
കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. പിണറായി വെണ്ടുട്ടായിൽ ആണ് സ്‌ഫോടനം. ബോംബ് നിർമ്മാണത്തിനിടയിലാണ് സ്ഫോടനം സംഭവിച്ചത്. സി.പി.എം പ്രവർത്തകനായ വിപിൻരാജിന്റെ കൈപ്പത്തിയാണ് അറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്‌ഫോടനം. വിപിൻരാജിന്റെ വീടിന് സമീപത്ത് വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജെന്ന് പോലീസ് പറയുന്നു.
bomb blast in kannur
