Home Blog Page 89

നിവിൻ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെർ പുറത്ത്; അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ ചിത്രം ഒരുക്കിയത് രാജേഷ് പി കെ

0

ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ വമ്പൻ ശ്രദ്ധയും പ്രശംസയും നേടിയ ‘ബ്ലൂസ്’ എന്ന അതിശയകരമായ ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂർ ആസ്ഥാനമായുള്ള റെഡ്ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോർത്ത് നടൻ നിവിൻ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തു വിട്ടു. കേരളത്തിന്റെ ഹൃദയത്തിൽ നിന്ന് ഈ കലാസൃഷ്ടിയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്.

മഡഗാസ്കർ 3, ദി ക്രൂഡ്സ്, ട്രോൾസ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളിൽ പ്രവർത്തിച്ച രാജേഷ് പി. കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത്. മഞ്ഞുമ്മൽ ബോയ്സ് ഫെയിം ഷിജിൻ മെൽവിൻ ഹട്ടന്റെ സൗണ്ട് ഡിസൈൻ, ജീത്ത് പരമ്ബേന്ദവിദയുടെ അതിശയകരമായ ആനിമേഷൻ സംവിധാനം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഒരു യഥാർത്ഥ സിനിമാറ്റിക് അനുഭവത്തിനായി രൂപകൽപ്പന ചെയ്ത ‘ബ്ലൂസ്’, ഡോൾബി അറ്റ്മോസിൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. ബിഗ് സ്‌ക്രീനുകൾക്കായി ഒരുക്കിയ അതിശയകരമായ ഈ കാഴ്ച നിർമ്മിച്ചിരിക്കുന്നത് ഷിബിൻ കെവി, ജാസർ പിവി എന്നിവർ ചേർന്നാണ്.

ഇതൊരു നിശബ്ദ ചിത്രമാണെങ്കിലും, ഇത് നൽകുന്ന സന്ദേശം വളരെ വലുതും നമ്മുടെ പരിസ്ഥിതിക്കായി നിലകൊള്ളുന്നതിനുള്ള തന്റെ വ്യക്തിപരമായ പ്രതിബദ്ധതയുമായി തികച്ചും യോജിക്കുന്നതുമാണ് എന്ന് നിവിൻ പോളി അഭിപ്രായപ്പെട്ടു. അതിയായ സമർപ്പണത്തോടും ഗുണനിലവാരത്തോടും കൂടി ഒരുക്കിയ ഇതുപോലുള്ള ഒരു കഥ ലോകത്തിന് മുന്നിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവൻ കാണേണ്ട കേരളത്തിൽ നിന്നുള്ള ഒരു കലാരൂപമാണിത്, എന്നും അതിന്റെ ശബ്ദം ലോകത്തിനു മുന്നിൽ പങ്കിടാൻ സഹായിക്കുന്നതിൽ താൻ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു എന്നും നിവിൻ കൂട്ടിച്ചേർത്തു.

സംവിധായകൻ രാജേഷ് പി. കെയുടെ ജീവിത യാത്രയിൽ നിന്നാണ് ഈ ചിത്രം ജനിച്ചത്. സംവിധായകൻ രാജേഷ് പി.കെ.യുടെ സ്വന്തം നാടായ പയ്യന്നൂരിലെ ഒരു കാവിനടുത്തുള്ള ഒരു വൃക്ഷത്തിന്റെ ബാല്യകാല ഓർമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം അദ്ദേഹം സൃഷ്ടിച്ചത്. ജോലിക്കായി അദ്ദേഹം ബെംഗളൂരുവിലേക്ക് താമസം മാറിയപ്പോൾ, ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കിടയിൽ തന്റെ ബാല്യകാല ഭയം യാഥാർത്ഥ്യമാകുന്നതായി അദ്ദേഹം കണ്ടു. വനനശീകരണത്തെക്കുറിച്ചുള്ള ഭയം അദ്ദേഹത്തെ തന്റെ ഹൃദയം നിലനിൽക്കുന്ന കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനും പ്രധാനപ്പെട്ട ഒരു കഥ പറയാൻ തന്റെ കഴിവുകൾ ഉപയോഗിക്കാനും പ്രേരിപ്പിച്ചു. പൂർണ്ണമായും കണ്ണൂരിലെ തന്റെ ജന്മനാട്ടിൽ നിന്ന് അദ്ദേഹം സൃഷ്ടിച്ച ആ കഥയാണ് ‘ബ്ലൂസ്’.

ഫിലിം ഫെസ്ടിവലുകളിൽ എത്തിയത് മുതൽ, ‘ബ്ലൂസ്’ ഗണ്യമായ അന്താരാഷ്ട്ര പ്രശംസയാണ് നേടിയത്. മികച്ച 3ഡി ഷോർട്ട് ഫിലിം- ആനിമേഷൻ ഫിലിം ഫെസ്റ്റിവൽ, ഇറ്റലി, മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം – ഇൻഡി ഷോർട്ട് ഫെസ്റ്റ്, ലോസ് ഏഞ്ചൽസ്, യുഎസ്എ, രണ്ടാം റണ്ണർ അപ്പ് – ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഇന്ത്യ, ജൂറി സെലക്ഷൻ – ലോൺലി വുൾഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ, യുകെ എന്നിടത്തൊക്കെ ചിത്രം പുരസ്‍കാരങ്ങൾ വാരിക്കൂട്ടി.

പ്രശസ്തമായ കാറ്റലീന ഫിലിം ഫെസ്റ്റിവൽ (യുഎസ്എ), പോർട്ട്ലാൻഡ് ഫെസ്റ്റിവൽ ഓഫ് സിനിമ, ആനിമേഷൻ & ടെക്നോളജി എന്നിവയിലും ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വെനീസിയ ഷോർട്സ് (ഇറ്റലി), മിയാമി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 24-ാം പതിപ്പ് (യുഎസ്എ) എന്നിവയിൽ സെമി ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. സിറ്റ്ജസ്-ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ ഓഫ് കാറ്റലോണിയ (സ്പെയിൻ), സ്പാർക്ക് ആനിമേഷൻ (കാനഡ), 41-ാമത് ബോസ്റ്റൺ ഫിലിം ഫെസ്റ്റിവൽ (യുഎസ്), എസ്തെറ്റിക്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (യുകെ) തുടങ്ങിയ പ്രധാന ഫെസ്‌റ്റിവലുകളിലും പ്രീമിയർ ഇവന്റിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നിവിൻ പോളി അവതരിപ്പിച്ച ഈ ചിത്രത്തിന്റെ പുതിയ ട്രെയിലർ ഇപ്പോൾ റെഡ്ഗോഡ് സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്

നീറ്റിൽ മാർക്ക് കുറഞ്ഞതിന് കൗമാരക്കാരൻ ആത്മഹത്യ ചെയ്തത് ജൂണിൽ; നീറ്റിൽ പൂർണ വിജയം നേടിയ കൗമാരക്കാരൻ ഡോക്ടറാകൻ മടിച്ച് ആത്മത്യ ചെയ്തു

0

മുംബൈ: ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം കൗമാരക്കാരൻ ജീവനൊടുക്കി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗ് അനിൽ ബോർക്കറാണ് മെഡിക്കൽ കോളേജിൽ പ്രവേശിക്കേണ്ട ദിവസം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം.ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ അനുരാഗ്, അഖിലേന്ത്യാടിസ്ഥാനത്തിൽ ഒബിസി വിഭാഗത്തിൽ 1475 റാങ്ക് നേടിയിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് എംബിബിസ് അഡ്മിഷന്‍ ലഭിച്ചത്. അഡ്മിഷനായി രാവിലെ വീട്ടുകാർ തയ്യാറാകുമ്പോഴാണ് അനുരാഗിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യാ കുറിപ്പിൽ ഡോക്ടറാകാൻ താൽപര്യമില്ലെന്നും ബിസിനസിലേക്ക് പോകാനാണ് ആ​ഗ്രഹമെന്നുമാണ് അനുരാ​ഗ് കുറിച്ചതെന്ന് പൊലീസ് പറയുന്നു. നീറ്റ് ഫലം വന്നതിന് ശേഷം രാജ്യത്ത് രണ്ടാമത്തെ ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് 18 കാരൻ ജീവനൊടുക്കിയിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ 18കാരൻ നിഖിൽ പ്രതാപ് സിങ്ങാണ് വെടിയുതിർത്ത് മരിച്ചത്. മഹാരാജ്പുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്.നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്ത് കാത്തിരിക്കുകയായിരുന്നു നിഖിൽ. പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെ പിതാവ് മാർക്കിനെ കുറിച്ചും ചോദിച്ചു. എന്നാൽ ഉത്തരം നൽകാതെ വിദ്യാർത്ഥി പിൻമാറുകയായിരുന്നു. പിന്നീട് കിടപ്പ് മുറിയിലെത്തി വിരമിച്ച സൈനികനായ പിതാവിന്റെ തോക്ക് എടുത്ത് സ്വയം വെടിയുതിർക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പിതാവിന്റെ ലൈസൻസുള്ള തോക്കാണിതെന്നും പൊലീസ് കണ്ടെത്തി.

Teen Dies By Suicide

വിഴിഞ്ഞത്ത് വൻ കവർച്ച ; 90 പവനും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു

0

തിരുവനന്തപുരം: വിഴിഞ്ഞത്ത് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 90 പവൻ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണോ മോഷണം പോയത്. വീട്ടില്‍ ആളുല്ലാത്ത സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 90 പവന്റെ സ്വർണമാണ് മോഷണം പോയത്. താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

vizhinjam robbery case

കള്ളക്കടത്ത് വണ്ടികളെ പൂട്ടാൻ കേന്ദ്ര ഏജൻസികൾ എത്തും; വലയിലാകുന്നവരിൽ പ്രമുഖ നടന്മാരും; ഓപ്പറേഷൻ നുംഖോർ തുടക്കം മാത്രം

0

കൊച്ചി: കള്ളക്കടത്ത് വാഹനങ്ങൾ കേരളത്തിലെത്തിച്ച് വമ്പൻ നികുതി വെട്ടിപ്പ് നടത്തിയ ഇടനിലക്കാരും കച്ചവടക്കാരും സിനിമാ താരങ്ങളും കുടുങ്ങും. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിച്ച തട്ടിപ്പിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. തട്ടിപ്പിന്റെ ഭാ​ഗമായി വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയതിനാൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുക. ഇതോടെ സിനിമാ രം​ഗത്തേക്കും വലവിരിച്ച അന്വേഷണം ഈർജിതമാക്കിയിട്ടുണ്ട്. നികുതി വെട്ടിപ്പ് വിഷയം കേന്ദ്ര ജിഎസ്ടി വിഭാഗവും അന്വേഷിക്കും. തട്ടിപ്പിൽ എംബസികളുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. കള്ളക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ, രേഖകൾ എന്നിവ ഭൂരിഭാ​ഗവും നിയമവിരുദ്ധമാണ് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ അതാത് സംസ്ഥാനങ്ങളോട് വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉൾപ്പടെയുള്ള രേഖകൾ റദ്ദാക്കാൻ ആവശ്യപ്പെടും.

ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലേക്ക് എത്തിച്ച ഇരുനൂറോളം ആഡംബര കാറുകൾ കണ്ടെത്തുന്നതിനായി ചൊവ്വാഴ്ച കസ്റ്റംസ് പ്രവൻറീവ് വിഭാഗം വ്യാപക റെയ്ഡാണ് നടത്തിയത്. നടന്മാരായ ദുൽഖർ സ‌ൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലും കേരളത്തിലെ മുപ്പതോളം കേന്ദ്രങ്ങളിലുമായാണ് പരിശോധന നടത്തിയത്. വിവിധ എംബസികൾ, ഇന്ത്യൻ സൈന്യം, വിദേശ കാര്യമന്ത്രാലയം ഉൾപ്പടെയുള്ള പേരിൽ വ്യാജരേഖകൾ നിർമ്മിച്ചാണ് സിനിമാ താരങ്ങൾക്കും വ്യവസായികൾക്കും ഇടനിലക്കാർ ആ‍ഡംബര കാറുകൾ വിറ്റത്. പിഴ അടച്ചത്ത് കൊണ്ട് മാത്രം കേസ് തീർക്കാൻ സാധിക്കില്ല എന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ചൊവ്വാഴ്ച വൈകിട്ട് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

അന്വേഷണത്തിൽ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് 2 കാറുകളും മലപ്പുറം, കോഴിക്കോട് മേഖലകളിൽ നിന്ന് 11 വാഹനങ്ങളുമാണ് ഇതുവരെ കസ്റ്റംസ് പിടിച്ചെടുത്തത്. കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ അവ ​​ഹാജരാക്കാൻ ദുൽഖറിന് കസ്റ്റംസ് സമൻസ് നൽകിയിട്ടുണ്ട്. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിന്റെ വീട്ടിൽ നിന്ന് അന്വേഷണത്തിന്റെ ഭാ​ഗമായി രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. അനിത്തിനെ കസ്റ്റംസ് അർദ്ധ രാത്രി മുഴുവൻ ചോദ്യം ചെയ്തിരുന്നു. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയങ്ങൾ കസ്റ്റംസ് കമ്മീഷണർ ഉന്നയിച്ചതിനാൽ ഈ വിഷയത്തിൽ ഇഡിയും കേസെടുക്കാനുള്ള സാധ്യതകളുണ്ട്.

operation numkhor, smuggling cars

വരുന്നു സംസ്ഥാനത്ത് പെരുമഴ; അഞ്ച് ദിവസം തോരാമഴപെയ്യും; അലർട്ട്

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം പെരുമഴയ്ക്ക് സാധ്യത. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് മഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

വ​ട​ക്ക​ൻ ഒ​ഡീ​ഷ, വ​ട​ക്കു – പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും ഗം​ഗാ​ത​ട പ​ശ്ചി​മ ബം​ഗാ​ളി​നും, മു​ക​ളി​ലാ​യി ന്യു​ന​മ​ർ​ദം സ്ഥി​തി​ചെ​യ്യു​ന്നു. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​തു ദു​ർ​ബ​ല​മാ​കാ​നാ​ണ് സാ​ധ്യ​ത.

Kerala weather latest update

മലയാളത്തിന് അഭിമാന നിമിഷം: ദാ​ദാ സാ​ഹിബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ഏറ്റുവാങ്ങി മോഹൻലാൽ

0

ന്യൂ​ഡ​ൽ​ഹി: ദാ​ദാ സാ​ഹിബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ൽ നി​ന്ന് ഏറ്റുവാങ്ങി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ . 71-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി​യാ​ണ് മോ​ഹ​ൻ​ലാ​ൽ പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്.ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ലി​നെ അ​ഭി​ന​ന്ദി​ച്ച് കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ്രസം​ഗിച്ചതും ശ്രദ്ധനേടി.. താ​ങ്ക​ൾ ഒ​രു ഉ​ഗ്ര​ൻ ന​ട​നാ​ണെ​ന്നും ഇ​ന്ന് കൈ​യ​ടി കൊ​ടു​ക്കേ​ണ്ട​ത് മോ​ഹ​ൻ​ലാ​ലി​നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി കു​ടും​ബ​സ​മേ​ത​മാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. സ​ദ​സി​ൽ മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ഷാ​രു​ഖ് ഖാ​ന് അ​ടു​ത്താ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ഭാ​ര്യ സു​ചി​ത്ര​യു​ടെ​യും ഇ​രി​പ്പി​ടം.

അ​ഞ്ച് പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മ​ല​യാ​ള സി​നി​മ സ്വ​ന്ത​മാ​ക്കി​യ​ത്. മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ള്ളൊ​ഴു​ക്കി​നാ​യി സം​വി​ധാ​യ​കാ​ൻ ക്രി​സ്റ്റോ ടോ​മി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. നോ​ണ്‍ ഫീ​ച്ച​ര്‍ സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ എം.​കെ.രാം​ദാ​സ് സം​വി​ധാ​നം ചെ​യ്ത നെ​ക​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Mohanlal receives Dadasaheb Phalke Award at National Film Awards

ഭൂട്ടാൻ വാഹനം റീരജിസറ്റർ ചെയ്ത് കേരളത്തിൽ വിൽപ്പന: ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

0

കൊച്ചി: നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് പരാതിയില്‍ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് പരിശോധന. ഭൂട്ടാനില്‍ നിന്നുള്ള കള്ളക്കടത്ത് വാഹനം വാങ്ങിയെന്ന പരാതിയിലാണ് നടന്മാരുടെ വീട്ടില്‍ പരിശോധന നടത്തിയത്. കേരളത്തില്‍ 30 ഇടങ്ങളില്‍ കസ്റ്റംസ് പരിശോധന നടക്കുന്നുണ്ട്.

റോയല്‍ ഭൂട്ടാന്‍ പട്ടാളം ലേലത്തില്‍ വിറ്റ 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസുമാണ് ഈ കേസ് അന്വേഷിക്കുന്നത്. 20 വാഹനങ്ങള്‍ കേരളത്തിലേക്ക് നിയമവിരുദ്ധമായി കടത്തിയതായാണ് വിവരം. ഇടനിലക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Operation Numkhor: Kerala customs raid at prithviraj and Dulquer Salmaan’s houses

ഇൻഡോറിൽ മൂന്ന് നിലകെട്ടിടം നിലം പതിച്ച് അപകടം: രണ്ട് മരണം: 12 പേർ ചികിത്സയിൽ

0

ഇൻഡോർ: തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് ഇൻഡോറിലെ റാണിപുരയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അലിഫ, ഫഹീം എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 12 പേർ മഹാരാജ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു കുടുംബത്തിലെ 14 പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതെന്ന് ജില്ലാ കളക്ടർ ശിവം വർമ്മ അറിയിച്ചു.

building collapses in indore

2 മില്യൺ കാഴ്ചക്കാരുമായി ലുക്ക്മാൻ- ബിനു പപ്പു ചിത്രം ‘ബോംബെ പോസറ്റീവ്’ ടീസർ; ചിത്രം ഒക്ടോബർ റിലീസ്

0

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ടീസറിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ 2 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ് ടീസർ നേടിയത്. ഉണ്ണി മൂവീസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ കെ പി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ കോട്ടായി ആണ്. ചിത്രം രചിച്ചത് അജിത് പൂജപ്പുര. ആക്ഷൻ, ത്രിൽ, പ്രണയം എന്നിവയെലാം ഉൾപ്പെടുത്തി ഒരു പക്കാ എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ആകാംക്ഷയുണർത്തുന്ന ഇൻവെസ്റ്റിഗേഷനും ചിത്രത്തിന്റെ കഥയുടെ ഭാഗമാണെന്ന് ടീസർ കാണിച്ചു തരുന്നു. ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിലെത്തും.

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. നേരത്തെ ലുക്മാൻ, പ്രഗ്യ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ഉൾപ്പെടുത്തിയ ‘തൂമഞ്ഞു പോലെന്റെ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം- രഞ്ജിൻ രാജ്, എഡിറ്റര്‍- അരുണ്‍ രാഘവ്, ക്രീയേറ്റീവ് ഡയറക്ടര്‍- ജോഷി മേടയില്‍, കോ പ്രൊഡ്യൂസർ- ഹരീഷ് കുമാർ കെ എൽ, ആര്ട്ട് – ലവ്‌ലി ഷാജി, ജീമോൻ, മേക്കപ്പ്- രാജേഷ് നെന്മാറ, മാളു, വസ്ത്രാലങ്കാരം- സിമി ആന്‍,ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗള്‍, ക്രീയേറ്റീവ് ഡിറക്ഷന്‍ ടീം- അജിത് കെ കെ, ഗോഡ്വിന്‍, കാസ്റ്റിംഗ്- സുജിത് ഫീനിക്‌സ്, ആക്ഷന്‍- ജോണ്‍സന്‍, സ്റ്റില്‍സ്- അനുലാല്‍,സിറാജ്, പോസ്റ്റര്‍ ഡിസൈന്‍- മില്‍ക്ക് വീഡ്. പിആര്‍ഒ- ശബരി

വിമാനത്തിന്റെ ലാൻഡിങ്ങ് ​ഗിയറിൽ ഒളിച്ചിരുന്ന് അഫ്​ഗാനി ബാലന്റെ യാത്ര; ഡൽഹിയിലെത്തിയത് സുരക്ഷിതമായി

0

ഡൽഹി: 90 മിനുട്ടിലേറെ വിമാനത്തിന്റെ ലാൻഡിങ് ​ഗിയർ കമ്പാർട്ടുമെന്റിനുള്ളിൽ ഒളിച്ചു യാത്ര ചെയ്ത് ബാലൻ ഡൽഹി വിമാനത്താവളത്തിലെത്തി. 13 വയസ്സ് പ്രായമുള്ള അഫ്​ഗാനിസ്ഥാനിലെ കുണ്ടൂസ് സ്വദേശിയാണ് ബാലൻ. ഇറാനിലേക്ക് പോകാനാണ് കുട്ടി വിമാനത്തിൽ കയറിപ്പറ്റിയത്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

സാധാരണ നടക്കാറുള്ള പരിശോധനയ്ക്കിടയിലാണ് വിമാനത്താവളത്തിലെ ജീവനക്കാർ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി ഐ എസ് എഫ് ഉദ്യോ​ഗസ്ഥർക്ക് കൈമാറി. വെളുത്ത പൈജാമയായിരുന്നു കുട്ടിയുടെ വേഷം. 94 മിനുട്ടാണ് ബാലൻ ഇത്തരത്തിൽ യാത്ര ചെയ്തത്. ചുവന്ന നിറത്തിലുള്ള ഒരു ഓഡിയോ സ്പീക്കർ മാത്രമാണ് കുട്ടിയിൽ നിന്നു കണ്ടെത്തിയത്. കുട്ടിയെ ഇമി​ഗ്രേഷൻ വിഭാ​ഗം ഉദ്യോ​ഗസ്ഥർ വിശദമായി ചോദ്യം ചെയ്തു.

airplane landing gear boy safe

കിലി പോൾ എന്നാ സുമ്മാവാ…! ‘പൊട്ടാസ് പൊട്ടിത്തെറി മത്താപ്പൂ കമ്പിത്തിരി…’ അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന ‘ഇന്നസെന്‍റ് ‘ സിനിമയിലെ വെടിച്ചില്ല് ഗാനം പുറത്ത്, ചിത്രം ഒക്ടോബർ റിലീസിന്

0

ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ച് കിലി പോൾ. പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും വെടിച്ചില്ല് ഐറ്റമാണ്. തനി ടാൻസാനിയൻ വേഷത്തിലാണ് ഫാസ്റ്റ് നമ്പറിൽ കിലി പോളും സംഘവും എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ജയ് സ്റ്റെല്ലാർ ഈണമിട്ട് ജാസി ഗിഫ്റ്റും അനാർക്കലി മരിക്കാറും കിലി പോളും ചേർന്നാണ് പാടിയിരിക്കുന്നത്. ഒക്ടോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ‘ഇന്നസെന്‍റ്’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരുന്ന സൂചന. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനവും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.

എം.എ യൂസഫലി സാരഥിയായി, ബ​ഗ്​ഗി വണ്ടിയിൽ ലുലുമാൾ ചുറ്റിക്കറങ്ങി കണ്ട് ന്യുജേഴ്സി ​ഗവർണർ

0

കൊച്ചി: കേരളത്തിന്റെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചും, വൈവിധ്യങ്ങളെ പരിചയപ്പെട്ടും ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്സി ​ഗവർണർ ഫിലിപ്പ് ഡി മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ട്ണർ ഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലു​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ക്ഷണപ്രകാരമാണ് കൊച്ചി ലുലുമാൾ സന്ദർശിച്ചത്. ന്യുജേഴ്സിയിൽ ലുലുവിന്റെ വാണിജ്യങ്ങൾക്ക് പിന്തുണ നൽകുന്ന അദ്ദേഹം എം.എ യൂസഫലിയുടെ അടുത്ത് സുഹൃത്ത് കൂടിയാണ്.

ലുലുമാളിലെത്തിയ ഫിലിപ്പ് മർഫിയേയും ഭാര്യ താമി മർഫിയേയും എം.എ യൂസഫലിക്കൊപ്പം ലുലു ​ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ എം.എ നിഷാദ്, ലുലു ​കൊച്ചി ഡയറക്ടർ സാദിഖ് കാസിം എന്നിവർ ചേർന്ന് സ്വീകരിച്ചു. മാളിലെ എട്രിയത്തിലെത്തിയ ​ഗവർണറെ ബ​​​​ഗ്​ഗി വാഹനത്തിൽ കയറ്റി എം.എ യൂസഫലി തന്നെ ലുലുമാളിലെ ഷോപ്പുകളെല്ലാം ചുറ്റിക്കാണിച്ചു. ഡ്രൈവർ സീറ്റിൽ ലുലു​ഗ്രൂപ്പ് മേധാവി ഇരുന്നപ്പോൾ കണ്ടുനിന്നവർക്കും കൗതുകകാഴ്ചയായി. വാഹനത്തിൽ മുർഫിക്കും ഭാര്യക്കുമൊപ്പം ലുലു ​ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫും, ന്യുജേഴ്സിയിൽ നിന്നുള്ള ഉന്നത ഉദ്യോ​ഗസ്ഥരുമുണ്ടായിരുന്നു. ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച ​ഗവർണർ മർഫി ലുലു സ്റ്റോറിലെ ഓരോ ഡിപ്പാർട്ടുമെന്റുകളും കണ്ട് വിലയിരുത്തി. ലോകത്തിന്റെ എല്ലാ ഭാ​ഗത്ത് നിന്നും എത്തിക്കുന്ന ദൈനംദിന ഉത്പ്പന്നങ്ങൾ, ഫ്രഷ് ഫുഡ് എന്നിവയെല്ലാം മർഫി നോക്കി കണ്ടു. അമേരിക്കൻ ഉത്പ്പന്നങ്ങളുടെ സ്റ്റാളിൽ ന്യുജേഴ്സിൽ നിന്നുള്ള ഉത്പ്പന്നങ്ങളും കണ്ടപ്പോൾ ​ഗവർണർ മർഫിയുടെ ഭാര്യക്ക് കൗതുക കാഴ്ചയായി മാറുകയും ചെയ്തു. പിന്നീട് ​ഗവർണർ മർഫിയും ഭാര്യയും അമേരിക്കൻ ആപ്പിൾ സ്റ്റാളും സന്ദർശിച്ചു. ഇവിടെ നിന്ന് ആപ്പിളും ഭക്ഷിച്ച ശേഷമാണ് ലുലു ഫൺട്യൂറ അടക്കമുള്ള മാളിലെ മറ്റ് കേന്ദ്രങ്ങളും സന്ദർശിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളായ കൊച്ചി ലുലു ഷോപ്പിങ്ങ് മാളിലേക്ക് എത്തിയ മർഫി കേരളത്തിന്റെ ഭക്ഷണ വൈവിധ്യത്തെ കുറിച്ചും പ്രത്യേകം പ്രശംസിച്ചു.

new jersey governor with yusuf ali