തന്റെ അമ്പരപ്പിക്കുന്ന മേക്കോവർ കൊണ്ട് അടുത്തിടെ പല തവണ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ തീ പോലെ പടരുന്നത്. ക്ലാസിക് റെട്രോ ഫീൽ നൽകുന്ന, അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗംഭീര മേക്കോവർ നടത്തിയ നിവിൻ ഇപ്പോൾ തന്റെ വിന്റേജ് ലുക്കിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ‘ആക്ഷൻ ഹീറോ ബിജു 2’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ചെയ്യാൻ പോകുന്ന നിവിൻ, സൂപ്പർ ഹീറോ ആയെത്തുന്ന ‘മൾട്ടിവേഴ്സ് മന്മഥൻ’ എന്ന പാൻ ഇന്ത്യൻ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിന്റേജ് ലുക്കിൽ നിവിൻ പോളി എന്ന എന്റെർറ്റൈനെർ തിരികെ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. പ്രശസ്ത ഫോട്ടോഗ്രാഫർ ഷാനി ഷാക്കി ഫോട്ടോഗ്രാഫിയും സ്റ്റൈലിംഗും ചെയ്തിരിക്കുന്ന നിവിന്റെ ഈ പുതിയ ചിത്രങ്ങൾക്ക് ഇപ്പോൾ വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിൽ സോഷ്യൽ മീഡിയ കീഴടക്കി വീണ്ടും നിവിൻ പോളി
Related Post
-
ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’; സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
ദുൽഖർ സൽമാൻ - സെൽവമണി സെൽവരാജ് ചിത്രം 'കാന്ത'; സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത് ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം…
-
വിജയ് ബാബുവും ലാലി പി എമ്മും കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദർ മേരി മേയ് രണ്ടിന്
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം "മദർ മേരി" മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. വയനാട്, കണ്ണൂർ…
-
ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു
ആന്റണി വർഗീസ് നായകനായെത്തിയ 'ദാവീദ്' 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം…