Home Blog Page 87

ആ‍ർഎസ്എസിന്റെ നൂറാം വാർഷികം; നൂറു രൂപ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്

0

ന്യൂഡൽഹി :ആ‍ർഎസ്എസിന്റെ നൂറാം വാർഷികത്തിൽ സ്റ്റാംപും പ്രത്യേക നാണയവും പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ അംബേദ്കർ ഇന്‍റർനാഷണൽ സെന്‍ററിൽ നടക്കുന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ വച്ചായിരുന്നു പ്രകാശനം. ആർഎസ്‌എസ്‌ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവർ പങ്കെടുത്തു.

“ഭാരതമാതാവിൻ്റെ ചിത്രം ഒരു നാണയത്തിൽ ആലേഖനം ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്,” പ്രധാനമന്ത്രി പറഞ്ഞു. “രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ” (എല്ലാം രാഷ്ട്രത്തിനായി സമർപ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്റേതായി ഒന്നുമില്ല) എന്ന ആർഎസ്എസിൻ്റെ ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാണ് നാണയവും സ്റ്റാംപും പുറത്തിറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. ഒരു വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാംപുകളുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കുന്നാണ് പതിവ്. ഈ വര്‍ഷം പുറത്തിറക്കേണ്ട സ്റ്റാംപുകളില്‍ ആര്‍എസ്എസ് ശതാബ്ദി ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി ഇടപെട്ട് നടപടികള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ ആർഎസ്എസിന്റെ നാ​ഗ്പൂരിലെ ആസ്ഥാനം സന്ദർശിച്ച മോദി, സർസംഘചാലക് മോഹൻ ഭാ​ഗവതിന്‍റെ 75ആം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ലേഖനവും പ്രസിദ്ധികീരിച്ചിരുന്നു.

100 Rs coin india

ഇന്ത്യക്കാർക്ക് പുതിയ പാക്കേജുമായി യൂട്യൂബ്

0

ജനപ്രിയ ആപ്ലിക്കേഷനായ യൂട്യൂബ് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പ്രിമിയം നിരക്ക് അവതരിപ്പിച്ചു. ഇനി 89 രൂപയ്ക്ക് റീചാർജ് ചെയ്താൽ പരസ്യമില്ലാതെ വീഡിയോ, ഓഡിയോ എന്നിവ വേണ്ടുവോളം ആസ്വദിക്കാൻ സാധിക്കും.
89 രൂപയ്ക്ക് ഒരു മാസത്തേക്ക് ഒട്ടുമിക്ക വീഡിയോകളും പരസ്യമില്ലാതെ ആസ്വദിക്കാവുന്ന പാക്കേജാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഉയർന്ന തുക നൽകി യൂട്യൂബ് പ്രിമിയം വരിക്കാരാകാൻ കഴിയാത്ത സ്ഥിരം ഉപയുക്താക്കളെ ലക്ഷ്യമിട്ടാണ് യൂട്യൂബ് യൂസർ ഫ്രണ്ടിലി പ്ലാനുമായി രം​ഗത്തെത്തുന്നത്. ഈ വർഷം അമേരിക്കയിൽ അവതരിപ്പിച്ച നിരക്ക് കുറഞ്ഞ പ്രിമിയം പ്ലാൻ വൻ വിജയമായിരുന്നു. പിന്നാലെയാണ് പ്രിമിയം ലൈറ്റ് ഇന്ത്യയിലേക്കും എത്തുന്നത്. നിലവിൽ ഓസ്ട്രേലി, തായ്ലൻഡ്, ജർമ്മനി എന്നിവടങ്ങളിൽ അവതരിപ്പിച്ച പ്രിമിയം ലൈറ്റിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

യൂട്യൂബ് പ്രിമിയം പ്ലാനിലുള്ള എല്ലാ ഫീച്ചറുകളും ഉൾക്കൊള്ളിക്കാതെയാണ് പ്രിമിയം ലൈറ്റ് യൂട്യൂബ് അവതരിപ്പിക്കുന്നത്. എല്ലാ വീഡിയോകളിലും ഓഡിയോകളിലും പരസ്യമില്ലെന്ന് കരുതേണ്ട. പ്രിമിയത്തിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പ്രിമിയം ലൈറ്റിലും ലഭിക്കില്ല. പ്രീമിയം ലൈറ്റില്‍ ചില വീഡിയോകളില്‍ പരസ്യമുണ്ടാകും. മ്യൂസിക്കിനിടയിലും പരസ്യം കാണിക്കും. ബാക്ക്ഗ്രൗണ്ട് പ്ലേ പ്രീമിയത്തില്‍ ലഭ്യമായിരുന്നു. പ്രീമിയം ലൈറ്റില്‍ ഈ സൗകര്യം ലഭ്യമല്ല. പ്രീമിയം സേവനങ്ങള്‍ എടുക്കാന്‍ താല്പര്യമുള്ളവരെ അതിലേക്ക് നയിക്കുകയാണ് പ്രീമിയം ലൈറ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റവും ഉയർന്ന ഉപയുക്താളുമായി യുട്യൂബ് മുന്നേറുന്ന രാജ്യമാണ് ഇന്ത്യ. ആപ്ലിക്കേഷൻ എന്നതിനലപ്പുറം കണ്ടന്റ് ക്രിയേഷനിലൂടെ വരുമാനവും ലഭ്യമാക്കുന്ന യൂട്യൂബ് വഴി ഇന്ത്യയിൽ നിരവധി ഇൻഫ്ള്യുവൻസേഴ്സാണ് തൊഴിലായി സ്വീകരിച്ച് മുന്നോട്ട് പോകുന്നത്. ​ദീർഘമായ വീഡിയോകൾക്കുള്ള മോണിറ്റൈസേഷനും വരുമാനവും അടുത്തിടയിൽ ​ഗണ്യമായി ഇടിഞ്ഞിരുന്നു.

Youtube new packeges

മലപ്പുറത്ത് മലമ്പനി: ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് സ്ഥിരീകരിച്ചു

0

മലപ്പുറം: വണ്ടൂർ അമ്പലപടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്നു പേരും നാലു ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയവരാണ്. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു.

തിങ്കളാഴ്ച 17, 18 വാർഡുകളിൽ ഉൾപ്പെട്ട അമ്പലപ്പടി, പുല്ലൂർ, ഗവ. വിഎംസി സ്‌കൂൾ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കൽ ഭാഗങ്ങളിലെ വീടുകളിൽ വണ്ടൂർ, മമ്പാട്, തിരുവാലി, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഴ്‌സുമാർ, ആശാ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.വീടുകളിൽ മലമ്പനി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു.

malaria detected kerala

സുധീർ ആനന്ദ് – പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” ആരംഭിച്ചു; നിർമ്മാണം വജ്ര വരാഹി സിനിമാസ്

0

സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ “ഹൈലേസോ”യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററും പുറത്ത്. പ്രസന്ന കുമാർ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറിൽ ശിവ ചെറിയും രവികിരണും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രവുമാണ്. സുധീർ ആനന്ദ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമായാണ് ഈ പ്രോജക്ട് ഒരുങ്ങുന്നത്. ഒരു റൂറൽ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്പൻ ഹിറ്റായ ” കോർട്ട്” എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശിവാജി ആണ്.

കർഷക സമൂഹങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു സംഭാഷണ പ്രയോഗത്തിൽ നിന്നാണ് ചിത്രത്തിൻ്റെ പേര് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു കപ്പലിന്റെ ആകൃതിയിൽ ഉള്ള ലോഗോയിൽ, ഒരു സ്ത്രീയുടെ കാലിനോട് സാദൃശ്യം തോന്നുന്ന രീതിയിൽ ‘S’ എന്ന അക്ഷരം രൂപപ്പെടുത്തിയാണ് ടൈറ്റിൽ ലോഗോ ഒരുക്കിയിരിക്കുന്നത്. ആയുധം പിടിച്ചിരിക്കുന്ന ഒരു നിഗൂഢ രൂപവും അതിൽ കാണാം. പുരാണവും ഗ്രാമീണ സ്പർശവും ഒരുമിച്ച് ചേർത്താണ് ടൈറ്റിൽ പോസ്റ്റർ ഒരുക്കിയത്. സ്വർണ്ണ കണങ്കാലുകളും കാൽവിരലുകളിൽ അണിയുന്ന വളയങ്ങളും കൊണ്ട് അലങ്കരിച്ച ഒരു കാൽ ഒരു വലിയ ഇലയിൽ ചവിട്ടുന്ന ദൃശ്യവും, ആ ഇലയിൽ കോഴിയുടെയും ആടിന്റെയും തലകൾ, പൂക്കൾ, സിന്ദൂരം എന്നിവ ചേർത്ത് പാകം ചെയ്ത അരിയുടെ പരമ്പരാഗത നിവേദ്യവും കാണാം. ഇത് ആചാരങ്ങളെയും ത്യാഗത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ്. രക്തത്തിൽ കുതിർന്ന ഒരു വാൾ ടൈറ്റിൽ പോസ്റ്ററിൻ്റെ നാടകീയത വർദ്ധിപ്പിക്കുന്നു, ദിവ്യമായ ശക്തിയെയും സംഘർഷത്തെയും സൂചിപ്പിക്കുന്ന ടൈറ്റിൽ പോസ്റ്റർ കഥയുടെ തീവ്രമായ സ്വഭാവത്തെയും സൂചിപ്പിക്കുന്നുണ്ട്.

ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും പ്രത്യേക അതിഥികളും പങ്കെടുത്ത ഒരു ഗംഭീര ചടങ്ങിലാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്. നിഖിൽ ടൈറ്റിൽ അനാച്ഛാദനം ചെയ്തപ്പോൾ, ബണ്ണി വാസു സ്ക്രിപ്റ്റ് നിർമ്മാതാക്കൾക്ക് കൈമാറി. സംവിധായകരായ വസിഷ്ഠ, ചന്ദൂ മൊണ്ടേതി, മെഹർ രമേശ് എന്നിവർ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ചിത്രത്തിൻ്റെ മുഹൂർത്ത ഷോട്ടിന് വി.വി. വിനായക് ആണ് ക്ലാപ്പ്ബോർഡ് അടിച്ചത്. സംവിധായകൻ പ്രസന്ന കുമാർ തന്നെയാണ് ചിത്രത്തിന്റെ ആദ്യ ഷോട്ടിന് ആക്ഷൻ വിളിച്ചത്.

നടാഷ സിംഗ്, നക്ഷ ശരൺ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രശസ്ത കന്നഡ നടി അക്ഷര ഗൗഡ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. മൊട്ട രാജേന്ദ്രൻ, ഗെറ്റപ്പ് ശ്രീനു, ബേവര ദുഹിത ശരണ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിന്ത ശ്രീനിവാസ് ആണ് ചിത്രം രചിച്ചിരിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഛായാഗ്രഹണം: സുജാത സിദ്ധാർത്ഥ്, സംഗീത സംവിധായകൻ: അനുദീപ് ദേവ്,
എഡിറ്റർ: ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: ബ്രഹ്മ കദളി, വരികൾ: രാമജോഗയ്യ ശാസ്ത്രി, കോസ്റ്റ്യൂം ഡിസൈനർ: രഞ്ജിത ഗുവ്വാല, കൊറിയോഗ്രാഫർ: വിജയ് പൊലാക്കി, സ്റ്റണ്ട്: പൃഥ്വി, ലൈൻ പ്രൊഡ്യൂസർ: ഉദയ് നന്ദിപതി, മാർക്കറ്റിംഗ്: മനോജ് വല്ലൂരി (ഹാഷ്ടാഗ് മീഡിയ), പബ്ലിസിറ്റി ഡിസൈനർ: ധനി ആലി, പിആർഒ: ശബരി

ഞെട്ടാൻ ഒരുങ്ങിക്കോളൂ!! പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ ട്രെയിലർ ഇന്ന് വൈകീട്ട് ആറിന്

0

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബൽ സ്റ്റാർ പ്രഭാസിന്‍റെ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബി’ന്‍റെ ട്രെയിലർ ഇന്ന് വൈകീട്ട് ആറിന് പുറത്തിറങ്ങും. പ്രഭാസിന്‍റേയും സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയോടെയുള്ള സിനിമയുടെ ട്രെയിലർ അനൗൺസ്മെന്‍റ് പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.

‘രാജാ സാബി’ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് അറിയാനാകുന്നത്.

ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം; 40 പവൻ സ്വർണം കവർന്നു

0

കോഴിക്കോട് : ഡോക്ടറുടെ വീട് കുത്തി തുറന്ന് മോഷണം. നൽപത് പവൻ സ്വർണം കവർന്നു. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാ​ഗം ഡോക്ട്റായ ഡോ. ​ഗായത്രിയുടെ വീട്ടിൽ നിന്നാണ് ഞയാറാഴ്ച പുലർച്ചെ 40 പവൻ സ്വർണം കവർന്നത്. മോഷ്ടാവ് എത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പുലർച്ചെ 1: 55ന് മോഷ്ടാവ് വീട്ടിലേക്ക് എത്തുന്നതും ​ഗെയിറ്റ് കടന്ന് വീട്ടിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുഖം മറയ്ക്കാതെയാണ് മോഷ്ടാവ് വീട്ടിലേക്ക് എത്തിയതും. വീടിന്റെ മുൻഭാ​ഗത്തെ വാതിൽ തകർത്ത് വീട്ടിനകത്ത് കയറിയ കള്ളൻ കിടപ്പുമുറിയിലുള്ള അലമരായിലും മേശയിലും സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണമാണ് കവർന്നിരിക്കുന്നത്.

സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഈ മാസം 11 മുതൽ ഡോ ​ഗയത്രിയും കുടുംബവും വീട്ടിലില്ലായിരുന്നു. വീട് പൂട്ടിയിട്ട് തിരുവനന്തപുരത്തെ വീട്ടിലേക്ക് ഇവർ പോയിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് അലമാര തുറന്ന നിലയിലും സ്വർണം അപഹരിച്ചതായും കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്കിടിയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. മുൻപ് പൂട്ടികിടന്ന വീട്ടിൽ നിന്ന് 25 ലക്ഷം കവർന്നതിലും കേസ് നിലനിൽക്കുകയാണ്.

robbery at kozhikode

പീഡിപ്പിച്ചത് സ്വന്തം കോളജിലെ 17ലധികം വിദ്യാർത്ഥികളെ; ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

0

ന്യൂഡൽഹി: പീഡനക്കേസിൽ ഒളിവിലായിരുന്ന ആൾദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായി. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ചിന്റെ ചെയർമാനായിരുന്നു ചൈതന്യാനന്ദ. ഈ സ്ഥാപനത്തിലെ 17 വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ്.

ചൈതന്യാനന്ദയിൽ നിന്ന് അശ്ലീല വാട്സാപ് സന്ദേശങ്ങൾ വന്നതായും ഇയാൾ അസഭ്യ ഭാഷയിൽ സംസാരിച്ചതായും അനാവശ്യ ശാരീരിക സ്പർശനം നടത്തിയതായും 17 വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്. ഇവരുടേതുൾപ്പെടെ 32 വിദ്യാർഥിനികളുടെ മൊഴിയാണുള്ളത്. മൊഴികളുടെ അടിസ്ഥാനത്തിൽ ലൈം​ഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ശനിയാഴ്ച വൈകീട്ട് ആ​ഗ്രയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

Chaitanya Anand Saraswati arrested

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ചു

0

ഉത്തരകാശി :ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 67 പേര്‍ മരിച്ചതായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് നടപടി. ദുരന്തസഹായം ലഭ്യമാക്കാനാണ് നടപടിയെന്നാണ് മന്ത്രാലയം അറിയിച്ചത്.
നിലവിലെ ജനന മരണ ആക്ടിലെ വ്യവസ്ഥകള്‍ മറികടന്നാണ് പ്രഖ്യാപനം. കാണാതാകുന്നവരെ ഏഴ് വര്‍ഷം കഴിഞ്ഞു മാത്രമേ സാധാരണ മരിച്ചതായി പ്രഖ്യാപിക്കാറുളളു. ബന്ധുക്കളുടെ കൂടി അഭ്യര്‍ത്ഥനയിലാണ് നടപടി.

കാണാതായ വ്യക്തികളെ മരിച്ചതായി പ്രഖ്യാപിക്കാന്‍ ആവശ്യമായ ഏഴ് വര്‍ഷത്തെ കാത്തിരിപ്പ് ഒഴിവാക്കി മരണ രജിസ്‌ട്രേഷന്‍ നടത്താന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ഇതോടെ ധരാലിയിലെ പ്രളയത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കാന്‍ അര്‍ഹരാവും.

ഓഗസ്റ്റ് അഞ്ചിനാണ് ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനമുണ്ടായത്. ഹർസിൽ സൈനിക ക്യാംപിൽ നിന്ന് നാല് കിലോമീറ്റർ അകലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയിരുന്നു.

uttarakhand flash flood

ZEE5 മലയാളത്തിൽ ഏറ്റവും വലിയ റെക്കോർഡ് ഓപ്പണിംഗ് നേടി “സുമതി വളവ് “

0

ZEE5-ൽ വേൾഡ് ഡിജിറ്റൽ പ്രീമിയറായി എത്തിയ സുമതി വളവ് മലയാള സിനിമയ്ക്കു ഒരു പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.ZEE5 മലയാളത്തിൽ ഓ ടി ടി ചരിത്രത്തിൽ ഏറ്റവും വലിയ റെക്കോർഡ് ഓപ്പണിംഗ് ആണ് ചിത്രം നേടിയിരിക്കുന്നത്.

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രം ” സുമതി വളവ് ” ZEE5 ഇൽ മികച്ച അഭിപ്രായത്തോടെ സ്ട്രമിങ് തുടരുന്നു.ദേശീയ തലത്തിൽ, മികച്ച റിവ്യൂസ് വന്ന ” സുമതി വളവ് ” കേരളത്തിലും മികച്ച പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്..മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ZEE5-ൽ പ്രേക്ഷകർക്ക് കാണാം.

പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ചിത്രം തീയേറ്ററിലെത്തി അൻപതു ദിവസങ്ങൾ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തിയിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം.

ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്,സിദ്ധാർഥ് ഭരതൻ,ഗോപിക അനിൽ,ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആഗോള തലത്തിൽ മികച്ച ഓ ടി ടി പ്ലേറ്റ്ഫോമായ ZEE5-ൽ ചിത്രം റിലീസ് ആയതിൽ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകൻ വിഷ്ണു ശശി ശങ്കർ കൂട്ടിച്ചേർത്തു.ZEE5 വഴി സുമതി വളവ് പല ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തി മികച്ച അഭിപ്രായം വന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് അർജുൻ അശോകൻ പറഞ്ഞു.

“സുമതി വളവ്” – ഒരിക്കൽ കടന്നാൽ തിരിച്ചു പോരാനാവാത്ത വളവ്…ZEE5 ഇൽ പ്രദർശനം തുടരുന്നു.

മധു ബാലകൃഷ്ണന്റെ പുതിയ തുടക്കം; പർപ്പിൾ ബാൻഡിന്റെ ഉദ്ഘാടനം പ്രൗഡ​ഗംഭീരമായി അരങ്ങേറി

0

കൊച്ചി: മലയാളികളെ സം​ഗീത വിസ്മയം കൊണ്ട് അമ്പരിപ്പിച്ച ​ഗായകൻ മധു ബാലകൃഷ്ണന്റെ പുതിയ ചുവടുവയ്പ്പിന് സാക്ഷിയായി കൊച്ചി ലുലുമാൾ. മധു ബാലകൃഷ്ണന്റെ പുതിയ സംരംഭമായ പർപ്പിൾ ബാൻഡിന്റെ ഉദ്ഘാടനം ലുലുമാളിൽ അരങ്ങേറി. പുതിയ തുടക്കം പ്രിയ​ഗായകന്റെ അമ്മ ലീലാവതിയും ഭാര്യ ദിവ്യയുടെ മാതാവ് സാവിത്രിയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സം​ഗീതം സിനിമയിൽ മുഖ്യഘടകമായിരുന്നെങ്കിൽ ഇന്ന് അതിന്റെ സാധ്യതകൾ കുറയുകയാണെന്നും അതിനാൽ തന്നെയാണ് നല്ല സം​ഗീതത്തെ പരിഭോഷിപ്പാക്കാൻ തന്റെ ബാൻഡിലൂടെ ശ്രമിക്കുന്നതെന്നും മധു ബാലകൃഷ്ണൻ പ്രതികരിച്ചു. നാടോടുമ്പോൾ നടുവേ ഓടുന്നതാണ് കാലഘട്ടത്തിന് യോജിച്ചത്. അതിനാൽ തന്നെയാണ് ബാൻഡുമായി മുന്നോട്ട് വരുന്നത്. ഇം​ഗ്ലീഷ് സിനിമകളിൽ കാണുന്നത് പോലെ എൻഡ് കാർഡിലേക്ക് പാട്ടുകൾ കാണിക്കുന്ന പോലെ മലയാള സിനിമയിലെ ​ഗാനങ്ങൾ ചുരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ​ഗായിക ​ഗായകന്മാർക്കും കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

തുടർന്ന് നടന്ന പർപ്പിൾ ബാൻഡിന്റെ ആ​ദ്യ അവതരണം തന്ന സദസിന്റെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി. സം​ഗീത ജീവിതത്തിൽ മധു ബാലകൃഷ്ണൻ പാടിയ ഏറ്റവും മനോഹരമായ ​​ഗാനങ്ങളും മറ്റ് ​ഗാനങ്ങളും കോർത്തിണക്കിയാണ് ബാൻഡിന്റെ ലൈവ് ഷോ അരങ്ങേറിയത്. അച്ഛനൊപ്പം മകൻ മാധവ് ബാലകൃഷ്ണന്റെ തുറന്ന വേദിയിലെ അരങ്ങേറ്റവും ​ഗംഭീരമായി. സം​ഗീത ജീവിതത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മധു ബാലകൃഷ്ണനെ ലുലുമാൾ ആദരിച്ചു. ലുലുവിന്റെ ഉപഹാരം സംവിധായകനും നടനുമായ മേജർ രവിയും ക്യാൻസർ രോഗവിദദ്ധൻ ഡോ. പി.വി ഗം​ഗാധരനും ചേർന്ന് കൈമാറി. ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജും കൊച്ചി ലുലു ​റീജണൽ ഡയറക്ടർ സുധീഷ് നായരും ചേർന്ന് മധു ബാലകൃഷ്ണനെ പൊന്നാട അണിയിച്ചു. കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ് പൂച്ചെണ്ട് നൽകിയും ആദരം അറിയിച്ചു. നിലമ്പൂർ എം.എൽ.എ ആര്യടൻ ഷൗക്കത്ത്,നടൻ ശേഖർ മേനോൻ, സം​ഗീത സംവിധായകൻ രജിൻ രാജ് ,നടി കൃഷ്ണപ്രഭ എന്നിവർ ആശംസകൾ നേർന്നു.

കയ്യടികളോടെ ഉർവ്വശിക്ക് വൻ വരവേൽപ്പ്! ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘ആശ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

0

1979 മുതൽ 2025 വരെ എഴുന്നൂറോളം സിനിമകൾ, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും, ഞങ്ങളുടെ സൂപ്പർ താരം ഉർവ്വശി… കയ്യടികളോടെ ഉർവ്വശിക്ക് ‘ആശ’ സെറ്റിൽ ലഭിക്കുന്ന വരവേൽപ്പോടെ ‘ആശ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വീഡിയോയുടെ അവസാനം നെഞ്ചിൽ തറയ്ക്കുന്ന നോട്ടവുമായി നിൽക്കുന്ന ഉർവശിയെ കാണാം.

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിൽ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ‘പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്.

പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് ‘ആശ’. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

നാനി- ഒഡേല ചിത്രം ‘പാരഡൈസ്’; മോഹൻ ബാബു ക്യാരക്ടർ പോസ്റ്റർ പുറത്ത്

0

ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടും കാത്തിരിക്കുന്ന ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായാ പാരഡൈസ് ൽ നാച്ചുറൽ സ്റ്റാർ നാനിയുടെ സെൻസേഷണൽ ലുക്ക് ‘ജഡേല’ ക്ക് കിട്ടിയ ശ്രദ്ധ അടങ്ങുന്നതിന് മുൻപ് തന്നെ, വില്ലൻ ആയി സീനിയർ താരം മോഹൻ ബാബു വിൻറ്റെജ് ലുക്കിൽ വരുന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. ‘ശിക്കാഞ്ച മാലിക്’ ആയി മോഹൻ ബാബു എത്തുമ്പോൾ സിനിമയുടെ താര മൂല്യവും കുതിച്ചുയർന്നു.

ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന മോഹൻ ബാബു, തനിക്ക് തിരിച്ചു വരവിന് ചേർന്ന റോളിൽ അതി ശക്തനായ വില്ലൻ ആയി വലിയ ആവേശത്തിൽ ആണ് പാരഡൈസ് സിനിമയിൽ ഭാഗമാവുന്നത്. തനിക്ക് വേണ്ടി എഴുതിയ ഈ കഥാപത്രത്തിന്റെ ഫാൻ ആയി മാറി എന്നാണ് മോഹൻ ബാബു ഡയറക്ടർ ശ്രീകാന്ത് ഒഡെലയെ അറിയിച്ചത്. ശിക്കാഞ്ച മാലിക് എന്ന പ്രതി നായകന്റെ രൂപവും മോഹൻ ബാബു എന്ന സീനിയർ ആക്ടർ നോട് നീതി പുലർത്തുന്നതാണ്. ഡയലോഗ് കിംഗ് എന്ന വിളിപ്പേരിന് നീതി പുലർത്തുന്ന മാന്നറിസ്സവും സ്റ്റൈലും ഉറപ്പു നൽകുന്നുണ്ട് ഈ കഥാപാത്രം. ഈ സിനിമയിലെ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെടാൻ പോവുന്ന ഒരു വേഷവും ഇതാവും.

2026 മാർച്ച് 26 നു എട്ടു ഭാഷകളിൽ ആയി ഒരു പാൻ വേൾഡ് റീലിസ് ന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യൻ സിനിമയെ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന റിലീസ് ആയിരിക്കും ഈ സിനിമ.

നിർമ്മാണം : സുധാകർ ചെറുകുറി
ബാന്നർ : എസ്. എൽ. വി സിനിമാസ്
ഡി ഓ പി : സി എച്ച സായ്
സംഗീതം : അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ് : നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ : അവിനാശ് കൊല്ല
പി ആർ ഒ : ശബരി
മാർക്കറ്റിംഗ് : ഫസ്റ്റ് ഷോ