‘മലൈക്കോട്ടെ വാലിബൻ’ ഓഫർ നിരസിച്ചു, കാന്താര നായകൻ ഋഷഭ് ഷെട്ടി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം സിനിമപ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് അടുത്തിടെ നടന്നത്. ‘മലൈക്കോട്ടെ വാലിബൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ‘മലൈക്കോട്ടെ വാലിബൻ’ സിനിമയിൽ ‘കാന്താര’ നായകൻ ഋഷഭ് ഷെട്ടിയും ഉണ്ടാവുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

‘മലൈക്കോട്ടെ വാലിബൻ’ നിലൂടെ  ഋഷഭ് ഷെട്ടി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഋഷഭ്. ലിജോയുടെ സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി തന്നെ ക്ഷണിച്ചിരുന്നെന്നും എന്നാൽ മറ്റൊരു കന്നഡ ചിത്രത്തിന്റെ ഭാഗമാക്കേണ്ടതായതിനാൽ ഈ ഓഫർ നിരസിക്കേണ്ടി വന്നു എന്നാണ് ഋഷഭ് ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

ജനുവരി 18 ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ പുരോഗമിക്കുകയാണ്. കമൽ ഹാസൻ ചിത്രത്തിന്റെ ഭാഗമായേക്കും എന്നും റിപ്പോർട്ട്‌ ഉണ്ട്. മോഹൻലാൽ ഗുസ്തിക്കാരാനയാണ് ചിത്രത്തിൽ വേഷമിടുന്നത് എന്നും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ജോൺ മേരി ക്രീയേറ്റീവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രാജസ്ഥാനിൽ ചിത്രികരിക്കുന്ന സിനിമയിൽ മറാഠി നടി സോണാലി കുൽക്കർണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതിയ സംവിധായർക്കൊപ്പം അഭിനയിക്കാൻ മോഹൻലാൽ തയ്യാറാകണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇതിനിടെയാണ് വമ്പൻ പ്രഖ്യാപനവുമായി എത്തിയത്. 

admin:
Related Post