ആരോമലിന്റെ ആദ്യത്തെ പ്രണയo രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സൈന മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സിദ്ധിഖ് സമാൻ, അമാന ശ്രീനി തുടങ്ങിയ താരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. “ഇനീ രാവിൽ ” എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് ജിയാണ്. സംഗീതം ശ്രീകാന്ത് എസ് നാരായൺ നിര്‍വ്വഹിച്ചിരിക്കുന്നു. കെ. എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ ആരോമലിന്റെ ആദ്യത്തെ പ്രണയം സിനിമയിലെ പുറത്തു വന്ന ഗാനവും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മുബീൻ റൗഫാണ് ഈ സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവും തുടർ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയാണ് ഈ സിനിമ എന്നത് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ വീഡിയോകളില്‍ നിന്ന് വ്യക്തമായിരുന്നു.

ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്ച്ചർസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ് സമാൻ , അമാന ശ്രീനി, സലിം കുമാർ , വിനോദ് കോവൂർ എന്നിവർക്ക് പുറമേ ഋഷി സുരേഷ്, അഭിലാഷ് ശ്രീധരൻ റമീസ് കെ, ഹബീന, ഇന്ദു ഹരിപ്പാട്, രവി, അക്ഷയ് അശോക്, മെൽബിൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ മിർഷാദ് കൈപ്പമംഗലം ഛായാഗ്രഹണം എൽദോ ഐസക്, ക്രിയേറ്റീവ് ഡയറക്ടർ അമരിഷ് നൗഷാദ് കലാസംവിധാനം സിദ്ധിഖ് അഹമ്മദ് പശ്ചാത്തല സംഗീതം ശ്രീകാന്ത് എസ്. നാരായൺ ഗാനരചന രശ്മി സുശീൽ, മിർഷാദ് കൈപ്പമംഗലം, അനൂപ് ജി സംഗീതം ചാൾസ് സൈമൺ, ശ്രീകാന്ത് എസ്. നാരായൺ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് & കളറിസ്റ് അമരീഷ് നൗഷാദ് , പി ആര്‍ ഒ അജയ് തുണ്ടത്തിൽ.

admin:
Related Post