HomeNewsതിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിൽ കാൽ നൂറ്റാണ്ടിന് ശേഷം യുഡിഎഫിന് ചരിത്ര വിജയം; വൈഷ്‌ണ സുരേഷ്...

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിൽ കാൽ നൂറ്റാണ്ടിന് ശേഷം യുഡിഎഫിന് ചരിത്ര വിജയം; വൈഷ്‌ണ സുരേഷ് വിജയിച്ചു

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫിന് അട്ടിമറി വിജയം. 25 വർഷങ്ങൾക്ക് ശേഷമാണ് മുട്ടട വാർഡിൽ യുഡിഎഫ് വിജയിക്കുന്നത്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷാണ് ഉജ്ജ്വല വിജയം നേടിയത്.

വൈഷ്ണ സുരേഷിന്റെ പ്രതികരണം: ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജനങ്ങൾ നൽകിയ വിജയമാണെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. വോട്ടർ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും, ജനങ്ങൾ തന്റെ പ്രയത്നവും കഠിനാധ്വാനവും തിരിച്ചറിഞ്ഞ് വലിയ പിന്തുണ നൽകിയെന്നും അവർ കൂട്ടിച്ചേർത്തു. വിജയത്തിൽ അതീവ സന്തോഷമുണ്ടെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും വൈഷ്ണ അറിയിച്ചു.

വോട്ട് നില: 363 വോട്ടുകൾ നേടിയാണ് വൈഷ്ണ സുരേഷ് വിജയിച്ചത്. ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് 231 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ടുകളുമാണ് ലഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular