വെള്ളി. ഒക്ട് 22nd, 2021

അല്ലു അർജുൻ നായകനാകുന്ന തെലുങ്ക് ചിത്രം “നാ പേര് സൂര്യ നാ ഇല്ലൂ ഇന്ത്യ” എന്ന ചിത്രത്തിൽ അല്ലു അർജുന്റെ നായികയാകുന്നത് മലയാളി താരം അനു ഇമ്മാനുവൽ ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ച അല്ലു അർജുൻ ഒരുകാര്യം കൂടി പറഞ്ഞു.

തന്റെ നായികയായി എത്തുന്ന അനു ആദ്യമായും അവസാനമായും തന്നോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു, തന്നോടൊപ്പം ഒരു സെൽഫി. ഇതാ അനുവുമായുള്ള തന്റെ ആദ്യ സ്വകാര്യ സെൽഫി ഷൂട്ടിങ് തീർന്ന ദിവസം എടുത്തത് എന്ന വാക്കുകളോടെ അല്ലു അർജുൻ തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ചത്.

By admin