HomeNewsപീഡിപ്പിച്ചത് സ്വന്തം കോളജിലെ 17ലധികം വിദ്യാർത്ഥികളെ; ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

പീഡിപ്പിച്ചത് സ്വന്തം കോളജിലെ 17ലധികം വിദ്യാർത്ഥികളെ; ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

ന്യൂഡൽഹി: പീഡനക്കേസിൽ ഒളിവിലായിരുന്ന ആൾദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായി. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ചിന്റെ ചെയർമാനായിരുന്നു ചൈതന്യാനന്ദ. ഈ സ്ഥാപനത്തിലെ 17 വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ്.

ചൈതന്യാനന്ദയിൽ നിന്ന് അശ്ലീല വാട്സാപ് സന്ദേശങ്ങൾ വന്നതായും ഇയാൾ അസഭ്യ ഭാഷയിൽ സംസാരിച്ചതായും അനാവശ്യ ശാരീരിക സ്പർശനം നടത്തിയതായും 17 വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരുടേതുൾപ്പെടെ 32 വിദ്യാർഥിനികളുടെ മൊഴിയാണുള്ളത്. മൊഴികളുടെ അടിസ്ഥാനത്തിൽ ലൈം​ഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ശനിയാഴ്ച വൈകീട്ട് ആ​ഗ്രയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

Chaitanya Anand Saraswati arrested

RELATED ARTICLES
- Advertisment -
Google search engine

Most Popular