നെയ്യാറ്റിൻകര ചെങ്കലിലെ ചരിത്രപ്രസിദ്ധമായ ചെങ്കൽ ‘വലിയ കുള’ത്തിൽ കക്കൂസ് മാലിന്യം തള്ളി: പ്രതികൾ പോലീസ് കസ്റ്റഡിയിൽ

നെയ്യാറ്റിൻകര: തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സായ ചെങ്കലിലെ 21 ഏക്കർ വിസ്തൃതിയുള്ള ‘വലിയ കുള’ത്തിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ലോറിയിലെത്തിച്ച മാലിന്യം കുളത്തിലേക്ക് ഒഴുക്കിവിടുകയായിരുന്നു. സംഭവത്തിൽ ലോറിയും പ്രതികളെയും നാട്ടുകാർ പിടികൂടി പാറശ്ശാല പോലീസിൽ ഏൽപ്പിച്ചു. മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന ഈ കുളത്തെ ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്തിട്ട് 15 വർഷം തികയുന്ന വേളയിലാണ് സാമൂഹിക വിരുദ്ധരുടെ നടപടി.

അന്തരിച്ച പത്മശ്രീ പി. ഗോപിനാഥൻ നായർ, കവയത്രി സുഗതകുമാരി ടീച്ചർ, വി.എം. സുധീരൻ, സനൽ കുളത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രകൃതിസ്നേഹികളും വിദ്യാർത്ഥികളും ഒത്തുചേർന്ന് അക്ഷീണ പ്രയത്നത്തിലൂടെയാണ് കുളത്തെ ഇന്നത്തെ അവസ്ഥയിലേക്ക് മാറ്റിയെടുത്തത്.

‘ഗാന്ധി തീർത്ഥം’ ഇന്ന് ഭീഷണിയിൽ സനൽ കുളത്തിങ്കലിൻ്റെ നേതൃത്വത്തിൽ “ഗാന്ധി തീർത്ഥം” എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ജലസ്രോതസ്സ് ഒരു അമ്മയെപ്പോലെയാണ് നാട്ടുകാർ സംരക്ഷിച്ചു വരുന്നത്. തലസ്ഥാന ജില്ലയുടെ തന്നെ അഭിമാനമായ ഈ ജലശേഖരത്തെ നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ഒരുമിച്ച് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികളെ രക്ഷപ്പെടുത്താനുള്ള പിന്നാമ്പുറ ശ്രമങ്ങളും ഇതിനിടയിൽ നടന്നു കൊണ്ടിരിക്കുകയാണ്. വേനൽകാലം അടുക്കുന്ന വേളയിൽ ഈ കുളത്തിൽ നടന്ന ഈ ദുഷ്കർമ്മം ശരിക്കും പരിസരവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

dumped toilet waste valiya kulam, Accused in police custody

By admin