ബിനോയ് കോടിയേരിക്ക് ദുബായിയില്‍ യാത്രവിലക്ക്

തിരുവനന്തപുരം:  സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസില്‍ ബിനോയ് കോടിയേരിക്ക് ദുബായിയില്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി.  പണം തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അല്‍ മര്‍സൂഖി ബിനോയ്ക്ക് എതിരെ  നല്‍കിയ പരാതിയിലാണ് നടപടി.

13 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വലിയ ആരോപണം. എന്നാല്‍ 1 കോടി 72 ലക്ഷം രൂപയുടെ ഇടപാട് മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. അതിലാണ് കേസ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പണം കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഞങ്ങള്‍ക്ക് ഇല്ല. അത് കൊടുത്തുകഴിഞ്ഞാല്‍ കേസ് തീരും എന്ന് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

ദുബായിൽ ബിനോയ്ക്ക് ഏര്‍പ്പെടുത്തിയ യാത്രവിലക്കില്‍ ദുബായ് കോടതിയില്‍ അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോവാനാവും ബിനോയ് തീരുമാനിക്കുകയെന്നും എന്നാൽ അച്ഛനെ ഈ കേസിൽ ഉൾപ്പെടുത്തേണ്ടുന്ന കാര്യമില്ലെന്നും ബിനീഷ് പറഞ്ഞു.

admin:
Related Post