ആന ചരിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ദേവസ്വം ബോർഡ് യോഗം തീരുമാനം 

അമ്പലപ്പുഴ : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന ആന ചരിഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.സംഭവത്തെ കുറിച്ച്  അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡ് വിജിലൻസ് എസ്.പി.   പി.ബിജോയിയെ ചുമതലപ്പെടുത്തി.ആനയുടെ പരിചരണ കാര്യത്തിൽ പാപ്പാൻമാരായ പ്രദീപ്, കെ.എ.അജീഷ് എന്നിവരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി പ്രഥമദൃഷ്ട്യാ വെളിവായിട്ടുള്ള പശ്ചാത്തലത്തിൽ രണ്ട് പാപ്പാൻമാരെയും അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി. ബൈജുവിനെ അന്വേഷണ വിധേയമായി തൽസ്ഥാനത്ത് നിന്നും താൽക്കാലികമായി മാറ്റി നിറുത്താനും ബോർഡ് യോഗത്തിൽ തീരുമാനമായി.ആനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ തീരുമാനിക്കും.

English Summary : Devaswom Board meets for comprehensive probe into elephant death

admin:
Related Post