ഇരുമുടിക്കെട്ടിന്റെ പ്രാധാന്യം

അയ്യപ്പസന്നിധിയിലെത്താൻ പതിനെട്ടാംപടി കയറുന്നതിന് ഭക്തന്റെ ശിരസ്സിൽ ഇരുമുടിക്കെട്ട് നിർബന്ധമാണ്. ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രാധാന്യവും ഇതുതന്നെ. പരംപൊരുൾ തേടിയുള്ള ഈ യാത്രയിൽ സ്വന്തം പുണ്യപാപങ്ങളുടെ ഭാരമാണ് തലയിലേറ്റുന്നതെന്നാണ് സകല്‍പം. ഇരുമുടിക്കെട്ട് എന്ന വാക്കിൽ വ്യക്തമാകുന്നതുപോലെ രണ്ടുമുടികൾ അഥവാ അറകൾ ചേർന്ന കെട്ടുതന്നെയാണ് ഇത്. പള്ളികെട്ടിലെ മുൻമുടിയിൽ അയ്യപ്പനും മറ്റു ദേവന്മാർക്കുമുള്ള പൂജാദ്രവ്യങ്ങളാണ് ഉണ്ടാവുക. പിൻമുടിയിൽ വനയാത്രയിൽ ഭക്തന്റെ ആവശ്യത്തിനുള്ള സാധനങ്ങളും. ഈശ്വരനും ഭക്തനും ഒന്നെന്ന ഭാവം ഇതോടെ കൈവരുന്നു.

അയ്യപ്പനും മാളികപ്പുറത്തമ്മ അടക്കമുള്ള അനുബന്ധ ദേവീദേവന്മാർക്കുമായി ഇരുമുടിക്കെട്ടിലെ മുൻമുടിയിൽ നിറയ്ക്കുന്നത് ഇവയൊക്കെയാണ് :- വെറ്റില, അടയ്ക്ക, നാണയം, ശർക്കര, പഴം, ഉണക്കലരി, മഞ്ഞൾപ്പൊടി, കർപ്പൂരം, അവിൽ, മലർ, കൽക്കണ്ടം, മുന്തിരി, കുരുമുളക്, പുകയിലക്കഷണം, പനിനീർ, ചന്ദനത്തിരി, നെയ്ത്തേങ്ങ, പടിതേങ്ങ.

ഭക്തന്റെ ആവശ്യത്തിനായി പിൻമുടിയിൽ കൊണ്ടുപോകുന്നത് യാത്രയ്ക്കിടയിൽ ആഹാരം ഉണ്ടാക്കാനുള്ള അരി, അവിൽ, ശർക്കര, തുടങ്ങിയവയാണ്.

admin:
Related Post