസരിച്ച് ഒരു പൊലീസ് പരാതി ഫയൽ ചെയ്യുകയും ചെയ്യും. ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവെക്കുകയോ ചെയ്തവർ ആരായാലും ഉത്തരം പറയേണ്ടിവരും.”– അന്ന രേഷ്മ രാജൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും നീതി ഉറപ്പാക്കുന്നത് വരെ പിന്മാറില്ലെന്നും വ്യക്തമാക്കിയ താരം, ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കങ്ങളെ ആരും പിന്തുണയ്ക്കരുതെന്നും അഭ്യർത്ഥിച്ചു. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ലിച്ചി എന്ന അന്ന രാജന് പിന്തുണയുമായി സിനിമാ ലോകത്തുനിന്നും ആരാധകരിൽ നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്.

Actress Anna Reshma Rajan Files Police Complaint Over Maliciously Edited Deepfake Photos on Social Media

RELATED ARTICLES
- Advertisment -
Google search engine

Most Popular