കീഴാറ്റൂരില്‍ വയലിലൂടെ തന്നെ ബൈപ്പാസ് ; കേന്ദ്രത്തിന്റെ വാക്ക് പാഴായി

കണ്ണൂർ : കീഴാറ്റൂരിലൂടെ വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമിക്കാൻ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ജനകീയ പ്രതിഷേധം നിലനിൽക്കുന്ന തുരുത്തി കോളനിയിലെ രേഖകൾ ഉൾപ്പെടെ ദേശീയപാത കടന്നുപോകുന്ന ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ദേശീയപാത അതോറിറ്റി വിജ്ഞാപനമിറക്കി.

ഇതോടെ വയൽകിളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നൽകിയ ഉറപ്പ് പാഴാവുകയാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വയൽക്കിളികളുമായി ചർച്ച നടത്തുകയും ബദൽ സാധ്യത പരിശോധിക്കാൻ വിദഗ്ധ സംഘത്തെ അയക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

സമരം തുടരുമെന്നും, സമരത്തെ ബിജെപി പിന്തുണച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്നും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.

സിപിഎം നെ ഒതുക്കാൻ ദേശീയ വിരുദ്ധ ശത്രുക്കൾ ഒന്നിച്ചുവെന്നും, രാഷ്ട്രീയ മുതലെടുപ്പായിരുന്നു ബിജെപിയുടെ ലക്ഷ്യം എന്നും ബിജെപി നുണ പ്രചാരണം നടത്തിയെന്നും, കീഴാറ്റൂരിലെ ജനങ്ങളോട് കബിളിപ്പിച്ചതിന് ബിജെപി മാപ്പ് പറയണമെന്നും പി.ജയരാജൻ പറഞ്ഞു. തെറ്റുതിരുത്തി തിരിച്ചുവന്നാൽ കീഴാറ്റൂർ  സമരക്കാരെ സിപിഎം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

admin:
Related Post